............വികസന സാധ്യതകള്‍ സ്വയം തെരെഞ്ഞെടുക്കാന്‍ പ്രാദേശിക ജനങ്ങളെ അധികാരപ്പെടുത്തുക വഴി പശ്ചിമഘട്ട പരിസ്ഥിതിയുടെ സംരക്ഷണവും പനരുജ്ജീവനവും സാധ്യമാക്കുകയും അതോടൊപ്പം പ്രാദേശിക ജനങ്ങളുടെ ഉപജീവന മാര്‍ഗ്ഗങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതുപോലെയുള്ള, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സത്ത കസ്തൂതിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് പൂര്‍ണ്ണമായും അന്യമാണ്.
'via Blog this'
പകരം, പശ്ചിമഘട്ടത്തിലെ വിഭവങ്ങളുടെ സാമ്പത്തിക ചൂഷണത്തിന് പരമാവധി പരിഗണന കിട്ടുകയും, സംരക്ഷണം സുസ്ഥിര വികസനം എന്നിവ തീരെ അവഗണിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
കസ്തൂരിരംഗന്‍ കമ്മിറ്റി ഇതിനായി സ്വീകരിച്ച രീതിശാസ്ത്രം അദ്ദേഹത്തിന്റെ അജണ്ട അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നുണ്ട്. അതുപ്രകാരം, പശ്ചിമഘട്ടത്തിന്റെ വെറും 37% മാത്രം ‘സ്വാഭാവിക ഭൂപ്രദേശ’ മെന്ന പേരില്‍ സംരക്ഷണത്തിനായി പരിഗണിച്ചാല്‍ മതിയെന്നും, ബാക്കി ഭാഗം മുഴുവന്‍ ‘സാംസ്‌കാരിക ഭൂപ്രദേശ’മെന്ന പേരില്‍ എന്തുതരം വികസനത്തിനും തുറന്നു കൊടുക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യക്തമായി പറഞ്ഞാല്‍, ആകെയുള്ള 1,64,280 ചതുരശ്ര കിലോമീറ്റര്‍ വരുന്ന പശ്ചിമഘട്ടത്തിന്റെ 60,000 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് സംരക്ഷിക്കാന്‍ ആവശ്യപ്പെടുന്നത്.
മറ്റു നിയമങ്ങളാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ദേശീയോദ്യാനങ്ങള്‍, സംരക്ഷിത വനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍, ലോക പൈതൃകപ്പട്ടികയിലുള്‍പ്പെട്ട സ്ഥലങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടെയാണ് നേരത്തെ പറഞ്ഞ 60,000 ചതുരശ്ര അടി കിലോമീറ്റര്‍ സ്വാഭാവിക ഭൂപ്രദേശമായി കണക്കിലെടുത്തത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
അത്ഭുതമെന്ന് പറയട്ടെ ഈ സംരക്ഷിത പ്രദേശങ്ങളില്‍പ്പോലും ചില ഉപാധികളോടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ആകാമെന്നാണ് കസ്തൂരിരംഗന്‍ പറഞ്ഞിരിക്കുന്നത്.....
ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍; ഒരു അവലോകനം: 'via Blog this'
pls visit : http://marunadanmalayali.com/index.php?page=newsDetail&id=25469 or bhakshyaswaraj.blogspot.in
മറുപടിഇല്ലാതാക്കൂതാമസിക്കാന് ഒരിടം ലഭിക്കുന്നതിനും ഉപജീവനത്തിനുമായി ഇടുക്കി,മലബാറിന്റെ കിഴക്കന്‍ മലയോര മേഖല എന്നിവടങ്ങളിലേക്ക് കുടിയേറിയ സാധാരണക്കാര്‍ നിരവധിയുണ്ട്. എന്നാല്‍, ഈ വിഭാഗത്തില്‍ പെടാത്തതും വന്‍ പ്രമാണിമാര്‍ കൈവശം വച്ചിരിക്കുന്നതുമായ ഭൂമിയും ഇവിടെ ധാരാളമുണ്ട് .മലയോര മേഖലയിലെ ഓരോരുത്തരുടെയും കൈവശമുള്ള ഭൂമിയുടെ അളവ്, ഇവര്‍ക്ക് മറ്റെവിടെയെങ്കിലും ഭൂമിയുണ്ടോ- ഇവയെല്ലാം പരിശോധിച്ച് തുടര്‍നടപടി എടുക്കേണ്ടതാണ് . ഗാഡ് ഗില്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പിലാക്കി പശ്‌ചിമഘട്ടത്തിന്റെ സംരക്ഷണത്തിനു പ്രത്യേക ഉദ്യോഗസ്ഥരെ അതാതു സംസ്ഥാനങ്ങളില്‍ നിയമിച്ചു നിയമങ്ങള്‍ തെറ്റിക്കുന്നവരെ പിടികൂടാനായിപോലീസ്,വനം വകുപ്പ്,വന ജാഗ്രത സമിതികള്‍ എന്നിവയെ സജ്ജമാക്കി മാതൃകപരമായി ശിക്ഷിക്കുകയാണ് ചെയ്യേണ്ടത് . പശ്‌ചിമഘട്ട പ്രദേശത്തു ഒരു കുടുംബത്തിനു കൈവശം വെക്കാന്‍ പരമാവധി ഒരു ഹെക്റ്റര്‍ സ്ഥലം (2.5 ഏക്കര് ) ആക്കി നിലനിര്‍ത്തി ബാക്കി സ്ഥലം കണ്ടു കെട്ടി ഭൂ രഹിതര്‍ ,വികസനത്തിനായി കുടിയൊഴിക്കപെട്ടവര്‍, ആദിവാസികള്‍ക്ക് എന്നിവര്‍ക്ക് കൃഷി ചെയ്യാന്‍ / സര്‍ക്കാരിലേക്ക് വന ഭൂമിയാക്കി മാറ്റുക.
മറുപടിഇല്ലാതാക്കൂ