.......ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം അരാഷ്ട്രീയ ജീവികളുടെ വിജയമെന്ന് നടന്‍ മോഹന്‍ലാല്‍ . വിപ്ലവമല്ല.....വെളിപാട് എന്ന പേരില്‍ സ്വന്തം ബ്ലോഗിലാണ് ലാലിന്റെ കുറിപ്പ്. തന്റെ മകനും മകളും പ്രതിനിധാനം ചെയ്യുന്ന തലമുറയെ അരാഷ്ട്രീയ ജീവികളെന്ന് വിളിച്ച് പരിഹസിക്കുകയാണ് പതിവ്. അവര്‍ ചേര്‍ന്നാണ് 28 സീറ്റുകള്‍ നേടിയത്. സൃഷ്ടിപരമായി രാഷ്ട്രീയത്തില്‍ ഒന്നും സംഭവിക്കുന്നില്ല. പച്ചപ്പ് കിളിര്‍ക്കാത്ത തരിശായി രാഷ്ട്രീയം മാറിയെന്നും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എല്ലാവരെയും പോലെ താനും ശുദ്ധീകരണപ്രകിയ പ്രതീക്ഷിക്കുന്നുവെന്നും ലാല്‍ ബ്ലോഗില്‍ കുറിച്ചു.
രണ്ട് കാര്യങ്ങള്‍ ഞാന്‍ പറയാറില്ല. പരദൂഷണവും രാഷ്ട്രീയവും. ആദ്യത്തേത് ഏറ്റവും മോശമായ ഒരു കാര്യവുമാണ്. രാഷ്ട്രീയം പറയാത്തത് അതില്‍ വേണ്ട പരിഞ്ജാനമില്ലാത്തതു കൊണ്ടും..ഇങ്ങനെ എഴുതിയാണ് മോഹന്‍ലാല്‍ തന്റെ പുതിയ കുറിപ്പ് തുടങ്ങുന്നത്. ഇന്ത്യയിലെ രാഷ്ട്രീയവ്യവസ്ഥിതിയെ കുറിച്ചും അതില്‍ വരുന്ന മാറ്റങ്ങളെ കുറിച്ചും വിശദമായി തന്നെ മോഹന്‍ലാല്‍ ബ്ലോഗില്‍ പ്രതിപാദിക്കുന്നുണ്ട്.
Mohanlal:
'via Blog this'
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ