2013, മാർച്ച് 24, ഞായറാഴ്‌ച
ആത്മഭാവം: നവനാഗരികതയും നവോത്ഥാനവും
.....സ്വത്തുടമസ്ഥതയും അയല്‍ക്കൂട്ടങ്ങളും
ഉപനിഷദ് ഋഷിമാരുടെയും ബുദ്ധന്റെയും ക്രിസ്തുവിന്റെയും ഒക്കെ സമശീര്‍ഷനായി കഴിഞ്ഞനൂറ്റാണ്ടില്‍ നമ്മുടെ കേരളത്തില്‍ ജീവിച്ചിരുന്ന മഹാത്മാവായിരുന്നു. നാരായണഗുരു. അദ്ദേഹത്തിന്റെ ക്രാന്തദര്‍ശിത്വം വ്യക്തമാക്കുന്ന ഒരു സംഭവമുണ്ട്. 'മക്കത്തായമോ മരുമക്കത്തായമോ ഏതാണു കൂടുതല്‍ നല്ല'തെന്ന് അദ്ദേഹത്തോടു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ഇതായിരുന്നു:''മക്കത്തായത്തിന്റെയും മരുമക്കത്തായത്തിന്റെയും കാലം കഴിഞ്ഞു. അതു രണ്ടും മനുഷ്യനു ചേരില്ല. ഇനി ആവശ്യം അയല്‍പക്കത്തായമാണ്. സ്വത്ത് അയല്‍ക്കാര്‍ക്കുകൂടി ഉള്ളതാണ്. അതാണു കുടുംബഭദ്രത''(ഡി. പങ്കജാക്ഷ കുറുപ്പ്, പുതിയലോകം, പുതിയവഴി, പേജ് 117)
മഹാത്മാഗാന്ധി വ്യാഖ്യാനിച്ചതും നാരായണഗുരു മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തതുമായ ഒരു ഉപനിഷത്താണ് ഈശാവാസ്യോപനിഷത്ത്. അതിന്റെ ആദ്യ മന്ത്രത്തില്‍ത്തന്നെ ഋഷി ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. 'ധനം ആരുടേത്?' (കസ്യ സിദ്ധനം?) ഈ ചോദ്യത്തിന് സമകാലിക പരിസ്ഥിതിവാദികള്‍ പറയുന്ന മറുപടി 'വരും തലമുറയില്‍ നിന്നു നാം കടം കൊണ്ടതാണ് എല്ലാം' എന്നാണ്. നമ്മുടെ ശാസ്ത്രങ്ങളെല്ലാം മുന്‍തലമുറകളുടെ ചിന്തകളുടെയും പ്രവര്‍ത്തനങ്ങളുടെയും കൂടി പരിണിതഫലമാണ് എന്നു പറഞ്ഞാലും ആര്‍ക്കും നിഷേധിക്കാനാവില്ല. ശാസ്ത്രത്തില്‍നിന്നു സാങ്കേതികവിദ്യകളും സാങ്കേതികവിദ്യകളിലൂടെ സമ്പത്തും ഉണ്ടായി എന്നു സമ്മതിക്കുന്നവര്‍ക്ക് എന്തെങ്കിലും ഒരു കണ്ടുപിടുത്തം തന്റേതുമാത്രമെന്ന അവകാശവാദം ഉന്നയിക്കാനാവുമോ?
ആത്മഭാവം: നവനാഗരികതയും നവോത്ഥാനവും:
'via Blog this'
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ