2013, ഓഗസ്റ്റ് 29, വ്യാഴാഴ്‌ച

എനിക്ക് എന്ത് ചെയ്യാന്‍ സാധിക്കും?

സാധാരണക്കാരന്‍{ആം ആദ്മി} അവന്‍റെ അധികാരത്തെക്കുറിച്ച്‌ അറിഞ്ഞിരിക്കുകയും അത് വിനിയോഗിക്കുകയും വേണം.

എനിക്ക് എന്ത് ചെയ്യാന്‍ സാധിക്കും? അവരൊക്കെ വളരെ ശക്തരല്ലേ. എനിക്കെങ്ങനെ അവരെ നിയന്ത്രിക്കാന്‍ സാധിക്കും? സഹിക്കാനാകും എന്റെ വിധി. ഇതൊക്കെയാണ് സ്ഥിരമായി സാധാരണക്കാരില്‍ നിന്നു നാം കേള്‍ക്കുന്ന വാചകങ്ങള്‍. സാധാരണക്കാരന്‍ ഇപ്പോഴും വിചാരിക്കുന്നത് അവന്‍ ശക്തനല്ല അഥവാ അധികാരമില്ലാത്തവന്‍ ആണ് എന്നാണ്. അധികാരമുള്ളവരുടെ കൈകളില്‍ കിടന്നു അനുഭവിക്കുവാനാണ് അവന്റെ വിധി എന്നവന്‍ വിചാരിക്കുന്നു, അവരുടെ മേല്‍ അവനു ഒരു നിയന്ത്രണവും ഇല്ല എന്നും അവന്‍ ചിന്തിക്കുന്നു. എന്നാല്‍ സത്യം എന്തെന്നാല്‍ ഇത് ശരിയല്ല എന്നതാണ്.

ഏറ്റവും ശക്തനും അധികാരമുള്ളവനും ആയ വ്യക്തി ആണ് ആം ആദ്മി അഥവാ സാധാരണക്കാരന്‍. നിര്‍ഭാഗ്യവശാല്‍, അവന്‍ തന്റെ അവകാശങ്ങള്‍ ശരിയായി വിനിയോഗിക്കുന്നില്ല. എങ്ങനെ അല്ലെങ്കില്‍ എന്ത് കൊണ്ട് എന്ന് താഴെ വിശദീകരിക്കുന്നു.

നമുക്ക് ഒരു ബിസിനസ്സ് സ്ഥാപനത്തിന്റെ(കമ്പനി) കാര്യം എടുക്കാം. ആരായിരിയ്ക്കും ഒരു കമ്പനിയിലെ ഏറ്റവും അധികാരമുള്ള വ്യക്തി. സംശയമില്ലാതെ പറയാം, അത് ആ കമ്പനിയുടെ ഉടമസ്ഥര്‍ ആയിരിയ്ക്കും. അവരായിരിയ്ക്കും കമ്പനിയെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നത്. അവര്‍ക്ക് തന്നെ കമ്പനിയുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തുവാന്‍ സാധിക്കാത്തത് കൊണ്ട് അവരെ സഹായിക്കാന്‍ അവര്‍ കുറച്ചു ജോലിക്കാരെ നിയമിക്കുന്നു. അഭിവൃദ്ധിയുള്ള ഏതൊരു കമ്പനിയിലും അതിന്റെ ഉടമസ്ഥരും ജീവനക്കാരും തമ്മില്‍ പരസ്പര പൂരകമായ ഐക്യം ഉണ്ടായിരിയ്ക്കും. അവര്‍ക്കിടയില്‍ പരസ്പര ആശ്രയം, വിശ്വാസം, അവബോധം എന്നിവ ഉണ്ടായിരിയ്ക്കും. രണ്ടു കൂട്ടരും പരസ്പരം പിന്‍തുണയ്ക്കും. ജീവനക്കാര്‍ ഉത്തരവാദിത്ത ബോധത്തോടെ ആയിരിയ്ക്കും ജോലി ചെയ്യുന്നത്. അതെ സമയം, ഏതെങ്കിലും ജീവനക്കാരന്‍ പ്രതീക്ഷിക്കുന്ന രീതിയില്‍ അല്ലാതെയോ, കമ്പിനിയുടെ ക്ഷേമത്തിന് കോട്ടം തട്ടുന്ന രീതിയിലോ പ്രവര്‍ത്തിക്കുന്നത് ഉടമസ്ഥന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍, ഉടമസ്ഥന് ആ ജീവനക്കാരനെതിരെ അച്ചടക്ക നടപടി എടുക്കുന്നതിനുള്ള അധികാരം ഉണ്ടായിരിക്കുന്നതാണ്. എന്നാല്‍ ഉടമസ്ഥന്‍ നിഷ്ക്രിയനായി, ജീവനക്കാര്‍ തന്നെ അവരുടെ സ്വന്തം ഗ്രഹണശക്തി ഉപയോഗിച്ച് കമ്പനിയുടെ ആവശ്യ കാര്യങ്ങള്‍ ചെയ്യും എന്ന് വിചാരിച്ചാല്‍ എന്ത് സംഭവിക്കും. സാധാരണഗതിയില്‍, ജീവനക്കാര്‍ അവരവരുടെ സ്വന്തതാല്‍പര്യം മാത്രം നോക്കുകയും കമ്പനിയുടെയും ഉടമസ്ഥരുടെയും താല്‍പര്യത്തെ മാറ്റി നിര്‍ത്തുകയും ചെയ്യും. ഉടമസ്ഥര്‍ തങ്ങളുടെ പ്രവര്‍ത്തികള്‍ ഒരിക്കലും നിരീക്ഷിക്കുകയില്ല എന്നവര്‍ക്ക് വിശ്വാസം വരും. വളരെയധികം ധനദുര്‍വിനിയോഗം അവിടെ ഉണ്ടാവും, അസാന്മാര്‍ഗ്ഗികമായ പല പ്രവര്‍ത്തികളും അവിടെ നടക്കും. എല്ലാറ്റിനും ഒടുവില്‍, ജീവനക്കാര്‍ തങ്ങള്‍ക്ക് വേണ്ടി സമ്പാധിക്കുക എന്ന നിലപാടില്‍ മാത്രം എത്തിച്ചേരും. കമ്പനിയും അതിന്റെ ഉടമസ്ഥരും ആയിരിയ്ക്കും പരാജിതരാവുന്നത്. കമ്പനി നഷ്ടത്തിലാവാന്‍ തുടങ്ങും. കമ്പനിയുടെ ദൈന്യംദിന പ്രവര്‍ത്തനത്തിനായി ജീവനക്കാര്‍ കൂടുതല്‍ പണം ആവശ്യപ്പെടും. നഷ്ടം നികത്തുവാന്‍ കമ്പനിയ്ക്ക് പുറമേ നിന്ന് വായ്പ എടുക്കേണ്ടി വരും. ഈ വായ്പയുടെ ഉത്തരവാധിത്വം കമ്പനിയുടെയും അതിന്റെ ഉടമസ്ഥരുടെയും തലയില്‍ വീഴും. ജീവനക്കാര്‍ കൂടുതല്‍ ധനദുര്‍വിനിയോഗം ചെയ്യും. കമ്പനി കൂടുതല്‍ നഷ്ടത്തില്‍ ആവും. കമ്പനി കൂടുതല്‍ വായ്പ എടുക്കുന്നു. കമ്പനിയുടെയും അതിന്റെ ഉടമസ്ഥരുടെയും ബാധ്യത കൂടി വരികയും ചെയ്യും.

ഇത് തന്നെയാണ് ഒരു "ജനാധിപത്യ രാഷ്ട്രത്തിലും" നടക്കുന്നത്. ഒരു ജനാധിപത്യ രാഷ്ട്രത്തില്‍{കമ്പനിയെ പോലെ എന്ന് കരുതുക}, ആ രാഷ്ട്രത്തിലെ ജനങ്ങള്‍{സാധാരണക്കാര്‍-ആം ആദ്മി} ആണ് അതിന്റെ യഥാര്‍ത്ഥ ഉടമസ്ഥര്‍. രാഷ്ട്ര ഉടമസ്ഥര്‍ ആയ സാധാരണ ജനങ്ങള്‍ ആണ് രാഷ്ട്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കേണ്ടത്. രാജ്യത്തിറെ പ്രവര്‍ത്തനം എല്ലാം അവര്‍ക്ക് ചെയ്യുവാന്‍ സാധിക്കാത്തതിനാല്‍{കമ്പനി പ്രവര്‍ത്തിക്കുന്നത് പോലെ}, അവര്‍ തങ്ങള്‍ക്ക് വേണ്ടി കാര്യങ്ങള്‍ ചെയ്യുവാന് ജനപ്രതിനിധികളെ‍(എം.പി, എം.എല്‍.എ) തിരഞ്ഞെടുക്കുന്നു. ഈ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ ആണ് സാധാരണക്കാരായ ജനങ്ങളുടെ ജീവനക്കാര്‍. കമ്പനിയിലെപ്പോലെ ഇവിടെയും, പരസ്പര വിശ്വാസവും, ആശ്രയവും, അവബോധവും രാജ്യത്തെ സാധാരണ ജനങ്ങളും{ഉടമസ്ഥരും} അവര്‍ തിരഞ്ഞെടുത്ത അവരുടെ പ്രതിനിധികളും{ജീവനക്കാര്‍} തമ്മില്‍ ഉണ്ടെങ്കില്‍ രാജ്യം{കമ്പനിയെ പോലെ കരുതുക} നിശ്ചയമായും കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും അഭിവൃദ്ധിയിലേയ്ക്ക് കുതിയ്ക്കുകയും ചെയ്യും. എന്നാല്‍, കമ്പനിയുടെ ഉടമസ്ഥന്‍{ജനാധിപത്യ രാജ്യത്തെ സാധാരണ പൌരന്‍} എപ്പോള്‍ നിഷ്ക്രിയന്‍ ആകുന്നുവോ, അപ്പോള്‍ ജീവനക്കാര്‍{എം.പിമാരും എം.എല്‍.എമാരും} മേല്‍ക്കൈ നേടുകയും അവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങുകയും ചെയ്യും. ഒരു മോശം കമ്പനിയെ{നേരത്തെ പ്രതിപാദിച്ചതു പോലെ} പോലെ, രാജ്യം അപകടത്തിലാവും. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ധനദുര്‍വിനിയോഗം ചെയ്യും. രാജ്യം പുറമേ നിന്ന് വായ്പ എടുക്കുവാന്‍ നിര്‍ബന്ധിതമാവും. വായ്പാ കടത്തിന്‍റെ ഉത്തരവാദിത്വ ഭാരം രാജ്യത്തിന്‍റെ മേലും സാധാരണക്കാരായ പൌരന്‍മാരുടെ മേലും വന്നു വീഴും. ഈ ആവൃത്തി തുടര്‍ന്ന് കൊണ്ടേ ഇരിയ്ക്കും.

ഈ സാദ്യശ്യാഭാസത്തില്‍ നിന്നും നമ്മള്‍ക്ക് എന്ത് മനസ്സിലായി? സാധാരണക്കാരന{‍(ആം ആദ്മി} ഒരു സജീവമായ ഉടമസ്ഥന്‍ ആയി പ്രവര്‍ത്തിക്കണം. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ എല്ലാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വരവുചെലവുകണക്കുകളെക്കുറിച്ചും സാധാരണക്കാരനായ പൌരന് അറിവുണ്ടായിരിയ്ക്കണം. ഈ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ അവരുടെ കടമകള്‍ നിര്‍വഹിക്കുന്നില്ല എങ്കില്‍, സാധാരണ പൌരന് ജനപ്രതിനിധിയ്ക്കെതിരെ നടപടി എടുക്കുന്നതിനുള്ള അവകാശം ഉണ്ടായിരിയ്ക്കുന്നതാണ്. അങ്ങനെ സംഭവിച്ചാല്‍, നമ്മുടെ രാജ്യവും ഒരു സഫലമായ കമ്പനിയെപ്പോലെ പ്രവര്‍ത്തിക്കുകയും ചെയ്യും. ഉടമസ്ഥരും{സാധാരണ പൌരന്‍} കൂടാതെ ജീവനക്കാരും{തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും} തമ്മില്‍ പരസ്പര ബഹുമാനവും, അവബോധവും ഉണ്ടാവും. അത് കമ്പനിയെ{രാജ്യത്തെ} അഭിവൃദ്ധിയിലേയ്ക്ക് നയിക്കുകയും ചെയ്യും.

അതിനാല്‍ സുഹൃത്തുക്കളെ, നമ്മുടെ രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്കും പുരോഗതിയ്ക്കും വേണ്ടി, ജനപ്രതിനിധികളുടെ എല്ലാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വരവുചെലവുകണക്കുകളെക്കുറിച്ചും നമുക്ക് അറിയുവാനും, നടപടി എടുക്കുവാന്‍ സാധിക്ക തക്ക വിധത്തിലുള്ള സംവിധാനങ്ങള്‍ നമുക്ക് ആവശ്യമാണ്‌. അതായത് ഇവയൊക്കെ സാധിക്കാന്‍ ജന്‍ലോക്പാല്‍ ബില്‍{അഴിമതിക്കാരെ കണ്ടെത്തി കുറ്റക്കാരെ നിശ്ചിത സമയത്തിനുള്ളില്‍ ശിക്ഷിക്കുവാനും നഷ്ടപ്പെട്ട തുക തിരികെ കണ്ടു കെട്ടാനും}, റൈറ്റ് ടു റീകാള്‍{തിരഞ്ഞെടുത്ത ജനപ്രതിനിധിയെ അയോഗ്യന്‍ എന്ന് കണ്ടാല്‍ തിരികെ വിളിക്കുവാനുള്ള അധികാരം}, റൈറ്റ് ടു റിജെക്റ്റ്{സ്ഥാനാര്‍ഥികളില്‍ ആരും യോഗ്യരായവര്‍ ഇല്ലെങ്കില്‍ തിരഞ്ഞെടുപ്പ് റദ്ദ് ചെയ്യുവാന്‍}, ഗ്രാമ സ്വരാജ്{തീരുമാനമെടുക്കുവാനുള്ള അധികാരത്തില്‍ അതാതു പ്രദേശത്തെ പൌരന്‍മാര്‍ക്കുള്ള അവകാശം} തുടങ്ങിയവയാണ് ആ സംവിധാനങ്ങള്‍.
വരൂ നമ്മുടെ കഴിവിന്റെ പരമാവധി ശ്രമിച്ചു കൊണ്ട് ഇവ നേടുവാനായി രാജ്യത്തിന്‍റെ മുക്കിലും മൂലയിലും വരെ ഈ ആശയങ്ങള്‍ പ്രചരിപ്പിക്കാനായി നമുക്കൊത്തു ചേരാം. നമുക്കിത് ചെയ്യാന്‍ സാധിക്കും, അതിനു കഴിഞ്ഞാല്‍ നമ്മുടെ രാജ്യത്ത് തീര്‍ച്ചയായും മാറ്റം ഉണ്ടാകും.
ജയ്ഹിന്ദ്‌ !!!

2013, ഓഗസ്റ്റ് 17, ശനിയാഴ്‌ച




കല്‍ക്കരിപ്പാടം അഴിമതിക്കേസിലെ രേഖകള്‍ 

അപ്രത്യക്ഷമായിരിക്കുന്നു. 

കല്‍ക്കരിപ്പാടം  അനുവദിച്ചത്തിന്റെ രേഖകള് ഇല്ല. 

ആരൊക്കെയാണ് അപേക്ഷ കൊടുത്തത് 

എന്നതിന്‍റെ രേഖകളും ഇല്ല. 

ഇനി നാളെ കല്‍ക്കരിപ്പാടമേ ഇല്ല അതിനാല്‍ 

അഴിമതി നടന്നിട്ടുമില്ല എന്ന് പൊതു ജനം കേള്‍ക്കേണ്ടി വരും.

CBI Officials are not being able find the records of the recommendation made by Cong MP Darda.

This could be huge embarrassment in store for the UPA II government as sensational disclosures in Coalgate have surfaced. It has now come to light that not only files and records of applications for 45 coal blocks allocated from 1993 to 2005 are untraceable but also recommendations made by Congress MP Vijay Darda and forwarded by the Prime Minister’s Office for the Bander block have gone missing.

In addition, records of 157 private companies which applied for but were not allocated blocks are missing. A number of records and documents pertaining to meetings of the Screening Committee are also missing, it was revealed at a meeting of the Search Committee constituted by the Centre following a Supreme Court directive to furnish all missing records and files to the CBI.

According to the minutes of the Search Committee meeting held on July 16 and issued on July 29, which are accessed by The Hindu, officials could not find the records of the recommendation made by Mr. Darda and forwarded by the PMO for the Bander block allocated to AMR Iron and Steel Ltd.

2013, ഓഗസ്റ്റ് 15, വ്യാഴാഴ്‌ച

UNITE & FIGHT FOR THE PROTECTION OF RTI ACT.

Joy Paul Puthussery
 Dear friends,

            The day RTI Act came into existence the (12th October 2005), the politicians and political parties in power at the Centre and the States were trying to sabotage it. They found it an impediment in their plunder of public coffers. Only because of the alertness of the public spirited persons and particularly the RTI activists the Act is still in force without much damage. One cannot deny the fact that the credit for implementing this act goes to the UPA and the National Advisory Council and its members like Aruna Roy.
           
            But subsequently our Prime Minister himself found this act an inconvenience  when terrible corrupt deeds were brought to light, thanks to the RTI activists. P.M. had to publically state, “ A situation in which a public authority is flooded with requests for information having no bearing on public interest is something not desirable”. He couldn’t comprehend the fact that public are in a better position to decide what is in its interest. Taking a cue from the PM, the Director General of Standing Conference of Public Sector Enterprises U.D. Choubey said, “ The GDP would have grown by another 2 per cent if there would have been no RTI Act.”

            The recent decree of the Central Information Commission that political parties also must be considered as public authority and must be accountable under RTI Act  has shocked the political parties, right, left and central and they have united their cry to amend the act to exclude political parties from its purview..

The all party meeting unanimously approved government stand that political parties are not public authorities and so do not come under RTI Act. The cabinet already gave its nod to keep political parties out of the RTI Act by approving changes in the law to overturn the central information panel’s ruling on the issue. The amendment will be presented before parliament today.
The proposed amendment  states that the definition of public authority shall not include any political party registered under the Representation of People’s Act and no litigation related to this shall be entertained by any court of law. “Declaring political parties as public authorities under the Right to Information Act would hamper their smooth internal functioning since it will encourage political rivals to file RTI applications with malicious intentions,” stated the government’s note seeking an amendment in the law.

            When this rare unity among political parties is seen the inescapable conclusion once can draw is that the harsh glare of openness is scaring them. My appeal to all right thinking persons who would like to see probity and openness in the political scenario must unite and fight for the protection of RTI Act.

Regards,
Joy Paul Puthussery

2013, ഓഗസ്റ്റ് 13, ചൊവ്വാഴ്ച

Dear friends,

Recently we witnessed a rarest of rare incident – all political parties in India agreeing on one subject, the necessity of political parties to be excluded from the purview of Right to Information Act.  Only in the case of hike of salary and perks of Members of Parliament such rare unity had been witnessed in the past.
The all party meeting unanimously approved government stand that political parties are not public authorities and so do not come under RTI Act. The cabinet already gave its nod to keep political parties out of the RTI Act by approving changes in the law to overturn the central information panel’s ruling on the issue.
The proposed amendment, to be placed before Parliament, states that the definition of public authority shall not include any political party registered under the Representation of People’s Act and no litigation related to this shall be entertained by any court of law.
“Declaring political parties as public authorities under the Right to Information Act would hamper their smooth internal functioning since it will encourage political rivals to file RTI applications with malicious intentions,” stated the government’s note seeking an amendment in the law.
The Truth is crystal clear to those citizens who try to understand the political significance of the decision.
We all know that the coffers of political parties are filled liberally by the black money of the Industrialists and Corporate houses. The Congress and BJP are the main beneficiaries. The others also get their deserving share. Comparatively left parties get nominal share of this booty. So I fail to understand why they also object the decision of the Central Information Panel. The fear of the political parties is that once they come under RTI Act the details of the donation will have to be publicly revealed and this may lead to the drying up of this unlimited source of black money. For the coming Lok Sabha election BJP will get more corporate money than the Congress since they will be more than eager to bet more money on the new race horse, their darling Narendra Modi.
As long as the people remain mere spectators, the political parties will do whatever they like.
Regards,
Joy Paul Puthussery

പ്രിയപ്പെട്ട സാധാരണക്കാരാ,

കേരള സംസ്ഥാന സമിതി

നമ്മളെല്ലാം ഒരു നല്ല ഉദ്ദേശത്തിനായാണ് ഒരുമിച്ചത് - ആ ഉദ്ദേശം ഒരു വെല്ലുവിളിയാണ്, എന്നാല്‍ അതെ സമയം രാജ്യത്തിന്‍റെ ഭാവി വീക്ഷകോണില്‍ അത് വളരെ പ്രബലമായതുമാണ്.

നാളിതു വരെയും നമ്മള്‍ നമ്മളുടെ പ്രതിനിധികളെ പാര്‍ലിമെന്റിലേയ്ക്കും, നിയമസഭയിലെയ്ക്കും വളരെ നല്ല വിശ്വാസത്തോടെയാണ് തിരഞ്ഞെടുത്തിരുന്നത്. നമ്മള്‍ കരുതിയിരുന്നത് ഈ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ നമ്മള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും, നമ്മളുടെ കാര്യങ്ങളെക്കുറിച്ച് ജാഗ്രതയുണ്ടാകും, നമ്മളുടെ വിഷമങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും പരിഹാരം കാണും എന്നൊക്കെയാണ്. എന്നാല്‍ സമയം കടന്നു പോയപ്പോള്‍, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് അവരെ തിരഞ്ഞെടുത്തു വിട്ടവരെക്കുറിച്ച് വളരെ കുറച്ചു താത്‌പര്യം മാത്രം ഉള്ളൂ എന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നു. അവര്‍ക്ക് അവരുടെ പാര്‍ട്ടിയെക്കുറിച്ചും, ഹൈക്കമാന്‍ഡിനെക്കുറിച്ചും, അവരുടെ പങ്കാളികളെക്കുറിച്ചും, സഹപ്രവര്‍ത്തകരെക്കുറിച്ചും മാത്രമേ ഉത്‌കണ്‌ഠ ഉള്ളൂ. പൊതു ജനങ്ങള്‍ക്ക് മുന്നില്‍ അവര്‍ ഭരണ-പ്രതി പക്ഷമായിട്ട് പെരുമാറുമെങ്കിലും, മറയ്ക്ക് പിന്നില്‍ അവര്‍ രഹസ്യധാരണയിലുടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ എല്ലാവരും ഒന്നായി ഒരേസമയം ആസൂത്രണം ചെയ്താണ് ഉപായങ്ങള്‍ നടപ്പാക്കുന്നത്. നമ്മള്‍ സാധാരണക്കാര്‍(ആം ആദ്മി), വീണ്ടും വീണ്ടും വിഡ്ഢികള്‍ ആക്കപ്പെടുകയാണ്.
ഇനി, നമ്മള്‍ക്ക് ഇതൊരിക്കലും സഹിക്കാനാവില്ല. തന്റെ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ പോരാടേണ്ടിയിരിക്കുന്നു എന്ന് സാധാരണക്കാരന്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാല്‍ സുഹൃത്തുക്കളെ, ഈ രാജ്യത്തെ എല്ലാ സാധാരണക്കാരും ഒരുമിച്ച് കൂടി പോരാടുവാന്‍ സമയമായ്, നീതിക്ക് വേണ്ടി പോരാടുവാന്‍, സാധാരണക്കാരന്റെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുവാന്‍. നമ്മള്‍ പോരാടുന്നത് തുണ്ടുതുണ്ടായ ചെറിയ കൂട്ടമായിട്ടണെങ്കില്‍, അത് നമ്മുടെ പോരാട്ടത്തെ ദുര്‍ബ്ബലമാക്കും. എതിരാളികള്‍ അവര്‍ എണ്ണത്തില്‍ നമ്മള്‍ സാധാരണക്കാരെക്കാള്‍ കുറവാണെങ്കിലും അത്യന്ത്യം സംഘടിതമായാണ്‌ നിലകൊള്ളുന്നത്. ഈ അവസരത്തില്‍, നമ്മളെല്ലാവരും ഒരു കുടക്കീഴില്‍ ആകേണ്ടതുണ്ട്. ആം ആദ്മി പാര്‍ട്ടി (എഎപി) ആ കുട ആണ്. എഎപി എന്‍റെ പാര്‍ട്ടി അല്ല, നിന്‍റെ പാര്‍ട്ടി അല്ല, ഇത് നമ്മളുടെ പാര്‍ട്ടി ആണ്. ഇത് സാധാരണക്കാരുടെ പാര്‍ട്ടി ആണ്.
ഈ കാലയളവത്രയും നമ്മള്‍ ഒരു പാഠം പഠിച്ചു. നമ്മള്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ നമുക്ക് വേണ്ടി പണി എടുക്കുന്നു എന്ന് നമുക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്, കാരണം നമ്മളാണ് അവര്‍ക്ക് വേതനം കൊടുക്കുന്നത്. ഈ രാജ്യത്തെ ഓരോരോ സാധാരണക്കാരനും ആണ് രാജ്യത്തെ ഓരോ എം.പി യുടെയും എം.എല്‍.എ യുടെയും വേതനം നല്‍കുന്നത്. നമ്മളാണ് ഇവരുടെ യജമാനന്മാര്‍. പെട്ടെന്നൊരു സുപ്രഭാതത്തില്‍ നമ്മുടെ പ്രതിനിധികള്‍ക്ക് അവരുടെ കടമകളെക്കുറിച്ച് ബോധോദയം ഉണ്ടായി അവര്‍ സാധാരണക്കാരനെ സേവിക്കാന്‍ തുടങ്ങും എന്ന് നമുക്ക് കരുതാനാവില്ല. എന്നാല്‍ സാധാരണക്കാരന് വേണ്ടി പണി എടുക്കുവാന്‍ ജനപ്രതിനിധികളെ നിര്‍ബന്ധിതമാക്കുന്ന ഒരു വ്യവസ്ഥിതി നിര്‍മ്മിക്കാന്‍ ഉറപ്പായും നമ്മള്‍ക്ക് പഥമപങ്ക് വഹിക്കുവാന്‍ കഴിയും. നിലവിലെ വ്യവസ്ഥിതിയില്‍ ജന്‍ലോക്പാല്‍, റൈറ്റ് ടു റീകാള്‍, റൈറ്റ് ടു രേജ്ക്റ്റ്, ഗ്രാമ സ്വരാജ് ഇങ്ങനെ കുറച്ചു നല്ല മാറ്റങ്ങളിലൂടെ ഇത് നമുക്ക് ഉറപ്പു വരുത്തുവാന്‍ കഴിയും.
ആകയാല്‍ സുഹൃത്തുക്കളെ, ഓരോ സാധാരണക്കാരനും ഈ തീവ്യയത്നത്തില്‍ അംഗമാവുകയും അവരവര്‍ക്കാവും വിധത്തില്‍ സംഭാവാന നല്‍കുകയും ചെയ്യണം. സംഭാവന എന്നത് കൊണ്ട് സാമ്പത്തിക സംഭാവന എന്നത് മാത്രമല്ല ഉദ്ദേശിക്കുന്നത്. സാമ്പത്തിക സംഭാവന ആവശ്യമുള്ളത് തന്നെയാണ്. എന്നാല്‍ സമാനമായി ഒരു സാധാരണക്കാരനും അവന്റെ സമയവും ഊര്‍ജ്ജവും ഈ പോരാട്ടത്തിലേയ്ക്ക് നിക്ഷേപിക്കെണ്ടതുണ്ട്. ഓരോ വ്യക്തിയ്ക്കും പല മാര്‍ഗ്ഗത്തിലൂടെ ഇതില്‍ അണിചേരാം -
1.    നിങ്ങളുടെ പ്രാന്തപ്രദേശങ്ങളില്‍ നടത്തുന്ന മീറ്റിങ്ങുകളില്‍ പങ്കെടുക്കാം. മീറ്റിങ്ങുകളെപ്പറ്റി കൂടുതല്‍ അറിയുവാന്‍ ദയവായി അതാതു ജില്ലയിലെ ഉത്തരവാദിത്വമുള്ള വ്യക്തികളെ ബന്ധപ്പെടുക. അതാതു ജില്ലയിലെ ഉത്തരവാദിത്വ വ്യക്തികളെ ബന്ധപ്പെടുവാനുള്ള നമ്പര്‍ താഴെ കൊടുത്തിട്ടുണ്ട്.
2.    കുറച്ചു പേര്‍(6-10) അടങ്ങുന്ന ചെറിയ യോഗങ്ങള്‍ നിങ്ങളുട സ്ഥലത്തോ പരിസരങ്ങളിലോ ചേരാവുന്നതാണ്. തുടക്കത്തില്‍ യോഗങ്ങള്‍ നടത്തുവാന്‍ നിങ്ങള്‍ക്ക് സഹായം ആവശ്യമുണ്ടെങ്കില്‍, നിങ്ങള്ക്ക് അതാതു ജില്ല സമിതിയെ അറിയിക്കാവുന്നതാണ്, യോഗം സംഘടിപ്പിക്കുവാന്‍ ഏതെങ്കിലും വ്യക്തി വരുന്നതായിരിയ്ക്കും. കുറച്ചു നാളുകള്‍ക്കുള്ളില്‍, യോഗങ്ങള്‍ നടത്തുവാന്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം കൈവരിക്കാവുന്നതാണ്‌.
3.    നിങ്ങളുടെ സുഹൃത്തുക്കളോടോ, ബന്ധുക്കളോടോ ആം ആദ്മി പാര്‍ട്ടിയുടെ കാഴ്ചപ്പാടും, അജണ്ടയും നിങ്ങള്‍ക്ക് സംസാരിക്കാവുന്നതാണ്. നിങ്ങള്‍ക്ക് അഴിമതിയുടെ കരാളഹസ്തങ്ങളില്‍ നിന്നും മോചിപ്പിക്കുവാനുള്ള ഈ രണ്ടാം സ്വാതന്ത്യ്ര സമരത്തില്‍ ഭാഗമാകുവാന്‍ അവരെ പ്രചോദിപ്പിക്കാവുന്നതാണ്.
4.    നിങ്ങള്‍ക്ക് പ്രചോദകമായ ലേഖനങ്ങള്‍ എഴുതി വെബ്സൈറ്റിലോ, ഫേസ്ബുക്ക്‌ പേജിലോ പോസ്റ്റ്‌ ചെയ്യാവുന്നതാണ്. സാധിക്കുന്ന മുഴുവന്‍ സോഷ്യല്‍ മീഡിയ പ്രചാരണങ്ങളും നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്.
5.    നിങ്ങളുടെ സാമൂഹ്യസമ്പര്‍ക്കങ്ങള്‍ ഉപയോഗിച്ച് പൊതുവേദികളില്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് ഒരു രാഷ്‌ട്രീയടിസ്ഥാനം ഉണ്ടാക്കുവാന്‍ സഹായിക്കാവുന്നതാണ്.
6.    ഓരോ സാധാരണക്കാരനും ആം ആദ്മി പാര്‍ട്ടി എന്ന മുദ്രയുടെ പ്രതിപുരുഷന്‍ ആയി മാറേണ്ടതാണ്. ഒരു കാര്യം ശ്രദ്ദിക്കേണ്ടത് ഇത് ഒരു കൂട്ടായ ഉത്തരവാദിത്വം ആണ് എന്നുള്ളതാണ്, അതിനാല്‍ നാം എല്ലാവരും ഇതിനായി ഒരുമിക്കേണ്ടതാണ്. ഓരോരുത്തര്‍ക്കും ഓരോ സവിശേഷ ഗുണം ഉണ്ടാകും, നമ്മള്‍ അത്തരം ഗുണങ്ങള്‍ പാര്‍ട്ടി കെട്ടിപ്പടുക്കുവാന്‍ കഴിവിന്റെ പരമാവധി ഉപയോഗപ്രദമാകുന്ന വിധത്തില്‍ വിനിയോഗിക്കേണ്ടതാണ്.
ജില്ലയിലെ ഉത്തരവാദിത്വപ്പെട്ട വ്യക്തികള്‍ ഇവരാണ് -
കണ്ണൂര്‍/കാസര്‍ഗോഡ്‌ - മനോഹര്‍ ആരെന്‍ - 9961006789
കോഴിക്കോട്/വയനാട് - കെ. പി രതീഷ്‌ - 9895007763
പാലക്കാട്/മലപ്പുറം - കാര്‍ത്തികേയന്‍ ദാമോദരന്‍ - 9037091370
തൃശൂര്‍ - സുനില്‍ ജോര്‍ജ്ജ് - 9562244201
എറണാകുളം - സബരീഷ് പി. എ - 9496470793
കോട്ടയം/ഇടുക്കി - അനില്‍ ഐക്കര - 9447001806 ;
ഗോപാലകൃഷ്ണ പണിക്കര്‍ - 9946981882 
ആലപ്പുഴ - രാജേഷ്‌ ഭരത് - 9447590638
പത്തനംതിട്ട - ഹരിലാല്‍ - 9946796454
കൊല്ലം - ദീപാലക്ഷ്മി - 8714198635
തിരുവനന്തപുരം - റായിമോള്‍ -  9446900593 ;
സുരേഷ് കുമാര്‍ - 9744507150
മഹത്തായ ഒരിന്ത്യ കെട്ടിപ്പടുക്കുന്നതിനായി നമുക്ക് ഒത്തുചേരാം,
ജയ്‌ഹിന്ദ് !!!!!
ആം ആദ്മി പാര്‍ട്ടി കേരള സംസ്ഥാന സമിതി.