സാധാരണക്കാരന്‍{ആം ആദ്മി} അവന്‍റെ അധികാരത്തെക്കുറിച്ച് അറിഞ്ഞിരിക്കുകയും അത് വിനിയോഗിക്കുകയും വേണം.
എനിക്ക് എന്ത് ചെയ്യാന്‍ സാധിക്കും? അവരൊക്കെ വളരെ ശക്തരല്ലേ. എനിക്കെങ്ങനെ അവരെ നിയന്ത്രിക്കാന്‍ സാധിക്കും? സഹിക്കാനാകും എന്റെ വിധി. ഇതൊക്കെയാണ് സ്ഥിരമായി സാധാരണക്കാരില്‍ നിന്നു നാം കേള്‍ക്കുന്ന വാചകങ്ങള്‍. സാധാരണക്കാരന്‍ ഇപ്പോഴും വിചാരിക്കുന്നത് അവന്‍ ശക്തനല്ല അഥവാ അധികാരമില്ലാത്തവന്‍ ആണ് എന്നാണ്. അധികാരമുള്ളവരുടെ കൈകളില്‍ കിടന്നു അനുഭവിക്കുവാനാണ് അവന്റെ വിധി എന്നവന്‍ വിചാരിക്കുന്നു, അവരുടെ മേല്‍ അവനു ഒരു നിയന്ത്രണവും ഇല്ല എന്നും അവന്‍ ചിന്തിക്കുന്നു. എന്നാല്‍ സത്യം എന്തെന്നാല്‍ ഇത് ശരിയല്ല എന്നതാണ്.
ഏറ്റവും ശക്തനും അധികാരമുള്ളവനും ആയ വ്യക്തി ആണ് ആം ആദ്മി അഥവാ സാധാരണക്കാരന്‍. നിര്‍ഭാഗ്യവശാല്‍, അവന്‍ തന്റെ അവകാശങ്ങള്‍ ശരിയായി വിനിയോഗിക്കുന്നില്ല. എങ്ങനെ അല്ലെങ്കില്‍ എന്ത് കൊണ്ട് എന്ന് താഴെ വിശദീകരിക്കുന്നു.
നമുക്ക് ഒരു ബിസിനസ്സ് സ്ഥാപനത്തിന്റെ(കമ്പനി) കാര്യം എടുക്കാം. ആരായിരിയ്ക്കും ഒരു കമ്പനിയിലെ ഏറ്റവും അധികാരമുള്ള വ്യക്തി. സംശയമില്ലാതെ പറയാം, അത് ആ കമ്പനിയുടെ ഉടമസ്ഥര്‍ ആയിരിയ്ക്കും. അവരായിരിയ്ക്കും കമ്പനിയെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നത്. അവര്‍ക്ക് തന്നെ കമ്പനിയുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തുവാന്‍ സാധിക്കാത്തത് കൊണ്ട് അവരെ സഹായിക്കാന്‍ അവര്‍ കുറച്ചു ജോലിക്കാരെ നിയമിക്കുന്നു. അഭിവൃദ്ധിയുള്ള ഏതൊരു കമ്പനിയിലും അതിന്റെ ഉടമസ്ഥരും ജീവനക്കാരും തമ്മില്‍ പരസ്പര പൂരകമായ ഐക്യം ഉണ്ടായിരിയ്ക്കും. അവര്‍ക്കിടയില്‍ പരസ്പര ആശ്രയം, വിശ്വാസം, അവബോധം എന്നിവ ഉണ്ടായിരിയ്ക്കും. രണ്ടു കൂട്ടരും പരസ്പരം പിന്‍തുണയ്ക്കും. ജീവനക്കാര്‍ ഉത്തരവാദിത്ത ബോധത്തോടെ ആയിരിയ്ക്കും ജോലി ചെയ്യുന്നത്. അതെ സമയം, ഏതെങ്കിലും ജീവനക്കാരന്‍ പ്രതീക്ഷിക്കുന്ന രീതിയില്‍ അല്ലാതെയോ, കമ്പിനിയുടെ ക്ഷേമത്തിന് കോട്ടം തട്ടുന്ന രീതിയിലോ പ്രവര്‍ത്തിക്കുന്നത് ഉടമസ്ഥന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍, ഉടമസ്ഥന് ആ ജീവനക്കാരനെതിരെ അച്ചടക്ക നടപടി എടുക്കുന്നതിനുള്ള അധികാരം ഉണ്ടായിരിക്കുന്നതാണ്. എന്നാല്‍ ഉടമസ്ഥന്‍ നിഷ്ക്രിയനായി, ജീവനക്കാര്‍ തന്നെ അവരുടെ സ്വന്തം ഗ്രഹണശക്തി ഉപയോഗിച്ച് കമ്പനിയുടെ ആവശ്യ കാര്യങ്ങള്‍ ചെയ്യും എന്ന് വിചാരിച്ചാല്‍ എന്ത് സംഭവിക്കും. സാധാരണഗതിയില്‍, ജീവനക്കാര്‍ അവരവരുടെ സ്വന്തതാല്‍പര്യം മാത്രം നോക്കുകയും കമ്പനിയുടെയും ഉടമസ്ഥരുടെയും താല്‍പര്യത്തെ മാറ്റി നിര്‍ത്തുകയും ചെയ്യും. ഉടമസ്ഥര്‍ തങ്ങളുടെ പ്രവര്‍ത്തികള്‍ ഒരിക്കലും നിരീക്ഷിക്കുകയില്ല എന്നവര്‍ക്ക് വിശ്വാസം വരും. വളരെയധികം ധനദുര്‍വിനിയോഗം അവിടെ ഉണ്ടാവും, അസാന്മാര്‍ഗ്ഗികമായ പല പ്രവര്‍ത്തികളും അവിടെ നടക്കും. എല്ലാറ്റിനും ഒടുവില്‍, ജീവനക്കാര്‍ തങ്ങള്‍ക്ക് വേണ്ടി സമ്പാധിക്കുക എന്ന നിലപാടില്‍ മാത്രം എത്തിച്ചേരും. കമ്പനിയും അതിന്റെ ഉടമസ്ഥരും ആയിരിയ്ക്കും പരാജിതരാവുന്നത്. കമ്പനി നഷ്ടത്തിലാവാന്‍ തുടങ്ങും. കമ്പനിയുടെ ദൈന്യംദിന പ്രവര്‍ത്തനത്തിനായി ജീവനക്കാര്‍ കൂടുതല്‍ പണം ആവശ്യപ്പെടും. നഷ്ടം നികത്തുവാന്‍ കമ്പനിയ്ക്ക് പുറമേ നിന്ന് വായ്പ എടുക്കേണ്ടി വരും. ഈ വായ്പയുടെ ഉത്തരവാധിത്വം കമ്പനിയുടെയും അതിന്റെ ഉടമസ്ഥരുടെയും തലയില്‍ വീഴും. ജീവനക്കാര്‍ കൂടുതല്‍ ധനദുര്‍വിനിയോഗം ചെയ്യും. കമ്പനി കൂടുതല്‍ നഷ്ടത്തില്‍ ആവും. കമ്പനി കൂടുതല്‍ വായ്പ എടുക്കുന്നു. കമ്പനിയുടെയും അതിന്റെ ഉടമസ്ഥരുടെയും ബാധ്യത കൂടി വരികയും ചെയ്യും.
ഇത് തന്നെയാണ് ഒരു "ജനാധിപത്യ രാഷ്ട്രത്തിലും" നടക്കുന്നത്. ഒരു ജനാധിപത്യ രാഷ്ട്രത്തില്‍{കമ്പനിയെ പോലെ എന്ന് കരുതുക}, ആ രാഷ്ട്രത്തിലെ ജനങ്ങള്‍{സാധാരണക്കാര്‍-ആം ആദ്മി} ആണ് അതിന്റെ യഥാര്‍ത്ഥ ഉടമസ്ഥര്‍. രാഷ്ട്ര ഉടമസ്ഥര്‍ ആയ സാധാരണ ജനങ്ങള്‍ ആണ് രാഷ്ട്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കേണ്ടത്. രാജ്യത്തിറെ പ്രവര്‍ത്തനം എല്ലാം അവര്‍ക്ക് ചെയ്യുവാന്‍ സാധിക്കാത്തതിനാല്‍{കമ്പനി പ്രവര്‍ത്തിക്കുന്നത് പോലെ}, അവര്‍ തങ്ങള്‍ക്ക് വേണ്ടി കാര്യങ്ങള്‍ ചെയ്യുവാന് ജനപ്രതിനിധികളെ(എം.പി, എം.എല്‍.എ) തിരഞ്ഞെടുക്കുന്നു. ഈ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ ആണ് സാധാരണക്കാരായ ജനങ്ങളുടെ ജീവനക്കാര്‍. കമ്പനിയിലെപ്പോലെ ഇവിടെയും, പരസ്പര വിശ്വാസവും, ആശ്രയവും, അവബോധവും രാജ്യത്തെ സാധാരണ ജനങ്ങളും{ഉടമസ്ഥരും} അവര്‍ തിരഞ്ഞെടുത്ത അവരുടെ പ്രതിനിധികളും{ജീവനക്കാര്‍} തമ്മില്‍ ഉണ്ടെങ്കില്‍ രാജ്യം{കമ്പനിയെ പോലെ കരുതുക} നിശ്ചയമായും കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും അഭിവൃദ്ധിയിലേയ്ക്ക് കുതിയ്ക്കുകയും ചെയ്യും. എന്നാല്‍, കമ്പനിയുടെ ഉടമസ്ഥന്‍{ജനാധിപത്യ രാജ്യത്തെ സാധാരണ പൌരന്‍} എപ്പോള്‍ നിഷ്ക്രിയന്‍ ആകുന്നുവോ, അപ്പോള്‍ ജീവനക്കാര്‍{എം.പിമാരും എം.എല്‍.എമാരും} മേല്‍ക്കൈ നേടുകയും അവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങുകയും ചെയ്യും. ഒരു മോശം കമ്പനിയെ{നേരത്തെ പ്രതിപാദിച്ചതു പോലെ} പോലെ, രാജ്യം അപകടത്തിലാവും. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ധനദുര്‍വിനിയോഗം ചെയ്യും. രാജ്യം പുറമേ നിന്ന് വായ്പ എടുക്കുവാന്‍ നിര്‍ബന്ധിതമാവും. വായ്പാ കടത്തിന്‍റെ ഉത്തരവാദിത്വ ഭാരം രാജ്യത്തിന്‍റെ മേലും സാധാരണക്കാരായ പൌരന്‍മാരുടെ മേലും വന്നു വീഴും. ഈ ആവൃത്തി തുടര്‍ന്ന് കൊണ്ടേ ഇരിയ്ക്കും.
ഈ സാദ്യശ്യാഭാസത്തില്‍ നിന്നും നമ്മള്‍ക്ക് എന്ത് മനസ്സിലായി? സാധാരണക്കാരന{(ആം ആദ്മി} ഒരു സജീവമായ ഉടമസ്ഥന്‍ ആയി പ്രവര്‍ത്തിക്കണം. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ എല്ലാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വരവുചെലവുകണക്കുകളെക്കുറിച്ചും സാധാരണക്കാരനായ പൌരന് അറിവുണ്ടായിരിയ്ക്കണം. ഈ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ അവരുടെ കടമകള്‍ നിര്‍വഹിക്കുന്നില്ല എങ്കില്‍, സാധാരണ പൌരന് ജനപ്രതിനിധിയ്ക്കെതിരെ നടപടി എടുക്കുന്നതിനുള്ള അവകാശം ഉണ്ടായിരിയ്ക്കുന്നതാണ്. അങ്ങനെ സംഭവിച്ചാല്‍, നമ്മുടെ രാജ്യവും ഒരു സഫലമായ കമ്പനിയെപ്പോലെ പ്രവര്‍ത്തിക്കുകയും ചെയ്യും. ഉടമസ്ഥരും{സാധാരണ പൌരന്‍} കൂടാതെ ജീവനക്കാരും{തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും} തമ്മില്‍ പരസ്പര ബഹുമാനവും, അവബോധവും ഉണ്ടാവും. അത് കമ്പനിയെ{രാജ്യത്തെ} അഭിവൃദ്ധിയിലേയ്ക്ക് നയിക്കുകയും ചെയ്യും.
അതിനാല്‍ സുഹൃത്തുക്കളെ, നമ്മുടെ രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്കും പുരോഗതിയ്ക്കും വേണ്ടി, ജനപ്രതിനിധികളുടെ എല്ലാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വരവുചെലവുകണക്കുകളെക്കുറിച്ചും നമുക്ക് അറിയുവാനും, നടപടി എടുക്കുവാന്‍ സാധിക്ക തക്ക വിധത്തിലുള്ള സംവിധാനങ്ങള്‍ നമുക്ക് ആവശ്യമാണ്. അതായത് ഇവയൊക്കെ സാധിക്കാന്‍ ജന്‍ലോക്പാല്‍ ബില്‍{അഴിമതിക്കാരെ കണ്ടെത്തി കുറ്റക്കാരെ നിശ്ചിത സമയത്തിനുള്ളില്‍ ശിക്ഷിക്കുവാനും നഷ്ടപ്പെട്ട തുക തിരികെ കണ്ടു കെട്ടാനും}, റൈറ്റ് ടു റീകാള്‍{തിരഞ്ഞെടുത്ത ജനപ്രതിനിധിയെ അയോഗ്യന്‍ എന്ന് കണ്ടാല്‍ തിരികെ വിളിക്കുവാനുള്ള അധികാരം}, റൈറ്റ് ടു റിജെക്റ്റ്{സ്ഥാനാര്‍ഥികളില്‍ ആരും യോഗ്യരായവര്‍ ഇല്ലെങ്കില്‍ തിരഞ്ഞെടുപ്പ് റദ്ദ് ചെയ്യുവാന്‍}, ഗ്രാമ സ്വരാജ്{തീരുമാനമെടുക്കുവാനുള്ള അധികാരത്തില്‍ അതാതു പ്രദേശത്തെ പൌരന്‍മാര്‍ക്കുള്ള അവകാശം} തുടങ്ങിയവയാണ് ആ സംവിധാനങ്ങള്‍.
വരൂ നമ്മുടെ കഴിവിന്റെ പരമാവധി ശ്രമിച്ചു കൊണ്ട് ഇവ നേടുവാനായി രാജ്യത്തിന്‍റെ മുക്കിലും മൂലയിലും വരെ ഈ ആശയങ്ങള്‍ പ്രചരിപ്പിക്കാനായി നമുക്കൊത്തു ചേരാം. നമുക്കിത് ചെയ്യാന്‍ സാധിക്കും, അതിനു കഴിഞ്ഞാല്‍ നമ്മുടെ രാജ്യത്ത് തീര്‍ച്ചയായും മാറ്റം ഉണ്ടാകും.
ജയ്ഹിന്ദ് !!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ