2011, ഡിസംബർ 9, വെള്ളിയാഴ്‌ച

ലേണ്‍ ഇംഗ്ലീഷ് ഓണ്‍ലൈന്‍ (LEO) പദ്ധതിയുടെ ഉദ്ഘാടനം

ഇ-സ്‌കൂള്‍ ഇന്റര്‍നാഷണല്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പാലാ ഗവ. HSS-PTA യുമായി സഹകരിച്ച് നടപ്പാക്കുന്ന ലേണ്‍ ഇംഗ്ലീഷ് ഓണ്‍ലൈന്‍ (LEO) പദ്ധതിയുടെ ഉദ്ഘാടനം ബഹു. ധനകാര്യമന്ത്രി ശ്രീ. കെ.എം മാണി ഡിസംബര്‍ 8 ഉച്ചയ്ക്ക് 12-30 നു നിര്‍വഹിച്ചു. ഇംഗ്ലണ്ടിലുള്ള മൈക്ക് മക്‌ഗ്രോഥര്‍ എന്ന അധ്യാപകനുമായി സ്‌കൈപ്പിലൂടെ സംസാരിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം. കേരളത്തിലെ കുട്ടികളുടെ സ്‌പോക്കണ്‍ ഇംഗ്ലീഷ് നിലവാരം മെച്ചപ്പെടുത്തുവാന്‍ ഇന്റര്‍നെറ്റും സ്‌കൈപ്പും ബ്ലോഗുകളും ഫേസ്ബുക്കും ട്വിറ്ററും ഒക്കെ ഓരോ സ്‌കൂളും സമര്‍ഥമായി ഉപയോഗിക്കേണ്ടതാണെന്നും തന്റെ നാട്ടില്‍ത്തന്നെയുള്ള ഉന്നതനിലവാരം പുലര്‍ത്തുന്ന ഒരു സര്‍ക്കാര്‍സ്‌കൂളില്‍ത്തന്നെ ഇങ്ങനെ ഒരു പരിപാടി ഉദ്ഘാടനം ചെയ്യാന്‍ അവസരം കിട്ടിയതില്‍ അതിയായ ചാരിതാര്‍ഥ്യമുണ്ടെന്നും മന്ത്രി പ്രസ്താവിച്ചു. ഈ സ്‌കൂളിലെ ചില കെട്ടിടങ്ങളുടെ ശോച്യാവസ്ഥയെപ്പറ്റിയുള്ള സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ സ്വാഗതപ്രസംഗത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ സശ്രദ്ധം ശ്രവിച്ച മന്ത്രി അടുത്ത ബഡ്ജറ്റില്‍ത്തന്നെ PTA യുടെ സഹകരണത്തോടെ പരിമിതികള്‍ പരിഹരിക്കാന്‍ ഏര്‍പ്പാടാക്കാം എന്ന് വാഗ്ദാനം ചെയ്തു. ഉദ്ഘാടനയോഗത്തില്‍ നേരത്തെ നല്കിയിരുന്ന ക്ഷണക്കത്തില്‍ പരാമര്‍ശിച്ചിരുന്ന (മുന്‍ ബ്ലോഗ്‌പോസ്റ്റു കാണുക) വിശിഷ്ടവ്യക്തികളെല്ലാം പങ്കെടുത്ത് ആശംസകളര്‍പ്പിച്ചു.
പാലായിലെ മഹോത്സവമായ ളാലം ജൂബിലിത്തിരുനാള്‍ ആയിരുന്നിട്ടും സ്‌കൂള്‍ ഹാള്‍ നിറഞ്ഞുകവിഞ്ഞ് സദസ്സുണ്ടായിരുന്നു. നേരത്തെ നടത്തിയിരുന്ന പത്രസമ്മേളനത്തെത്തുടര്‍ന്ന് ഓരോ പത്രവും ഈ സംഭവത്തെക്കുറിച്ച് രണ്ടുകോളം ബോക്‌സ് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നതു നന്ദിയോടെ അനുസ്മരിക്കുന്നു. പാലാ ഗവ. 
 HSSലെ ശ്രീമതി. മറിയാമ്മ വി. ഡി . (പ്രിന്‍സിപ്പല്‍ )ശ്രീ ജോണി ജോസഫ്,  ശ്രീമതി. മേരിക്കുട്ടി കെ. ഇ. (ഹെഡ്മിസ്ട്രസ്) എന്നിവരുടെ സേവനവും വളരെ നന്ദിയോടെ അനുസ്മരിക്കുന്നു. മറ്റൊരധ്യാപകനായ ശ്രീ മാത്തുക്കുട്ടി തെരുവപ്പുഴ സാര്‍ താന്‍ മുമ്പു ജോലിചെയ്തിരുന്ന മുത്തോലി ടെക്‌നിക്കല്‍സ്‌കൂളില്‍നിന്ന് ശ്രീ അനൂപ് പുതുവായില്‍ എന്ന അധ്യാപകന്റെ നേതൃത്വത്തില്‍ ഒരു സംഘം വിദ്യാര്‍ഥികളെ സെമിനാറിലും ബ്ലോഗ് ശില്പശാലയിലും സജീവമായി പങ്കെടുക്കാന്‍ എത്തിച്ചതു പ്രത്യേകം അഭിനന്ദനാര്‍ഹമാണ്. 
ഉദ്ഘാടനത്തിനുമുമ്പു നടന്ന സെമിനാറിലും ഉദ്ഘാടനത്തിനു ശേഷം ഉച്ചകഴിഞ്ഞുനടന്ന ബ്ലോഗ് ശില്പശാലയിലും ശ്രീ സെബാസ്റ്റ്യന്‍ പനക്കല്‍ വിഷയം അവതരിപ്പിച്ചു. ഔപചാരിക വിദ്യാഭ്യാസമേഖലയിലെ അധ്യാപനത്തിനും പഠനത്തിനും മാത്രമല്ല, ഗ്രാമീണര്‍ക്ക് തൊഴില്‍ പഠനത്തിനും വരുമാനവര്‍ധനവിനും ഒക്കെയുംകൂടി ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ എങ്ങനെയെയല്ലാം കഴിയും എന്ന് അദ്ദേഹം സെമിനാറില്‍ വിശദീകരിച്ചു. പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം, ശ്രീ സുധീഷ് പ്ലാത്തോട്ടം അധ്യാപകന്‍), ശ്രീ കെ. എം ജെ. പയസ്, ഇ-സ്‌കൂള്‍ ഇന്റര്‍നാഷണല്‍ ട്രസ്റ്റിന്റെ ട്രസ്റ്റീ ശീ പി. കെ. ശശി (സാക്ഷരതാമിഷന്‍), എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിച്ചു.
ഈ പരിപാടി സംബന്ധിച്ച് ശ്രീ 
സെബാസ്റ്റ്യന്‍  പനക്കല്‍ ലോകമെങ്ങുമുള്ള ആയിരക്കണക്കിനാളുകള്‍ വായിക്കുന്ന, ഇംഗ്ലീഷിലുള്ള, ബ്ലോഗില്‍ എന്താണെഴുതിയിട്ടുള്ളതെന്നറിയണ്ടേ? അതിന്റെ ലിങ്കാണ് താഴെ: 


SEE2WE:

'via Blog this'

2011, ഡിസംബർ 6, ചൊവ്വാഴ്ച

Learn English Online - LEO

പാലാ ഗവണ്‍മെന്റ് H.S.S ലെ
അധ്യാപക-രക്ഷാകര്‍തൃസമിതിയുടെ ആഭിമുഖ്യത്തില്‍
ഡിസംബര്‍ 8 രാവിലെ 11 മണിക്ക്
Learn English Online - LEO
ഓണ്‍-ലൈന്‍ പഠനപദ്ധതിയുടെ ഉദ്ഘാടനം
അധ്യക്ഷന്‍: ശ്രീ. കുര്യാക്കോസ് പടവന്‍
(മുനിസിപ്പല്‍ ചെയര്‍മാന്‍, പാലാ)
ഉദ്ഘാടകന്‍:
ശ്രീ. കെ. എം. മാണി
(ബഹു. കേരള ധനകാര്യമന്ത്രി)
രാവിലെ 10 മുതല്‍
സെമിനാര്‍ - ശ്രീ. സെബാസ്റ്റ്യന്‍ പനക്കല്‍
(വിക്കി ഫസിലിറ്റേറ്റര്‍, ഡയറക്ടര്‍, ഇ-സ്‌കൂള്‍ ഇന്റര്‍നാഷണല്‍)
വിഷയം : ഇന്റര്‍നെറ്റിലൂടെയുള്ള തൊഴില്‍, പഠന, അധ്യാപന സാധ്യതകള്‍
ഉച്ചകഴിഞ്ഞ് 2 മുതല്‍
ബ്‌ളോഗ് ശില്പശാല - ശ്രീ. ജോസാന്റണി (ബ്ലോഗര്‍)

മാന്യരേ,
പാലാ ഗവ. HSS-PTA-യുടെ നേതൃത്വത്തില്‍ ഏതാനും കുട്ടികളെ ചേര്‍ത്ത്, പാലാ അക്ഷയകേന്ദ്രത്തില്‍വച്ച് ഒക്‌ടോബര്‍ 6-ന് ഒരു ഇ- വിദ്യാരംഭം നടത്തിയ വാര്‍ത്ത പത്രങ്ങളില്‍നിന്ന് അറിഞ്ഞിരിക്കും എന്നു കരുതുന്നു. ഇംഗ്ലണ്ടിലെ ഏതാനും വിദ്യാര്‍ഥികളും നമ്മുടെ കുട്ടികളും തമ്മില്‍ 20 മിനിറ്റ് ഇന്റര്‍നെറ്റും സ്‌കൈപ്പും ഉപയോഗിച്ച് പരസ്പരം പാട്ടുകള്‍ പാടി പഠിപ്പിച്ച് നടത്തിയ പ്രസ്തുത പരിപാടി ഇന്റര്‍നെറ്റില്‍ പല ബ്ലോഗുകള്‍ക്കും (http://navamukhan.blogspot.com/2011/10/blog-post_424.html, http://mikemcgrother.posterous.com/stockton-has-the-whole-world-in-our-hands, http://geogebraindia.blogspot.com/2011/10/hlw-skypers-award-ceremony.html) വിഷയമാകുകയും അന്തര്‍ദേശീയ വാര്‍ത്താപ്രാധാന്യം നേടുകയും ചെയ്തിട്ടുണ്ട്.
കേരളത്തില്‍നിന്നുള്ള വിക്കി ഫസിലിറ്റേറ്ററും ഇ-സ്‌കൂള്‍ ഇന്റര്‍നാഷണലിന്റെ ഡയറക്ടറുമായ ശ്രീ. സെബാസ്റ്റ്യന്‍ പനക്കലിന്റെയും ഈ സ്‌കൂളിലെ അധ്യാപകനായ ശ്രീ. ജോണി ജോസഫിന്റെയും നേതൃത്വത്തില്‍ നടത്തപ്പെട്ട ഈ പരിപാടിയില്‍ പങ്കെടുത്ത എലിസബത്ത് ട്രീസാ ജോണ്‍, ചാന്ദ്‌നി എ. ആര്‍ എന്നീ കുട്ടികള്‍ക്ക് ഹലോ ലിറ്റില്‍ വേള്‍ഡ് സ്‌കൈപ്പേഴ്‌സ് (HLWSkypers) നല്കുന്ന ഇന്റര്‍നാഷണല്‍ സര്‍ട്ടിഫിക്കറ്റിന്റെ വിതരണവും സ്വദേശത്തും വിദേശത്തുമുള്ള വിദ്യാര്‍ഥികളുമായി ഇന്റര്‍നെറ്റിലൂടെ ഇംഗ്ലീഷ് സംസാരിച്ച് പരിശീലിക്കാന്‍ അവസരമൊരുക്കുന്ന Learn English Online - LEO എന്ന പരിപാടിയുടെ ഉദ്ഘാടനവും ഡിസംബര്‍ 8 രാവിലെ 11 മുതല്‍ സ്‌കൂള്‍ഹാളില്‍വച്ചു നടത്തപ്പെടുന്നു. ഉദ്ഘാടകന്‍: ബഹു. കേരള ധനകാര്യമന്ത്രി ശ്രീ. കെ. എം. മാണി.
അന്നേദിവസംതന്നെ രാവിലെ 10 മുതല്‍ ശ്രീ. സെബാസ്റ്റ്യന്‍ പനക്കല്‍ (വിക്കി ഫസിലിറ്റേറ്റര്‍) നേതൃത്വം നല്കുന്ന ഒരു സെമിനാറും (വിഷയം : ഇന്റര്‍നെറ്റിലൂടെയുള്ള തൊഴില്‍, പഠന, അധ്യാപന സാധ്യതകള്‍) ഉച്ചകഴിഞ്ഞ് ഒരു ബ്ലോഗ് ശില്പശാലയും ഉണ്ടായിരിക്കും. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ഏവരെയും ഹൃദയംഗമമായി ക്ഷണിക്കുന്നു.
yours sincerely,
Rajan Bose (President, P.T.A)
Marykutty K.E. (Headmistress)
Mariamma V. D. (Principal)
N.B.
ശ്രീ. സെബാസ്റ്റ്യന്‍ പനക്കല്‍ സൗജന്യമായി നടത്തുന്ന  സെമിനാറും ബ്ലോഗ് ശില്പശാലയും നമുക്കു കിട്ടിയിട്ടുള്ള 
സുവര്‍ണാവസരമാണ്.



പ്രോഗ്രാം
ഈശ്വരപ്രാര്‍ഥന
സ്വാഗതം: ശ്രീമതി. മറിയാമ്മ വി. ഡ്ി. (പ്രിന്‍സിപ്പല്‍, പാലാ ഗവ. HSS)

അധ്യക്ഷപ്രസംഗം:
ശ്രീ. കുര്യാക്കോസ് പടവന്‍
(മുനിസിപ്പല്‍ ചെയര്‍മാന്‍, പാലാ)
ഉദ്ഘാടനം:
ശ്രീ. കെ. എം. മാണി
(ബഹു. കേരള ധനകാര്യമന്ത്രി)
മുഖ്യ പ്രഭാഷണം:
ശ്രീമതി ആനിയമ്മ ജോസ്
(ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ളാലം)
ആശംസാപ്രസംഗങ്ങള്‍:
ശ്രീമതി. ചന്ദ്രികാദേവി (മുനിസിപ്പല്‍ വൈസ് ചെയര്‍ പേഴ്‌സന്‍, പാലാ)
ശ്രീ. ജോസി ജോസഫ് (ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ളാലം)
ശ്രീ. ജോജോ കുടക്കച്ചിറ (മുനിസിപ്പല്‍ കൗണ്‍സിലര്‍)
ശ്രീ. ജെയിംസ് സി. ജെ. (ലയണ്‍സ് ക്‌ളബ്ബ് ഓഫ് പാലാ സെന്‍ട്രല്‍)
ശ്രീ പി. കെ ശശി (ളാലം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്‍)
ശ്രീ. രാജന്‍ ബോസ് (PTA പ്രസിഡന്റ്, പാലാ ഗവ. HSS)

കൃതജ്ഞത: ശ്രീമതി. മേരിക്കുട്ടി കെ. ഇ.
(ഹെഡ്മിസ്ട്രസ്, പാലാ ഗവ. HSS)
ദേശീയഗാനം



ബ്ലോഗ് ശില്പശാലയും സെമിനാറും എന്തിന്?

നമ്മുടെ നാട്ടില്‍നിന്ന് ധാരാളമാളുകള്‍ വിദേശത്തുപോകുകയും പണം സമ്പാദിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ആഗോളസാമ്പത്തികമാന്ദ്യത്തിന്റെ ഫലമായി പലര്‍ക്കും ജോലി നഷ്ടപ്പെടുകയും മടങ്ങിവരുകയും ചെയ്യേണ്ടിവരുന്ന സ്ഥിതിയാണ് ഉളവായിക്കൊണ്ടിരിക്കുന്നത്. രൂപയുടെ വില ഇടിഞ്ഞുകൊണ്ടിരിക്കുകയുമാണ്. കേരളത്തിലെ സമ്പദ്ഘടനയെത്തന്നെ സാരമായി ബാധിച്ചേക്കാവുന്ന ഈ സാഹചര്യത്തില്‍ നമുക്കു മുമ്പില്‍ ഉയര്‍ന്നു വന്നിരിക്കുന്ന ഒരു വലിയ സാധ്യത വിദേശത്തുള്ള തൊഴിലവസരങ്ങള്‍ ഇവിടെയിരുന്നുതന്നെ പ്രയോജനപ്പെടുത്താന്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുകയാണ്.
അങ്ങനെ ജോലികള്‍ ചെയ്യുന്നവര്‍ക്കു പലവിധത്തിലുള്ള നേട്ടങ്ങളുണ്ട്. വീട്ടിലിരുന്നുതന്നെ പ്രോജക്ടുകള്‍ ചെയ്യാം. കുടുംബബന്ധങ്ങള്‍ ഭദ്രമായി തുടരും. വിദേശങ്ങളിലെ കാലാവസ്ഥയോ ജീവിതച്ചെലവോ ബാധിക്കുകയില്ല. നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം രൂപയുടെ വിലയിടിയാന്‍ കാരണമാകുന്ന വിദേശനാണ്യക്കമ്മി കുറയ്ക്കാം. ചുരുക്കത്തില്‍, നമ്മുടെ രാജ്യത്തെ വ്യക്തികള്‍ക്കും ഭരണകൂടത്തിനും വളരെ പ്രയോജനം ചെയ്യുന്നതാണ് ഇന്റര്‍നെറ്റ് സാധ്യതകള്‍.അവയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും ആവശ്യകമായ പരിശീലനം നല്കാനും സംവിധാനങ്ങള്‍ ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
ഇന്റര്‍നെറ്റിലൂടെ ലോകത്തെവിടെയുമുള്ളവരുടെ മുമ്പില്‍ സ്വന്തം കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ സൗജന്യമായിത്തന്നെ ലഭ്യമാക്കാവുന്ന ഒരു സംവിധാനമാണ് ബ്ലോഗിങ്. ചിത്രരചനാവാസനയുള്ളവര്‍ക്കും പാട്ടുകാര്‍ക്കും നര്‍ത്തകര്‍ക്കും നടീനടന്മാര്‍ക്കും സാഹിത്യാഭിരുചിയുള്ളവര്‍ക്കും സ്വന്തം കലാസൃഷ്ടികളും ചിത്രങ്ങളും ഫോട്ടോകളും വീഡിയോ ക്ലിപ്പുകളും ബ്‌ളോഗുകളില്‍ ചേര്‍ക്കാനാവും. കരകൗശലമോ പാചകമോ ഒക്കെമാത്രമറിയാവുന്നവര്‍ക്കുപോലും സ്വന്തം പ്രവര്‍ത്തനങ്ങള്‍ റിക്കാര്‍ഡുചെയ്ത് ലോകമെങ്ങും പ്രദര്‍ശിപ്പിക്കാന്‍ അവസരങ്ങള്‍ നല്കുന്ന സംവിധാനമാണ് ബ്ലോഗിങ്. സ്‌കൂളുകളിലും അക്ഷയകേന്ദ്രങ്ങളിലും വിഭാവനം ചെയ്യപ്പെടുന്ന WIKI-LEO ക്ലബ്ബുകളിലുള്ളവര്‍ക്ക് ഗ്രൂപ്പ് ബ്ലോഗുകള്‍ ഉണ്ടാക്കാന്‍ ഇ-സ്‌കൂള്‍ ഇന്റര്‍നാഷണല്‍ സഹായിക്കും.
N.B.
1. പാലാ ഗവ. HSS-PTA-യുടെ നേതൃത്വത്തില്‍ ഡിസംബര്‍ 8 രാവിലെ 10 മുതല്‍ നടത്തുന്ന സെമിനാറിലും ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ നടത്തുന്ന ബ്ലോഗ് ശില്പശാലയിലും പ്രവേശനം സൗജന്യമാണ്.
2. ഇന്റര്‍നെറ്റിലൂടെയുള്ള തൊഴിലവസരങ്ങളും ബ്ലോഗിങ്ങും കമ്പ്യൂട്ടിങ്ങും സംബന്ധിച്ച വിവരങ്ങള്‍ അടങ്ങുന്ന ഒരു പുസ്തകവും സിഡിയും സിവില്‍ സ്റ്റേഷന്റെ എതിര്‍വശത്തു പ്രവര്‍ത്തിക്കുന്ന പാലാ അക്ഷയകേന്ദ്രത്തില്‍നിന്നു വാങ്ങാം.
 

എം എസിന്റെ കുറിപ്പുകള്‍: തമിഴന്മാരാകുന്ന കേരളീയര്‍, കേരളീയരാവുന്ന തമിഴന്മാര...

എം എസിന്റെ കുറിപ്പുകള്‍: തമിഴന്മാരാകുന്ന കേരളീയര്‍, കേരളീയരാവുന്ന തമിഴന്മാര...: (ഈ പോസ്റ്റ് വായിച്ച് മലയാളികളല്ലാത്ത ആരും ആത്മരോഷം കൊള്ളരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു.കാരണം ഈ പോസ്റ്റ് കൊണ്ടുദ്ദേശിക്കുന്നത് മലയാളികളല്ലാത്...