2020 നവംബർ 11, ബുധനാഴ്‌ച

പഞ്ചായത്ത് സംഘടന അട്ടിമറിച്ചതാര് ?

അഡ്വക്കേറ്റ് : ജോര്ജുകുട്ടി കടപ്ലാക്കല് 

1994 ലെ കേരളപഞ്ചായത്ത് രാജ് ആക്ട് നിലവില്‍ വരുമ്പോള്‍ അതിലെ 187-ാം വകുപ്പില്‍ പഞ്ചായത്ത് സംഘടന കേരള സംസ്ഥാനത്ത് രൂപീകരിക്കുന്നതിന് വ്യവസ്ഥചെയ്തിരുന്നു. കൊട്ടും കുരവയുമായിവന്ന പഞ്ചായത്ത് രാജ് നിയമം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും അതിലെ ഗ്രാമസഭ പോലുള്ള സംഗതികള്‍ ഏറെ പ്രചരിപ്പിക്കപ്പെട്ടുവെങ്കിലും പഞ്ചായത്ത് സംഘടന വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായില്ല.

1994 ലെ പഞ്ചായത്ത് രാജ് ആക്ട് അദ്ധ്യായം തഢകകക വകുപ്പ് അനുസരിച്ച് 'പഞ്ചായത്ത് സംഘടന രൂപീകരണം : സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളും ഗ്രാമസഭകളും ചേര്‍ന്ന് സംസ്ഥാനത്തെ പഞ്ചായത്ത് സംഘടന രൂപികരിക്കേണ്ടതാണ്' എന്ന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പഞ്ചായത്ത് രൂപീകരിക്കുകയോ അത് സംബന്ധിച്ച് ഏതെങ്കിലും ചട്ടങ്ങളുണ്ടാക്കുകയോ വിശദാംശങ്ങള്‍ പുറപ്പെടുവിക്കുകയോ ചെയ്യുന്നതിന് സര്‍ക്കാര്‍ തയ്യാറായില്ല എന്ന് മാത്രമല്ല 1995 ലെ 7-ാം ഭേദഗതി നിയമത്തിലൂടെ പ്രസ്തുത വകുപ്പ് തന്ത്രപൂര്‍വ്വം മാറ്റിമറിക്കുകയായിരുന്നു. ഭേദഗതി ചെയ്തതിന്‍ പ്രകാരം പഞ്ചായത്ത് സംഘടനയ്ക്ക് വ്യവസ്ഥയില്ല.

ഇപ്പോഴത്തെ 187 വകുപ്പില്‍ പഞ്ചായത്ത് ഭരണസംവിധാനം - ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും ഗ്രാമസഭകളും അടങ്ങിയതായിരിക്കും സംസ്ഥാനത്തെ പഞ്ചായത്തി ഭരണസംവിധാനം. എന്ന് മാത്രമാണ് വിവരിച്ചിരിക്കുന്നത്.

ആസൂത്രിതമായ ഒരു ഗൂഢാലോചനമൂലമാണ് 1994 ലെ പഞ്ചായത്ത് രാജ് നിയമത്തിലുണ്ടായിരുന്ന 187-ാം വകുപ്പില്‍ സംഭവിച്ച ഈ രൂപഭേദം. ഇപ്പോഴത്തെ 187-ാം വകുപ്പില്‍ യഥാര്‍ത്ഥമായ യാതൊരു പ്രസക്തിയുമില്ല. ത്രിതല പഞ്ചായത്തുകളും ഗ്രാമസഭകളും പ്രത്യേകം വ്യവസ്ഥ ചെയ്തിരിക്കുന്നതിനാല്‍ അപ്രകാരമൊരു വകുപ്പ് ആവശ്യമില്ല.

എന്തുകൊണ്ട് കേരളത്തിന് പഞ്ചായത്ത് സംഘടന രൂപീകരിക്കപ്പെട്ടില്ല ? എന്തുകൊണ്ട് പഞ്ചായത്ത് സംഘടന മുളയിലെ നുള്ളിക്കളഞ്ഞു ? ഒരേയൊരുകാരണം മാത്രം പഞ്ചായത്ത് സംഘടന രൂപീകരിച്ചിരുന്നെങ്കില്‍ പഞ്ചായത്തുകളുടെ വിലപേശല്‍ ശക്തിവര്‍ദ്ധിക്കുമായിരുന്നു. കൂടുതല്‍ അധികാരം ത്രിതല പഞ്ചായത്തുകള്‍ക്ക് വേണമെന്നാവശ്യം ഉയരുമ്പോള്‍ പഞ്ചായത്ത് സംഘടന ഒരു വശത്തും സര്‍ക്കാര്‍ മറുവശത്തും നില്‍ക്കേണ്ടിവരുമായിരുന്നു.

മാത്രമല്ല പെരുമാട്ടി പഞ്ചായത്തു കൊക്കകോള കമ്പനിയും തമ്മിലുള്ള പോരാട്ടത്തിന്റെ ചരിത്രം ഗ്രാമപഞ്ചായത്ത് സംഘടന രൂപീകൃതമായിരുന്നെങ്കില്‍ മറ്റൊന്നാകുമായിരുന്നു. ഉന്നത ന്യായസന്നങ്ങളില്‍ നിന്നുപോലും പഞ്ചായത്തിന്റെ അധികാരങ്ങള്‍ കുറച്ചുകാണുന്ന സമീപനമാകുമ്പോള്‍ ശക്തമായി പ്രതികരിക്കുന്നതിന് അത്തരമൊരു സംഘടനയ്ക്ക് സാധിക്കുമായിരുന്നു. നഗരങ്ങളും അധികാര കേന്ദ്രങ്ങളും ഗ്രാമങ്ങളോട് വിവേചനം പുലര്‍ത്തുമ്പോള്‍, ചൂഷണം ചെയ്യുമ്പോള്‍ സംഘടിതഗ്രാമങ്ങളുടെ പ്രതിരോധത്തിന്റെ മാര്‍ഗ്ഗത്തില്‍ സര്‍ക്കാര്‍ മുഖാമുഖം നില്‍ക്കേണ്ടിവരുമെന്ന് ദൂരെക്കാഴ്ചയോടെ മനസ്സിലാക്കിയ അധികാര കേന്ദ്രങ്ങളാണ് തന്ത്രപൂര്‍വ്വം പഞ്ചായത്ത് സംഘടനയെ, പഞ്ചായത്ത് ഭരണസംവിധാനമായി ഷണ്ഡീകരിച്ചത്. മദ്യഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് പഞ്ചായത്തുകള്‍ക്കുണ്ടായിരുന്ന അധികാരം എടുത്തു കളയുന്നതിന് വളരെ മുന്‍പെതന്നെ പഞ്ചായത്ത് സംഘടനയ്ക്ക് ചരമക്കുറിപ്പെഴുതിയത് തന്നെ ഏതോ ചില കേന്ദ്രങ്ങള്‍ അത് നിലവില്‍ വരുന്നതിനെ ഭയപ്പെട്ടുവെന്നതിന്റെ സൂചനയാകാം. 

അനൂബന്ധം

കേരള പഞ്ചായത്ത്‌രാജ് (ഭേദഗതി) ബില്‍

(1994-ലെ കേരളാ പഞ്ചായത്ത്‌രാജ് ആക്ടില്‍ ഭേദഗതി വരുത്തുന്നതിനെക്കുറിച്ച് ജനങ്ങളുടെ ഇടയില്‍ ചര്‍ച്ചയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്.)

പശ്ചാത്തലം

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ലക്ഷ്യം ബ്രിട്ടീഷ് ഭരണത്തില്‍നിന്നുള്ള മോചനം മാത്രമായിരുന്നില്ല. ഇന്ത്യന്‍ ജനതയ്ക്ക് തങ്ങളുടെ ഭാവി ഏതു രൂപത്തിലായിരിക്കണമെന്ന് തീരുമാനിക്കാനും ആ തീരുമാനം നടപ്പിലാക്കാനും എല്ലാ അര്‍ത്ഥത്തിലുമുള്ള അധികാരവും അവസരവും ലഭിക്കുന്നതിനു വേണ്ടിയായിരുന്നു. ഗ്രാമസ്വരാജ് എന്നു വിശേഷിപ്പിക്കപ്പെട്ട ആ മഹോന്നതലക്ഷ്യമായിരുന്നില്ല സ്വാതന്ത്ര്യപ്രാപ്തിയോടെ ഇവിടെ യാഥാര്‍ത്ഥ്യമായത്. ബ്രിട്ടീഷ് മോഡല്‍ പാര്‍ലമെന്ററി ജനാധിപത്യവും പാശ്ചാത്യമോഡല്‍ വികസനസമ്പ്രദായവും ഇവിടെ ബ്രിട്ടീഷുകാര്‍ അടിത്തറയിട്ട ബ്യൂറോക്രസിയുടെ സഹകരണത്തോടെ യാഥാര്‍ത്ഥ്യമാവുകയാണുണ്ടായത്. ഗ്രാമസ്വരാജ് എന്ന സ്വാതന്ത്ര്യസമരലക്ഷ്യത്തെ ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങളിലേയ്ക്ക് മാത്രമായി ചുരുക്കുകയും ചെയ്തു. അങ്ങനെ ഇന്ത്യയില്‍ വേരുറച്ച പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥിതില്‍ വലിയ ഒരു വിശ്വാസത്തകര്‍ച്ചയാണ് കഴിഞ്ഞ അരനൂറ്റാണ്ട്‌കൊണ്ട് ഉണ്ടായിട്ടുള്ളത്. അഭിപ്രായസ്വാതന്ത്ര്യം പോലുള്ള അതിപ്രധാനമായ ചില ജനാധിപത്യാവകാശങ്ങള്‍ നിലനില്‍ക്കുന്നു എങ്കിലും ജനഹിതത്തെ നിരന്തരം അവഗണിക്കുന്നതും ജനങ്ങളുടെ സര്‍ഗ്ഗാത്മകതയെ മുരടിപ്പിക്കുന്നതുമാണ് നിലവിലുള്ള  അധികാരകേന്ദ്രീകരണത്തിലധിഷ്ഠിതമായ ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥിതി. രാഷ്ട്രീയാധികാരം എന്നത് തലപ്പത്തുനിന്ന് അടിത്തട്ടിലെക്കു പ്രയോഗിക്കുവാനുള്ള ഒരു നിയന്ത്രണോപാധിയാണെന്നുള്ള ജനവിരുദ്ധ സങ്കല്പം ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥിതിയുടെ എല്ലാ വ്യവഹാരങ്ങളിലും നിറഞ്ഞുനില്‍ക്കുന്നു. അഴിമതിയും കെടുകാര്യസ്ഥതയും അധികാരപ്രമത്തതയും കഴിഞ്ഞ അരനൂറ്റാണ്ടുകൊണ്ട് ഭീതിജനകമാംവിധം വര്‍ദ്ധിച്ചിരിക്കുകയാണ്.

രാഷ്ട്രീയപ്രക്രിയകളില്‍ ജനപങ്കാളിത്തം യാഥാര്‍ത്ഥ്യമക്കിക്കൊണ്ടുമാത്രമേ ഈ പ്രതിസന്ധിയെ നേരിടാനാവൂ എന്ന് രാജ്യസ്‌നേഹികളായ രാഷ്ട്രീയചിന്തകന്മാര്‍ ഇക്കാലമത്രയും ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. അധികാരവികേന്ദ്രീകരണം സംബന്ധിച്ച് പഠിക്കാനായി നിരവധി കമ്മീഷനുകളും കമ്മിറ്റികളും നിയമിക്കപ്പെട്ടിരുന്നു. ഇതിന്റെയെല്ലാം ഒടുവില്‍ 73 ഉം 74 ഉം ഭരണഘടനാഭേദഗതികളുടെ ചുവടുപിടിച്ച് സംസ്ഥാന  നിയമനിര്‍മ്മാണസഭകളില്‍ പഞ്ചായത്ത്‌രാജ് നിയമങ്ങള്‍ പാസ്സാക്കപ്പെട്ടു. ഗ്രാമസ്വരാജ് എന്ന സ്വാതന്ത്ര്യസമരലക്ഷ്യം സാക്ഷാത്കരിക്കുവാന്‍ ഉദ്ദേശിച്ചുട്ടുള്ളവയെന്ന് ഈ ഭരണഘടനാഭേദഗതികള്‍ വിശേഷിപ്പിച്ചിട്ട് ഉണ്ടെങ്കിലും ഇവിടെ നിലനില്‍ക്കുന്ന കേന്ദ്രീകൃത അധികാരവ്യവസ്ഥയുടെ പരിപൂര്‍ണ്ണ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്നതും, ജനങ്ങളുടെ നിയന്ത്രണങ്ങള്‍ക്ക് വിധേയമല്ലാത്തതുമായ കുറെ പുതിയ ഭരണതലങ്ങള്‍കൂടി താഴെത്തട്ടില്‍ സൃഷ്ടിക്കപ്പെട്ടു എന്നതാണ് പുതിയ നിയമങ്ങള്‍വഴി പൊതുവില്‍ സംഭവിച്ചിരിക്കുന്നത്. 1994-ലെ കേരള പഞ്ചായത്ത്‌രാജ് ആക്ടില്‍ പഞ്ചായത്തുകളെ പിരിച്ചുവിടുന്നതിനും പ്രമേയങ്ങള്‍ റദ്ദുചെയ്യുന്നതിനും തടഞ്ഞുവയ്ക്കുന്നതിനും ഉള്ള വ്യവസ്ഥകളും, ഗ്രാമങ്ങളെ വെറും ഉപദേശകസമിതികളായി മാത്രം കണക്കാക്കിയിരിക്കുന്നതും ഇതിന് ഉദാഹരണമാണ്.

ഗ്രാമസ്വരാജ് എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാവണമെങ്കില്‍ ജനങ്ങള്‍ക്ക് പങ്കാളികളാകാനും നിയന്ത്രിക്കാനും കഴിയുന്ന വിധത്തില്‍ ഇന്ത്യയിലെ രാഷ്ട്രീയഘടനയും ജനാധിപത്യ പ്രക്രിയകളും പരിവര്‍ത്തനവിധേയമാക്കേണ്ടിയിരിക്കുന്നു. പഞ്ചായത്ത്‌രാജ് ഭരണഘടനാഭേദഗതിയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന ഗ്രാമസഭകള്‍ ശരിയായ അര്‍ത്ഥത്തില്‍ വികാസം പ്രാപിക്കുകയാണെങ്കില്‍ മേല്‍സൂചിപ്പിച്ച ദിശയില്‍ ഇന്ത്യന്‍ രാഷ്ട്രീയവ്യവസ്ഥിതിയില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാവും. അതിനായി ഗ്രാമസഭാകാര്യങ്ങളില്‍ ജനങ്ങള്‍ക്ക് വര്‍ദ്ധിച്ച താല്‍ല്പര്യം ഉണ്ടാവേണ്ടതും ഗ്രാമസഭകള്‍ക്ക് വളരെ വ്യക്തമായ അധികാരങ്ങള്‍ നല്‍കാന്‍ നിയമവ്യവ്‌സഥയില്‍ മാറ്റങ്ങളുണ്ടാവേണ്ടതും ആവശ്യമാണ്. ഇത്തരമൊരു പഞ്ചാത്തലത്തിലാണ് 1994-ലെ കേരള പഞ്ചായത്ത് ആക്ടില്‍ സമഗ്രമായ ഭേദഗതികള്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ഈ ബില്‍ പൊതുജനങ്ങളുടെ ഇടയില്‍ ചര്‍ച്ചയ്ക്കും അംഗീകാരത്തിനുമായി സമര്‍പ്പിക്കുന്നത്.

ചുരുക്കപ്പേരും പ്രാരംഭവും

ഈ ആക്ടിന് 1997-ലെ കേരള പഞ്ചായത്ത്‌രാജ് ഭേദഗതി ആക്ട് എന്ന് പേര് പറയാം.

1.  3-ാം വകുപ്പിനുള്ള ഭേദഗതി

1994-ലെ കേരള പഞ്ചായത്ത്‌രാജ്  ആക്ടിന്റെ (ഇതിനുശേഷം പ്രധാന ആക്ട് എന്നാണു പരാമര്‍ശിക്കുക) 3-ാം വകുപ്പ് 3-ാം ഉപവകുപ്പില്‍ ഗ്രാമസഭ കുറഞ്ഞപക്ഷം വര്‍ഷത്തില്‍ 2 പ്രാവശ്യമെങ്കിലും ഗ്രാമപഞ്ചായത്ത് നിശ്ചയിക്കുന്ന സ്ഥലത്ത് യോഗം ചേരേണ്ടതാണ് എന്നതിനു പകരം ഗ്രാമസഭ കുറഞ്ഞത് മൂന്നുമാസത്തിലൊരിക്കലെങ്കിലും ഓരോ ഗ്രാമത്തിലെയും അനുയോജ്യമായ സ്ഥലത്ത് യോഗം ചേരേണ്ടതാണ്. എന്ന് ചേര്‍ക്കേണ്ടതാണ്.

കാരണം : ഗ്രാമസഭ എപ്പോഴെങ്കിലും ആണ്ടില്‍ രണ്ടുപ്രാവശ്യം വിളിച്ചുകൂട്ടിയാല്‍ മതിയെന്ന ധ്വനിയാണ് പ്രധാന ആക്ടില്‍ ഉള്ളത്. അതു മാറുകയും ആണ്ടില്‍ നാലുതവണയില്‍കൂടുതല്‍ ഗ്രാമസഭ കൂടാവുന്നതാണെന്നും രണ്ടു ഗ്രാമസഭായോഗങ്ങള്‍ക്കിടയില്‍ 3 മാസത്തില്‍ കൂടുതല്‍ ഇടവേളയുണ്ടാവരുത് എന്നതും നിയമത്തില്‍ വ്യക്തമാക്കേണ്ടതുണ്ട്. യോഗസ്ഥലം ഗ്രാമത്തിലെ ജനങ്ങള്‍ക്ക് എത്തിച്ചേരാന്‍ ഏറ്റവും അനുയോജ്യമായതാവണമെന്നും നിഷ്‌കര്‍ഷിക്കേണ്ടതുണ്ട്.

3(3) അ: കൂടാതെ 3-ാം വകുപ്പ് 3-ാം ഉപവകുപ്പ് അആയി അന്‍പത് ഗ്രാമസഭാംഗങ്ങള്‍ ഒപ്പിട്ട് രേഖാമൂലം ആവശ്യപ്പെട്ടാല്‍ പത്ത് ദിവസത്തിനകം ഗ്രാമസഭയുടെ യോഗം കണ്‍വീനര്‍ വിളിച്ചുകൂട്ടേണ്ടതാണ് എന്ന് ചേര്‍ക്കേണ്ടതാണ്.

കാരണം :  ഗ്രാമസഭായോഗം വിളിച്ചുകൂട്ടി ചര്‍ച്ചചെയ്യേണ്ട ഒരു പൊതുവിഷയം ഉണ്ടാകുമ്പോള്‍ അതു കണ്‍വീനറുടെ ശ്രദ്ധയില്‍പ്പെടുത്താനും കണ്‍വീനര്‍ ഗ്രാമസഭായോഗങ്ങള്‍ വിളിച്ചുകൂട്ടുന്നതിന് വിമുഖത കാണിക്കുന്നത് ഒഴിവാക്കാനും കാര്യങ്ങള്‍ ആലോചിക്കാനുള്ള വോട്ടര്‍മാരുടെ അവകാശം ഉറപ്പാക്കാനുമാണ് ഈ നിര്‍ദ്ദേശം.

2. കണക്കും റിപ്പോര്‍ട്ടും ഗ്രാമസഭ പാസ്സാക്കണം

പ്രധാന ആക്ടില്‍ 3(6) വകുപ്പില്‍ ആ നിയോജകമണ്ഡലത്തെ സംബന്ധിച്ച മുന്‍വര്‍ഷത്തെ വികസനപരിപാടികളെയും നടപ്പുവര്‍ഷത്തില്‍ ഏറ്റെടുക്കാനുദ്ദേശിക്കുന്ന വികസനപരിപാടികളെയും അതിനു വേണ്ടിവരുന്ന ചെലവിനെയും സംബന്ധിച്ച ഒരു റിപ്പോര്‍ട്ടും മുന്‍വര്‍ഷത്തെ വാര്‍ഷികകണക്കുകളുടെ ഒരു സ്റ്റേറ്റ്‌മെന്റും ഭരണനിര്‍വ്വഹണത്തിന്റെ ഒരു റിപ്പോര്‍ട്ടും ഒരു വര്‍ഷത്തിലെ ആദ്യയോഗത്തില്‍ ഗ്രാമസഭ മുമ്പാകെ ഗ്രാമപഞ്ചായത്ത് വയ്‌ക്കേണ്ടതാണ് എന്നതിനോടുകൂടി ആയത് ചര്‍ച്ചചെയ്ത് വേണമെങ്കില്‍ ആവശ്യമായ ഭേദഗതികളോടെ പാസ്സാക്കേണ്ടതും, ഗ്രാമസഭ പാസ്സാക്കാത്ത കാര്യങ്ങള്‍ നടപ്പിലാക്കാന്‍ പാടില്ലാത്തതുമാണ്. മുന്‍വര്‍ഷത്തെ വാര്‍ഷികകണക്കുകളില്‍ ഗ്രാമസഭ പാസ്സാക്കാത്ത ചിലവിനങ്ങള്‍ക്ക് കണ്‍വീനര്‍ ഉത്തരവാദിയായിരിക്കുന്നതാണ്. ഓരോ നിയോജക മണ്ഡലത്തിലെയും വികസന പദ്ധതികള്‍ നടപ്പിലാക്കുന്ന രംഗത്തുനിന്ന് കരാറുകാരെ പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതും ഗ്രാമസഭയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടപ്പിലാക്കേണ്ടതുമാണ് എന്ന് കൂട്ടിച്ചേര്‍ക്കണം.

കാരണം :  പഞ്ചായത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച തീരുമാനമെടുക്കുന്നതും നടപ്പാക്കുന്നതും സുതാര്യമായിട്ടാവണം എന്നതും പൊതുവായ പണം ചിലവഴിക്കപ്പെടുന്നത് പൊതുവായ അംഗീകാരത്തോടെയാവണമെന്നതും പണത്തിന്റെ വരവുചെലവുകണക്കുകള്‍ ജനങ്ങള്‍ക്ക് ബോധ്യമാവണമെന്നതും വികസനപ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ് പൂര്‍ണ്ണമായും കരാറുകാരെയും ഉദ്യോഗസ്ഥപ്രമാണിമാരെയും ഒഴിവാക്കിക്കൊണ്ടാവണമെന്നതും അഴിമതി ഇല്ലാതാക്കാന്‍ ഏറ്റവും അത്യാവശ്യമാണ്.

3.  പ്രധാന ആക്ട് 3 (11) നു ശേഷം 3(12), 3(13), 3(14) എന്നിങ്ങനെ ചുവടെ കൊടുത്തിരിക്കുന്ന പുതിയ വകുപ്പുകള്‍ ചേര്‍ക്കേണ്ടതാണ്.

3 (12) : നിയോജകമണ്ഡലം പ്രതിനിധിയെ തിരികെവിളിക്കല്‍

നിയോജകമണ്ഡലം പ്രതിനിധിക്കെതിരെ ഗ്രാമസഭായോഗത്തില്‍ ഏതൊരംഗത്തിനും ഏഴുദിവസം മുന്‍കൂര്‍നോട്ടീസോടെ അവിശ്വാസപ്രമേയം കൊണ്ടുവരാവുന്നതും ഹാജരാവുന്ന അംഗങ്ങളില്‍ 2/3 പേര്‍ അനുകൂലമായി വോട്ടുചെയ്യുകയും ഗ്രാമസഭാപ്രദേശത്തെ 2/3 അയല്‍ക്കൂട്ടങ്ങള്‍ അംഗീകരിക്കുകയും ചെയ്താല്‍ പ്രതിനിധിയെ നീക്കം ചെയ്തതായി കരുതാവുന്നതുമാണ്. ഇങ്ങനെ പ്രതിനിധിയെ നീക്കംചെയ്തു കഴിഞ്ഞാല്‍ പുതിയ പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ ഇലക്ഷന്‍ കമ്മീഷനോട് ഒരു പ്രമേയത്തിലൂടെ ഗ്രാമസഭയ്ക്ക് ആവശ്യപ്പെടാവുന്നതും അത്തരത്തിലൊരു പ്രമേയം പാസ്സാക്കിയത് ലഭിച്ചുകഴിഞ്ഞ് മൂന്നുമാസത്തിനകം ഇലക്ഷന്‍കമ്മീഷന്‍ ആ നിയോജകമണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടതുമാണ്.

കാരണം  :  ജനപ്രതിനിധികളെ തിരികെവിളിക്കാന്‍ ജനങ്ങള്‍ക്ക് അവസരമില്ലാത്തതിന്റെ മറവിലാണ് ജനപ്രതിനിധികള്‍ പൊതുവെ ജനവിരുദ്ധരായി പെരുമാറുന്നത്. രാഷ്ട്രീയ വ്യവസ്ഥയില്‍ ജനങ്ങളുടെ നിയന്ത്രണമുണ്ടാവണമെങ്കില്‍ ജനപ്രതിനിധികളെ തിരികെവിളിക്കാനുള്ള അവസരം ജനങ്ങള്‍ക്കുണ്ടാവണം.

 4. 3(13) :  അയല്‍ക്കൂട്ടരൂപീകരണവും പ്രവര്‍ത്തകസമിതിരൂപീകരണവും

ഒരു നിയോജകമണ്ഡലത്തെ ഭൂമിശാസ്ത്രപരമായ സൗകര്യം മുന്‍നിര്‍ത്തി അഞ്ച് അയല്‍ക്കൂട്ടങ്ങളായി തിരിക്കേണ്ടതും അയല്‍കൂട്ടങ്ങള്‍ രണ്ടുമാസത്തിലൊരിക്കല്‍ വിളിച്ചുകൂട്ടേണ്ടതുമാണ്. ഓരോ അയല്‍ക്കൂട്ടങ്ങളില്‍നിന്നും ഒരു സ്ത്രീയുള്‍പ്പെടെ രണ്ടു പ്രതിനിധികളെ വീതം തെരഞ്ഞെടുക്കേണ്ടതും അപ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ ചേര്‍ന്ന് ഗ്രാമസഭാപ്രവര്‍ത്തകസമിതി രൂപീകരിക്കേണ്ടതുമാണ്.

3 (13) (മ) : ഗ്രാമസഭാപ്രവര്‍ത്തകസമിതി മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും യോഗം ചേരേണ്ടതാണ്.

(യ) : ഒരു നിയോജകമണ്ഡലത്തിലെ മുഴുവന്‍ വികസനപ്രവര്‍ത്തനങ്ങളും ഗ്രാമസഭാപ്രവര്‍ത്തകസമിതിയുടെ മേല്‍നോട്ടത്തിലായിരിക്കും.

(ര) : ഗ്രാമസഭാപ്രവര്‍ത്തകസമിതിയുടെ കാലാവധി രണ്ടുവര്‍ഷമായിരിക്കും.

കാരണം  :  രാഷ്ട്രീയപ്രക്രിയകളിലെ ജനപങ്കാളിത്തം നിരന്തരം ഉണ്ടാവേണ്ടതാണ്. എന്നാല്‍ ഗ്രാമസഭായോഗങ്ങള്‍ കുറെക്കൂടെ വിളിച്ചുകൂട്ടുന്നത് പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാകയാല്‍ അയല്‍ക്കൂട്ടങ്ങള്‍ രണ്ടുമാസത്തിലൊരിക്കല്‍ കൂടുന്നത് ഉചിതമാവും. അതുപോലെതന്നെ ഗ്രാമസഭയ്ക്ക് ഒരു പ്രവര്‍ത്തകസമിതിയുണ്ടാവുന്നത് ജനാഭിപ്രായം നിരന്തരം വാര്‍ഡുപ്രതിനിധികളെ ബോദ്ധ്യപ്പെടുത്താനും ഗൗരവമായ ചര്‍ച്ചകള്‍ നടത്താനും വാര്‍ഡുപ്രതിനിധിയെ ഉപദേശിക്കുവാനും കൃത്യനിര്‍വ്വഹണത്തില്‍ സഹായിക്കുവാനും പ്രയോജനപ്പെടും.

5.  ഗ്രാമപഞ്ചായത്ത് പ്രതിനിധിസഭ

3(14) ഒരു ഗ്രാമപഞ്ചായത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലെയും ഗ്രാമസഭാപ്രവര്‍ത്തകസമിതി      കള്‍ ചേര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രതിനിധിസഭ രൂപീകരിക്കേണ്ടതാണ്.

3 (14) (മ) : ഗ്രാമപഞ്ചായത്തിന്റെ മൊത്തം വരവുചെലവുകണക്കുകള്‍ പ്രതിനിധിസഭയില്‍ അവതരിപ്പിക്കേണ്ടതും പാസ്സാക്കേണ്ടതുമാണ്.

3 (14) (യ) :  പ്രതിനിധിസഭ രണ്ടുമാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്നിരിക്കണം.

3 (14) (ര) : ഭരണഘടനാവിരുദ്ധമല്ലാത്തവിധത്തില്‍ 3/4 ഭൂരിപക്ഷത്തോടെ പ്രതിനിധിസഭയ്ക്ക് ഗ്രാമപഞ്ചായത്ത്പ്രദേശത്തില്‍ മാത്രമായി നിയമനിര്‍മ്മാണം നടത്താവുന്നതാണ്.

കാരണം : സംസ്ഥാനതലത്തില്‍ നിയസഭയും മന്ത്രിസഭയും പ്രവര്‍ത്തിക്കുന്നതുപോലെ പഞ്ചായത്ത് തലത്തില്‍ ജനവികാരം ഫലപ്രദമായി ഭരണതലത്തില്‍ പ്രകടിപ്പിക്കാനുള്ള വേദിയുണ്ടാകും.

3 (12) : നിയോജകമണ്ഡലം പ്രതിനിധിയെ തിരികെവിളിക്കല്‍

നിയോജകമണ്ഡലം പ്രതിനിധിക്കെതിരെ ഗ്രാമസഭായോഗത്തില്‍ ഏതൊരംഗത്തിനും ഏഴുദിവസം മുന്‍കൂര്‍നോട്ടീസോടെ അവിശ്വാസപ്രമേയം കൊണ്ടുവരാവുന്നതും ഹാജരാവുന്ന അംഗങ്ങളില്‍ 2/3 പേര്‍ അനുകൂലമായി വോട്ടുചെയ്യുകയും ഗ്രാമസഭാപ്രദേശത്തെ 2/3 അയല്‍ക്കൂട്ടങ്ങള്‍ അംഗീകരിക്കുകയും ചെയ്താല്‍ പ്രതിനിധിയെ നീക്കം ചെയ്തതായി കരുതാവുന്നതുമാണ്. ഇങ്ങനെ പ്രതിനിധിയെ നീക്കംചെയ്തു കഴിഞ്ഞാല്‍ പുതിയ പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ ഇലക്ഷന്‍ കമ്മീഷനോട് ഒരു പ്രമേയത്തിലൂടെ ഗ്രാമസഭയ്ക്ക് ആവശ്യപ്പെടാവുന്നതും അത്തരത്തിലൊരു പ്രമേയം പാസ്സാക്കിയത് ലഭിച്ചുകഴിഞ്ഞ് മൂന്നുമാസത്തിനകം ഇലക്ഷന്‍കമ്മീഷന്‍ ആ നിയോജകമണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടതുമാണ്.

കാരണം  :  ജനപ്രതിനിധികളെ തിരികെവിളിക്കാന്‍ ജനങ്ങള്‍ക്ക് അവസരമില്ലാത്തതിന്റെ മറവിലാണ് ജനപ്രതിനിധികള്‍ പൊതുവെ ജനവിരുദ്ധരായി പെരുമാറുന്നത്. രാഷ്ട്രീയ വ്യവസ്ഥയില്‍ ജനങ്ങളുടെ നിയന്ത്രണമുണ്ടാവണമെങ്കില്‍ ജനപ്രതിനിധികളെ തിരികെവിളിക്കാനുള്ള അവസരം ജനങ്ങള്‍ക്കുണ്ടാവണം.

 4. 3(13) :  അയല്‍ക്കൂട്ടരൂപീകരണവും പ്രവര്‍ത്തകസമിതിരൂപീകരണവും

ഒരു നിയോജകമണ്ഡലത്തെ ഭൂമിശാസ്ത്രപരമായ സൗകര്യം മുന്‍നിര്‍ത്തി അഞ്ച് അയല്‍ക്കൂട്ടങ്ങളായി തിരിക്കേണ്ടതും അയല്‍കൂട്ടങ്ങള്‍ രണ്ടുമാസത്തിലൊരിക്കല്‍ വിളിച്ചുകൂട്ടേണ്ടതുമാണ്. ഓരോ അയല്‍ക്കൂട്ടങ്ങളില്‍നിന്നും ഒരു സ്ത്രീയുള്‍പ്പെടെ രണ്ടു പ്രതിനിധികളെ വീതം തെരഞ്ഞെടുക്കേണ്ടതും അപ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ ചേര്‍ന്ന് ഗ്രാമസഭാപ്രവര്‍ത്തകസമിതി രൂപീകരിക്കേണ്ടതുമാണ്.

3 (13) (മ) : ഗ്രാമസഭാപ്രവര്‍ത്തകസമിതി മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും യോഗം ചേരേണ്ടതാണ്.

(യ) : ഒരു നിയോജകമണ്ഡലത്തിലെ മുഴുവന്‍ വികസനപ്രവര്‍ത്തനങ്ങളും ഗ്രാമസഭാപ്രവര്‍ത്തകസമിതിയുടെ മേല്‍നോട്ടത്തിലായിരിക്കും.

(ര) : ഗ്രാമസഭാപ്രവര്‍ത്തകസമിതിയുടെ കാലാവധി രണ്ടുവര്‍ഷമായിരിക്കും.

കാരണം  :  രാഷ്ട്രീയപ്രക്രിയകളിലെ ജനപങ്കാളിത്തം നിരന്തരം ഉണ്ടാവേണ്ടതാണ്. എന്നാല്‍ ഗ്രാമസഭായോഗങ്ങള്‍ കുറെക്കൂടെ വിളിച്ചുകൂട്ടുന്നത് പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാകയാല്‍ അയല്‍ക്കൂട്ടങ്ങള്‍ രണ്ടുമാസത്തിലൊരിക്കല്‍ കൂടുന്നത് ഉചിതമാവും. അതുപോലെതന്നെ ഗ്രാമസഭയ്ക്ക് ഒരു പ്രവര്‍ത്തകസമിതിയുണ്ടാവുന്നത് ജനാഭിപ്രായം നിരന്തരം വാര്‍ഡുപ്രതിനിധികളെ ബോദ്ധ്യപ്പെടുത്താനും ഗൗരവമായ ചര്‍ച്ചകള്‍ നടത്താനും വാര്‍ഡുപ്രതിനിധിയെ ഉപദേശിക്കുവാനും കൃത്യനിര്‍വ്വഹണത്തില്‍ സഹായിക്കുവാനും പ്രയോജനപ്പെടും.

5.  ഗ്രാമപഞ്ചായത്ത് പ്രതിനിധിസഭ

3(14) ഒരു ഗ്രാമപഞ്ചായത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലെയും ഗ്രാമസഭാപ്രവര്‍ത്തകസമിതികള്‍ ചേര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രതിനിധിസഭ രൂപീകരിക്കേണ്ടതാണ്.

3 (14) (മ) : ഗ്രാമപഞ്ചായത്തിന്റെ മൊത്തം വരവുചെലവുകണക്കുകള്‍ പ്രതിനിധിസഭയില്‍ അവതരിപ്പിക്കേണ്ടതും പാസ്സാക്കേണ്ടതുമാണ്.

3 (14) (യ) :  പ്രതിനിധിസഭ രണ്ടുമാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്നിരിക്കണം.

3 (14) (ര) : ഭരണഘടനാവിരുദ്ധമല്ലാത്തവിധത്തില്‍ 3/4 ഭൂരിപക്ഷത്തോടെ പ്രതിനിധിസഭയ്ക്ക് ഗ്രാമ                പഞ്ചായത്ത്പ്രദേശത്തില്‍ മാത്രമായി നിയമനിര്‍മ്മാണം നടത്താവുന്നതാണ്.

കാരണം : സംസ്ഥാനതലത്തില്‍ നിയസഭയും മന്ത്രിസഭയും പ്രവര്‍ത്തിക്കുന്നതുപോലെ പഞ്ചായത്ത് തലത്തില്‍ ജനവികാരം ഫലപ്രദമായി ഭരണതലത്തില്‍ പ്രകടിപ്പിക്കാനുള്ള വേദിയുണ്ടാകും.

6. 6-ാം വകുപ്പിനുള്ള ഭേദഗതി  : 

പ്രധാന ആക്ടിന്റെ 6-ാം വകുപ്പില്‍ 1-ാം ഉപവകുപ്പില്‍ നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതും എന്നുള്ള വാചകത്തില്‍നിന്നും നേരിട്ടുള്ള എന്ന വാക്ക് വിട്ടുകളയേണ്ടതാണ്.

6-ാം വകുപ്പ്  4-ാം ഉപവകുപ്പിനുശേഷം ചുവടെചേര്‍ക്കുന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കേണ്ടതാണ്.

6 (അ) ഗ്രാമപഞ്ചായത്തിന്റെ ഭരണസമിതിയിലേയ്ക്ക് മാത്രം നേരിട്ടുള്ള തെരഞ്ഞെടുപ്പ് നടത്തേണ്ടതും ഗ്രാമസഭാപ്രവര്‍ത്തകസമിതിയംഗങ്ങള്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന അയല്‍ക്കൂട്ടങ്ങളിലെ പൊതുതീരുമാനമനുസരിച്ച് തുറന്ന വോട്ടിംഗിലൂടെ ബ്ലോക്ക് പഞ്ചായത്തംഗങ്ങളെയും ജില്ലാ പഞ്ചായത്തംഗങ്ങളെയും തെരഞ്ഞെടുക്കേണ്ടതാണ്.

6 (ആ) ഒരു ബ്ലോക്ക് പഞ്ചായത്ത് നിയോജകമണ്ഡലത്തിലോ ജില്ലാ പഞ്ചായത്ത് ഡിവിഷനിലോ ഉള്‍പ്പെടുന്ന 2/3 ഗ്രാമസഭാപ്രവര്‍ത്തകസമിതികള്‍ ബന്ധപ്പെട്ട അയല്‍ക്കൂട്ടങ്ങളിലെ തീരുമാനമനുസരിച്ച് അവിശ്വസം രേഖപ്പെടുത്തിയാല്‍ യഥാക്രമം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ജില്ലാ പഞ്ചായത്ത് മെമ്പറും രാജി സമര്‍പ്പിക്കേണ്ടതാണ്. അങ്ങനെ ഒഴിവുവരുന്ന സ്ഥാനങ്ങളിലേയ്ക്ക് മൂന്നു മാസത്തിനുള്ളില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തേണ്ടതുമാണ്.

7. 8-ാം വകുപ്പ് 2-ാം ഉപവകുപ്പിനുള്ള ഭേദഗതി

8(2) ഒരു ബ്ലോക്കുപഞ്ചായത്തിലെ 6-ാം വകുപ്പ് 1-ാം ഉപവകുപ്പ് പ്രകാരം വിജ്ഞാപനം ചെയ്ത എല്ലാ സ്ഥാപനങ്ങളും ഈ ആക്ടിലെ വ്യവസ്ഥകള്‍ക്കനുസൃതമായി നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുത്ത ആളുകളെക്കൊണ്ട് നികത്തേണ്ടതാണ് എന്നതില്‍നിന്ന് നേരിട്ടുള്ള എന്നുള്ളത് വിട്ടുകളയേണ്ടതാണ്.

8. 9-ാം വകുപ്പ് 2-ാം ഉപവകുപ്പിനുള്ള ഭേദഗതി

9(2) ല്‍ ഒരു ജില്ലാപഞ്ചായത്തിലെ 6-ാം വകുപ്പ് 1-ാം ഉപവകുപ്പു പ്രകാരം വിജ്ഞാപനം ചെയ്ത എല്ലാ സ്ഥാനങ്ങളും  ഈ ആക്ടിലെ വ്യവസ്ഥകള്‍ക്കനുസൃതമായി നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുത്ത ആളുകളെക്കൊണ്ട് നികത്തേണ്ടതാണ് എന്നുള്ളതില്‍നിന്നും നേരിട്ടുള്ള എന്ന വാക്ക് വിട്ടുകളയേണ്ടതാണ്.

7 മുതല്‍ 10 വരെയുള്ള ഭേദഗതികളുടെ കാരണം : ഗ്രാമപഞ്ചായത്തുകളില്‍ മാത്രമായി നേരിട്ടുള്ള തെരഞ്ഞെടുപ്പ് ചുരുക്കുന്നതും അയല്‍ക്കൂട്ടങ്ങളില്‍നിന്നുള്ള ഗ്രാമസഭാപ്രവര്‍ത്തകസമിതിയംഗങ്ങള്‍ വഴി ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളിലെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതും വേണ്ടിവന്നാല്‍ തിരികെവിളിക്കുന്നതുമായ വ്യവസ്ഥ ഈ ഭരണതലങ്ങളിലും ജനകീയനിയന്ത്രണം പ്രായോഗികമാക്കാനുള്ള ലളിതമായ മാര്‍ഗ്ഗമാണ്.

9.80 : ഫലപ്രഖ്യാപനം : വൊട്ടെണ്ണല്‍ പൂര്‍ത്തിയായിക്കഴിയുമ്പോള്‍ വരണാധികാരി, സംസ്ഥാന തെരഞ്ഞെടുപ്പുകമ്മീഷന്റെ വിപരീതമായ എന്തെങ്കിലും നിര്‍ദ്ദേശത്തിന്റെ അഭാവത്തില്‍ ഉടനടി തെരഞ്ഞെടുപ്പുഫലം ഈ ആക്ടോ അതിന്‍കീഴില്‍ ഉണ്ടാക്കപ്പെടുന്ന ചട്ടങ്ങളൊ, വ്യവസ്ഥചെയ്യുന്ന രീതിയില്‍ പ്രഖ്യാപിക്കേണ്ടതാകുന്നു. എന്നതിനുശേഷം ചുവടെകൊടുത്തിരിക്കുന്ന വകുപ്പ് ചേര്‍ക്കേണ്ടതാണ്.

80 (അ) മറ്റുനിയമങ്ങളില്‍ എന്തുതന്നെ അടങ്ങിയിരുന്നാലും ഒരു നിയോജകമണ്ഡലത്തില്‍നിന്നും ഒരു സ്ഥാനാര്‍ത്ഥി ജയിച്ചതായി പ്രഖ്യാപിക്കണമെങ്കില്‍ ടി സ്ഥാനാര്‍ത്ഥി ആകെ പോള്‍ ചെയ്ത വോട്ടില്‍ കുറഞ്ഞത് 50 ശതമാനമെങ്കിലും നേടിയിരിക്കണം.

80(ആ) 80(അ) യില്‍ പറഞ്ഞിരിക്കുന്നവിധത്തില്‍ ഫലപ്രഖ്യാപനം സാധ്യമാകുന്നതിനുവേണ്ടി എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും മുന്‍ഗണനാവോട്ടുകള്‍ ചെയ്യാനുള്ള അവസരം വോട്ടര്‍മാര്‍ക്ക് നല്‍കേണ്ടതാണ്.

കാരണം : ഇപ്പോള്‍ നിലവിലിരിക്കുന്ന തെരഞ്ഞെടുപ്പുരീതിയനുസരിച്ച് കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന നിയോജകമണ്ഡലങ്ങളില്‍ മിക്കപ്പോഴും ജയിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന വോട്ട് അയാള്‍ക്കെതിരായി പോള്‍ചെയ്ത വോട്ടിനേക്കാള്‍ കുറവായിരിക്കും. ഈ സ്ഥിതിവിശേഷം ജനാധിപത്യത്തിന്റെ അടിസ്ഥാനസങ്കല്പത്തിനുതന്നെ വിരുദ്ധമാണ്.

10. 191-ാം വകുപ്പിനുള്ള ഭേദഗതി

സര്‍ക്കാരിന് രേഖാമൂലമായ ഉത്തരവ് മൂലം ഒരു പഞ്ചായത്തോ അതിന്റെ ഏതെങ്കിലും കമ്മിറ്റിയോ പാസ്സാക്കിയ ഏതെങ്കിലും പ്രമേയമോ അഥവാ എടുത്ത തീരുമാനമോ അഥവാ ആരംഭിച്ച ഏതെങ്കിലും നടപടിയോ അവരുടെ അഭിപ്രായത്തില്‍ അങ്ങനെയുള്ള പ്രമേയമോ തീരുമാനമോ നടപടിയോ

(അ) നിയമപരമായി പാസാക്കുകയോ എടുക്കുകയോ ആരംഭിക്കുകയോ ചെയ്തതല്ലെന്നോ അഥവാ

(ആ) ഈ ആക്ടോ അഥവാ മറ്റേതെങ്കിലും നിയമമോ മൂലം നല്‍കപ്പെട്ട അധികാരങ്ങള്‍ക്കതീതമോ അഥവാ ദുര്‍വിനിയോഗമോ കാണുന്ന പക്ഷം റദ്ദാക്കാവുന്നതാണ് എന്നതില്‍നിന്നും സര്‍ക്കാരിന് രേഖാമൂലമായ ഉത്തരവ് മൂലം എന്നതിനുപകരം സര്‍ക്കാരിന്റെ ശുപാര്‍ശയനുസരിച്ച് പഞ്ചായത്ത് പ്രതിനിധിസഭയ്ക്ക് പ്രസ്തുത അധികാരം ലഭിക്കുന്നതിനും വേണ്ടിയാണ്.

11. 193-ാം വകുപ്പിനുള്ള ഭേദഗതി

പഞ്ചായത്ത് നിയമം മൂലം അതിന്മേല്‍ ചുമത്തിയിരിക്കുന്ന കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിലോ അഥവാ സര്‍ക്കാര്‍ നിയമാനുസരണം പുറപ്പെടുവിച്ച ഉത്തരവുകള്‍ നടപ്പിലാക്കുന്നതിലോ തുടര്‍ച്ചയായി വീഴ്ച വരുത്തുകയോ അല്ലെങ്കില്‍ അതിന്റെ അധികാരങ്ങള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുകയോ അവ ദുര്‍വിനിയോഗം ചെയ്യുകയോ ചെയ്യുകയാണെങ്കിലോ അല്ലെങ്കില്‍ അതിന്റെ ഭൂരിപക്ഷം അംഗങ്ങളും രാജിവയ്ക്കുകയോ ഉദ്ദ്യോഗത്തില്‍നിന്നു നീക്കംചെയ്യപ്പെടുകയോ ചെയ്തിരിക്കുകയാണെങ്കില്‍, സര്‍ക്കാരിന് ഗസറ്റ് വിജ്ഞാപനം വഴി അതിലേയ്ക്കായി സര്‍ക്കാര്‍ നിശ്ചയിച്ചേക്കാവുന്ന തീയതിയില്‍ പഞ്ചായത്ത് പിരിച്ചുവിടുന്നതിനും വിജ്ഞാപനത്തിന്റെ തീയതിമുതല്‍ ആറുമാസത്തില്‍ കവിയാത്തതുമായ ഒരു തീയതിയില്‍ അതു പുനര്‍രൂപീകരിക്കുകയും ചെയ്യുന്നതിന് നിര്‍ദ്ദേശിക്കാവുന്നതാണ്. എന്നതിനു പകരം  പഞ്ചായത്ത് അതിന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ വീഴ്ച വരുത്തുകയോ അല്ലെങ്കില്‍ അതിന്റെ അധികാരങ്ങള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുകയോ അവ ദുര്‍വിനിയോഗം ചെയ്യുകയോ ഗ്രാമസഭകളുടെയോ പ്രതിനിധിസഭകളുടെയോ ഏതെങ്കിലും തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ 2/3 ഗ്രാമസഭകള്‍ പഞ്ചായത്ത് പിരിച്ചുവിടണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിടേണ്ടതും 3 മാസത്തിനുള്ളില്‍ നിയമപ്രകാരം തെരഞ്ഞെടുപ്പുനടത്തി പുനര്‍രൂപീകരിക്കേണ്ടതുമാണ്.

കാരണം : ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തു ഭരണസമിതികളെ ജനങ്ങളുടെ അംഗീകാരമില്ലാതെ പിരിച്ചുവിടാന്‍ സംസ്ഥാനസര്‍ക്കാരിന് അധികാരം ലഭിക്കുന്നത് ഗ്രാമസ്വരാജ് സങ്കല്പത്തിനു നിരക്കുന്നതല്ല.

12. 200-ാം വകുപ്പിനുശേഷം ചുവടെചേര്‍ക്കുന്ന

പുതിയ വകുപ്പ് കൂട്ടിചേര്‍ക്കല്‍

 

മുഴുവന്‍ നികുതികളും ഗ്രാമപഞ്ചായത്തിന്

 

200(അ) : മറ്റു നിയമങ്ങളില്‍ എന്തുതന്നെ അടങ്ങിയിരുന്നാലും ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്തുനിന്നും പിരിക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ നികുതികളും ഗ്രാമപഞ്ചായത്തില്‍ നിക്ഷിപ്തമായിരിക്കും. കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ക്ക് നിര്‍ണ്ണയിച്ചേക്കാവുന്ന വിഹിതം ഗ്രാമപഞ്ചായത്തുകള്‍ നല്‍കേണ്ടതാണ്.

കാരണം : നിലവിലുള്ള കേന്ദ്രീകൃത നികുതിപിരിവിന്റെയും നികുതിപ്പണം വികസനപദ്ധതികള്‍ക്കായി തിരികെ ലഭിക്കുന്നതിന്റെയും ഇടയില്‍ സംഭവിക്കുന്ന കാലതാമസവും ദുര്‍വ്യയവും അഴിമതിയും ഒഴിവാക്കാനും പഞ്ചായത്തുകള്‍ക്ക് വിഭവങ്ങളുടെമേല്‍ കൂടുതല്‍ അധികാരം ലഭിക്കുന്നതിനും ഈ ഭേദഗതി ആവശ്യമാണ്.

13. 232-ാം വകുപ്പ് 4-ാം ഉപവകുപ്പിനുശേഷം ചുവടെചേര്‍ക്കുന്ന പുതിയവകുപ്പ് കൂട്ടിച്ചേര്‍ക്കേണ്ടതാണ്.

232 (5) : സമ്പൂര്‍ണ്ണമദ്യനിരോധനം ഏര്‍പ്പെടുത്താനുള്ള അധികാരം

ഒരു ഗ്രാമപഞ്ചായത്തിലെ 2/3 ഗ്രാമസഭകള്‍ ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടാല്‍ ഗ്രാമപഞ്ചായത്ത് കമ്മിറ്റി അതിന്റെ ഭൂപ്രദേശത്തിനുള്ളില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കണം.

കാരണം : വളരെ പ്രകടമായും ജനങ്ങള്‍ക്ക് കഷ്ടനഷ്ടങ്ങള്‍ വരുത്തിവയ്ക്കുന്ന മദ്യം പോലുള്ള ഒരു തിന്മയെ ഉന്മൂലനം ചെയ്യാനുള്ളപരമമായ അധികാരം ഗ്രാമസഭയ്ക്ക് ഉണ്ടാവേണ്ടത് ജനാധിപത്യത്തിന്റെ വിജയത്തിന് അനിവാര്യമാണ്.

14. 285-ാം വകുപ്പിനു ശേഷം ചുവടെ ചേര്‍ത്തിരിക്കുന്ന 286, 287, 288,289 എന്നീ പുതിയ വകുപ്പുകള്‍ കൂട്ടിചേര്‍ക്കേണ്ടതാണ്.

286 : ജീവനക്കാര്‍ക്കെതിരെയുള്ള ശിക്ഷാനടപടികള്‍.

ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്തുള്ള മുഴുവന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിലായിരിക്കുന്നതും ജീവനക്കാര്‍ക്കെതിരെയുള്ള പരാതികള്‍ സ്വീകരിക്കുന്നതും നടപടികള്‍ എടുക്കുന്നതിനും ഗ്രാമ പഞ്ചായത്തുകള്‍ക്ക് അധികാരം ഉണ്ടായിരിക്കുന്നതുമാണ്.

കാരണം : സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതിയും കെടുകാര്യസ്ഥതയും ഉദ്ദ്യോഗസ്ഥ  മേധാവിത്വവും ഒഴിവാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ഇതാണ്.

287 . പരിസ്ഥിതി സംരക്ഷണത്തിനുള്ള അധികാരം :

പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ആവശ്യമായി വന്നാല്‍ ഏതെങ്കിലും പ്രവര്‍ത്തനങ്ങളോ ഉത്പാദനയൂണിറ്റുകളോ നിറുത്തിവയ്പിക്കുന്നതിനും ലൈസന്‍സ് റദ്ദാക്കുന്നതിനും ഗ്രാമസഭയ്ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.

കാരണം : രാഷ്ട്രീയത്തിന്റെയും പണത്തിന്റെയും സ്വാധീനത്തില്‍ പരിസ്ഥിതി നാശത്തിനിടയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജനഹിതത്തെ മാനിക്കാതെ ആരംഭിക്കുന്നതും തുടര്‍ന്നുപോകുന്നതുമായ പ്രവണത തടയാന്‍ ഇതാണ് മാര്‍ഗ്ഗം.

288. കുത്തകകളുടെ ഉത്പന്നങ്ങള്‍ നിരോധിക്കാനുള്ള അധികാരം.

                  തദ്ദേശീയമായ ചെറുകിട ഉത്പാദനപ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്തുന്ന വന്‍കിടകമ്പനികളുടെ ഉല്പന്നങ്ങളുടെ വില്‍പനയും പരസ്യവും 2/3 ഗ്രാമസഭകള്‍ ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടാല്‍ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് പ്രദേശത്ത് നിരോധിക്കേണ്ടതാണ്.

കാരണം : ജനങ്ങള്‍ക്ക് വിപുലമായ തോതില്‍ തൊഴില്‍ നല്‍കാന്‍ സാദ്ധ്യതയുള്ളതും സമ്പത്തിന്റെ നീതിപൂര്‍വ്വകമായ വിതരണത്തിന് സഹായിക്കുന്നതും പരിസ്ഥിതിനാശം പരമാവധി കുറവുള്ളതും ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ ഉള്‍കൊള്ളുന്നതുമായ ചെറുകിട ഉല്പാദനപ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും വലിയ ഭീക്ഷണി വന്‍കിട ഫാക്ടറി ഉല്‍പന്നങ്ങളാണ്. ഈ ഭീഷണി ചെറുക്കുവാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ഇതാണ്.

289 : കേസുകള്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനുള്ള അധികാരം 

പഞ്ചായത്ത് പ്രതിനിധികളും നിയമവിദഗ്ദ്ധരും ഉള്‍പ്പെടുന്ന ഒരു അഞ്ചംഗസമിതിയെ കേസ്സുകള്‍ തീര്‍പ്പുകല്പിക്കുന്നതിന് പഞ്ചായത്ത് പ്രതിനിധിസഭയ്ക്ക് നിയോഗിക്കാവുന്നതും ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്തെ സിവില്‍കേസുകളും രാജിയാക്കാവുന്ന ക്രിമിനല്‍ കേസ്സുകളും ഉപഭോക്തൃ തര്‍ക്കങ്ങളും, റീസര്‍വ്വെ സംബന്ധിച്ച പരാതികളും ഇത് സംബന്ധിച്ച് ഉണ്ടാക്കുന്ന ചട്ടങ്ങളുമനുസരിച്ച് പ്രസ്തുത സമിതി തീര്‍പ്പ് കല്പിക്കേണ്ടതാണ്.

കാരണം : പോലീസും കോടതിയും ഇന്ന് ജനങ്ങള്‍ക്ക് കാലതാമസം കൂടാതെ നീതി ലഭിക്കുന്ന സ്ഥാപനങ്ങളല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഈ സ്ഥിതിക്ക് മാറ്റം വരുത്തുവാന്‍ ഈ വകുപ്പ് ആവശ്യമാണ്.

2020 നവംബർ 10, ചൊവ്വാഴ്ച

കേരളത്തിലെങ്ങും 2021 മുതല്‍ തൂക്കുഭരണസമിതികള്‍! അവയെ നിയന്ത്രിക്കാന്‍ നിസ്വാര്‍ഥമതികള്‍!!

ബേബി. ടി. ജി.

അടുത്ത പഞ്ചായത്തു തെരഞ്ഞടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കേരളത്തിലെ ഭൂരിപക്ഷം പഞ്ചായത്തുക ളിലും തൂക്കുഭരണസമിതികളായിരിക്കും ഉണ്ടാകുക. എന്നാല്‍ ഇടംകാലിലെ ചെളി വലംകാലിലേക്കും വലംകാലിലെ ചെളി ഇടംകാലിലേക്കുംമാത്രം മാറ്റാനേ ആവുകയുള്ളു എന്നു കരുതുന്ന ഇണ്ടനമ്മാവന് (അയ്യപ്പപ്പണിക്കരോട് കടപ്പാട്) കാലുകള്‍ കഴുകിത്തുടയ്ക്കുക എന്നൊരു വലിയ സാധ്യതകൂടിയുണ്ടെന്ന് ബോധ്യപ്പെടുന്ന വര്‍ഷമായിരിക്കും ഇത്. ഇന്നു കേരളത്തില്‍ ഏവര്‍ക്കും അജ്ഞാതനായിത്തുടരുന്ന ഒരു മഹാത്മാവാണ് ഇതു പറയുന്നത്. തന്റെ പേരോ താമസ സ്ഥലമോ വെളിപ്പെടുത്തില്ലെന്ന ഉറപ്പുനല്കിയതിനാല്‍ മാത്രമാണ് ഈ പ്രവചനം പ്രസിദ്ധീകരിക്കാന്‍ അദ്ദേഹം അനുമതി തന്നത്. എങ്കിലും അദ്ദേഹത്തിന്റെ ജീവിതസാഹചര്യങ്ങളും അറിവുകളുടെ ഉറവിടങ്ങളുമെല്ലാം വെളിപ്പെടുത്തിക്കൊള്ളാന്‍ അദ്ദേഹം അനുവദിച്ചിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തെ കണ്ടുമുട്ടാനിടയായ സന്ദര്‍ഭം വിവരിച്ചുകൊണ്ട് ഞാന്‍ അദ്ദേഹവുമായി നടത്തിയ സംഭാഷണം പകര്‍ത്താം.
കോട്ടയത്തുനിന്ന് ആലപ്പുഴയ്ക്കുള്ള ബോട്ടുയാത്രയ്ക്കിടയിലാണ് 'ശുദ്ധമായ തെങ്ങിന്‍കള്ളും മീനും ചോറും' എന്ന ബോര്‍ഡുകണ്ട് ഞാന്‍ കുട്ടനാട്ടിലെ ഒരു ബോട്ടുജെട്ടിയില്‍ ഇറങ്ങിയത്. അവിടെ ഷാപ്പില്‍  ഊണുകഴിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു കറുത്തു നീണ്ട താടിയുള്ള, കറുത്ത തലമുടി നീട്ടിവളര്‍ത്തിയ, കറുത്തവസ്ത്രം ധരിച്ച ഒരു വെളുത്ത മനുഷ്യന്‍ അങ്ങോട്ടു കടന്നുവന്ന്  ഒരു പാത്രം കപ്പയും മീന്‍കറിയും ഒരു കൂജ തെങ്ങിന്‍കള്ളും ഓര്‍ഡര്‍ചെയ്യുന്നത് . അവ ആസ്വദിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം:
''നിങ്ങളറിഞ്ഞോ, കേരളത്തിന് നല്ല കാലം വരുന്നു.'' ആ ഷാപ്പില്‍ അപ്പോള്‍ ഉണ്ടായിരുന്നവരെല്ലാം കഴിഞ്ഞവര്‍ഷത്തെ പ്രളയം ഇക്കൊല്ലവും നാശംവിതയ്ക്കുമോ എന്ന ആശങ്കയില്‍ കഴിഞ്ഞിരുന്നവരായിരുന്നു. എന്നാല്‍, ആ മനുഷ്യന്റെ പ്രവചനത്തെ ആരും പരിഹാസപൂര്‍വമല്ല, വീക്ഷിക്കുന്നത് എന്നത് എന്നെ ആശ്ചര്യപ്പെടുത്തി. എങ്കിലും എനിക്കു ചോദിക്കാതിരിക്കാനായില്ല.
''എന്തടിസ്ഥാനത്തിലാണ് നിങ്ങളിതു പറയുന്നത്?''
എന്റെ അടുത്തിരുന്നിരുന്ന ഒരാള്‍ പറഞ്ഞു: ''നിങ്ങളൊന്നും ചോദിക്കേണ്ട.'    
ആ 'ബ്ലാക്ക് ആന്‍ഡ് വൈറ്റ് വണ്ടര്‍മാന്‍' പറഞ്ഞുതുടങ്ങി: ''കഴിഞ്ഞവര്‍ഷം ഞാന്‍ ഇവിടെവന്ന് ഇവിടെയില്ലാത്ത വില നല്കി വെള്ളം കേറുമെന്നുറപ്പുള്ള സ്ഥലം വാങ്ങിയപ്പോള്‍ എന്നെ ഈ നാട്ടിലുള്ളവരെല്ലാം വിഡ്ഡിയെന്നു കരുതി. ഞാന്‍ ആരോടും ഒന്നും വിശദീകരിച്ചില്ല. ഞാന്‍ ഒരു ഫ്‌ളോട്ടിങ്ങ് ഹൗസ് ഉണ്ടാക്കിയപ്പോള്‍ ഇവര്‍ക്കെല്ലാം മറുപടി കിട്ടി. മാതൃകകള്‍ കാണിച്ചുകൊടുക്കുക എന്നതുമാത്രമാണ് എന്റെ ജീവിതത്തിലെ ഇപ്പോഴത്തെ മാര്‍ഗവും ലക്ഷ്യവും. ഇവര്‍ എന്നെ വിമര്‍ശിക്കുന്നതും ചോദ്യം ചെയ്യുന്നതും നിര്‍ത്തിയത് അതു മനസ്സിലാക്കിട്ടുള്ളതുകൊണ്ടാണ്. എന്നോടു ചോദ്യങ്ങള്‍ ചോദിക്കാന്‍ മുതിരുന്നവര്‍ ഈ നാട്ടുകാരായിരിക്കില്ല. എന്നാല്‍ ഉറച്ച അടിസ്ഥാനമില്ലാതെ ഞാന്‍ ഒന്നും പറയുകയും ചെയ്യുകയുമില്ലെന്ന് ഈ നാട്ടുകാര്‍ക്കറിയാം. ഇനിയും ഞാന്‍ ചെയ്യാന്‍ പോകുന്നത് അടുത്ത വര്‍ഷം എന്റെ പുരയിടത്തില്‍ വീഴുന്ന മഴവെള്ളം മുഴുവന്‍ സംഭരിച്ച് ഗള്‍ഫിലേക്ക് കയറ്റിയയയ്ക്കുകയായിരിക്കും. അതിനുള്ള ഏര്‍പ്പാടുകള്‍ ഞാന്‍ ചെയ്തുകൊണ്ടി രിക്കുകയാണ്.
ഫ്‌ളോട്ടിങ് ഹൗസ് എന്ന ആശയം ചങ്ങനാശ്ശേരി വാഴപ്പള്ള യിലുള്ള ഗോപാലകൃഷ്ണന്‍ ആചാരി (ഫോണ്‍ 9846751102) യുടേതാണ്. ചതുപ്പില്‍ പണിയാവുന്ന ഈ വീടിന് കോണ്‍ക്രീറ്റ് വീടിനെ അപേക്ഷിച്ച് 30 ശതമാനം ചെലവു കുറവുണ്ട്.(യുട്യൂബ് ലിങ്ക്  https://www.youtube.com/watch?v=G9C10pDI2JM) മഴവെള്ളം വിദേശത്തേക്കു കയറ്റിയയച്ച് കോടികള്‍ സമ്പാദിക്കുക എന്ന ആശയം ലോകസഞ്ചാരിയും സഫാരി ടിവി ഡയറക്ടറും ആയ സന്തോഷ് ജോര്‍ജ് കുളങ്ങരയുടേതാണ്. ഇങ്ങനെയൊക്കെ കിട്ടുന്ന അറിവുകള്‍ പ്രായോഗികമാക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ മാത്രമാണു ഞാന്‍.''
എനിക്ക് അദ്ദേഹവുമായി കൂടുതല്‍ പരിചയപ്പെടണം എന്നുതോന്നി. സ്വന്തം കാര്യങ്ങള്‍ പറയുന്നതില്‍ അദ്ദേഹം ഒട്ടും താത്പര്യം കാണിച്ചില്ല. ''നമ്മുടെ നാടിന്റെ ശോഭനമായ ഭാവിയെക്കുറിച്ചു സംസാരിക്കാനാണെങ്കില്‍ എന്റെ വീട്ടിലേക്കു സ്വാഗതം'' എന്നു പറഞ്ഞ് അദ്ദേഹം തന്റെ വീട്ടിലേക്കു ക്ഷണിച്ചു.
അദ്ദേഹത്തോടൊപ്പം നടക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു: ''എന്നെ കുഞ്ഞേട്ടനെന്നു വിളിച്ചാല്‍മതി. ഞാനൊരു ശുഭാപ്തി വിശ്വാസിയാണ്. എന്നുവച്ച് എന്റെ ജീവിതത്തില്‍ ദുഃഖങ്ങളും ദുരിതങ്ങളും ഒന്നും ഉണ്ടായിട്ടില്ലെന്നു കരുതരുത്. അവയെല്ലാം ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ ഇപ്പോഴത്തെ എന്റെ ശാന്ത സുന്ദരമായ ജീവിതത്തിലേക്കുള്ള മുള്ളും മുരടും മൂര്‍ഖന്‍ പാമ്പും നിറഞ്ഞ വഴിയിലെ അനിവാര്യസാന്നിധ്യങ്ങള്‍ മാത്രമായിരുന്നു എന്നു ഞാനറിയുന്നു. എത്രയെത്ര കുന്നുകള്‍ ഇറങ്ങിയും പാറക്കൂട്ടങ്ങളെ തഴുകിയുമാണ് ഓരോ പുഴയും കടലിലേക്കൊഴുകുന്നത് എന്ന ചോദ്യം വ്യക്തികളോടു മാത്രമല്ല സമൂഹങ്ങളോടുമാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. ഏതോ ഒരു കവി 'നെല്ലിനും താമരയ്ക്കും പൂവിടാന്‍ ചെളി-മണ്ണാണു വേണ്ടതെന്നിന്നറിഞ്ഞൂ' എന്നെഴുതിയത് എന്റെ ജീവിതത്തെ പ്പറ്റി ആണെന്ന ഉള്‍ക്കാഴ്ചയില്‍നിന്നാണ് എന്റെ തുടക്കം. ഇപ്പോള്‍ അത് സമൂഹത്തപ്പറ്റിയും സത്യമാണെന്ന ഉള്‍ക്കാഴ്ചയില്‍ ഞാന്‍ എത്തിയിരിക്കുന്നു. കാറല്‍ മാര്‍ക്‌സ് പറഞ്ഞതുപോലെ ഒരു വ്യവസ്ഥിതി അപചയം പ്രാപിക്കു മ്പോള്‍ അതു വളമാക്കി കൂടുതല്‍ നല്ല മറ്റൊരു വ്യവസ്ഥിതി ഉരുത്തിരിയും എന്ന് എനിക്കിപ്പോള്‍ ബോധ്യമുണ്ട്. ഞാന്‍ ഷാപ്പില്‍വച്ചുനടത്തിയ പ്രവചനത്തിന്റെ അടിസ്ഥാനവും ഇതുതന്നെയാണ്.''
''കേരളത്തില്‍ അടുത്തവര്‍ഷം എന്തുസംഭവിക്കും എന്നാണ് അങ്ങു കരുതുന്നത്?'' ഞാന്‍ ചോദിച്ചു.
''നമ്മുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുശേഷം  പുതിയ ഭരണസമിതികള്‍ ജനുവരി ആദ്യമായിരിക്കും നിലവില്‍ വരുന്നത്. വിശ്വാസ്യതയും അച്ചടക്കവും നഷ്ടപ്പെട്ടതും അഴിമതിക്കു കൂട്ടുനില്ക്കാന്‍ ലജ്ജയില്ലാത്തവരുമായ ഇടതോ വലതോ ബിജെപിയോ നേതൃത്വം നല്കുന്ന  ഭരണസമിതികളാണല്ലോ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളില്‍ ഇന്നുള്ളത്.  കഴിഞ്ഞ 4 വര്‍ഷത്തിനിടെ മിക്ക പഞ്ചായത്തുകളിലും ഭരണനേതൃത്വം, പലയിടത്തും ഭരണപക്ഷംതന്നെ, മാറിയിട്ടുണ്ട്. എന്നാല്‍, ജനപ്രതിനിധികള്‍ മാറിയിട്ടില്ല.  
ഈ അവസ്ഥമാറ്റാന്‍ എന്തുണ്ടു മാര്‍ഗം? തിരഞ്ഞെടുക്കപ്പെ ടുന്ന പ്രതിനിധികളെ തിരിച്ചുവിളിക്കാന്‍ എങ്ങനെ സാധിക്കും? അതിന് സഹായകമായ ഒരു മാര്‍ഗവും സമൂഹജീവിത മാതൃകയും  ദര്‍ശനം എന്ന ചെറുമാസികയിലൂടെ അമ്പലപ്പുഴ ക്കാരനായ ഡി. പങ്കജാക്ഷക്കുറുപ്പ് എന്ന അധ്യാപകന്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കേരളത്തില്‍ ഇന്നു ഓരോ തദ്ദേശഭരണ കേന്ദ്രത്തോടുമൊപ്പം പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ എന്ന സംവിധാനം രൂപീകരിക്കാന്‍ മുന്‍കൈയെടുത്തത് അമ്പലപ്പുഴ ക്കാരനായ ശ്രീ തോമസ് ഐസക്ക് ആയിരുന്നു. അദ്ദേഹത്തിന്റെ പിതാവും പങ്കജാക്ഷക്കുറുപ്പുസാറും സ്‌നേഹിതരായിരുന്നു എന്നതും ചേര്‍ത്തുവായിക്കാവുന്നതാണ്.
കുടുംബശ്രീ ദരിദ്രസ്ത്രീകള്‍ക്കുമാത്രമായി ആരംഭിച്ചിടത്തു വലിയൊരു തെറ്റുണ്ട്. ജാതി,മത,ധനിക,ദരിദ്രഭേദമെന്യേ, സ്ത്രീപുരുഷഭേദമെന്യേ, ഓരോ നാട്ടിലെയും പത്തോ പതിനഞ്ചോ അയല്‍ക്കാര്‍ എല്ലാ ആഴ്ചയും ഓരോ വീട്ടില്‍ മാറിമാറി സമ്മേളിച്ച് അത്രയും കുടുംബങ്ങള്‍ക്കിടയ്ക്ക് ബന്ധുത്വബോധമുറപ്പിക്കുക എന്നതായിരുന്നു കുറുപ്പു സാറിന്റെ അടിസ്ഥാന ആശയം. അയല്‍ക്കാര്‍ക്കിടയ്ക്ക് ബന്ധുത്വബോധം ആഗ്രഹിക്കുന്ന ഓരോരുത്തരും അതി രാവിലെ സ്വന്തം വീട്ടിലിരുന്ന് അവരുടെ പത്ത് അയല്‍ വീടുകളിലുള്ള ആബാലവൃദ്ധം അംഗങ്ങളുടെയും പേരും രൂപവും അനുസ്മരിച്ച് ഓരോ ദിവസവും അവരുടെ നന്മയ്ക്കായി തനിക്കാവുന്നതു ചെയ്യും എന്നു മനസ്സില്‍ പ്രതിജ്ഞയെടുത്തുകൊണ്ട് പ്രവര്‍ത്തനം തുടങ്ങിവയ്ക്കാം എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായി എല്ലാ ഗ്രാമങ്ങളിലും അവരുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും ഔപചാരികതകളൊന്നുമില്ലാതെ പരസ്പരം പറയാനും പങ്കുവയ്ക്കാനും വേദി ഒരുക്കുക. എവിടെയും ആര്‍ക്കും ഈ സംരംഭം തുടങ്ങാനാവും. ഓരോ അയല്‍ക്കൂട്ടത്തിന്റെയും മാതൃകകണ്ട് സമീപത്തുള്ള മറ്റു വീടുകള്‍ ചേര്‍ന്നു വേറെയും അയല്‍ക്കൂട്ടങ്ങള്‍ ഉണ്ടാകട്ടെ. ഇതായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാന ആശയം.
ഈ ആശയത്തില്‍നിന്ന് സാവധാനം ഓരോ കുടുംബക്കൂട്ടാ യ്മയും അതിന്റെ താത്പര്യമനുസരിച്ചു പ്രവര്‍ത്തിച്ചു കൊള്ളാമെന്ന് ഉറപ്പുനല്കുന്നവരെ (ഒരു സ്ത്രീയെയും ഒരു പുരുഷനെയും വീതം) അയല്‍ക്കൂട്ടങ്ങളുടെ പ്രതിനിധികളായി തെരഞ്ഞടുക്കുകയും അവര്‍ ചേര്‍ന്ന്   ഒരാളെ ആ പഞ്ചായത്തു വാര്‍ഡിലേക്കുള്ള  അംഗമാക്കുകയും ചെയ്ത് ജനാധികാര രാഷ്ട്രീയം തുടങ്ങിവയ്ക്കാന്‍ കഴിയുമെന്നായിരുന്നു കുറുപ്പു സാറിന്റെ ദര്‍ശനം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞ  ഗാന്ധിമാര്‍ഗികള്‍ കണ്ടെത്തിയത്. എല്ലാ വാര്‍ഡുകളിലും ഇങ്ങനെ തെരഞ്ഞെ ടുക്കപ്പെടുന്ന പഞ്ചായത്തംഗങ്ങള്‍  തൃപ്തികരമായി പ്രവര്‍ത്തി ക്കുന്നില്ലെങ്കില്‍ അയല്‍ക്കൂട്ടങ്ങളുടെ പ്രതിനിധികളിലൂടെ അവരെ പിന്‍വലിക്കാന്‍ സാധിക്കണം.
ഇങ്ങനെയൊക്കെ ചിന്തിക്കുന്നവര്‍ ഈയടുത്തകാലംവരെ ഒരു ന്യൂനപക്ഷമായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയ്ക്ക് സോഷ്യല്‍മീഡിയാ ഉപയോഗിച്ച് വ്യത്യസ്തമായി ചിന്തിക്കുന്നവര്‍ അവരുടെ വലിയ കൂട്ടായ്മകള്‍തന്നെ വിപുലമാക്കിയിട്ടുണ്ട്. വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്ന മുദ്രാവാക്യവുമായി ചിലര്‍ സോഷ്യല്‍മീഡിയായില്‍ വലിയ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്. ഇതുപോലെയുള്ള നിരവധി സംഘടനകളെ ഏകോപിപ്പിക്കുന്ന തിനുള്ള ശ്രമം പലരും തുടങ്ങിയിട്ടുണ്ട്. ഏതായാലും ആത്മാര്‍ ഥതയും ഉദ്ദേശ്യശുദ്ധിയുമുള്ള നിരവധി സ്ഥാനാര്‍ഥികള്‍ അടു ത്ത തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ജയിക്കാനും സാ ധ്യതയുണ്ട്. ആര്‍ക്കും ഭൂരിപക്ഷം കിട്ടില്ലാത്ത സാഹചര്യത്തില്‍  അവര്‍ക്ക് പത്തനംതിട്ട ജില്ലാ രൂപീകരണത്തിനായി കെ. കെ. നായര്‍ ചെയ്തതുപോലെ നിര്‍ണായകപങ്കു വഹിക്കാനാവും.
പഞ്ചായത്തുതെരഞ്ഞെടുപ്പിന്റെ സ്വാധീനം അടുത്തനിയമ സഭാതെരഞ്ഞടുപ്പിനെ വളരെയേറെ സ്വാധീനിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.  
നിയമസഭാ തിരഞ്ഞെടുപ്പ്            
പകുതി പഞ്ചായത്തുകളിലെങ്കിലും ജനങ്ങളുടെ സ്വന്തംസ്ഥാനാര്‍ഥികള്‍ നിര്‍ണായകസ്വാധീനം നേടും. ഇടതോ വലതോ ബിജെപിയോ അല്ലാത്ത അനേകരിവിടെ വിജയിക്കും. ഭരതനെ വനവാസിയായിരുന്ന രാമന്‍ സ്വാധീനിച്ചിരുന്നതു പോലെ സ്വന്തംസ്വാധീനം ഭരണത്തില്‍ നടക്കുന്നതു കാണുന്ന ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും സ്വന്തം ശക്തി മനസ്സിലാകും. നിസ്വാര്‍ഥമതികള്‍ ഭരിച്ചാലേ നാടുനന്നാവൂ എന്ന ഉത്തമ ബോധ്യമുണ്ടാകുന്ന അവര്‍ നിയമസഭയില്‍ നിര്‍ണായക സ്വാധീനംചെലുത്താന്‍ കഴിയുന്ന 15 സ്ഥാനാര്‍ഥികളെയെങ്കി ലും വിജയിപ്പിക്കും. കേരളം നേര്‍വഴിയിലാകാന്‍ ഇതുമതി!!''
സംസാരം ഇത്രയുമായപ്പോള്‍ കുഞ്ഞേട്ടന്റെ വീട്ടിലെത്തി!!!    


2018 സെപ്റ്റംബർ 21, വെള്ളിയാഴ്‌ച

2018 ഏപ്രിൽ 29, ഞായറാഴ്‌ച

ശ്രീ. ഡി. പങ്കജാക്ഷക്കുറുപ്പിന്റെ ദര്ശനത്തിലേക്ക്

1983ല് ആലപ്പുഴയില് കഞ്ഞിപ്പാടത്തു ചെന്ന്  ശ്രീ. ഡി. പങ്കജാക്ഷക്കുറുപ്പിനെ പരിചയപ്പെടുകയും ഏതാനും ദിവസം അദ്ദേഹത്തോടൊപ്പം ചെലവഴിക്കുകയും ചെയ്യാനായി ഊട്ടി നാരായണഗുരുകുലത്തില്‌നിന്ന് എന്നെ അയയ്ക്കുന്നത് ഗുരു നിത്യചൈതന്യയതിയാണ്. സാമൂഹികപ്രവര്ത്തനവും അതിനുതകുന്ന ആശയപ്രസാരണവും എന്റെ സ്വധര്മ്മമാണെന്ന് ഞാനന്നാണ് കണ്ടെത്തുന്നത്. ഇപ്പോള് 'ഞാന് ഒരു രാസത്വരകമാ'ണെന്ന് ആ സ്വധര്മനിശ്ചയം സുവ്യക്തമായിട്ടുണ്ട്. ഒരു രാസത്വരകമെന്നനിലയില് ലോകത്തെവിടെയുമുള്ള മനുഷ്യരെ  ശ്രീ. ഡി. പങ്കജാക്ഷക്കുറുപ്പിന്റെ ദര്ശനത്തിലേക്ക് ആകര്ഷിക്കാനും അതിനെ വികസിപ്പിക്കാനും എങ്ങനെയെല്ലാം സാധിക്കും എന്ന ഒരു തുറന്ന ചിന്തയ്ക്കായാണ് ഞാന് ഇതെഴുതുന്നത്.
അദ്ദേഹത്തിന്റെ ദര്ശനം നമ്മുടെയൊക്കെ മനസ്സുകളില്മാത്രമോ കേരളത്തില്മാത്രമോ മാത്രം ഒതുങ്ങേണ്ടതല്ല എന്ന കാര്യത്തില് നമുക്കാര്ക്കും സംശയമുണ്ടാവില്ല. ഇപ്പോള് ഇന്റര്‌നെറ്റിലൂടെ ലോകമെങ്ങും വലിയ ചെലവില്ലാതെ ആശയങ്ങള് എത്തിക്കാനും സോഷ്യല്മീഡിയായിലൂടെ പങ്കുവച്ചുകൊണ്ട് ചര്ച്ചചെയ്യാനും അനായാസം സാധിക്കും. ആദ്യം ആഗോള മലയാളികള്ക്കിടയിലേക്ക് ശ്രീ ഡി.പങ്കജാക്ഷക്കുറുപ്പിന്റെ ദര്ശനം എത്തിക്കുകയും സജീവമായ ചര്ച്ചയ്ക്കും ജീവിതപരീക്ഷണങ്ങള്ക്കും വിധേയമാക്കിക്കൊണ്ട് പുനരാവിഷ്‌കരിക്കുകയും ചെയ്യാന് ഒരു കര്മ്മപദ്ധതിയാണ് ഞാന് ഇവിടെ അവതരിപ്പിക്കുന്നത്.
ആദ്യമായി ചെയ്യാന് ഉദ്ദേശിക്കുന്നത് അദ്ദേഹം നമുക്കു രേഖപ്പെടുത്തിത്തന്നിട്ടുള്ള ചിന്തകളുടെ ആദ്യപാഠം, പുതിയലോകം പുതിയവഴി എന്ന പുസ്തകം ഇന്റര്‌നെറ്റിലൂടെ ലോകമെങ്ങും എത്തിക്കുക എന്ന പ്രവര്ത്തനമാണ്. അത് ഇപ്പോൾ ഈ ലിങ്കിൽനിന്ന് ആർക്കും വായിക്കാനാകും: ഓരോ അധ്യായമായി മൂന്നുമാസംകൊണ്ട് സോഷ്യല്മീഡിയാ ഉപയോഗിച്ച് പ്രചരിപ്പിക്കുകയും ചര്ച്ചചെയ്യുകയും ചെയ്യണം്. കേരളത്തില്ത്തന്നെയുള്ള മലയാളികളുടെ പുതിയ തലമുറയ്ക്കുപോലും മലയാളം ലിപികളും അക്ഷരങ്ങളും അവയുടെ കൃത്യമായ ഉച്ചാരണവും നിശ്ചയമില്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്. ആഗോളമലയാളികളുടെയും അന്ധന്മാരുടെയും കാര്യം പ്രത്യേകം പറയേണ്ടതില്ല. അതിനാല് കേരളത്തില് ഇന്നുള്ള ഇംഗ്ലീഷ്മീഡിയം മലയാളികളെയും മലയാളത്തോടു കൂടുതല് സ്‌നേഹമുള്ള ഇവരെയും കൂടി പരിഗണിച്ച് ആ പുസ്തകം സ്ഫുടമായി വായിച്ച് സൗജന്യമായി യു ട്യൂബിലൂടെയോ പോഡ്കാസ്റ്റിങ്ങിലൂടെയോ ലോകമെങ്ങും എത്തിക്കുക എന്നതായിരിക്കും ഈ പുസ്തകത്തിന്റെ വ്യാപകമായ പ്രചാരണത്തിന് നാം ഉപയോഗിക്കുന്ന മാര്ഗം. പുസ്തകം അതിന്റെ ചര്ച്ചാസ്വഭാവത്തിന്റെ സജീവത നിലനിര്ത്തിക്കൊണ്ടുതന്നെ അവതരിപ്പിക്കണം. ഒപ്പം പ്രേക്ഷകരുടെ / ശ്രോതാക്കളുടെ പ്രതികരണങ്ങള് സമാഹരിക്കുകയും ചെയ്യണം. വിക്കിപീഡിയായുടെ മാതൃക സ്വീകരിച്ച് ഇതിനൊക്കെ വരുന്ന ചെലവ് സംഭാവനകളിലൂടെ സമാഹരിക്കാം. (വിക്കിപീഡിയാ മാതൃകയില്‌നിന്നു വ്യത്യസ്തമായി ഇതിനായി പ്രവര്ത്തിക്കുന്നവര്ക്ക് അര്ഹിക്കുന്ന പ്രതിഫലം നല്‌കേണ്ടതുണ്ട്). കൂടാതെ സൃഷ്ടിപരമായ പ്രതികരണങ്ങളുടെ അടിസ്ഥാനത്തില് ഈ പുസ്തകത്തിലെ ചിന്തകള് വികസിപ്പിക്കുന്നവരെ കണ്ടെത്തി അവര്ക്ക് പ്രോത്സാഹന പുരസ്‌കാരങ്ങള് നല്കുന്നതും ആലോചിക്കേണ്ടതാണ്. മുനി നാരായണപ്രസാദ് എഴുതിയ അറിവിന്റെ ആദ്യപാഠങ്ങള് എന്ന കൃതിയെ അടിസ്ഥാനമാക്കി ഏതാനും വര്ഷമായി ശ്രീ. പി. കെ. ശിവപ്രസാദിന്റെ സൗമനസ്യത്തില് എല്ലാ പ്രായക്കാര്ക്കുമായി നടത്തപ്പെടുന്ന സ്‌കോളര്ഷിപ്പു പരീക്ഷകളുടെ മാതൃക സ്വീകരിച്ച് എല്ലാ പ്രായക്കാര്ക്കുമായി പരീക്ഷകള് നടത്തുന്നതും നന്നായിരിക്കും. കയ്യിലുള്ള പണം സൃഷ്ടിപരമായി എങ്ങനെ ഉപയോഗിക്കണം എന്നു ചിന്തിക്കുന്നവരുടെ സംഭാവനകള് ഇക്കാര്യത്തിന് ഉപയോഗിക്കാനാവും.

2018 മാർച്ച് 30, വെള്ളിയാഴ്‌ച

ഇന്ത്യൻ (മൾട്ടി സ്റ്റേറ്റ്) കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി


ഞാനും അംഗമായ ഇന്ത്യൻ (മൾട്ടി സ്റ്റേറ്റ്) കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി  കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തൊടുപുഴയിലും കോട്ടയത്തും തിരുവല്ലയിലും ബ്രാഞ്ചുകൾ തുടങ്ങിയിട്ടുണ്ട്. പ്രവർത്തകരും നിക്ഷേപകരും വര്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ  താമസിയാതെതന്നെ മുണ്ടക്കയം, കട്ടപ്പന, അടിമാലി മുതലായ സ്ഥലങ്ങളിലും ബ്രാഞ്ചുകൾ തുടങ്ങും. ഏജന്റുമാരായി പ്രവർത്തിക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക:
ഗീതമ്മ  സുരേഷ് - 9947925268
ജോസാന്റണി - 8848827644 

2017 മേയ് 2, ചൊവ്വാഴ്ച

ആത്മഭാവം: വര്‍ഗീസ് പോള്‍ - പ്രായോഗികമതിയായ ഒരാദര്‍ശവാദി

ആത്മഭാവം: വര്‍ഗീസ് പോള്‍ - പ്രായോഗികമതിയായ ഒരാദര്‍ശവാദി:


(2010-ൽ പ്രസിദ്ധീകരിച്ചിരുന്ന ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കുന്നത് ഇത് കൂടുതൽ പേരിലേക്കെത്തിക്കാൻ എനിക്കിന്ന് ശേഷിയുള്ളതിനാലാണ്.)
പ്രായോഗികമതികളല്ലാത്തവരെ, ആദര്‍ശവാദികള്‍ മാത്രമായവരെ, മാതൃകയാക്കാന്‍ സാധാരണക്കാര്‍ക്കാവില്ല. ഒരു പ്രായോഗികമതിക്ക് ആദര്‍ശവാദിയുംകൂടിയാകാനാവുമോ? ഈ ചോദ്യത്തിന് ആവുമെന്നൊരു മറുപടി പറയുമ്പോള്‍ ന്യായമായും ആരും ചോദിക്കും: 'എന്നാല്‍, ഒരാളെയൊന്നു കാണിച്ചുതരാമോ?' കാണിച്ചതരാമല്ലൊ. ഇതാ കുഞ്ഞേട്ടന്‍ എന്നു വിളിക്കപ്പെടാന്‍ ഇഷ്ടപ്പെടുന്ന വര്‍ഗീസ് പോള്‍. ഇദ്ദേഹം സാമ്പത്തികശാസ്ത്രം, വിദ്യാഭ്യാസം, ഗ്രാമവികസനം എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും സാമൂഹ്യസേവനം, ഗ്രാമീണാരോഗ്യപ്രവര്‍ത്തനം, ലൈംഗികവിദ്യാഭ്യാസം എന്നീ വിഷയങ്ങളില്‍ സര്‍ട്ടിഫിക്കറ്റുകളുമുണ്ടായിരുന്ന, ഓള്‍ ഇന്ത്യാ കാത്തലിക്ക് യൂണിവേഴ്‌സിറ്റി ഫെഡറേഷന്‍ (AICUF) സംസ്ഥാന പ്രസിഡന്റായിരുന്ന, ആല്‍ക്കഹോള്‍ ആന്‍ഡ് ഡ്രഗ്‌സ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (ADIC) തിരുവനന്തപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (TSS), കളമശ്ശേരി രാജഗിരി കോളജ് (CHCRE) എന്നിവിടങ്ങളിലായി പത്തുവര്‍ഷം സേവനം ചെയ്തിരുന്ന ഒരുവനാണ്. ഇപ്പോള്‍ പത്തുവര്‍ഷത്തോളമായി അദ്ദേഹം സാമ്പത്തികസുസ്ഥിരത പ്രദാനം ചെയ്തിരുന്ന ജോലികള്‍ ഉപേക്ഷിച്ച് വിവിധ സ്ഥാപനങ്ങളില്‍ കണ്‍സള്‍ട്ടന്റ് ട്രെയിനറായും അക്ഷയ റിസോഴ്‌സ് ടീമിന്റെ ഡയറക്ടറായും അലഞ്ഞുനടന്ന് പ്രവര്‍ത്തിക്കുകയാണ്. സ്വന്തമായി ചാലക്കുടി റയില്‍വേസ്റ്റേഷനില്‍നിന്നു നോക്കിയാല്‍ കാണാവുന്ന ഒരു ബദല്‍ജീവിത പഠന പരിശീലന കേന്ദ്രവും CALL (Centre for Alternate Learning and Living) സ്ഥാപിച്ച് നടത്തിവരുന്നു. അദ്ദേഹവുമായി അടുത്തു പരിചയപ്പെടാനിടയായപ്പോള്‍ അനേകര്‍ അദ്ദേഹത്തെ അറിയുമെങ്കിലും അവരില്‍ മിക്കവര്‍ക്കും അദ്ദേഹത്തെ നയിക്കുന്ന ആന്തരികാദര്‍ശങ്ങളും സാമൂഹികജീവിത ദര്‍ശനവും അവയുമായി അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ക്കുള്ള ഉറ്റബന്ധവും അറിയില്ല എന്നെനിക്കു വ്യക്തമായി. അദ്ദേഹവുമായി ഞാന്‍ നടത്തിയ സംഭാഷണങ്ങള്‍ ഒന്നു പകര്‍ത്തി സഹജീവികളെ അറിയിക്കേണ്ടതുണ്ടെന്നു തോന്നുന്നതിനാലാണ് ഈ കുറിപ്പ്.
ജീവചരിത്രഗ്രന്ഥങ്ങള്‍ തന്റെ ജീവിതത്തെ എത്രയേറെ സ്വാധീനിച്ചിട്ടുണ്ടെന്നു ബോധ്യംവന്ന സാഹചര്യത്തിലാണ്, സാധാരണക്കാര്‍ക്കും കുട്ടികള്‍ക്കും രസകരമായി വായിച്ച് പ്രചോദിതരാകാന്‍ സഹായകമാകുമാറ് കുറെ ജീവചരിത്രങ്ങള്‍ കുറഞ്ഞവിലയ്ക്കു വില്ക്കാനാവുന്ന വിധത്തില്‍ തയ്യാറാക്കാന്‍ ഒരു കൂട്ടായ സംരംഭം തുടങ്ങുന്നതിനെപ്പറ്റി വര്‍ഗീസ് പോള്‍ ആലോചിച്ചു തുടങ്ങുന്നത്. ആ ആലോചനകള്‍ക്കിടയ്ക്കാണ് ഞങ്ങള്‍ പരസ്പരം കൂടുതല്‍ അടുത്തറിയാന്‍ ഇടയായത്.
ഗുരു നിത്യചൈതന്യയതിയോടൊപ്പം രണ്ടുവര്‍ഷം ജീവിക്കാന്‍ കഴിഞ്ഞതിനെത്തുടര്‍ന്ന് ലോകത്തൊരിടത്തും ഇന്ന് ജീവിതമാതൃകകളില്ലാതായിരിക്കുന്നു എന്ന ധാരണ ശരിയല്ലെന്നെനിക്ക് ബോധ്യംവന്നിരുന്നു. ആത്മാനന്ദദായകമാണോ എന്ന മാനദണ്ഡത്തോടെ എല്ലാറ്റിലെയും നന്മയില്‍ ശ്രദ്ധകേന്ദ്രീകരിച്ച് അവ പ്രയോജനപ്പെടുത്തി ജീവിക്കാനുള്ള ബാലപാഠമേ നിത്യചൈതന്യയതിയില്‍നിന്ന് ഞാന്‍ പഠിച്ചുള്ളുവെങ്കിലും ബിരുദങ്ങള്‍ക്കപ്പുറത്തുള്ള ആജീവനാന്ത സംസ്‌കരണമാണ് വിദ്യാഭ്യാസമെന്ന ബോധ്യത്തോടെ, തിത്തിരിപ്പക്ഷിയിലും ഗുരുവിനെക്കാണാനുള്ള കണ്ണോടെയാണ് എന്റെ ജീവിതം. വ്യക്തിപരമായ ചില ദൗര്‍ബല്യങ്ങളുണ്ടാകാമെങ്കിലും സദ്ഗുണങ്ങള്‍ ധാരാളമുള്ള, മാതൃകയാക്കാവുന്ന, ഒത്തിരിയാളുകള്‍ നമ്മുടെ ചുറ്റുമുണ്ടെന്നും അവരുടെ സന്മാതൃക ആവുന്നത്ര സ്വാംശീകരിക്കുന്നതിലൂടെ ആത്മാനന്ദം കൂടുതല്‍ ഉദാത്തമാക്കാനാവുമെന്നും എനിക്കു നിത്യചൈതന്യ യതിയില്‍നിന്ന് ധാരണ ലഭിച്ചിരുന്നു.
നിരവധി ജീവചരിത്രഗ്രന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലുമേറെ സാധാരണക്കാരുടെ കാഴ്ചപ്പാടില്‍ നോക്കിയാല്‍പ്പോലും ഇപ്പോള്‍ ഇവിടെ ജീവിതവിജയം നേടി ജീവിക്കുന്ന ഒരാളുടെ ജീവിതവീക്ഷണവും വിജയവീഥിയുംചൂണ്ടിക്കാണിക്കുന്നതാവും പ്രയോജനപ്രദമെന്ന വിചാരത്തോടെയാണ് ഞാന്‍ ഇതെഴുതുന്നത്.


ജോസാന്റണി:
ആനന്ദിന്റെ 'ആള്‍ക്കൂട്ട'ത്തിലെ, സ്ഥിരവരുമാനം കിട്ടിയിരുന്ന ജോലികള്‍ ഉപേക്ഷിച്ച്, പുതിയ പുതിയ ജോലികളിലൂടെ സാമ്പത്തികമായി ഉയര്‍ന്നനിലയിലെത്തുന്ന, സുന്ദര്‍ എന്ന കഥാപാത്രത്തെയാണ് രാജഗിരി കോളജിലുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചതിനുശേഷം അവിടെനിന്നു കിട്ടാമായിരുന്നതിന്റെ അനേകമടങ്ങു വരുമാനവും സ്വാതന്ത്ര്യവും നേടിയിട്ടുള്ള താങ്കളെ കാണുമ്പോള്‍ എനിക്ക് ഓര്‍മ വരുന്നത്. രാജഗിരിയിലെ ജോലി ഉപേക്ഷിക്കുമ്പോള്‍, വ്യക്തിപരമായി ഇപ്പോള്‍ ലഭ്യമായിട്ടുള്ള ഈ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കാനാകുമെന്ന വിചാരമുണ്ടായിരുന്നോ?
വര്‍ഗീസ് പോള്‍:
ആനന്ദിന്റെ സുന്ദര്‍ എനിക്കൊരു മാതൃകയായിരുന്നില്ല. എങ്കിലും, ഉണ്ടായിരുന്ന ജോലി ഞാനന്ന് ഉപേക്ഷിക്കുന്നത് കൂടുതല്‍ നേട്ടങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുതന്നെയായിരുന്നു. ഇപ്പോഴെനിക്കുള്ള സാമ്പത്തികവിജയവും അന്നേ ഞാന്‍ ലക്ഷ്യമിട്ടിരുന്നു. പണമുണ്ടാക്കുന്നതല്ല, അത് സ്വാര്‍ഥചിന്തയോടെ, പെട്ടിയില്‍ പൂട്ടി വയ്ക്കുന്നതും ആര്‍ഭാടങ്ങള്‍ക്കായി ചെലവഴിക്കുന്നതുമാണ് തെറ്റ് എന്നാണ് ഞാന്‍ കരുതുന്നത്. യാതൊരു ധാര്‍മിക മാനദണ്ഡത്തിന്റെയും അടിസ്ഥാനമില്ലാതെ തൊഴിലുകള്‍ക്ക് ഉച്ചനീചത്വം കല്പിച്ച് പണിയൊന്നും ചെയ്യാതെ വീട്ടില്‍ കുത്തിയിരിക്കുന്നതാണ് അതിനെക്കാള്‍ വലിയ തെറ്റ്.
ജോസാന്റണി:
സാമ്പത്തികവും സാമൂഹികവുമായ ഔന്നത്യങ്ങളിലുപരി ധാര്‍മികമായ എന്തോ ലക്ഷ്യങ്ങള്‍ താങ്കള്‍ക്ക് എന്നും പ്രചോദനം നല്കുന്നുണ്ടെന്നാണോ കരുതേണ്ടത്?
വര്‍ഗീസ് പോള്‍:
തീര്‍ച്ചയായും. അന്നും ഇന്നും എന്റെ ലക്ഷ്യം സാമ്പത്തിക നേട്ടങ്ങളല്ല. ഞാന്‍ യേശുക്രിസ്തുവിന്റെ വചനങ്ങളിലും ജീവിതമാതൃകയിലും വിശ്വാസമര്‍പ്പിച്ചിട്ടുള്ള ഒരു ക്രിസ്ത്യാനിയാണ്.
ജോസാന്റണി:
സാമ്പത്തികനേട്ടങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും നല്കിയിരുന്നില്ലാത്ത, യേശുക്രിസ്തുവിനെ പ്പോലെയുള്ള ഒരു മഹാത്മാവിനെ മാതൃകയാക്കിയാണ് താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ എന്നു പറയുമ്പോള്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ദൈവപരിപാലനത്തിലൂന്നിയ സഹോദരസ്‌നേഹമായിരുന്നില്ലേ യേശുവിന്റെ ദര്‍ശനം?
വര്‍ഗീസ് പോള്‍:
എന്റെ ദര്‍ശനവും അതുതന്നെ. ദൈവപരിപാലനത്തിലുള്ള വിശ്വാസം തന്നെയായിരുന്നു രാജഗിരി കോളജിലെ ജോലി ഉപേക്ഷിക്കുമ്പോള്‍ എന്റെ ശക്തി. എന്റെ ആദ്യ ബിരുദാനന്തരബിരുദം സാമ്പത്തിക ശാസ്ത്രത്തിലായിരുന്നെങ്കിലും എനിക്ക് ഒട്ടുംതന്നെ താത്പര്യമില്ലാത്ത ഒരു വിഷയമായിരുന്നു, അത്. വിദ്യാഭ്യാസത്തിലും ഗ്രാമവികസനത്തിലുംകൂടി ബിരുദാനന്തര ബിരുദങ്ങള്‍ സമ്പാദിച്ചശേഷം സഹജീവികള്‍ക്കു സേവനംചെയ്യാന്‍ ലക്ഷ്യമിട്ട് ചില തൊഴിലുകളില്‍ ഏര്‍പ്പെട്ടപ്പോള്‍ ആ തൊഴിലുകള്‍ എനിക്കു തന്നവര്‍ സാമൂഹ്യസേവനവും വിദ്യാഭ്യാസവുമൊക്കെ ധനസമ്പാദനത്തിനുള്ള ഉപാധികളാക്കിയിരിക്കുകയാണ് എന്നും ചൂഷിതരെ ചൂഷിതരായി തുടരാനാണ് പലരും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും എനിക്കു വ്യക്തമായി. സമൂഹത്തില്‍ വ്യാപകമായി ക്കൊണ്ടിരിക്കുന്ന ആത്മഹത്യാപ്രവണതയെക്കുറിച്ചു സൂക്ഷ്മമായി പഠിച്ചപ്പോള്‍ അവയില്‍ ഭൂരിപക്ഷവും സാമ്പത്തികകാരണങ്ങളാലാണെന്നുകൂടി വ്യക്തമായി. അതോടെ സാമ്പത്തികസ്വയംപര്യാപ്തതയി ലേക്കു ദരിദ്രരെ നയിക്കുന്ന സംരംഭങ്ങളുടെ അനിവാര്യത എനിക്കു ബോധ്യമാവുകയായിരുന്നു.
ജോസാന്റണി:
കൂടുതല്‍ സാമ്പത്തികനേട്ടങ്ങള്‍ക്കുവേണ്ടിയാണ് രാജഗിരി കോളജില്‍നിന്നു രാജിവച്ചത് എന്നാണല്ലൊ ആദ്യം പറഞ്ഞത്.
വര്‍ഗീസ് പോള്‍:
സാമ്പത്തികവരുമാനം മാത്രമല്ല ഞാന്‍ ലക്ഷ്യംവച്ചിരുന്നത്. സാമ്പത്തികമായും അല്ലാതെയും സഹജീവികള്‍ക്ക് തുണയാകുവാന്‍ വരുമാനവും ആവശ്യമായിരുന്നെങ്കിലും എന്റെ ശേഷികളിലുള്ള വിശ്വാസത്തിലുപരി, എന്റെ ലക്ഷ്യം ദൈവികപദ്ധതിയ്ക്കനുസൃതമാണെന്ന ബോധ്യത്താലുണ്ടായിരുന്ന, അത് എനിക്ക് ലഭ്യമാകും എന്ന, ദൃഢവിശ്വാസമായിരുന്നു എന്നെ നയിച്ചിരുന്നത്.
ജോസാന്റണി:
ഇപ്പോള്‍ രാജഗിരിയില്‍നിന്നു പിരിഞ്ഞിട്ട് ഒമ്പതു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അവിടെ ജോലിയില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഉണ്ടാക്കാമായിരുന്നതിലും എത്രയേറെ നേട്ടങ്ങളാണ് താങ്കള്‍ വ്യക്തിപരമായിത്തന്നെ ഉണ്ടാക്കിയിട്ടുള്ളത്!
വര്‍ഗീസ് പോള്‍:
വ്യക്തിപരമായ നേട്ടം അവിടെ ജോലിയില്‍ തുടര്‍ന്നിരുന്നെങ്കിലും കുറെയൊക്കെ ഉണ്ടാക്കാനാകുമായിരുന്നു. എന്നാല്‍ അത് ദരിദ്രരെ ചൂഷണംചെയ്യുന്നതിന്റെ ഓഹരിയാണെന്ന തിരിച്ചറിവ് എന്നും എന്റെ മനസ്സാക്ഷിയെ നീറ്റുമായിരുന്നു. ഇന്നിപ്പോള്‍ എനിക്കുള്ള സമ്പാദ്യത്തില്‍ ഒരു പൈസപോലും ദരിദ്രരെ ചൂഷണം ചെയ്തുണ്ടാക്കിയതല്ലെന്നും അനേകം ദരിദ്രരെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള വഴികാണിച്ചുകൊടുക്കാന്‍ കഴിഞ്ഞു എന്നുമുള്ള ചാരിതാര്‍ഥ്യമാണ് എന്റെ ഏറ്റവും വലിയ നേട്ടം.
ഇന്നിവിടെ ഏതു തലമുറയിലുള്ളവര്‍ക്കും തന്റേടമുണ്ടെങ്കില്‍ പണംവാരാന്‍ തന്നെയുള്ള എത്രയെത്ര സാധ്യതകളാണ് നമ്മുടെ മുമ്പിലുള്ളത്. ഒരുദാഹരണം പറയട്ടെ: കഴിഞ്ഞ ദിവസം യാത്രയ്ക്കിടയ്ക്ക് ഒരു പച്ചക്കറിക്കടക്കാരന്‍ പഴുത്തു ചീഞ്ഞുതുടങ്ങിയ ഒരു മത്തങ്ങാ വെയ്സ്റ്റ് പാത്രത്തിലേക്കിടുന്നു. ഞാനൊട്ടും മടിച്ചില്ല, ആ മത്തങ്ങായെടുത്ത് പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാന്‍ സഞ്ചിയില്‍ സൂക്ഷിച്ചിരുന്ന ഷമ്മിക്കൂട്ടിലിട്ട് വീട്ടിലേക്കു കൊണ്ടുപോന്നു. വീട്ടില്‍ വന്നശേഷം അതുമുറിച്ച് കുരുവെടുത്ത് ഉണങ്ങാന്‍ വച്ചു. ഉണങ്ങിയശേഷം പത്തെണ്ണം വീതം ഓരോ ചെറിയ കൂടുകളിലിട്ട് പച്ചക്കറിവിത്തുകള്‍ വി
ല്‍ക്കുന്ന കടയില്‍ കൊണ്ടുപോയി കൊടുത്തു. എനിക്കു രണ്ടു രൂപാവീതം കിട്ടി. മത്തങ്ങയായി വിറ്റാല്‍ ആ പച്ചക്കറിക്കടക്കാരനു കിട്ടുമായിരുന്നതിന്റെ ഇരട്ടി. പച്ചക്കറിക്കടക്കാരന്‍തന്നെ ആ വിത്തുകള്‍ സംഭരിച്ച് ഉണക്കി പായ്ക്കുചെയ്ത് ആവശ്യക്കാര്‍ക്കു വിറ്റിരുന്നെങ്കില്‍ അയാള്‍ക്ക് എനിക്കു കിട്ടിയതിന്റെ ഇരട്ടി നേടാനാവുമായിരുന്നു. നമ്മുടെ കാല്ക്കീഴിലുള്ള ഭാഗ്യം ചവിട്ടിയരച്ചു കടന്നുപോകുന്നവരാണ് നമ്മില്‍ മിക്കവരും. ഇങ്ങനെയുള്ള സാധ്യതകളെപ്പറ്റി ഒരു പുസ്തകമെഴുതാന്‍ ഞാന്‍ കരുതുന്നുണ്ട്.
ജോസാന്റണി:
വ്യക്തിത്വവികസനമുള്‍പ്പെടെയുള്ള പരിശീലനങ്ങള്‍ക്കു കിട്ടുന്ന പ്രതിഫലമാണല്ലൊ, താങ്കളുടെ ഇപ്പോഴത്തെ പ്രധാന വരുമാനം. വളരെ ലളിതമായ ഒരു ജീവിതശൈലിയുടെ ഉടമയായ താങ്കള്‍ക്ക് വലിയൊരു സമ്പാദ്യം ഇപ്പോള്‍ ഉണ്ടാവുമെന്നു കരുതുന്നതില്‍ തെറ്റുണ്ടോ?
വര്‍ഗീസ് പോള്‍:
ഈ വീടും പരിശീലനകേന്ദ്രവും ആര്‍ക്കുവേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും കടന്നു വരാവുന്നവിധം വാതിലുകള്‍ തുറന്നിട്ടിട്ടുള്ള ഒന്നാണ്. ഇതുപോലെയുള്ള ഏതാനും വീടുകളും അച്ഛന്മാരില്ലാത്ത എണ്‍പതില്‍പ്പരം കുട്ടികള്‍ക്കായി ഏതാനും സുഹൃത്തുക്കളുടെ സഹകരണത്തോടെ തുടങ്ങിയിട്ടുള്ള ഒരു ഭവനവുമാണ് എന്റെ സമ്പാദ്യം.
ജോസാന്റണി:
താങ്കള്‍ സാധാരണക്കാര്‍ക്കും വീട്ടമ്മമാര്‍ക്കുമായി നല്കുന്ന പരിശീലനങ്ങള്‍ ഏതെല്ലാം വിധത്തിലുള്ളവയാണ്?
വര്‍ഗീസ് പോള്‍:
PREM (Promotion of Tural Employment and Marketing) എന്ന പരിപാടിയാണ് പ്രധാനം. വരുമാനം വര്‍ധിപ്പിക്കുക, ചെലവു ചുരുക്കുക സമ്പാദ്യശീലം വളര്‍ത്തുക, തൊഴില്‍ സംരംഭകത്വംവളര്‍ത്തുക, ഉത്പാദന-വിപണനതന്ത്രങ്ങള്‍ പരിചയിപ്പിക്കുക സദേശീയത വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ അമ്പതോളം ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ പഠിപ്പിക്കുന്ന പരിശീലനമാണിത്. ശുചിത്വപൂര്‍ണമായ ജീവിതത്തിനു സഹായകമായ സോപ്പ്, വാഷിങ് പൗഡര്‍, ടൂത്ത് പൗഡര്‍, പെയിന്‍ ബാം മുതലായവ നിര്‍മിക്കാനും വിവിധ ഭക്ഷ്യോത്പന്നങ്ങള്‍ സംസ്‌കരിക്കാനും വിപണനം ചെയ്യാനും ആയി രണ്ടുതരം പരിശീലനങ്ങളുണ്ട്. ആവശ്യക്കാര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്തെത്തിയും ചാലക്കുടിയിലെ CALL ല്‍ വച്ചും പരിശീലനം നല്കാറുണ്ട്. കൂടാതെ ASHA (Alternate Search in Health Action) എന്നൊരു പരിശീലന പരിപാടിയുമുണ്ട്. രോഗം വരാന്‍ കാത്തിരിക്കാതെ, ആശുപത്രികളെ അന്ധമായി ആശ്രയിക്കാതെ, ഡോക്ടറെ അമിതമായി വിശ്വസിക്കാതെ, അനാവശ്യ പരിശോധനകള്‍ ഒഴിവാക്കിക്കൊണ്ട് അപകടകരമായ മരുന്നുകള്‍ ഉപേക്ഷിച്ചുകൊണ്ട് ആരോഗ്യകരമായി ജീവിക്കുന്നതിനുള്ള പരിശീലനമാണിത്. ശരിയായ ആഹാരത്തിലൂടെ രോഗപ്രതിരോധശേഷിനേടിയും ആരോഗ്യ പ്രശ്‌നങ്ങള്‍ സ്വയം പരിഹരിച്ചും ജീവിതം എങ്ങനെ സുഖകരമാക്കാമെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ പരിപാടി.
ജോസാന്റണി:
അസംസ്‌കൃത വസ്തുക്കള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനും ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും ഇവിടെനിന്ന് എന്തെങ്കിലും സഹായങ്ങള്‍ നല്കുന്നുണ്ടോ?
വര്‍ഗീസ്‌പോള്‍:
പുസ്തകങ്ങളും റൈസ് കുക്കര്‍ പോലെയുള്ള ഉത്പന്നങ്ങളും വിപണനംചെയ്യാന്‍ ഇവിടെനിന്ന്് പരിശീലനവും സഹായവും കിട്ടിയിട്ടുള്ളവരുടെ സഹായം ഉത്പന്നങ്ങളുടെ വിപണനത്തില്‍ നിങ്ങള്‍ക്കുപയോഗിക്കാമെങ്കിലും സ്വന്തം വീട്ടിലേക്കുള്ള ഉത്പന്നങ്ങള്‍ ഉത്പാദിപ്പിച്ചശേഷം അവ അയല്‍ക്കാര്‍ക്കും പരിചയപ്പെടുത്തി സാവധാനം വിപണി വിപുലപ്പെടുത്തുന്നതാണ് നല്ലത്. അസംസ്‌കൃവസ്തുക്കള്‍ വാങ്ങാനും ആദ്യമൊക്കെ ഇവിടെനിന്ന് സഹായിക്കും. എങ്കിലും, കൂടുതല്‍ ലാഭകരമായി അവ കിട്ടുന്ന സഥലങ്ങളും കൂടുതല്‍ ലാഭകരമായി ഉത്പന്നങ്ങള്‍ വില്ക്കാന്‍ കഴിയുന്ന സ്ഥലങ്ങളും ഉത്പാദകര്‍ സ്വയം തേടുന്നതായിരിക്കും കൂടുതല്‍ പ്രയോജനപ്രദം.
ജോസാന്റണി:
ഗുരു നിത്യചൈതന്യയതി പ്രത്യേകം ക്ഷണിച്ചതനുസരിച്ച് കൈത്തറിയുമായി ബന്ധപ്പെട്ട ഒരു പഠനപരിപാടിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്നാണ് അദ്ദേഹത്തോടൊപ്പം രണ്ടുവര്‍ഷത്തോളം ജീവിക്കാനുള്ള അവസരം എനിക്കു കിട്ടിയത്. അന്ന് സാമ്പത്തികശാസ്ത്രത്തിലും ബിസ്സിനസ്സിലും വലിയ താത്പര്യമില്ലായിരുന്നെങ്കിലും സാമൂഹ്യസേവനതത്പരനായിരുന്ന എന്നോട് ലോകസാമ്പത്തിക രംഗത്തുള്ള ചില അശാസ്ത്രീയതകളെപ്പറ്റി പഠിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടത് എന്തുകൊണ്ടെന്ന് ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ ബോധ്യമാവുന്നു.
വര്‍ഗീസ് പോള്‍:
GATT, ASIAN എന്നിങ്ങനെയുള്ള ആഗോള കരാറുകളിലൂടെ ഇന്ത്യ പോലുള്ള രാജ്യങ്ങളെ ചൂഷണംചെയ്യാന്‍ കരുക്കള്‍ നീക്കിയ വന്‍ശക്തികളോടൊപ്പം നാമും വലിയൊരു പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. എങ്കിലും, സ്ഥാപിതതാത്പര്യക്കാരാണ് രാഷ്ട്രീയക്കാര്‍ എന്ന ധാരണ നമുക്കുണ്ട്. അവര്‍ പറയുന്നതൊന്നും വിവേകപൂര്‍വം ഉള്‍ക്കൊള്ളാന്‍ നമുക്കിന്നു കെല്പില്ല. ഓരോ രാജ്യത്തിന്റെയും ഉത്പന്നങ്ങളുടെ മൂല്യം നിര്‍ണയിക്കാന്‍ ആ രാജ്യങ്ങളുടെ കറന്‍സി മാനദണ്ഡമാക്കുകയും അങ്ങനെ കണക്കാക്കിയ ഉത്പന്നമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ രാജ്യത്തിന്റെയും സാമ്പത്തികസ്ഥിതി നിശ്ചയിക്കുകയും ചെയ്യുന്നത് എന്തായാലും അശാസ്ത്രീയമാണ്. അവ വെറുതെ താരതമ്യം ചെയ്ത് രാജ്യങ്ങളുടെ സാമ്പത്തികസ്ഥിതി നിര്‍ണയിക്കുന്നതിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടാന്‍ ഇന്ത്യപോലുള്ള രാജ്യങ്ങള്‍ എത്രയോമുമ്പേ തയ്യാറാകേണ്ടതായിരുന്നു.
ജോസാന്റണി:
1982 ല്‍ നടത്തിയ കൈത്തറിയുമായി ബന്ധപ്പെടുത്തി ഗുരു നിത്യചൈതന്യയതി നടത്തിയ ഒരു പഠനപരിപാടിയില്‍ ഞങ്ങള്‍ ഈ പ്രശ്‌നം ഉയര്‍ത്തിക്കാട്ടിയിരുന്നു. കൂടാതെ സാമ്പത്തിക മേഖലയിലെ പ്രധാന വൈരുദ്ധ്യം വിഭവസമൃദ്ധിയും പണധാരാളിത്തവും (abundance and opulence) തമ്മിലാണെന്ന നടരാജഗുരുവിന്റെ Towards A One world Economics എന്ന പുസ്തകത്തിലെ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ യഥാര്‍ഥത്തില്‍ യാതൊരു ഉപയോഗമൂല്യവുമില്ലാത്ത പണത്തെ എല്ലാ ഉപയോഗമൂല്യവുമുള്ളതായി ധരിച്ച് പണത്തിന് പരമപ്രാധാന്യം നല്കുന്ന നമ്മുടെ മനോഭാവമാണ് വേദാന്തത്തില്‍ പറയുന്ന മായയുടെ ഏറ്റവും നല്ല ഉദാഹരണമെന്ന് നിത്യചൈതന്യയതി പറഞ്ഞതും വളരെ ശ്രദ്ധേയമായിരുന്നു.
വര്‍ഗീസ് പോള്‍:
എനിക്ക് നടരാജഗുരുവിന്റെയോ നിത്യചൈതന്യയതിയുടെയോ സാമ്പത്തികശാസ്ത്രമൊന്നും നിശ്ചയമില്ല. എങ്കിലും നമ്മുടെ നിത്യോപയോഗത്തിനാവശ്യമുള്ള, നമുക്കു വേണ്ടത്രയില്ലാത്ത, ഭക്ഷ്യോത്പന്നങ്ങളും മറ്റും വിദേശനാണ്യത്തിനുവേണ്ടി കയറ്റുമതിചെയ്യുന്നതും ഇവിടെ വേണ്ടത്രയുള്ള ഉത്പന്നങ്ങള്‍ ഇറക്കുമതിചെയ്യുന്നതും സാധാരണക്കാരന് നന്മചെയ്യില്ലെന്ന വിശ്വാസമാണ് എനിക്കുള്ളത്.
ജോസാന്റണി:
ഇതൊക്കെ നടരാജഗുരുവും പറയുന്നൂണ്ടെങ്കിലും, ഓഹരിവിപണിയിലും റിയല്‍ എസ്റ്റേറ്റിലുമൊക്കെ പണമിറക്കി 'കാള'യും 'കരടി'യും കളിച്ച് പണക്കാരാവുന്നവരാണോ രാജ്യത്ത് തൊഴിലവസരങ്ങളും ഉത്പാദനവും വര്‍ധിപ്പിക്കാനായി പണം മുടക്കുന്നവരാണോ ഇക്കാലത്ത് എതിര്‍ക്കപ്പെടേണ്ട മുതലാളിത്ത ശക്തികളെന്നതാണ് നടരാജഗുരു ഉയര്‍ത്തിയ ഒരു പ്രധാന ചോദ്യം.
വര്‍ഗീസ് പോള്‍:
എന്തെല്ലാമാണെങ്കിലും പുതിയ തലമുറ ഇന്ന് ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് വിവരവിനിമയത്തിലൂടെയും വിനോദോപാധികളിലൂടെയും ലഭ്യമാകുന്ന സന്തോഷത്തിനാണെന്നും അവയിലൂടെതന്നെ അവരെ ബോധവത്കരിക്കാന്‍ എന്നാലാവുന്നതു ചെയ്യുകയാണ് എന്റെ സ്വധര്‍മമെന്നുമാണ് ഞാന്‍ കരുതുന്നത്. അതിനാല്‍ത്തന്നെയാണ് ഇവിടെയിരുന്നുകൊണ്ടുതന്നെ ഇ-ടീച്ചിങ് വഴിയും മറ്റും വിദേശങ്ങളിലേക്ക് അവരുടെ വൈഭവങ്ങള്‍ കയറ്റുമതിചെയ്ത് വിദേശനാണ്യം സമ്പാദിക്കാന്‍ ഇന്റര്‍നെറ്റുപയോഗിക്കാന്‍ കഴിയും എന്ന പുതിയ സാധ്യത ചൂണ്ടിക്കാണിച്ചുതന്നപ്പോള്‍ അതിനെക്കുറിച്ചുള്ള പുസ്തകം ഇവിടെനിന്നു പ്രസിദ്ധീകരിക്കാന്‍ എനിക്ക് താത്പര്യം തോന്നിയത്. ഏതായാലും വ്യക്തിപരമായി എനിക്ക് ഏറ്റവുമധികം ചാരിതാര്‍ഥ്യം പകരുന്ന ഒന്നാണ് ജനകീയപുസ്തകങ്ങളുടെ രചനയും പ്രസാധനവും. പുസ്തകപ്രസാധനത്തില്‍ മുഖവിലയുടെ പകുതിവിലയ്ക്ക് പുസ്തകങ്ങള്‍ വില്‌ക്കേണ്ടി വരുന്ന ഒരു സംവിധാനമാണ് പൊതുവേ നിലവിലുള്ളത്. മിക്ക പ്രസാധകരും ഉതിപാദനച്ചെലവിന്റെ നാലിരട്ടി വിലയിട്ടാണ് ഈ പ്രശ്‌നം പരിഹരിക്കുന്നത്. എന്റെ പുസ്തകം വിതരണം ചെയ്യുന്നവരെയെല്ലാം എന്റെ സഹകാരികളായി കരുതി അവര്‍ക്ക് മാന്യമായ പ്രതിഫലം ലഭ്യമാക്കുകയും രചനയുടെയും പ്രസാധനത്തിന്റെയും പേരില്‍ വളരെ ചെറിയൊരു പ്രതിഫലം മാത്രം കൈപ്പറ്റുകയുമാണ് ഞാന്‍ ചെയ്യുന്നത്. എങ്കിലും എന്റെ പുസ്തകങ്ങളുടെ പ്രധാന വില്പനക്കാരന്‍ ഞാന്‍ തന്നെയായതിനാല്‍ എനിക്ക് സാമാന്യം നല്ല വരുമാനം ഈ സംരംഭത്തില്‍നിന്ന് കിട്ടുന്നുണ്ട്. പത്തു രൂപയ്ക്ക് നൂറു പേജുകളോളമുള്ള പുസ്തകങ്ങള്‍ നല്കാന്‍ കഴിയുന്നതിലൂടെ കൂടുതല്‍ ആളുകളിലേക്ക് നമുക്കു പറയാനുള്ള ആശയങ്ങള്‍ എത്തിക്കാന്‍ കഴിയുന്നതിലുള്ള കൃതാര്‍ഥതയാണ് എന്റെ ഏറ്റവും വലിയ 
സന്തോഷം.