ഇതിനു മുന്‍പ് നമ്മള്‍ തമ്മിലുള്ള
ആശയവിനിമയത്തില്‍ ലോക്പാല്‍ പോലുള്ള നിയമസംസ്ഥാപനങ്ങളുടെ
ആവശ്യകത നമ്മള്‍ കണ്ടു. ഇവിടെ എന്താണ് ഈ ലോക്പാല്‍
എന്നതും കൂടാതെ അത് എങ്ങനെ രൂപവത്‌ക്കരിക്കും എന്നും
നമുക്ക് നോക്കാം.
നിയമവിരുദ്ധമായ കാര്യങ്ങള്‍ സംഭവിക്കുന്നുവെന്നുവിവരം
നല്കുന്ന ആള്‍ക്ക് സംരക്ഷണവും, അഴിമതിയ്ക്കെതിരെ സുശക്തമായ
പരാതിപരിഹാര വ്യവസ്ഥിതി ഉണ്ടാക്കുവാന്‍ വേണ്ടി ജനലോക്പാല്‍
ബില്‍ എന്ന നിയമം വഴി നിയമിക്കുന്ന ഒരു നിയമസംസ്ഥാപനം
ആണ് ലോക്പാല്‍. ലോക്പാലില്‍ ഒരു ചെയര്‍ പേര്‍സണും
പത്തു അംഗങ്ങളും കൂടാതെ ഓഫീസര്‍മാരും ഉധ്യോഗസ്ഥരും
ഉണ്ടായിരിയ്ക്കും. ലോക്പാല്‍ ചെയര്‍മാനും, മറ്റ് അംഗങ്ങളും
ലോക്സഭയിലേയോ, ഏതെങ്കിലും സംസ്ഥാന നിയമസഭയിലെയോ അംഗങ്ങള്‍
ആയിരിക്കാന്‍ പാടില്ല. അതുപോലെ തന്നെ കേന്ദ്ര സംസ്ഥാന
സര്‍ക്കാരുകളുടെ ശമ്പളം അടക്കം മറ്റ് ആനുകൂല്യങ്ങള്‍
കയ്പ്പറ്റുന്നവരോ, ബിസിനസ്, മറ്റ് ഏതെങ്കിലും ജോലികള്‍
എന്നിവയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരോ ആകാന്‍ പാടില്ല.
ചെയര്‍മാനും മറ്റ് അംഗങ്ങള്‍ക്കും തങ്ങള്‍ നിയമനം
നേടുന്ന ദിവസം മുതല്‍ അഞ്ചു വര്‍ഷത്തേക്കോ, അല്ലെങ്കില്‍
70 വയസ്സ് പൂര്‍ത്തിയാകുന്നത് വരേയ്ക്കോ(ഏതാണോ ആദ്യം)
തുടരാവുന്നതാണ്.
ചെയര്‍പേര്‍സണിന്റെയും മറ്റു അംഗങ്ങളുടെയും
നിയമനം
ചെയര്‍പേര്‍സനേയും മറ്റു അംഗങ്ങളെയും
തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ച്
പ്രസിഡന്‍ന്റ് ആണ്. തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ഘടന
താഴെ കൊടുത്തിരിക്കുന്നു:
എ) പ്രധാനമന്ത്രി
ബി) ലോകസഭയിലെ പ്രതിപക്ഷ നേതാവ്
സി) സുപ്രീം കോടതിയിലെ രണ്ടു യുവജഡ്ജിമാര്‍
ഡി) ഹൈക്കോടതിയിലെ രണ്ടു യുവ ചീഫ്ജസ്റ്റിസ്മാര്‍
ഇ) കണ്ട്രോള്‍ളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ
എഫ്) മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍
ജി) ആദ്യത്തെ തിരഞ്ഞെടുപ്പിന് ശേഷം, പുറത്തു പോകുന്ന
ലോക്പാലിന്റെ ചെയര്‍പേര്‍സണ്‍
പ്രധാനമന്ത്രിക്ക് തിരഞ്ഞെടുപ്പ്
കമ്മറ്റിയുടെ ചെയര്‍ പേര്‍സണ്‍ ആയി പ്രവര്‍ത്തിക്കാം.
പത്തു അംഗങ്ങള്‍ അടങ്ങിയ ഒരു സേര്‍ച്ച് കമ്മിറ്റിയും
ഉണ്ടാകും. ഈ സേര്‍ച്ച് കമ്മിറ്റിയിലെ അംഗങ്ങളെ താഴെപ്പറയും
വിധം ആണ് തിരഞ്ഞെടുക്കുന്നത്:
എ. മുന്‍പ് സേവനം അനുഷ്ടിച്ച കണ്ട്രോളര്‍ ആന്‍ഡ്
ജനറല്‍ ഓഫ് ഇന്ത്യ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍
ഓഫ് ഇന്ത്യ, എന്നിവരില്‍ നിന്നും സേര്‍ച്ച് കമ്മിറ്റിയിയിലേയ്ക്ക്
അഞ്ചു അംഗങ്ങളെയാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി തിരഞ്ഞെടുക്കേണ്ടത്
ബി. ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ട അഞ്ചു അംഗങ്ങള്‍ മറ്റു
അഞ്ച് അംഗങ്ങളെ പൊതു സമൂഹത്തില്‍ നിന്നും തിരഞ്ഞെടുക്കണം.
താഴെക്കൊടുത്തിരിക്കുന്ന ആളുകള്‍ സേര്‍ച്ച് കമ്മിറ്റിയില്‍
അംഗങ്ങള്‍ ആകുവാന്‍ അയോഗ്യരാകുന്നു.
എ) അഴിമതി ആരോപണം നിലവില്‍ ഉള്ള ഒരു വ്യക്തി
ബി) വിരമിച്ചതിന് ശേഷം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍
അംഗമായവര്‍, അല്ലെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട്
ഗാഡബന്ധമുള്ളയാള്‍
സി) സര്‍ക്കാര്‍ പദവിയില്‍ ഇപ്പോഴും തുടരുന്ന ആള്‍
ഡി) വിരമിച്ചത്തിനു ശേഷം സര്‍ക്കാരിന്റെ ഏതെങ്കിലും
ഒരു കര്‍ത്തവ്യം ഏറ്റെടുത്ത ആള്‍. ഇങ്ങനെ ഒരു കര്‍ത്തവ്യം
ഏറ്റെടുത്താല്‍ വിരമിച്ച ആള്‍ക്ക് സേര്‍ച്ച് കമ്മിറ്റിയില്‍
അംഗം ആകുവാനുള്ള യോഗ്യത നഷ്ടപ്പെടുന്നു.
സേര്‍ച്ച് കമ്മിറ്റി ജനങ്ങളില്‍ നിന്നും ഇതിനു യോഗ്യരായ
വ്യക്തികളില്‍ നിന്നും ശുപാര്‍ശകള്‍ തേടണം. ഇങ്ങനെ
നേടുന്ന ശുപാര്‍ശകള്‍, മറ്റു പലതിനും താഴെപ്പറയുന്ന
വിവരങ്ങള്‍ ഉണ്ടാവണം:
എ) ശുപാര്‍ശിക്കുന്ന ആളുടെ വ്യക്തി വിവരങ്ങള്‍
ബി) ഏതെങ്കിലും നിയമത്തിനനുസരിച്ചു ഏതെങ്കിലും വിധത്തിലുള്ള
ആരോപണങ്ങള്‍ നേരിടുന്നുണ്ടോ കൂടാതെ കഴിഞ്ഞ കാലങ്ങളില്‍
സദാചാരവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?
സി) കഴിഞ്ഞ കാലഘട്ടങ്ങളില്‍ അഴിമതിയ്ക്കെതിരെ ഇദ്ദേഹം
നടത്തിയ പ്രവര്‍ത്തികളുടെ തെളിവ് സഹിതമുള്ള വിവരണം.
ഡി) സ്വാദീനിക്കാന്‍ കഴിയാത്ത ഒരു സ്വതന്ത്ര വ്യക്തിയാണെന്ന്
ഭൂതകാലത്തിലുള്ള എന്തെങ്കിലും തെളിവുകള്‍.
ഇ) സേര്‍ച്ച് കമ്മിറ്റി തീരുമാനിക്കുന്ന ഏതെങ്കിലും
വസ്തുക്കള്‍
മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാ
നിബന്ധനകളും പാലിക്കപ്പെടുന്ന ഉദ്യോഗാര്‍ഥികളുടെ എല്ലാ
വിശദവിവരങ്ങളും ഒരു വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കേണ്ടതും,
ഇവരെ സംബന്ധിച്ച് പൊതുജന അഭിപ്രായം സ്വരൂപികേണ്ടതുമാണ്.
സെര്‍ച്ച് കമ്മിറ്റിക്ക് ഇവരുടെ പഴയകാല പശ്ചാത്തലവും,
നേട്ടങ്ങളും സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ആരായവുന്നതാണ്.
സേര്‍ച്ച് കമ്മിറ്റി അംഗംങ്ങള്‍ക്ക് ഉദ്യോഗാര്‍ഥികളെ
സംബന്ധിച്ചുള്ള എല്ലാ രേഖകളും, വിശദ വിവരങ്ങളും മുന്‍കൂട്ടി
നല്‍കേണ്ടതാണ്. ഓരോ മെമ്പര്‍മാരും ഉദ്യോഗാര്‍ഥികളെ
വിശദമായി വിലയിരുത്തേണ്ടതും പിന്നീട് എല്ലാ മെംബര്‍മാരും
ചേര്‍ന്ന് അവരെ വിലയിരുത്തുകയും വേണം. എല്ലാ അംഗങ്ങളുടെയും
പൊതു സമ്മതത്തോടെ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാന്‍
ശ്രമിക്കണം. മൂന്നോ അതിലധികമോ അംഗങ്ങള്‍ എതിര്‍ക്കുകയും
അതിനുള്ള കാരണങ്ങള്‍ രേഖാമൂലം എഴുതുകയും ചെയ്താല്‍
അത്തരം ആളുകളെ സെലക്ട് ചെയ്യാന്‍ പാടില്ല. നിലവിലുള്ള
ഒഴിവുകളുടെ മൂന്നിരട്ടി പേരുകള്‍ സെര്‍ച്ച് കമ്മറ്റി
സെലെക്ക്റ്റ് കമ്മറ്റിക്ക് മുന്നില്‍ സമര്‍പ്പിക്കേണ്ടതാണ്.
ഇവരില്‍നിന്നും ഒഴിവുകള്‍ വരുന്ന
മുറക്ക് സെലെക്‌ഷന്‍ കമ്മറ്റിക്ക് തെരഞ്ഞെടുക്കാവുന്നതാണ്.
തെരഞ്ഞെടുപ്പ് സമവായത്തിലൂടെ ആകാന്‍ ശ്രമിക്കണം. മൂന്നോ
അതിലധികമോ അംഗങ്ങള്‍ എതിര്‍ക്കുകയും അതിനുള്ള കാരണങ്ങള്‍
രേഖാ മൂലം എഴുതുകയും ചെയ്താല്‍ അത്തരം ആളുകളെ സെലക്ട്
ചെയ്യാന്‍ പാടില്ല സെലക്ട് കമ്മറ്റിയുടെയും, സെര്‍ച്ച്
കമ്മറ്റിയുടെയും എല്ലാ കൂടിയാലോചനകളും വീഡിയോയില്‍
റെക്കോര്‍ഡ് ചെയ്യുകയും അത് പ്രസിദ്ധീകരിക്കുകയും
ചെയ്യണം. പ്രധാനമന്ത്രി ഈ സെലെക്‌ഷന്‍ കമ്മറ്റി അന്തിമമാക്കിയ
പേരുകള്‍ എത്രയും പെട്ടന്ന് പ്രസിഡന്റിനു ശുപാര്‍ശ
ചെയ്യേണ്ടതും അദ്ദേഹം ഈ ശുപാര്‍ശ കിട്ടി ഒരു മാസത്തിനകം
നിയമന ഉത്തരവ് നല്‍കുകയും വേണം. സെലെക്‌ഷന്‍ കമ്മറ്റിയിലെ
ഏതെങ്കിലും അംഗം നിയമന പ്രക്രിയ നടന്നുകൊണ്ട് ഇരിക്കവേ
വിരമിക്കുകയാണെങ്കില്‍, അദ്ദേഹം ആ നിയമന പ്രക്രിയ
പൂര്‍ത്തിയാകുന്നതുവരെ തല്‍സ്ഥാനത് തുടരണം.
ലോക്പാലിലെ നാലു അംഗങ്ങള്‍ക്കെങ്കിലും
നിയമപ്രാവീണ്യം ഉണ്ടായിരിയ്ക്കണം. രണ്ടു അംഗങ്ങള്‍
ചെയര്‍മാന്‍ ഉള്‍പ്പെടെ ഉള്ളവര്‍ സൈനികമല്ലാത്ത സേവനവകുപ്പുകളിലേതിലെങ്കിലും
ജോലിചെയ്തിരുന്ന ഉദ്യോഗസ്ഥന്മാര്‍ ആയിരിയ്ക്കണം.
ചെയര്‍പേര്‍സണ്‍ ആകുന്ന ആള്‍ താഴെപ്പറയുന്ന ഏതെങ്കിലും
കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അയാള്‍ അയോഗ്യനാകും:
(എ) ഇന്ത്യന്‍ പൌരന്‍ അല്ലാത്ത ഒരാള്‍
(ബി) ഐപിസി അല്ലെങ്കില്‍ പിസി നിയമം അനുസരിച്ച് നിയമലംഘനത്തിനു
കുറ്റപത്രം ചുമത്തിയിട്ടുള്ള ആള്‍, അല്ലെങ്കില്‍ സിസിഎസ്
കണ്ടക്റ്റ് നിയമം അനുസരിച് ശിക്ഷിക്കപ്പെട്ടിട്ടുള്ള
ഒരാള്‍.
(സി) 40 വയസ്സിനു താഴെയുള്ള ഏതൊരാളും
(ഡി) തൊട്ടടുത്ത രണ്ടു കൊല്ലത്തിനുള്ളില്‍ വിരമിച്ച
അല്ലെങ്കില്‍ രാജി വച്ച സര്‍ക്കാര്‍ ഉധ്യോഗസ്ഥന്‍
ലോക്പാലിന്റെ ചെയര്‍പേര്‍സണിന്റെയും
അംഗങ്ങളുടെയും നിയമനങ്ങള്‍ വളരെ ഘടനാപരമായ നടപടിക്രമം
ആണെന്നും അതില്‍ രാഷ്ട്രീയക്കാര്‍ക്ക് ഒരു സ്വാദീനവും
ചെലുത്തുവാന്‍ സാധിക്കുകയില്ല എന്നും മുകളില്‍ കൊടുത്ത
വിവരങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാക്കാം.
അടുത്ത ഭാഗത്തില്‍ നമുക്ക ലോകപാലിന്റെ അധികാരങ്ങള്‍
എന്തൊക്കെ എന്ന് മനസ്സിലാക്കാം.
ജയ്‌ഹിന്ദ് !!!!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ