2013, ഒക്‌ടോബർ 21, തിങ്കളാഴ്‌ച
2013, ഒക്‌ടോബർ 7, തിങ്കളാഴ്‌ച
Swaraj Aam Aadmi Party, Kerala
അഞ്ചു വര്‍ഷത്തിലൊരിക്കല്‍ വോട്ട് രേഖപ്പെടുത്തുവാന്‍ മാത്രമുള്ള അവകാശമല്ല ജനാധിപത്യം. അവര്‍ക്ക് വോട്ടെടുപ്പിനു ശേഷം തിരഞ്ഞെടുത്ത് വിട്ട ജനപ്രതിനിധികളുടെ മേല്‍ നിയന്ത്രണം വേണം(റൈറ്റ് ടു റിജെക്റ്റ്, റൈറ്റ് ടു റീകാള്‍, ജനലോക്പാല്‍), സുതാര്യത വേണം(രാഷ്ട്രീയ പാര്‍ട്ടികളുടെ മേല്‍ വിവരാവകാശ നിയമം) കൂടാതെ നിയമ നിര്‍മ്മാണ പ്രക്രിയയില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് പ്രാധിനിത്യം വേണം. ഗ്രാമസഭയാണ് പാര്‍ലിമെന്റ്നേക്കാള്‍ വലിയ സഭ. കാരണം ഗ്രാമസഭയില്‍ തീരുമാനം എടുക്കുന്നത് ജനങ്ങളുടെ സേവകരല്ല മറിച്ചു രാജ്യത്തിന്‍റെ യഥാര്‍ത്ഥ ഉടമകളായ ജനങ്ങള്‍ ആണ്. അതാണ് യഥാര്‍ത്ഥ ജനാധിപത്യം അതാണ് സ്വരാജ്.
അധികാരം ജനപ്രതിനിധികളില്‍ നിന്നും ജനങ്ങള്‍ക്ക്(ഗ്രാമസഭയിലെ ജനങ്ങള്‍ക്ക്) എങ്ങനെ കൈമാറാം, യഥാര്‍ത്ഥ ജനാധിപത്യം എങ്ങനെ കൊണ്ടുവരാം, എന്താണീ ഗാന്ധിജി വിഭാവന ചെയ്ത സ്വരാജ് എന്നൊക്കെ അറിയുവാന്‍ ശ്രീ. അരവിന്ദ് കേജരിവാള്‍ എഴുതിയ സ്വരാജ് എന്ന പുസ്തകംത്തിന്‍റെ ഇംഗ്ലീഷ് പ്രതി ഓണ്‍ലൈന്‍ വായിക്കാവുന്നതാണ്:http://aapkerala.org/ resources/swaraj/
മലയാളം പുസ്തകം ഇപ്പോള്‍ ലഭ്യമാണ്, ഒരു പ്രതി ബുക്കിനു 100 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ആം ആദ്മി പാര്‍ട്ടി ജില്ല കോര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെടുക. സ്വരാജ് അഥവാ സ്വയം ഭരണം. സ്വരാജ് എന്താണെന്ന് അറിയുവാനും കൂടുതല്‍ മനസ്സിലാക്കുവാനും ശ്രീ.അരവിന്ദ് കേജരിവാള്‍ എഴുതിയ സ്വരാജ് എന്ന പുസ്തകം വായിക്കുക. നമ്മുടെ രാജ്യത്തെ അഴിമതി കാര്‍ന്നു തിന്നുന്ന ഈ വ്യവസ്ഥിതിയെ എങ്ങനെ മാറ്റിയെടുക്കാം എന്ന് മനസ്സിലാക്കി ഒരുമിച്ചു ഈ മാറ്റത്തിനായി ശ്രമിക്കാം.
തിരുവനന്തപുരം: 9447183033 | കൊല്ലം: 8714198635 | പത്തനംതിട്ട: 9946796454 | കോട്ടയം: 9846590131 | ഇടുക്കി: 9446900593 | എറണാകുളം: 9400429287 | തൃശൂര്‍: 9446141965 | പാലക്കാട്/മലപ്പുറം: 9037091370 | കോഴിക്കോട്/വയനാട്: 9447377258 | കണ്ണൂര്‍/കാസര്‍ഗോഡ്: 9961006789
Swaraj Aam Aadmi Party, Kerala:
'via Blog this'
അധികാരം ജനപ്രതിനിധികളില്‍ നിന്നും ജനങ്ങള്‍ക്ക്(ഗ്രാമസഭയിലെ ജനങ്ങള്‍ക്ക്) എങ്ങനെ കൈമാറാം, യഥാര്‍ത്ഥ ജനാധിപത്യം എങ്ങനെ കൊണ്ടുവരാം, എന്താണീ ഗാന്ധിജി വിഭാവന ചെയ്ത സ്വരാജ് എന്നൊക്കെ അറിയുവാന്‍ ശ്രീ. അരവിന്ദ് കേജരിവാള്‍ എഴുതിയ സ്വരാജ് എന്ന പുസ്തകംത്തിന്‍റെ ഇംഗ്ലീഷ് പ്രതി ഓണ്‍ലൈന്‍ വായിക്കാവുന്നതാണ്:http://aapkerala.org/
മലയാളം പുസ്തകം ഇപ്പോള്‍ ലഭ്യമാണ്, ഒരു പ്രതി ബുക്കിനു 100 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ആം ആദ്മി പാര്‍ട്ടി ജില്ല കോര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെടുക. സ്വരാജ് അഥവാ സ്വയം ഭരണം. സ്വരാജ് എന്താണെന്ന് അറിയുവാനും കൂടുതല്‍ മനസ്സിലാക്കുവാനും ശ്രീ.അരവിന്ദ് കേജരിവാള്‍ എഴുതിയ സ്വരാജ് എന്ന പുസ്തകം വായിക്കുക. നമ്മുടെ രാജ്യത്തെ അഴിമതി കാര്‍ന്നു തിന്നുന്ന ഈ വ്യവസ്ഥിതിയെ എങ്ങനെ മാറ്റിയെടുക്കാം എന്ന് മനസ്സിലാക്കി ഒരുമിച്ചു ഈ മാറ്റത്തിനായി ശ്രമിക്കാം.
തിരുവനന്തപുരം: 9447183033 | കൊല്ലം: 8714198635 | പത്തനംതിട്ട: 9946796454 | കോട്ടയം: 9846590131 | ഇടുക്കി: 9446900593 | എറണാകുളം: 9400429287 | തൃശൂര്‍: 9446141965 | പാലക്കാട്/മലപ്പുറം: 9037091370 | കോഴിക്കോട്/വയനാട്: 9447377258 | കണ്ണൂര്‍/കാസര്‍ഗോഡ്: 9961006789
Swaraj Aam Aadmi Party, Kerala:
'via Blog this'
2013, ഒക്‌ടോബർ 3, വ്യാഴാഴ്‌ച
പ്രധാനമന്ത്രി ജനങ്ങളോട് മാപ്പ് പറയണം
| ||
ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീം കോടതി ഉത്തരവ് മറികടക്കാന്‍ വീണ്ടും ഓര്‍ഡിനന്‍സുമായി പ്രസിഡന്റിനെ സമീപിച്ചതിന് പാര്‍ട്ടിയുടെ കനത്ത സമ്മര്‍ദ്ദമായിട്ടായാലും അല്ലെങ്കിലും നടപടി തെറ്റായിപ്പോയി എന്നു പൊതുജനങ്ങളോട് വിശദീകരിച്ചു മാപ്പു പറയുവാന് അഴിമതി രഹിതനായ പ്രധാനമന്ത്രി ഉടന്‍ സന്നദ്ധനാകണം. രാജ്യത്തിന്റെ സമ്പദ്‌ഘടനയെയും, അഖണ്ഡതയും, വിറ്റു മുടിക്കുന്ന രാഷ്ട്രീയ കാപാലികരെയും, ബ്യൂറോക്രാറ്റുകളെയും സംരക്ഷിക്കുവാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളില്‍ നിന്നും സമ്മര്‍ദ്ദം അനുഭവിച്ച് ഇനിയും ജനങ്ങളുടെ മുമ്പില്‍ റബര്‍ പാവയായി നിലനില്‍ക്കരുത്. ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ മാത്രം പോരാ, ഉടനടി ശിക്ഷ നല്‍കുന്നതിലും ശ്രദ്ധ ചെലുത്തണം. രാഹുല്‍ഗാന്ധിയെപ്പോലെ പറയുവാനും പ്രവര്‍ത്തിക്കുവാനും തന്റേടമുള്ള യുവജനങ്ങളെയാണ് വികസിതത്വം സ്വപ്‌നം കാണുന്ന ഇന്ത്യയ്‌ക്ക് ആവശ്യം. കുടുംബപരമായി തീറെഴുതിക്കിട്ടിയ രാജ്യമാണെന്ന ചിന്തയില്ലാതെ രാജ്യത്തിന്റെ വികസനത്തിനും ശുദ്ധീകരണത്തിനും ശ്രമിക്കുന്ന രാഷ്ട്രീയ നേതാക്കളെ മാത്രമെ ഇനി ജനം അംഗീകരിക്കുകയുള്ളൂ അധികാരത്തിലേറ്റൂ അല്ലെങ്കില്‍ വെറും നിഷേധി വോട്ടുകള്‍ കൊണ്ട് ബാലറ്റ് പെട്ടികള്‍ നിറയ്‌ക്കാന്‍ തയ്യാറെടുക്കുന്ന ഒരു യുവജന മുന്നേറ്റം ഇവിടെ ഈ രാജ്യത്ത് കത്തിപ്പടരുന്നുണ്ട് എന്ന് ഭരണകര്‍ത്താക്കള്‍ മനസ്സിലാക്കാന്‍ താമസിക്കരുത്. 1885 സ്ഥാപിതമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് (INC)സ്വാതന്ത്ര്യത്തിന് ചുക്കാന്‍ പിടിച്ചു ഇന്ന് ജനങ്ങളുടെ സ്വാതന്ത്ര്യത്തിന് നേരെ കൊഞ്ഞനം കുത്തുന്ന കാഴ്‌ചയാണ്. സ്ഥാപിത താല്‌പര്യങ്ങളും, നേതൃസ്ഥാനവും മോഹിച്ചു പാര്‍ട്ടി ഇന്നു ചിന്നഭിന്നമായി ആര്‍ക്കു വേണമെങ്കിലും തന്റെ പേരില്‍ വാലും ചേര്‍ത്തു പാര്‍ട്ടിയെ വെട്ടി പിളര്‍ത്താം, തകര്‍ക്കാം, അച്ചടക്കം തീരെയില്ലാതെയായിരിക്കുന്നു. ഐഎന്‍സി ചരിത്രത്തില്‍ അനുഭവിക്കാത്ത പ്രതിസന്ധികളായിരിക്കും അടുത്ത തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വരുന്നത് എന്നത് ദുഃഖസത്യമാണ്. ഇനിയെങ്കിലും വാളെടുക്കന്നവരെല്ലാം വെളിച്ചപ്പാടുകളാകാതെ ശുദ്ധമായ ഭരണം കാഴ്‌ചവച്ചു; ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവന്ന് അതിന് അമിതവേഗവും ബഹുദൂരവും താണ്ടണമെന്നില്ല. സ്വന്തം മണ്ഡലങ്ങളില്‍ ഭൂരിപക്ഷം സമയവും ചെലവാക്കാത്ത ജനപ്രതിനിധികളെയും സമ്മതിദായകര്‍ അടുത്ത തിരഞ്ഞെടുപ്പു വരുമ്പോള്‍ അയോഗ്യരാക്കണം. വോട്ടു ബഹിഷ്‌ക്കരണം മുതല്‍, നിഷേധവോട്ടുകള്‍, ബൂത്തുകള്‍ ബഹിഷ്‌ക്കരണം അങ്ങനെ പലതും ഇനിയും കാണാന്‍ പോകുന്നതേയുള്ളൂ. രാജ്യത്തെയും സ്വന്തംമണ്ഡലങ്ങളെയും, ജനങ്ങളെയും മറക്കുന്നവരെ ജനങ്ങള്‍ മറക്കില്ല. ബാലറ്റ് യുദ്ധം നടത്തുവാന്‍ വോട്ടര്‍മാര്‍ തയ്യാറാകും. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടെ അവരെ സംരക്ഷിക്കുവാന്‍ രാഷ്ട്രീയ കക്ഷി വ്യത്യാസമില്ലാതെ ഏവരും സഹകരിക്കണം, പിന്നണിപ്പണി ഉപേക്ഷിക്കണം. കുറ്റം ചെയ്‌തവര്‍ക്ക് ശിക്ഷനേടിക്കൊടുക്കണം അല്ലെങ്കില്‍ കേരളം കുറ്റവാളികളുടെ കൈയിലകപ്പെടും. അയല്‍ രാജ്യങ്ങള്‍ ആക്രമണത്തിന് മുന്‍കൈ എടുക്കും. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ഉറക്കത്തില്‍ നിന്ന് ഉണരൂ. രാജ്യത്തെ രക്ഷിക്കൂ. ജയ്‌ഹിന്ദ് |
'via Blog this'
2013, ഒക്‌ടോബർ 1, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)