വോട്ടറുടെ ശബ്ദം (Voters’ Voice)
ഇന്‍ഡ്യാ സിറ്റിസണ്‍സ് ഫോറം, പാലാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു രജിസ്റ്റേര്‍ഡ് സൊസൈറ്റിയാണ്. 2000 -ാം ആണ്ടു മുതല്‍ വിവിധ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളില്‍ ഫോറം ഏര്‍പ്പെട്ടിരിക്കുന്നു.
2015 നവംബര്‍മാസത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പുകാലത്ത് സമ്മതിദായകരുമായി ഫോറം പ്രവര്‍ത്തകര്‍ നടത്തിയ ആശയവിനിമയത്തില്‍ നിന്നുരുത്തിരിഞ്ഞ ഏതാനും നിര്‍ദ്ദേശങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായി പങ്കുവയ്ക്കാന്‍
Voters’ Voice എന്ന ഈ പരിപാടി ലക്ഷ്യംവയ്ക്കുന്നു.
ഇന്ത്യന്‍ഭരണഘടന വിഭാവനചെയ്യുന്നത് നഗരസഭകളിലും, പഞ്ചായത്തിലും
കക്ഷിരാഷ്ട്രീയമില്ലാത്ത ഒരു ഭരണസംവിധാനമാണ്. പക്ഷേ ഇന്നു നടക്കുന്നത് പാര്‍ലമെന്റിലും
സംസ്ഥാനനിയമസഭകളിലും നടക്കുന്നതുപോലെ ഭൂരിപക്ഷകക്ഷിയുടെ ഭരണമാണ്. അതുകൊണ്ട് ഭരണകക്ഷിയില്‍പെടാത്ത
വാര്‍ഡുമെമ്പറുടെ സ്വരം ശ്രവിക്കപ്പെടാതെ വരുന്നുണ്ട്. ഈ സ്ഥിതി മാറേണ്ടതുണ്ട്. ഭരണം
കൈയാളുന്നവര്‍, പ്രത്യേകിച്ച് പ്രസിഡന്റ് / ചെയര്‍മാന്‍ / മേയര്‍ താത്പര്യമെടുത്താല്‍ ഈ
സ്ഥിതി മാറ്റിയെടുക്കാന്‍ കഴിയും.
ജനാധിപത്യഭരണക്രമമാണ് നമ്മുടെ രാജ്യത്തു നിലവിലുള്ളത്.
അബ്രഹാം ലിങ്കന്റെ ജനാധിപത്യത്തേപ്പറ്റിയുള്ള നിര്‍വ്വചനമാണ് ഇന്നും എല്ലാവരും ഉദ്ധരിയ്ക്കാറുള്ളത്.
അതായത്: “ജനങ്ങളുടെ, ജനങ്ങള്‍ക്കു വേണ്ടി, ജനങ്ങളാല്‍”, ലിങ്കന്‍പറഞ്ഞ
കൃത്യമായ വാക്കുകള്‍ “Of the people, for the people, and by the people.” സാങ്കേതികമായി
നമ്മുടെ ഭരണക്രമം ഇതു പോലെയൊക്കെത്തന്നെയാണ്. പക്ഷേ ഫലത്തില്‍ അതു നടപ്പില്‍ വരുന്നുണ്ടോ
എന്നു സംശയമാണ്. ലിങ്കന്റെ വാക്കുകള്‍ അവയുടെ മുഴുവന്‍ അര്‍ത്ഥവായ്‌പോടെ ജനപ്രതിനിധികളുടെ
പ്രവര്‍ത്തനങ്ങള്‍ക്കു മാര്‍ഗ്ഗനിര്‍ദ്ദേശമാകണം എന്നാണ് ജനത്തിന്റെ ആഗ്രഹം. ഈ ദര്‍ശനം
സാത്മീകരിച്ചു കൊണ്ട് നിങ്ങളുടെ സ്ഥാപനത്തെ ഒരു മാതൃകാ യൂണിറ്റാക്കാന്‍ ലക്ഷ്യം വയ്ക്കണം.
ഈ ലക്ഷ്യപ്രാപ്തിയ്ക്കുതകുന്ന ചില നിര്‍ദ്ദേശങ്ങള്‍ വച്ചുകൊള്ളട്ടെ.
നിര്‍ദ്ദേശങ്ങള്‍ ചില ‘Dos and Dont’s’ ആയി തിരിച്ചിരിക്കുന്നു. അതായത് ചെയ്യേണ്ടതും ചെയ്യരുതാത്തതും. ആദ്യം ‘Dos ആകട്ടെ :
1. വാര്‍ഡിലെ എല്ലാ പൊതുവിഷയങ്ങള്‍ക്കും മെമ്പര്‍നേതൃത്വം നല്‍കണം.
2. Accountability എന്ന് ഇംഗ്ലീഷില്‍ പറയുന്ന
ഉത്തരവാദിത്വ ബാദ്ധ്യത – ie. ഉത്തരവാദിത്വം ഉള്‍ക്കൊള്ളുന്ന പ്രതിജ്ഞാബദ്ധത - തങ്ങളുടെ പ്രവര്‍ത്തനശൈലിയുടെ
മാനദണ്ഡമായി മെമ്പര്‍മാര്‍ സ്വീകരിക്കണം. ഇതിന്റെ പ്രാധാന്യമെന്താണെന്നു മനസ്സിലാക്കാന്‍, കുറേ കാലം മുമ്പ്
കേരളത്തില്‍ നടന്ന രണ്ടു ദുരന്തങ്ങള്‍ ശ്രദ്ധിച്ചാല്‍മതി. ദുരന്തങ്ങള്‍ സംഭവിച്ചത് കാവലില്ലാത്ത
Railway Crossing--ലാണ്, രണ്ടിടത്തും ഒഴിവാക്കാമായിരുന്ന
ജീവനാശം സംഭവിക്കുകയുണ്ടായി. തുടര്‍ച്ചയായ നിവേദനങ്ങളുടെ ഫലമായി രണ്ടിടത്തും ഗേറ്റു
സ്ഥാപിച്ചു കാവലേര്‍പ്പെടുത്താന്‍ 10 കൊല്ലം മുമ്പ് തീരുമാനമെടുത്ത് നടപടികള്‍ ആരംഭിച്ചിരുന്നു എന്നാണ്
റിപ്പോര്‍ട്ട്. എങ്കിലും നടപടി പൂര്‍ത്തിയായിരുന്നില്ല. ഗേറ്റ് സ്ഥാപനം നടന്നുമില്ല.
യഥാസമയം follow up action ഉണ്ടാകാഞ്ഞതു കൊണ്ടാണ്
കാര്യം നടപ്പിലാകാതെ വന്നത്. സ്ഥലത്തെ വാര്‍ഡു പ്രതിനിധിക്ക് നിഷ്പ്രയാസം ചെയ്യാമായിരുന്ന
ഒരു കൃത്യമായിരുന്നു അത്. രാജ്യത്താകമാനമെടുത്താല്‍, തുടങ്ങിവച്ചതോ
തുടങ്ങാന്‍ തീരുമാനിച്ചതോ ആയ എത്രയോ ആയിരം സംരംഭങ്ങളാണ് follow up action-ന്റെ അഭാവം കൊണ്ട് സമയത്ത് നടപ്പിലാകാതെ വരുന്നത്.
ഒരു ജില്ലാപഞ്ചായത്തിന്റെ വികസന മീറ്റിംഗുകളില്‍ പങ്കെടുക്കാന്‍ ഞങ്ങളുടെ
പ്രതിനിധിക്ക് അവസരം ലഭിക്കുകയുണ്ടായി. വര്‍ഷാവസാനത്തിനു വെറും രണ്ടു മാസം ബാക്കി നില്‍ക്കെ
10 ശതമാനം ഫണ്ടു മാത്രമായിരുന്നു ഉപയോഗപ്പെടുത്തപ്പെട്ടത്. ഭൂരിഭാഗം ഫണ്ടും Lapse ആയി പോകുമെന്ന് ജില്ലാപ്രസിഡന്റ് പരിതപിക്കുന്നതും കേട്ടു. ഇപ്രകാരമുള്ള
കെടുകാര്യസ്ഥത സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിനു വന്നു ഭവിക്കാതിരിക്കാന്‍ അംഗങ്ങള്‍ ശ്രദ്ധവയ്ക്കണം.
അവര്‍ ചെയ്യേണ്ടത് തങ്ങളുടെ പ്രദേശത്തു നടന്നുവരുന്ന പൊതുപ്രവര്‍ത്തനങ്ങള്‍ monitor ചെയ്യുകയും follow up action എടുക്കുകയുമാണ്. എല്ലാ വിഷയങ്ങളും വാര്‍ഡു മെമ്പര്‍ക്ക് സ്വന്തം
നിലയില്‍ കൈകാര്യം ചെയ്യാന്‍ കഴിയും എന്ന് പറയുന്നില്ല. സ്ഥലം MLA യുടെയും MP യുടെയും സഹായം
തേടേണ്ട സന്ദര്‍ഭങ്ങള്‍നിരവധിയുണ്ടായേക്കാം. എന്നാല്‍ പ്രശ്‌നം identify ചെയ്യാന്‍ ഏറ്റവും
അനുയോജ്യനായ വ്യക്തി വാര്‍ഡുമെമ്പര്‍തന്നെയാണ് എന്നത് നിസ്തര്‍ക്കമാണ്. പ്രശ്‌നപരിഹാരത്തിന്റെ
ആദ്യത്തെ step അതാണല്ലോ.
3. വാര്‍ഡില്‍ നടപ്പാക്കേണ്ട വികസനകാര്യങ്ങള്‍ തീരുമാനിക്കാനും
നടപ്പാക്കാനുമായി, ഈ വിഷയത്തില്‍ നിര്‍ദ്ദേശം നല്‍കാന്‍ പ്രാപ്തിയും സന്നദ്ധതയുമുള്ള
ഒരു സമിതിക്ക് വാര്‍ഡുമെമ്പര്‍ രൂപം നല്‍കുന്നത് ആശാസ്യമായിരിക്കും. സമിതിയുടെ അംഗസംഖ്യ
10-ല്‍ അധികമാകരുത്. അംഗങ്ങള്‍ വാര്‍ഡില്‍ പെട്ടവരായിരിയ്ക്കണം. സജീവരാഷ്ട്രീയപ്രവര്‍ത്തകരെ
ഒഴിവാക്കുകയാണ് അഭികാമ്യം. സമിതിയില്‍ രണ്ടു വനിതകളെങ്കിലുമുണ്ടാകണം.
4. വികസനത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് പുതിയ
പ്രവര്‍ത്തനശൈലി സ്വീകരിക്കാനുള്ള വൈമുഖ്യം. പാരമ്പര്യങ്ങളിലും കീഴ്‌വഴക്കങ്ങളിലും
ആവശ്യാനുസരണം മാറ്റം വരുത്തണം. ''മുമ്പേ ഗമിച്ചീടുന്ന ഗോവു തന്റെ പിന്‍പേ ഗമിക്കും
ബഹു ഗോക്കളെല്ലാം'' നാം കേട്ടു തഴമ്പിച്ചിട്ടുള്ള ഒരു ചൊല്ലാണിത്. പ്രവര്‍ത്തനത്തില്‍
മികവും dynamism -വും കൈവരിക്കണമെങ്കില്‍ ഈ ചൊല്ല് തത്ക്കാലം മറക്കണം. മാറ്റപ്പെടേണ്ട
കീഴ്‌വഴക്കങ്ങള്‍ മാറ്റപ്പെടുക തന്നെ വേണം.
5. മുന്‍കാലങ്ങളില്‍ വാര്‍ഡില്‍ തുടങ്ങി വെച്ചവയും
പൂര്‍ത്തീകരിക്കപ്പെടാത്തതുമായ സംരംഭങ്ങളുടെ ഒരു ലിസ്റ്റു തയ്യാറാക്കി അവ സമയബന്ധിതമായി
പൂര്‍ത്തീകരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണം.
6. ഓരോ പ്രദേശത്തെയും ജലസമ്പത്ത് അല്പം പോലും ചോര്‍ന്നു
പോകാതിരിക്കാനുള്ള നടപടികള്‍ സത്വരമായി ആവിഷ്‌കരിക്കണം. പറമ്പുകളില്‍ ബണ്ടുകളും കയ്യാലകളും
നിര്‍മ്മിച്ച്, മഴക്കാലത്ത് വെള്ളം ഒലിച്ചു പോകുന്നതു തടയുകയും കുഴികള്‍ കുഴിച്ച് വെള്ളം
അതാതു സ്ഥലങ്ങളില്‍ത്തന്നെ ഭൂമിയ്ക്കടിയിലേക്ക് വാര്‍ന്ന് ഇറങ്ങാനിടയാക്കുകയും ചെയ്യുന്ന
പരിപാടി പ്രോത്സാഹിപ്പിക്കണം. ഭൂമിയ്ക്കടിയില്‍ Water level താഴ്ന്നുപോകാതിരിക്കാന്‍
ഇതു സഹായിക്കും. കിണറുകളില്‍ വെള്ളത്തിന്റെ ലവല്‍ ഉയരാനും വേനല്‍ക്കാലത്ത് മണ്ണില്‍
ഈര്‍പ്പനില മെച്ചപ്പെടാനും വരള്‍ച്ചക്കെടുതി കുറയ്ക്കാനും ഇത് ഇടയാക്കും.
7. തരിശുകിടക്കുന്ന പാടശേഖരങ്ങളില്‍ നെല്‍കൃഷി പുനരുജ്ജീവിപ്പിച്ച്
വാര്‍ഡു ഭൂപ്രദേശത്തെ തരിശുരഹിതമാക്കണം
8. വാര്‍ഡില്‍ വസിക്കുന്ന നിര്‍ദ്ധനരായ രോഗബാധിതര്‍ക്ക്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, കാരുണ്യപദ്ധതി തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് സഹായം
നേടിക്കൊടുക്കാന്‍ വേണ്ടതു ചെയ്യണം.
9. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പലരുടേയും
വീടുകള്‍ മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്നവയാണ്.അതുപോലെ വാസയോഗ്യമായ ഒരു ചെറുവീടു പോലുമില്ലാത്ത
ചിലരെങ്കിലും ഇന്നും എല്ലാ പ്രദേശങ്ങളിലും ഉണ്ട്. പൊതുനിരത്തിന്റെ വശങ്ങളില്‍ കുടില്‍
കെട്ടി വസിക്കുന്നവരുമുണ്ട്. ഈ വിഭാഗങ്ങളില്‍പ്പെടുന്ന കുടുംബങ്ങളെ പുനരധിവസിപ്പിയ്ക്കാനുതകുന്ന
പരിപാടികള്‍ക്ക് രൂപം നല്‍കണം.
10. സാമ്പത്തിക ഞെരുക്കം മൂലം സമര്‍ത്ഥരായ പല കുട്ടികള്‍ക്കും
അവരുടെ അഭിരുചിക്കനുസൃതമായ വിദ്യാഭ്യാസം ലഭിക്കാതെ പോകുന്നുണ്ട്. ഇവര്‍ക്കു വേണ്ട ഒത്താശകള്‍
ചെയ്തു കൊടുക്കണം
11. ശുചിത്വം
ശുചിത്വം ആഗ്രഹിക്കാത്തവര്‍ ആരുമില്ല. പക്ഷേ, നാമറിയാതെ
മാലിന്യം നമ്മെ പൊതിഞ്ഞുകൊണ്ടിരിക്കുന്നു. ശുദ്ധജലം, ശുദ്ധവായു, നല്ല ഭക്ഷണം, കുളിര്‍കാറ്റ്
ഇതൊക്കെ എല്ലാവരുടേയും ആഗ്രഹമാണ്. എന്നാല്‍ നാം കുടിക്കുന്ന വെള്ളവും ശ്വസിക്കുന്ന
വായുവും ആഹരിക്കുന്ന ഭക്ഷണവും ചരിക്കുന്ന പരിസരവും മലിനമായിക്കൊണ്ടിരിക്കുന്നു എന്നതാണു
വാസ്തവം.
a. പൊതുസ്ഥലങ്ങളില്‍
പൊതുനിരത്തുകളും പൊതുസ്ഥാപനങ്ങളുടെ പരിസരവും വൃത്തിഹീനമായി
കിടക്കുന്നത് ഒരു സാധാരണ കാഴ്ചയാണ്. ഓരോ വാര്‍ഡുമെമ്പറും തന്റെ വാര്‍ഡ് ഏരിയായിലെ പൊതുനിരത്തുകളും
സ്ഥാപനങ്ങളുടെ പരിസരവും വൃത്തിയായി സൂക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം
നല്‍കണം. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വര്‍ദ്ധനവ് ഉത്ക്കണ്ഠാകുലമാം വിധം ഗുരുതരമായിക്കൊണ്ടിരിക്കുന്നു.
ബോധവല്‍കരണത്തിനൊപ്പം പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ, പ്രത്യേകിച്ച് പ്ലാസ്റ്റിക്
ക്യാരിബാഗുകളുടെ ഉപയോഗം കുറയ്ക്കാനുള്ള പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നത്
അഭിലഷണീയമായിരിക്കും.
b. സാനിട്ടറി ലാറ്റ്രിന്‍സ്
സ്ഥാപനത്തിന്റെ അതിര്‍ത്തിയ്ക്കുള്ളിലുള്ള പല വീടുകള്‍ക്കും
പ്രത്യേകിച്ച് BPL വിഭാഗത്തില്‍പ്പെടുന്നവയ്ക്ക്
Sanitary കക്കൂസുകള്‍ ഇപ്പോളില്ല. അവ നിര്‍മ്മിക്കാന്‍/നിര്‍മ്മിച്ചു നല്‍കാന്‍ ആവശ്യമായ
നടപടികള്‍ സ്വീകരിക്കണം.
12. സാമൂഹ്യവനവല്‍ക്കരണം
അന്തരീക്ഷതാപം ഓരോ കൊല്ലവും വര്‍ദ്ധിക്കുന്നു എന്നത്
നമുക്കേവര്‍ക്കും അനുഭവേദ്യമാകുന്ന വസ്തുതയാണ്. CO2 ന്റെ അളവു വര്‍ദ്ധിക്കുന്നു എന്നതാണ് കാരണം. ഇതു
നിയന്ത്രിച്ചില്ലെങ്കില്‍ ഭൂമി എന്ന planet -ല്‍ ജീവന്‍ തന്നെ ഇല്ലാതാകുമെന്നാണ് ശാസ്ത്രമതം.
ഗ്രീന്‍ലന്‍ഡ് എന്ന ദ്വീപിന് 18,33,900 ച.കി.മി. വിസ്തീര്‍ണ്ണമുണ്ട്. ഇതു മുഴുവന്‍
ice കവര്‍ ചെയ്തിരിക്കുന്നു. ചില സ്ഥലങ്ങളില്‍ മഞ്ഞുകട്ടയ്ക്ക് 3KM വരെ ഘനമുണ്ട്. ചൂടു വര്‍ദ്ധിച്ച് ഇവിടത്തെ
ice ഉരുകിയാല്‍ സമുദ്രജലനിരപ്പ് 7 metre ഉയരും.
പിന്നെ ഭൂമിയില്‍ കുറെ കുന്നുകളും മലകളും മാത്രമെ അവശേഷിക്കൂ എന്നൊരു റിപ്പോര്‍ട്ട്
ഈയിടെ കാണുകയുണ്ടായി.
CO2വിന്റെ അളവു കുറയ്ക്കാന്‍ ഏതൊരു പൗരനും ചെയ്യാവുന്ന
ഒരു കാര്യമുണ്ട്. മരം നടീല്‍. വൃക്ഷങ്ങള്‍ CO2വിനെ ആഗിരണം ചെയ്യുകയും ഓക്‌സിജനെ പുറത്തേയ്ക്കു
വിടുകയും ചെയ്യുന്നു. ഒരു മനുഷ്യവ്യക്തിക്ക് ഒരു വര്‍ഷം 1,30,000 litre ഓക്‌സിജന്‍
ആവശ്യമുണ്ട്. ഉഷ്ണമേഖലയില്‍ വളരുന്ന ഒരു വൃക്ഷം 2,73,000 ലിറ്റര്‍ ഓക്‌സിജന്‍ റിലീസ്
ചെയ്യുന്നു. പ്രാദേശിക ലവലില്‍ വൃക്ഷം നടീല്‍ പ്രോത്സാഹിപ്പിച്ചാല്‍ സാമൂഹ്യവല്‍ക്കരണത്തിന്റെ
സന്ദേശം എല്ലാ വിഭാഗം ജനങ്ങളുടെ ഇടയിലും എത്താനിടയാകും. പൊതുനിരത്തുകളുടെ വശങ്ങളിലും
സ്ഥാപനങ്ങളുടെ കോമ്പൗണ്ടുകളിലും വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തി പരിചരിക്കണം. ഒരു വാര്‍ഡില്‍
ഒരു കൊല്ലം 70 തൈകള്‍ വീതം വളര്‍ത്തിയെടുത്താല്‍ 5 വര്‍ഷം കൊണ്ട് 15 വാര്‍ഡുള്ള സ്ഥാപനത്തിന്റേതായി
5000 ത്തോളം പുതിയ വൃക്ഷങ്ങള്‍ പടര്‍ന്നു പന്തലിച്ച് പ്രദേശത്തിന്റെ പരിസ്ഥിതിക്ക് ഉന്മേഷം പകരും. സംസ്ഥാനത്തു മുഴുവന്‍
നടപ്പാക്കിയാല്‍ വൃക്ഷങ്ങളുടെ എണ്ണം പത്ത് മില്യന്‍ എത്തും.
13. സ്ഥിതിവിവരകണക്കുകള്‍
ഏതു പ്രവര്‍ത്തനവും വിജയകരമായി ുഹമി
ചെയ്യണമെങ്കില്‍ശരിയായ സ്ഥിതിവിവരക്കണക്കുകള്‍അനുപേക്ഷണീയമാണ്. തന്റെ വാര്‍ഡിലെ
ഓരോ കുടുംബത്തേയും പറ്റിയുള്ള വിശദമായ വിവരങ്ങള്‍ഓരോ മെമ്പറുടെയും
കൈവശമുണ്ടായിരിക്കണം. വിവരങ്ങള്‍ശേഖരിയ്ക്കുമ്പോഴും നിര്‍ദ്ദേശങ്ങള്‍കൊടുമ്പോഴും
മെമ്പറുടെ സാന്നദ്ധ്യം അഭിലഷണീയമായിരിക്കും.
ഇനി ചില Dont’s പരാമര്‍ശിക്കട്ടെ:
1. ഇപ്പോള്‍തെരഞ്ഞെടുക്കപ്പെട്ടു വന്നവര്‍5 കൊല്ലം എന്ന
term തീരുന്നതിനു മുമ്പ് പാര്‍ട്ടി മാറരുത്. പാര്‍ട്ടി മാറാന്‍തക്ക കാരണമുണ്ടാകുന്ന
പക്ഷം രാജി വയ്ക്കുകയും മെമ്പറായി വീണ്ടും തുടരാന്‍ആഗ്രഹിക്കുന്നെങ്കില്‍പുതിയതായി
തെരഞ്ഞെടുക്കപ്പെടുകയും വേണം.
2. ഔദ്യോഗികപദവികള്‍5 കൊല്ലത്തിനിടെ പലര്‍പങ്കുവെയ്ക്കുന്ന
പ്രവണത പൂര്‍ണ്ണമായും വര്‍ജ്ജിക്കണം. ഇങ്ങനെയുള്ള കുറുക്കുവഴികള്‍ജനവിധിയോടുള്ള
അവജ്ഞയാണു കാണിക്കുന്നത് എന്ന് ഓര്‍മ്മ
വെക്കണം.
3. പാടം നികത്തല്‍, കാനകീറല്‍,
തുടങ്ങിയവയ്ക്ക് മെമ്പര്‍മാര്‍ കൂട്ടുനില്‍ക്കരുത്. നെല്‍കൃഷി കുറയുന്നതിനനുസരിച്ച്
അരിവില വര്‍ദ്ധിക്കുമെന്നോര്‍ക്കുക. നികത്തുന്ന പ്രദേശത്തെ ജലസമ്പത്തിനേയും അതു
പ്രതികൂലമായി ബാധിക്കും. ചില കണക്കുകള്‍ ശ്രദ്ധിക്കുക.
a. ഒരേക്കര്‍ നെല്‍പ്പാടം നികത്തുമ്പോള്‍ ഒരു ലക്ഷം
ലിറ്റര്‍ ജലം നഷ്ടപ്പെടുന്നു.
b. ഭൂഗര്‍ഭജലത്തിന്റെ താഴ്ച ഇപ്പോള്‍40 അടിയാണ്.
വികസനത്തിന്റെ പേരില്‍കെട്ടിടം പണിയുമ്പോള്‍അത് 200 അടിയിലേക്കു
താഴുന്നു.
c. നെല്‍കൃഷി ചെയ്യാതെ നിലം വെറുതെ ഇട്ടാലും
ജലസമ്പത്തു കുറയുകയില്ല.
d. കാനകീറുമ്പോള്‍ വെള്ളം വാര്‍ന്നൊലിച്ച് പോകാനിടയായാല്‍ water level താഴ്ന്നുപോകുന്നു.
4. കോണ്‍ട്രാക്റ്റര്‍മാരില്‍നിന്നോ അതു പോലുള്ള മറ്റ്
ഉറവിടങ്ങളില്‍ നിന്നോ കമ്മീഷനോ മറ്റു പാരിതോഷികങ്ങളോ മെമ്പര്‍മാര്‍ കൈപ്പറ്റരുത്.
മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ ഈ
നിര്‍ദ്ദേശങ്ങള്‍ കുറച്ചെങ്കിലും സഹായിക്കുമെന്നാണ് വിശ്വാസം. അങ്ങിനെ അടുത്ത 5
കൊല്ലങ്ങളിലും ഈ സ്ഥാപനം ജില്ലയിലെ മാത്രമല്ല, സംസ്ഥാനത്തിലെതന്നെ
മാതൃകാ യൂണിറ്റായിത്തീരട്ടെ.
---
India Citizens’
Forum
Contact
Numbers:
Chairman:
9446412532
Secretary:
9447037518
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ