റ്റ്വന്റി റ്റ്വന്റി - ഞാനും നീയും ‘എന്റെ’, ‘നിന്റെ’ എന്ന ചിന്ത
വെടിഞ്ഞപ്പോഴുണ്ടായോരു കൂട്ടായ്മയല്ലോ!
നമ്മളൊന്നെന്നുള്ള ബോധം തുളുമ്പുമ്പോള് ജയിക്കുന്നു
ഞാനും നീയും! വിന് വിന് !!- റ്റ്വന്റി റ്റ്വന്റി !!!- ആനന്ദം!!!!
ചെല്ലാനംകാര് നമ്മള്ക്കുള്ളോരാവശ്യങ്ങള് അറിയുന്നോര്
അവ സാധ്യമാക്കാനല്ലോ പ്രതിനിധികള്
അവര് കക്ഷിരാഷ്ട്രീയത്തിന് അടിമത്തം വിട്ടിട്ടല്ലോ
നമ്മെ നയിച്ചീടാനായിങ്ങണിനിരന്നു!
കടല്ത്തീരത്തുള്ളോര്, കടല്കേറ്റ ദുരിതങ്ങള്
വര്ഷംതോറും അനുഭവിച്ചിടുന്നോര് നമ്മള്,
കക്ഷിരാഷ്ട്രീയം നോക്കാതെ ഒന്നുചേര്ന്നു ശക്തരായാല്
ആവശ്യങ്ങള് സാധിച്ചീടാമെന്നറിയുന്നു!
കടലെടുത്തിവിടത്തെ കരയെത്ര നഷ്ടപ്പെട്ടെ-
ന്നറിയുന്നോര് നമ്മള് കടല് ഭിത്തി കെട്ടാനായ്
ഭരണത്തില് കയറ്റിയ ഇടതരും വലതരും
അവഗണിച്ചപ്പോള് തിരിച്ചറിവു നേടി!
കക്ഷിരാഷ്ട്രീയക്കാരെല്ലാം ജനങ്ങളെ ഭിന്നിപ്പിച്ചു
ഭരിക്കുമ്പോഴല്ലോ ജനം തകര്ന്നിടുന്നു.
അതു തിരിച്ചറിയുന്ന ജനങ്ങളെയൊരുമിക്കാന്
ഉണര്ത്തീടും റ്റ്വന്റി റ്റ്വന്റി ജനംതന്നെയാം!
കടല്ഭിത്തി പുലിമുട്ടും നിര്മിച്ചീടാന് ജനശക്തി
ഭരണശക്തിയായ് മാറാതാവില്ലെങ്ങെങ്ങും!
അവ നിര്മിച്ചീടില് നാടു സുരക്ഷിതമാകും നാട്ടില്
കടല്തന്നെ സമൃദ്ധിയും ധനവും നല്കും!
കടലോരഗ്രാമത്തിന്റെ ഭംഗികാണാന് കടലുകള്
കടന്നിവിടെത്തിച്ചേരും മറുനാട്ടുകാര്
അതിഥികള്ക്കന്തെല്ലാമാം ഗ്രാമഭംഗിയെന്നുകാട്ടി-
ക്കൊടുത്തീടില് നമ്മള് ധന്യര്! ധനികരുമായ്!!
ഇത് വഞ്ചിപ്പാട്ടായും ചെത്തിമന്ദാരം തുളസി എന്നുതുടങ്ങുന്ന പാട്ടുപോലെയും ദുഃഖവെള്ളിയാഴ്ച ക്രിസ്ത്യാനികള് ചൊല്ലാറുള്ള പുത്തന്പാനയുടെ (അമ്മകന്നിമണിതന്റെ നിര്മലദുഃഖങ്ങളിപ്പോള്... എന്നു തുടങ്ങുന്ന) പന്ത്രണ്ടാം പാദം പോലെയും പാടാവുന്നതാണ്.
പകുതി പഞ്ചായത്തുകളിലെങ്കിലും ജനങ്ങളുടെ സ്വന്തംസ്ഥാനാര്ഥികള് നിര്ണായകസ്വാധീനം നേടും. ഇടതോ വലതോ ബിജെപിയോ അല്ലാത്ത അനേകരിവിടെ വിജയിക്കും. ഭരതനെ വനവാസിയായിരുന്ന രാമന് സ്വാധീനിച്ചിരുന്നതുപോലെ സ്വന്തം സ്വാധീനം ഭരണത്തില് നടക്കുന്നതു കാണുന്ന ബഹുഭൂരിപക്ഷം ജനങ്ങള്ക്കും സ്വന്തം ശക്തി മനസ്സിലാകും. നിസ്വാര്ഥമതികള് ഭരിച്ചാലേ നാടുനന്നാവൂ എന്ന ഉത്തമബോധ്യമുണ്ടാകുന്ന അവര് നിയമസഭയില് നിര്ണായക സ്വാധീനംചെലുത്താന് കഴിയുന്ന 15 സ്ഥാനാര്ഥികളെയെങ്കി ലും വിജയിപ്പിക്കും. കേരളം നേര്വഴിയിലാകാന് ഇതുമതി!!''
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ