2013, ഫെബ്രുവരി 28, വ്യാഴാഴ്‌ച

ഗുരുസ്മരണയോടെ

ജോസാന്റണി 

എന്റെ ഗുരു നിത്യചൈതന്യയതി 1983-ല്‍ ഗുരുകുലത്തില്‍നിന്ന് എന്നെ ഉപരിപഠനത്തിനയച്ചത് കഞ്ഞിപ്പാടത്തേക്കായിരുന്നു. അവിടെ ഡി. പങ്കജാക്ഷക്കുറുപ്പിന്റെ വീട്ടിലെത്തി അദ്ദേഹത്തോടൊപ്പം ഏതാനും ദിവസം താമസിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ സ്വാംശീകരിക്കുക എന്നതായിരുന്നു, ദൗത്യം. 
ഗുരുവിന്റെയും കുറുപ്പുസാറിന്റെയുമൊക്കെ കാഴ്ചപ്പാടുകള്‍ സ്വാംശീകരിക്കാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ടോ എന്നു ചോദിച്ചാല്‍ പ്രായോഗികമായി ഇല്ലെന്നേ സത്യസന്ധമായ ഉത്തരം പറയാനാവൂ. പക്ഷേ, ഭാവിലോകത്തിന് ഇവര്‍ രണ്ടുപേരെയും അവഗണിക്കാനാവില്ലെന്ന ഉത്തമബോധ്യം എനിക്കിന്നുണ്ട്. അവരുടെ ആശയപ്രചാരണത്തിനായി എന്നാലാവുന്നതെല്ലാം ചെയ്യാന്‍ തയ്യാറാകുക എന്നാണ് എനിക്കിന്നു കിട്ടിയിട്ടുള്ള ഉള്‍വിളി. അതനുസരിച്ചാണ് എന്റെ ഒരു ബ്ലോഗും ഫേസ്ബുക്ക് പേജും ദര്‍ശനം മാസികയില്‍നിന്നും കുറുപ്പുസാറിന്റെ പുസ്തകങ്ങളില്‍നിന്നുമുള്ള ഉദ്ധരണികള്‍കൊണ്ട് സമ്പന്നമാക്കുക എന്ന തീരുമാനത്തില്‍ ഞാനെത്തിയിരിക്കുന്നത്. എല്ലാ വ്യാഴാഴ്ചകളിലും navamukhan.blogspot.com എന്ന ബ്ലോഗില്‍ പങ്കജാക്ഷക്കുറുപ്പ് എഴുതിയതോ ദര്‍ശനം മാസികയില്‍ വന്നിട്ടുള്ളതോ ആയ ഒരു ലേഖനമോ കുറിപ്പോ ഉണ്ടാവും. ഫേസ്ബുക്കിലെ എന്റെ josaantany പേജില്‍ അതിന്റെ ലിങ്കും ഉണ്ടാകും. ഫേസ്ബുക്കില്‍ എന്റെ സുഹൃത്തായാല്‍ പോസ്റ്റുകള്‍ പങ്കുവച്ചുകൊണ്ട് യഥാര്‍ഥ ഭൂമിക്കാരനായ പങ്കജാക്ഷക്കുറുപ്പിന്റെ രാഷ്ട്രാതീത സൗഹൃദദര്‍ശനം ലോകമെങ്ങും എത്തിക്കാം. 

ഇന്നത്തെ പോസ്റ്റ് 25-08-2002-ന് ഡി. പങ്കജാക്ഷക്കുറുപ്പ് ദര്‍ശനം മാസികയില്‍ പ്രസിദ്ധീകരിച്ചതും 2013 ഡിസംബര്‍ലക്കത്തില്‍ പുനഃപ്രസിദ്ധീകരിച്ചതുമായ ഒരു ലേഖനമാണ്. 
പുതുവര്‍ഷ സന്ദേശം
ഡി. പങ്കജാക്ഷക്കുറുപ്പ് 

ആത്മമിത്രമേ, സാദര പ്രണാമം.
നമുക്ക് ഒന്ന് ഉണര്‍ന്നു ചിന്തിക്കാം.ഇവിടെ അന്യരായി ആരുമില്ല. സകല മതക്കാരും സമുദായക്കാരും പാര്‍ട്ടിക്കാരും പാശ്ചാത്യരും പൗരസ്ത്യരും കറുത്തവരും വെളുത്തവരും, എല്ലാവരും ഒരേയൊരു വീട്ടുകാര്‍, ഭൂമിക്കാര്‍. സൗകര്യത്തിന് വേണ്ടി വേറെ വേറെ താമസിക്കുുവെന്ന് കരുതി ശീലിക്കാം. രാഷ്ട്രാതിര്‍ത്തികളും മതാതിര്‍ത്തികളും സാമ്പത്തികാതിര്‍ത്തികളും, ഗൃഹാതിര്‍ത്തികളും പരസ്പരം തുറന്നിടാം. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ ഭൂമിയില്‍ നമ്മളില്‍ ഒരാള്‍ പോലും ഉണ്ടാവില്ലെന്നതുറപ്പല്ലേ? കിട്ടിയ അല്‍പ്പകാലം നമുക്ക് സ്വസ്ഥമായി, സന്തോഷമായി അന്യോന്യ ജീവിതം നയിക്കാം. അതല്ലേ ഉചിതം? മനുഷ്യസ്‌നേഹികളായ പ്രവാചകന്മാരും ചിന്തകന്മാരും ആയിരമായിരം വര്‍ഷങ്ങളായി ലോകത്തോടു പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണിത്.
പരമകാരുണികനും സര്‍വ്വശക്തനുമായ ജഗദീശ്വരനില്‍ വിശ്വസിക്കുവരോടും വിശ്വസിക്കാത്തവരോടും ഒരു കാര്യം വീണ്ടും അപേക്ഷിക്കട്ടെ. ഈ ഭൂമി നമുക്ക് കലഹിക്കുവാനുള്ളതല്ല. അന്യോന്യം തോളോടുതോള്‍ ചേര്‍ന്ന്, സന്തോഷമായി ഒന്നിച്ച് മുന്നോട്ടു നീങ്ങുവാനുള്ളതാണ്. ഒരാള്‍ പോലും ഒറ്റപ്പെട്ടുപോകരുത്. ഭൂമിയില്‍ ഒരാള്‍പോലും അടിസ്ഥാനാവശ്യങ്ങള്‍ നിര്‍വഹിക്കാനാകാതെ അനാഥനാവാതിരിക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കണം. എല്ലാവരും ശ്രദ്ധിച്ചാല്‍ അത് സാധിക്കും. അത്തരത്തില്‍ ഒരു ശ്രമം നമുക്കാരംഭിക്കാം. അതിനെന്ത് ചെയ്യണം? ഒന്നാമതായി വേണ്ടത് നമ്മുടെ ഉള്ളില്‍ എല്ലാവരെയും നമുക്കുള്ളവരായി കരുതുകയാണ്. സംഭവിച്ചുപോയ പിണക്കങ്ങളും വെറുപ്പുകളും അതിര്‍ത്തിത്തര്‍ക്കവും കോടതിക്കേസുകളും ഉള്‍പ്പെടെ അകലങ്ങളെല്ലാം ഓരോരുത്തരും മനസ്സില്‍ വച്ചുകൊണ്ടിരിക്കാതെ വേണ്ടെന്നുവയ്ക്കുവാന്‍ സാധന ചെയ്തു തുടങ്ങണം.
അകലങ്ങളും കലഹങ്ങളും വിഭാഗീയതകളും നീക്കി ഹൃദയശുദ്ധി കൈവരുത്തുന്നതിനാവണം നമ്മുടെ ഇനിയുള്ള സകല നീക്കങ്ങളും. ആരുടെ ഭാഗത്താണ് ശരി, ആര്‍ക്കാണ് തെറ്റ് പറ്റിയത് എന്നൊന്നും പുറകോട്ടുപോയി ചികഞ്ഞുനോക്കാന്‍ ശ്രമിക്കാതെ, നല്ലൊരു ഭാവിജീവിതത്തിനു വേണ്ടി എല്ലാ കലഹങ്ങളും സുല്ലിട്ടവസാനിപ്പിക്കുവാന്‍ ഇന്നുമുതല്‍ ഓരോരുത്തരും ശ്രമം തുടങ്ങണം. എനിക്കാരോടും പകയില്ല, ഞാന്‍ എല്ലാവര്‍ക്കും വേണ്ടി എന്നാലാവുന്നതു ചെയ്യാം എന്നു പറയുവാന്‍ നമുക്കോരോരുത്തര്‍ക്കും കഴിയണം. പിണക്കങ്ങള്‍ എല്ലാം അവസാനിപ്പിച്ച് അന്യോന്യജീവിതം തുടങ്ങാം. അപമാനിതനായും തോറ്റും നഷ്ടം സഹിച്ചും ബന്ധം നിലനിര്‍ത്തണം. അപ്പോഴേ അതിന്റെ മഹത്വവും സുഖവും ശാന്തിയും സുരക്ഷിതത്വവും നമുക്കനുഭവമാകൂ.
ഓരോ ദിവസവും പ്രഭാതത്തില്‍ നാം ഓരോരുത്തരും ഉണരുന്നത് എല്ലാവര്‍ക്കും വേണ്ടിയാവട്ടെ. എല്ലാ ദിവസവും മുപ്പത് മിനിട്ടെങ്കിലും രാത്രിയോ പകലോ സൗകര്യം പോലെ തൊട്ടടുത്ത വീട്ടുകാര്‍ തുറന്ന മനസ്സോടെ ഒന്നിച്ചിരുന്ന് ശീലിക്കണം. മണ്ണില്‍ മുപ്പത് മിന്നിട്ടെങ്കിലും ദിവസേന ഒന്നിച്ചു പണിയെടുക്കുവാന്‍ എല്ലാവരും തയ്യാറാകണം. നമ്മുടെ കയ്യില്‍ വരുന്നത് അത് ആവശ്യമുള്ളവര്‍ക്കുകൂടിയാണെന്ന് കരുതി, യഥാശക്തി കൊടുത്തുകൊണ്ടേയിരിക്കണം. മറ്റുള്ളവര്‍ തരുന്നത് സന്തോഷമായി വാങ്ങുകയും വേണം. അങ്ങനെ കൊടുത്തും വാങ്ങിയും ഒന്നിച്ച് അദ്ധ്വാനിച്ചും പങ്കിട്ടനുഭവിച്ചും കൂടി ആലോചിച്ചും ജീവിക്കുന്ന ഒരു ജനത ആയി നമുക്ക് ഉയരാം. ഒരേ ഒരു വീട്ടുകാര്‍ എന്ന ബോധത്തില്‍, യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ, നമുക്ക് ഒന്നിച്ച് പണിയെടുക്കാം. വില വാങ്ങാതെ നമ്മുടെ ഉല്‍പ്പന്നങ്ങള്‍ പരസ്പരം കൊടുക്കാം. ഒന്നിച്ച് അദ്ധ്വാനിച്ച് പങ്കിട്ടനുഭവിച്ച് ഒത്തൊരുമയോടെ ജീവിച്ച് ഈ ഭൂമിയെ ആനന്ദഗോളമാക്കാം. നോട്ടും വോട്ടും ഭരണകൂടങ്ങളും മനുഷ്യന്റെ സ്വസ്ഥജീവിതത്തിന് വേണ്ടതാണോ എന്നൊരാലോചന എല്ലാ മനസ്സിലും മുള ഇടണം. വിലയും കൂലിയും കുടുംബത്തിനകത്ത് വേണ്ടാത്തതുപോലെ നാട്ടിലും വേണ്ടെന്നു വയ്ക്കരുതോ?

നാം അടുത്തടുത്തുകൂടി ആലോചിച്ച് ജീവിക്കുവാന്‍ തുടങ്ങുതിനനുസരിച്ച് സാവധാനം വിഭാഗീയതകളും സ്വകാര്യതകളും കുറഞ്ഞ് സ്‌നേഹസമൂഹമായി നാം പരിണമിക്കും.
നമുക്ക് മനുഷ്യരായിബന്ധുക്കളായി, പരസ്പരം സ്‌നേഹാദരങ്ങളോടെ ഇവിടെ ജീവിച്ചുനോക്കാം. നമുക്കിത് സാധിച്ചാല്‍ നമ്മുടെ ജീവിതം ലോകത്തിനാകെ ഒരു പുതിയ വഴിവിളക്കാകും. നമുക്കോരോരുത്തര്‍ക്കും ഓരോ കൈത്തിരിയായി ചുറ്റുവട്ടത്തില്‍ പ്രകാശം പരത്താം. ഒന്നിച്ചുപരിശ്രമിച്ചാല്‍ നമുക്കും നമ്മുടെ ലോകത്തിനും ഭാവിതലമുറയ്ക്കും അതെത്ര മഹത്തായ അനുഭവമായിരിക്കും!
വീട്ടിലും നാട്ടിലും സ്വസ്ഥമായി ജീവിക്കുന്നതിന് ഇതാവശ്യമാണ്. തലമുറതലമുറയായി തുടരേണ്ട ഒരു ജീവിതശൈലിയാണിത്. ഈ രംഗത്തേക്ക് ഓരോരുത്തരേയും സാദരം ക്ഷണിച്ചുകൊള്ളുന്നു.
ആരാധനാലയങ്ങള്‍വിദ്യാലയങ്ങള്‍ ഇവ രണ്ടിനോടും അതതിന്റെ ചുറ്റുപാടില്‍ കലഹം ഒഴിവാക്കണമെന്നും പട്ടിണിക്കും രോഗത്തിനും എതിരെ വേണ്ടത് ചെയ്യണമെന്നും അപേക്ഷിക്കുന്നു. പഞ്ചായത്തുകള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, സംഘടനകള്‍ എന്നിവയോടും നീതിന്യായ സ്ഥാപനങ്ങളോടും അതതിന്റെ ചുറ്റുവട്ടത്തില്‍ സന്തുഷ്ട ജീവിതം ആവിഷ്‌ക്കരിച്ച് നിലനിര്‍ത്തുന്നതിന് അനുയോജ്യമായ പദ്ധതി തയ്യാറാക്കി നടപ്പാക്കണമെന്നും അപേക്ഷിക്കുന്നു.
                                          ഡി. പങ്കജാക്ഷക്കുറുപ്പ് (25-08-2002)

2013, ഫെബ്രുവരി 26, ചൊവ്വാഴ്ച

രണ്ടു മണ്ഡലങ്ങളെ സംയുക്തമണ്ഡലമാക്കി തെരഞ്ഞെടുപ്പു നടത്തുക

 കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ എഴുതിയ ഈ കുറിപ്പ് കെ എം മാണിസാര്‍ ഇടതുപക്ഷത്തേക്ക് ചേക്കേറാന്‍ തുനിയുന്ന ഇപ്പോഴും പ്രസക്തമെന്നു തോന്നുന്നതിനാല്‍ പകര്ത്തുകയാണ്  

നിഷ്പക്ഷമതിയായ ഒരാള്‍ക്ക് സ്വാഭാവികമായും തോന്നാവുന്ന ഒരു ചോദ്യമുണ്ട്. ജനത്തിന്റെ മനസ്സറിയാന്‍ ഇത്രയേറെ പാഴ്വ്യയം ആവശ്യമുണ്ടായിരുന്നോ? അയ്യപ്പപ്പണിക്കരുടെ ഇണ്ടനമ്മാവനെപ്പോലെ ഇടംകാലിലെ ചെളി വലംകാലിലേക്കും വലം കാലിലെ ചെളി വലംകാലിലേക്കും മാറിമാറിത്തുടച്ചുകൊണ്ടിരിക്കുന്നവരാണ് കേരളീയര്‍ എന്ന കാര്യം ആര്‍ക്കാണു നിശ്ചയമില്ലാത്തത്? സ്വന്തം പ്രിയമെന്തെല്ലാതെ ഹിതമെന്തെന്ന ചിന്തിക്കാന്‍ കേരളീയര്‍ക്ക് കഴിയാത്തത് എന്തുകൊണ്ടാണ്? പഞ്ചസാര ഇഷ്ടപ്പെടുന്ന പ്രമേഹരോഗിയെപ്പോലെ ഹിതകരമല്ലാത്ത പ്രിയങ്ങള്‍ക്കുവേണ്ടിയാണ് ഓരോ മലയാളിയും തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്യാറുള്ളത് എന്നത് ഒരു നഗ്നസത്യമല്ലേ? വന്ധ്യയും വേശ്യയുമായ ഒരു സ്ത്രീയെപ്പോലെയാണ് പാര്‍ലമെന്ററി ജനാധിപത്യം എന്ന മഹാത്മാഗാന്ധിയുടെ നിഗമനം സത്യമെന്നു തെളിയിച്ചിട്ടുള്ളവയല്ലേ കേരളത്തിലെ ഓരോ തെരഞ്ഞെടുപ്പും? 

33 വര്‍ഷം മുമ്പ് അടിയന്തിരാവസ്ഥകഴിഞ്ഞ് വന്‍ഭൂരിപക്ഷത്തോടെ ജനതാപാര്‍ട്ടി അധികാരത്തിലെത്തിയശേഷം നടത്തപ്പെട്ട ഒരു തെരഞ്ഞെടുപ്പുവിശകലനം ഓര്‍മവരുന്നു. ഇപ്പോള്‍ കേരളത്തില്‍ കാണുന്നതുപോലെ ജനങ്ങളുടെ വോട്ട് അന്നും അതിനുമുമ്പും കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും ഏതാണ്ടു തുല്യംതന്നെയായിരുന്നു. അടിയന്തിരാവസ്ഥയുടെ ആഘാതത്തില്‍ ഒരു പാര്‍ട്ടിയായി മത്സരിക്കാന്‍ നിര്‍ബന്ധിതരായ പ്രതിപക്ഷത്തിന് അതിനുമുമ്പ് വിഭാഗീയതകള്‍ മൂലം വോട്ടുകള്‍ ചിതറി നഷ്ടപ്പെട്ടിരുന്ന സീറ്റുകള്‍ നേടാന്‍ കഴിഞ്ഞതിന്റെ മാത്രം ഫലമായിരുന്നു, ജനതാഭരണം. അന്നു ഞാന്‍ കേരളത്തിലെ എല്ലാ പത്രങ്ങള്‍ക്കും അയച്ചതും മംഗളം മാത്രം പ്രസിദ്ധീകരിച്ചതുമായ ഒരു കത്ത്ഒരാശയം ഇപ്പോള്‍ വീണ്ടും പ്രസക്തമായി തോന്നുന്നു:

രണ്ടു മണ്ഡലങ്ങളെ സംയുക്തമണ്ഡലമാക്കി തെരഞ്ഞെടുപ്പു നടത്തുക. സംയുക്തമണ്ഡലത്തില്‍നിന്ന്  രണ്ട് എം എല്‍ എ മാരെ തെരഞ്ഞടുക്കാന്‍ കഴിയും. ആകെ വോട്ടര്‍മാരുടെ 40 ശതമാനമെങ്കിലും വോട്ടു നേടുന്നവരെയേ തെരഞ്ഞടുക്കാവൂ. മിക്കവാറും മണ്ഡലങ്ങളില്‍നിന്നും രണ്ടു പ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ കഴിയും. ഒരാള്‍ക്ക് 70 ശതമാനത്തിലധികം വോട്ടു നേടാന്‍ കഴിഞ്ഞാല്‍ ആ അംഗത്തിന് രണ്ടു മണ്ഡലങ്ങളുടെയും പ്രാതിനിധ്യം നല്കുക. ആര്‍ക്കും 40 ശതമാനം വോട്ടു കിട്ടുന്നില്ലെങ്കില്‍ ആ രണ്ടു മണ്ഡലത്തിനും നിയമസഭയില്‍ പ്രതിനിധിയില്ലാത്ത അവസ്ഥയും വ്യവസ്ഥചെയ്യണം. രണ്ടുമണ്ഡലങ്ങള്‍ക്കും കൂടി സംയുക്തപ്രതിനിധിയായി 70 ശതമാനത്തില്‍ അധികം വോട്ടു നേടി ജയിക്കുന്നയാളോ അങ്ങനെയൊരാളില്ലെങ്കില്‍ ഏറ്റവുമധികം ഭൂരിപക്ഷം നേടി ജയിക്കുയാളോ ആയിരിക്കട്ടെ, മുഖ്യമന്ത്രി. ഇങ്ങനെ തെരഞ്ഞെടുപ്പു നടത്തിയാല്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ളതുപോലെ സമതുലിതമായ ഒരു നിയമസഭ നമുക്കു ലഭ്യമാകും. 

ഭരണകക്ഷിയും പ്രതിപക്ഷവും വേണ്ടെന്നും സഭയിലെ ഭൂരിപക്ഷാഭിപ്രായപ്രകാരം നടത്തുന്ന ഭരണം ഒരിക്കലും ന്യൂനപക്ഷഭരണം ആയി മാറില്ലെന്നും കൂടി വ്യവസ്ഥചെയ്താല്‍ ഇവിടെ പുരോഗതിയുണ്ടാകും. 



2013, ഫെബ്രുവരി 21, വ്യാഴാഴ്‌ച

സൂര്യനെല്ലി സംഭവം മനോരമയുടേത് മാധ്യമ വ്യഭിചാരം

സൂര്യനെല്ലി സംഭവം മനോരമയുടേത് മാധ്യമ വ്യഭിചാരം:

'via Blog this'

EXPLOSION IN HYDERABAD

Appeal from Arvind Kejriwal

My fellow Indian,
Under Anna’s leadership, India came on streets against corruption. The people demanded a strong anti-corruption law. The government did not agree. None of the parties agreed. Obviously, they couldn’t have agreed because if they passed a strong Jan Lokpal Bill, most of the politicians would be in jail and their properties would be confiscated.
My friend, our entire political system has become rotten. Most of today’s problems are due to corrupt politics. Unless it is cleansed, nothing would improve. That’s why we had to enter politics – we tried to stay away, but we realized that approach would not work. We have now formed the Aam Aadmi Party.
Gandhiji said that politics devoid of honesty and spirituality is disastrous for the country. We have to change the politics of this country. I am confident that together, we can.
I seek your time and money in this mission. Most parties are funded by big Corporates for something in return but this will not happen in Aam Aadmi Party. This party would be funded by Aam Aadmi and Aam Aurat of this country. That would be the beginning of an honest and transparent politics, unfortunately which runs on black money today.
Whatever amount you contribute – small or big – is not important. Every paisa is important, because it is honest, and it will go a long way in redefining the politics. In the interest of financial transparency, we publish the names of all the donors every week on our website.
To donate online, kindly click here.
But if you do not have debit or credit cards or internet banking, then kindly make a DD or cheque in favour of “Aam Aadmi Party” and send it at the following address:
A-119, Kaushambi, Ghaziabad – 201010, UP.

OR 
If you wish to just stay connected, kindly fill out the form here to give us your contact details, this will help us work together:  Kindly click here to stay in touch.
Do not hesitate to write to us at contact@aamaadmiparty.org, if you have any questions or suggestions. You may also like to call Akash at  09717460029 for any queries.
Kindly forward this mail as widely as possible. Every effort helps, in the fight against corruption.
Jai Hind.
Warm regards,
Arvind

P.S.: Do you remember that I had exposed details of Swiss bank accounts of Ambani brothers and some other persons? Now, Mukesh Ambani has sent defamation notices to all TV Channels for telecasting my press conferences live. Click here to read defamation notice. In response, I wrote a letter to Mukesh Ambani recently.Click here to read my response. Response is available in Hindi as well as English.
 

മന്ത്രിമാര്‍ അഴിമതിക്ക് പ്രേരിപ്പിക്കുന്നതായി ഐഎഎസ് ഉദ്യോഗസ്ഥര്‍ | Indiavision Live | Malayalam News, Kerala News, Malayalam Videos, latest News

സംസ്ഥാനത്തെ മന്ത്രിമാര്‍ അഴിമതിക്ക് പ്രേരിപ്പിക്കുന്നതായി ഐഎഎസ് ഉദ്യോഗസ്ഥര്‍. മന്ത്രിമാരുടെ താല്‍പര്യത്തിന് വഴങ്ങിയാല്‍ അഴിമതി കേസുകളില്‍ കുടുങ്ങുമെന്നതിനാല്‍ ഇനിമുതല്‍ ക്യാബിനറ്റ് നോട്ടില്‍ വിയോജനക്കുറിപ്പ് എഴുതും.

മന്ത്രിമാര്‍ അഴിമതിക്ക് പ്രേരിപ്പിക്കുന്നതായി ഐഎഎസ് ഉദ്യോഗസ്ഥര്‍ | Indiavision Live | Malayalam News, Kerala News, Malayalam Videos, latest News:

'via Blog this'

2013, ഫെബ്രുവരി 19, ചൊവ്വാഴ്ച

എന്താണ് ജനാധിപത്യം?



എന്താ ശരിയല്ലേ? വോട്ടു ചെയ്യുക എന്നതല്ലാതെ എന്ത് അധികാരമാണ് ഇന്ന് നമുക്കുള്ളത്? അഞ്ചു കൊല്ലം കൂടുമ്പോള്‍ മാറി മാറി പരീക്ഷിക്കാം എന്നതല്ലാതെ എന്ത് ചെയ്യാന്‍ സാധിക്കും നമ്മള്‍ക്ക്? വിവരാവകാശ നിയമമുപയോഗിച്ചു അഴിമതികള്‍ പുറത്തു കൊണ്ട് വരാന്‍ കഴിഞ്ഞു. എന്നിട്ടെന്തു സംഭവിച്ചു? സ്വതന്ത്രമായ ഒരു അന്വേഷണ ഏജെന്സി ഇല്ലാത്തത് മൂലം തെളിയിക്കാന്‍ കഴിയാതെ കേസുകള്‍ കെട്ടിക്കിടക്കുന്നു. പോലീസിനെയും സി.ബി.ഐ യെയും സര്‍ക്കാര്‍ കൈയ്യിലെ പാവയായി ഉപയോഗിക്കുന്നു. യഥാര്‍ത്ഥ ജനാധിപത്യ രാഷ്ട്രമായി പൊതു ജനങ്ങള്‍ക്ക്‌ ഭരണത്തില്‍ ഇടപെടാനാവും വിധം നമ്മുടെ രാജ്യത്തെ മാറ്റണ്ടേ? സമൂല മാറ്റത്തിനായിട്ടാണ് ആം ആദ്മി പാര്‍ട്ടി രൂപം കൊണ്ടത്‌. അധികാരം ജനങ്ങളുടെ കൈയ്യില്‍ എത്തിക്കുക എന്നതാണ് പ്രഥമ ദൌത്യം.