ഇ-സ്‌കൂള്‍ ഇന്റര്‍നാഷണല്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പാലാ ഗവ. HSS-PTA യുമായി സഹകരിച്ച് നടപ്പാക്കുന്ന ലേണ്‍ ഇംഗ്ലീഷ് ഓണ്‍ലൈന്‍ (LEO) പദ്ധതിയുടെ ഉദ്ഘാടനം ബഹു. ധനകാര്യമന്ത്രി ശ്രീ. കെ.എം മാണി ഡിസംബര്‍ 8 ഉച്ചയ്ക്ക് 12-30 നു നിര്‍വഹിച്ചു. ഇംഗ്ലണ്ടിലുള്ള മൈക്ക് മക്‌ഗ്രോഥര്‍ എന്ന അധ്യാപകനുമായി സ്‌കൈപ്പിലൂടെ സംസാരിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം. കേരളത്തിലെ കുട്ടികളുടെ സ്‌പോക്കണ്‍ ഇംഗ്ലീഷ് നിലവാരം മെച്ചപ്പെടുത്തുവാന്‍ ഇന്റര്‍നെറ്റും സ്‌കൈപ്പും ബ്ലോഗുകളും ഫേസ്ബുക്കും ട്വിറ്ററും ഒക്കെ ഓരോ സ്‌കൂളും സമര്‍ഥമായി ഉപയോഗിക്കേണ്ടതാണെന്നും തന്റെ നാട്ടില്‍ത്തന്നെയുള്ള ഉന്നതനിലവാരം പുലര്‍ത്തുന്ന ഒരു സര്‍ക്കാര്‍സ്‌കൂളില്‍ത്തന്നെ ഇങ്ങനെ ഒരു പരിപാടി ഉദ്ഘാടനം ചെയ്യാന്‍ അവസരം കിട്ടിയതില്‍ അതിയായ ചാരിതാര്‍ഥ്യമുണ്ടെന്നും മന്ത്രി പ്രസ്താവിച്ചു. ഈ സ്‌കൂളിലെ ചില കെട്ടിടങ്ങളുടെ ശോച്യാവസ്ഥയെപ്പറ്റിയുള്ള സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ സ്വാഗതപ്രസംഗത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ സശ്രദ്ധം ശ്രവിച്ച മന്ത്രി അടുത്ത ബഡ്ജറ്റില്‍ത്തന്നെ PTA യുടെ സഹകരണത്തോടെ പരിമിതികള്‍ പരിഹരിക്കാന്‍ ഏര്‍പ്പാടാക്കാം എന്ന് വാഗ്ദാനം ചെയ്തു. ഉദ്ഘാടനയോഗത്തില്‍ നേരത്തെ നല്കിയിരുന്ന ക്ഷണക്കത്തില്‍ പരാമര്‍ശിച്ചിരുന്ന (മുന്‍ ബ്ലോഗ്‌പോസ്റ്റു കാണുക) വിശിഷ്ടവ്യക്തികളെല്ലാം പങ്കെടുത്ത് ആശംസകളര്‍പ്പിച്ചു.
പാലായിലെ മഹോത്സവമായ ളാലം ജൂബിലിത്തിരുനാള്‍ ആയിരുന്നിട്ടും സ്‌കൂള്‍ ഹാള്‍ നിറഞ്ഞുകവിഞ്ഞ് സദസ്സുണ്ടായിരുന്നു. നേരത്തെ നടത്തിയിരുന്ന പത്രസമ്മേളനത്തെത്തുടര്‍ന്ന് ഓരോ പത്രവും ഈ സംഭവത്തെക്കുറിച്ച് രണ്ടുകോളം ബോക്‌സ് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നതു നന്ദിയോടെ അനുസ്മരിക്കുന്നു. പാലാ ഗവ. HSSലെ ശ്രീമതി. മറിയാമ്മ വി. ഡി . (പ്രിന്‍സിപ്പല്‍ )ശ്രീ ജോണി ജോസഫ്, ശ്രീമതി. മേരിക്കുട്ടി കെ. ഇ. (ഹെഡ്മിസ്ട്രസ്) എന്നിവരുടെ സേവനവും വളരെ നന്ദിയോടെ അനുസ്മരിക്കുന്നു. മറ്റൊരധ്യാപകനായ ശ്രീ മാത്തുക്കുട്ടി തെരുവപ്പുഴ സാര്‍ താന്‍ മുമ്പു ജോലിചെയ്തിരുന്ന മുത്തോലി ടെക്‌നിക്കല്‍സ്‌കൂളില്‍നിന്ന് ശ്രീ അനൂപ് പുതുവായില്‍ എന്ന അധ്യാപകന്റെ നേതൃത്വത്തില്‍ ഒരു സംഘം വിദ്യാര്‍ഥികളെ സെമിനാറിലും ബ്ലോഗ് ശില്പശാലയിലും സജീവമായി പങ്കെടുക്കാന്‍ എത്തിച്ചതു പ്രത്യേകം അഭിനന്ദനാര്‍ഹമാണ്.
ഉദ്ഘാടനത്തിനുമുമ്പു നടന്ന സെമിനാറിലും ഉദ്ഘാടനത്തിനു ശേഷം ഉച്ചകഴിഞ്ഞുനടന്ന ബ്ലോഗ് ശില്പശാലയിലും ശ്രീ സെബാസ്റ്റ്യന്‍ പനക്കല്‍ വിഷയം അവതരിപ്പിച്ചു. ഔപചാരിക വിദ്യാഭ്യാസമേഖലയിലെ അധ്യാപനത്തിനും പഠനത്തിനും മാത്രമല്ല, ഗ്രാമീണര്‍ക്ക് തൊഴില്‍ പഠനത്തിനും വരുമാനവര്‍ധനവിനും ഒക്കെയുംകൂടി ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ എങ്ങനെയെയല്ലാം കഴിയും എന്ന് അദ്ദേഹം സെമിനാറില്‍ വിശദീകരിച്ചു. പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം, ശ്രീ സുധീഷ് പ്ലാത്തോട്ടം അധ്യാപകന്‍), ശ്രീ കെ. എം ജെ. പയസ്, ഇ-സ്‌കൂള്‍ ഇന്റര്‍നാഷണല്‍ ട്രസ്റ്റിന്റെ ട്രസ്റ്റീ ശീ പി. കെ. ശശി (സാക്ഷരതാമിഷന്‍), എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിച്ചു.
ഈ പരിപാടി സംബന്ധിച്ച് ശ്രീ സെബാസ്റ്റ്യന്‍ പനക്കല്‍ ലോകമെങ്ങുമുള്ള ആയിരക്കണക്കിനാളുകള്‍ വായിക്കുന്ന, ഇംഗ്ലീഷിലുള്ള, ബ്ലോഗില്‍ എന്താണെഴുതിയിട്ടുള്ളതെന്നറിയണ്ടേ? അതിന്റെ ലിങ്കാണ് താഴെ:
SEE2WE:
'via Blog this'

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ