|
നമ്മളെല്ലാം ഒരു നല്ല ഉദ്ദേശത്തിനായാണ് ഒരുമിച്ചത് - ആ
ഉദ്ദേശം ഒരു വെല്ലുവിളിയാണ്, എന്നാല്‍ അതെ സമയം രാജ്യത്തിന്‍റെ ഭാവി വീക്ഷകോണില്‍ അത് വളരെ
പ്രബലമായതുമാണ്.
നാളിതു വരെയും നമ്മള്‍ നമ്മളുടെ പ്രതിനിധികളെ പാര്‍ലിമെന്റിലേയ്ക്കും, നിയമസഭയിലെയ്ക്കും വളരെ നല്ല വിശ്വാസത്തോടെയാണ്
തിരഞ്ഞെടുത്തിരുന്നത്. നമ്മള്‍ കരുതിയിരുന്നത് ഈ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍
നമ്മള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും, നമ്മളുടെ
കാര്യങ്ങളെക്കുറിച്ച് ജാഗ്രതയുണ്ടാകും, നമ്മളുടെ വിഷമങ്ങള്‍ക്കും
പ്രശ്നങ്ങള്‍ക്കും പരിഹാരം കാണും എന്നൊക്കെയാണ്. എന്നാല്‍ സമയം കടന്നു പോയപ്പോള്‍, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് അവരെ തിരഞ്ഞെടുത്തു
വിട്ടവരെക്കുറിച്ച് വളരെ കുറച്ചു താത്‌പര്യം മാത്രം ഉള്ളൂ എന്ന് സംശയാതീതമായി
തെളിയിക്കപ്പെട്ടിരിക്കുന്നു. അവര്‍ക്ക് അവരുടെ പാര്‍ട്ടിയെക്കുറിച്ചും, ഹൈക്കമാന്‍ഡിനെക്കുറിച്ചും, അവരുടെ
പങ്കാളികളെക്കുറിച്ചും, സഹപ്രവര്‍ത്തകരെക്കുറിച്ചും മാത്രമേ
ഉത്‌കണ്‌ഠ ഉള്ളൂ. പൊതു ജനങ്ങള്‍ക്ക് മുന്നില്‍ അവര്‍ ഭരണ-പ്രതി പക്ഷമായിട്ട്
പെരുമാറുമെങ്കിലും, മറയ്ക്ക് പിന്നില്‍ അവര്‍
രഹസ്യധാരണയിലുടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ എല്ലാവരും ഒന്നായി ഒരേസമയം
ആസൂത്രണം ചെയ്താണ് ഉപായങ്ങള്‍ നടപ്പാക്കുന്നത്. നമ്മള്‍ സാധാരണക്കാര്‍(ആം ആദ്മി),
വീണ്ടും വീണ്ടും വിഡ്ഢികള്‍ ആക്കപ്പെടുകയാണ്.
ഇനി, നമ്മള്‍ക്ക് ഇതൊരിക്കലും സഹിക്കാനാവില്ല.
തന്റെ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ പോരാടേണ്ടിയിരിക്കുന്നു എന്ന് സാധാരണക്കാരന്‍
തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാല്‍ സുഹൃത്തുക്കളെ, ഈ
രാജ്യത്തെ എല്ലാ സാധാരണക്കാരും ഒരുമിച്ച് കൂടി പോരാടുവാന്‍ സമയമായ്, നീതിക്ക് വേണ്ടി പോരാടുവാന്‍, സാധാരണക്കാരന്റെ അവകാശങ്ങള്‍ക്കു
വേണ്ടി പോരാടുവാന്‍. നമ്മള്‍ പോരാടുന്നത് തുണ്ടുതുണ്ടായ ചെറിയ
കൂട്ടമായിട്ടണെങ്കില്‍, അത് നമ്മുടെ പോരാട്ടത്തെ ദുര്‍ബ്ബലമാക്കും.
എതിരാളികള്‍ അവര്‍ എണ്ണത്തില്‍ നമ്മള്‍ സാധാരണക്കാരെക്കാള്‍ കുറവാണെങ്കിലും
അത്യന്ത്യം സംഘടിതമായാണ് നിലകൊള്ളുന്നത്. ഈ അവസരത്തില്‍,
നമ്മളെല്ലാവരും ഒരു കുടക്കീഴില്‍ ആകേണ്ടതുണ്ട്. ആം ആദ്മി പാര്‍ട്ടി (എഎപി) ആ കുട
ആണ്. എഎപി എന്‍റെ പാര്‍ട്ടി അല്ല, നിന്‍റെ പാര്‍ട്ടി അല്ല,
ഇത് നമ്മളുടെ പാര്‍ട്ടി ആണ്. ഇത് സാധാരണക്കാരുടെ പാര്‍ട്ടി ആണ്.
ഈ കാലയളവത്രയും നമ്മള്‍ ഒരു പാഠം പഠിച്ചു. നമ്മള്‍
തിരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ നമുക്ക് വേണ്ടി പണി എടുക്കുന്നു എന്ന് നമുക്ക്
ഉറപ്പുവരുത്തേണ്ടതുണ്ട്, കാരണം നമ്മളാണ് അവര്‍ക്ക്
വേതനം കൊടുക്കുന്നത്. ഈ രാജ്യത്തെ ഓരോരോ സാധാരണക്കാരനും ആണ് രാജ്യത്തെ ഓരോ എം.പി
യുടെയും എം.എല്‍.എ യുടെയും വേതനം നല്‍കുന്നത്. നമ്മളാണ് ഇവരുടെ യജമാനന്മാര്‍.
പെട്ടെന്നൊരു സുപ്രഭാതത്തില്‍ നമ്മുടെ പ്രതിനിധികള്‍ക്ക് അവരുടെ കടമകളെക്കുറിച്ച്
ബോധോദയം ഉണ്ടായി അവര്‍ സാധാരണക്കാരനെ സേവിക്കാന്‍ തുടങ്ങും എന്ന് നമുക്ക്
കരുതാനാവില്ല. എന്നാല്‍ സാധാരണക്കാരന് വേണ്ടി പണി എടുക്കുവാന്‍ ജനപ്രതിനിധികളെ
നിര്‍ബന്ധിതമാക്കുന്ന ഒരു വ്യവസ്ഥിതി നിര്‍മ്മിക്കാന്‍ ഉറപ്പായും നമ്മള്‍ക്ക്
പഥമപങ്ക് വഹിക്കുവാന്‍ കഴിയും. നിലവിലെ വ്യവസ്ഥിതിയില്‍ ജന്‍ലോക്പാല്‍, റൈറ്റ് ടു റീകാള്‍, റൈറ്റ് ടു രേജ്ക്റ്റ്, ഗ്രാമ സ്വരാജ് ഇങ്ങനെ കുറച്ചു നല്ല മാറ്റങ്ങളിലൂടെ ഇത് നമുക്ക് ഉറപ്പു
വരുത്തുവാന്‍ കഴിയും.
ആകയാല്‍ സുഹൃത്തുക്കളെ, ഓരോ
സാധാരണക്കാരനും ഈ തീവ്യയത്നത്തില്‍ അംഗമാവുകയും അവരവര്‍ക്കാവും വിധത്തില്‍ സംഭാവാന
നല്‍കുകയും ചെയ്യണം. സംഭാവന എന്നത് കൊണ്ട് സാമ്പത്തിക സംഭാവന എന്നത് മാത്രമല്ല
ഉദ്ദേശിക്കുന്നത്. സാമ്പത്തിക സംഭാവന ആവശ്യമുള്ളത് തന്നെയാണ്. എന്നാല്‍ സമാനമായി
ഒരു സാധാരണക്കാരനും അവന്റെ സമയവും ഊര്‍ജ്ജവും ഈ പോരാട്ടത്തിലേയ്ക്ക്
നിക്ഷേപിക്കെണ്ടതുണ്ട്. ഓരോ വ്യക്തിയ്ക്കും പല മാര്‍ഗ്ഗത്തിലൂടെ ഇതില്‍ അണിചേരാം -
1. നിങ്ങളുടെ പ്രാന്തപ്രദേശങ്ങളില്‍ നടത്തുന്ന മീറ്റിങ്ങുകളില്‍
പങ്കെടുക്കാം. മീറ്റിങ്ങുകളെപ്പറ്റി കൂടുതല്‍ അറിയുവാന്‍ ദയവായി അതാതു ജില്ലയിലെ
ഉത്തരവാദിത്വമുള്ള വ്യക്തികളെ ബന്ധപ്പെടുക. അതാതു ജില്ലയിലെ ഉത്തരവാദിത്വ
വ്യക്തികളെ ബന്ധപ്പെടുവാനുള്ള നമ്പര്‍ താഴെ കൊടുത്തിട്ടുണ്ട്.
2. കുറച്ചു പേര്‍(6-10) അടങ്ങുന്ന ചെറിയ യോഗങ്ങള്‍ നിങ്ങളുട സ്ഥലത്തോ പരിസരങ്ങളിലോ ചേരാവുന്നതാണ്.
തുടക്കത്തില്‍ യോഗങ്ങള്‍ നടത്തുവാന്‍ നിങ്ങള്‍ക്ക് സഹായം ആവശ്യമുണ്ടെങ്കില്‍, നിങ്ങള്ക്ക് അതാതു ജില്ല സമിതിയെ അറിയിക്കാവുന്നതാണ്, യോഗം സംഘടിപ്പിക്കുവാന്‍ ഏതെങ്കിലും വ്യക്തി വരുന്നതായിരിയ്ക്കും. കുറച്ചു
നാളുകള്‍ക്കുള്ളില്‍, യോഗങ്ങള്‍ നടത്തുവാന്‍ നിങ്ങള്‍ക്ക്
ആത്മവിശ്വാസം കൈവരിക്കാവുന്നതാണ്.
3. നിങ്ങളുടെ സുഹൃത്തുക്കളോടോ, ബന്ധുക്കളോടോ ആം ആദ്മി പാര്‍ട്ടിയുടെ കാഴ്ചപ്പാടും, അജണ്ടയും
നിങ്ങള്‍ക്ക് സംസാരിക്കാവുന്നതാണ്. നിങ്ങള്‍ക്ക് അഴിമതിയുടെ കരാളഹസ്തങ്ങളില്‍
നിന്നും മോചിപ്പിക്കുവാനുള്ള ഈ രണ്ടാം സ്വാതന്ത്യ്ര സമരത്തില്‍ ഭാഗമാകുവാന്‍ അവരെ
പ്രചോദിപ്പിക്കാവുന്നതാണ്.
4. നിങ്ങള്‍ക്ക് പ്രചോദകമായ ലേഖനങ്ങള്‍ എഴുതി വെബ്സൈറ്റിലോ, ഫേസ്ബുക്ക് പേജിലോ പോസ്റ്റ് ചെയ്യാവുന്നതാണ്. സാധിക്കുന്ന
മുഴുവന്‍ സോഷ്യല്‍ മീഡിയ പ്രചാരണങ്ങളും നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്.
5. നിങ്ങളുടെ സാമൂഹ്യസമ്പര്‍ക്കങ്ങള്‍ ഉപയോഗിച്ച്
പൊതുവേദികളില്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് ഒരു രാഷ്‌ട്രീയടിസ്ഥാനം ഉണ്ടാക്കുവാന്‍
സഹായിക്കാവുന്നതാണ്.
6. ഓരോ സാധാരണക്കാരനും ആം ആദ്മി പാര്‍ട്ടി എന്ന മുദ്രയുടെ
പ്രതിപുരുഷന്‍ ആയി മാറേണ്ടതാണ്. ഒരു കാര്യം ശ്രദ്ദിക്കേണ്ടത് ഇത് ഒരു കൂട്ടായ
ഉത്തരവാദിത്വം ആണ് എന്നുള്ളതാണ്, അതിനാല്‍ നാം
എല്ലാവരും ഇതിനായി ഒരുമിക്കേണ്ടതാണ്. ഓരോരുത്തര്‍ക്കും ഓരോ സവിശേഷ ഗുണം ഉണ്ടാകും,
നമ്മള്‍ അത്തരം ഗുണങ്ങള്‍ പാര്‍ട്ടി കെട്ടിപ്പടുക്കുവാന്‍ കഴിവിന്റെ
പരമാവധി ഉപയോഗപ്രദമാകുന്ന വിധത്തില്‍ വിനിയോഗിക്കേണ്ടതാണ്.
ജില്ലയിലെ ഉത്തരവാദിത്വപ്പെട്ട വ്യക്തികള്‍ ഇവരാണ് -
കണ്ണൂര്‍/കാസര്‍ഗോഡ് - മനോഹര്‍ ആരെന്‍ - 9961006789
കോഴിക്കോട്/വയനാട് - കെ. പി രതീഷ് - 9895007763
പാലക്കാട്/മലപ്പുറം - കാര്‍ത്തികേയന്‍ ദാമോദരന്‍ - 9037091370
തൃശൂര്‍ - സുനില്‍ ജോര്‍ജ്ജ് - 9562244201
എറണാകുളം - സബരീഷ് പി. എ - 9496470793
കോട്ടയം/ഇടുക്കി - അനില്‍ ഐക്കര - 9447001806 ;
കോഴിക്കോട്/വയനാട് - കെ. പി രതീഷ് - 9895007763
പാലക്കാട്/മലപ്പുറം - കാര്‍ത്തികേയന്‍ ദാമോദരന്‍ - 9037091370
തൃശൂര്‍ - സുനില്‍ ജോര്‍ജ്ജ് - 9562244201
എറണാകുളം - സബരീഷ് പി. എ - 9496470793
കോട്ടയം/ഇടുക്കി - അനില്‍ ഐക്കര - 9447001806 ;
ഗോപാലകൃഷ്ണ പണിക്കര്‍ - 9946981882
ആലപ്പുഴ - രാജേഷ് ഭരത് - 9447590638
പത്തനംതിട്ട - ഹരിലാല്‍ - 9946796454
കൊല്ലം - ദീപാലക്ഷ്മി - 8714198635
തിരുവനന്തപുരം - റായിമോള്‍ - 9446900593 ;
ആലപ്പുഴ - രാജേഷ് ഭരത് - 9447590638
പത്തനംതിട്ട - ഹരിലാല്‍ - 9946796454
കൊല്ലം - ദീപാലക്ഷ്മി - 8714198635
തിരുവനന്തപുരം - റായിമോള്‍ - 9446900593 ;
സുരേഷ് കുമാര്‍ - 9744507150
മഹത്തായ ഒരിന്ത്യ കെട്ടിപ്പടുക്കുന്നതിനായി നമുക്ക്
ഒത്തുചേരാം,
ജയ്‌ഹിന്ദ് !!!!!
ആം ആദ്മി പാര്‍ട്ടി കേരള സംസ്ഥാന സമിതി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ