2021, ഫെബ്രുവരി 16, ചൊവ്വാഴ്ച

സ്ത്രീകൾ രാഷ്ട്രീയ നീതിക്ക് - പ്രചാരണ കാമ്പയിൻ ഉദ്ഘാടന റിപ്പോർട്ട്

 https://chat.whatsapp.com/HtPZHCd81zQD15oBvPfTBV


Women 4 Political Justice കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യധാര രാഷ്ട്രീയ പാർട്ടികള്‍ 50% സ്ത്രീകളെ സ്ഥാനാർഥികള്‍ ആക്കണമെന്നുള്ള പ്രചാരണ കാമ്പൈന്റെ ഉൾഘാടനത്തോട് അനുബന്ധിച്ചുള്ള ദേശീയ സെമിനാര്‍ 9/2 ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് തുടങ്ങി. പങ്കെടുക്കാനെത്തിയ അംഗങ്ങളില്‍ ജോതി നാരായണന്‍, സുൾഫത്ത്, റീത്ത ആന്റണി, മാഗ്ലിന്‍, ബാൽക്കിസ് ബാനു, രാജമ്മ, അനഘ, ശാന്തി മത്തായി, ശാന്ത ജോർജ്,, ഫിലിപ്പ്, ഉഷ നായര്‍, അഭിനയ, ബാലകൃഷ്ണന്‍, കുഞ്ഞിക്കണ്ണന്‍, പ്രസേനന്‍, ഫിലിപ്കുട്ടി, നാസര്‍, അനില്‍ ജോസ്,       തുടങ്ങിയവര്‍ പരിചയപ്പെടുത്തുകയും, വിഷയത്തെക്കുറിച്ചുള്ള ധാരണ പങ്കു വെക്കുകയും ചെയ്തു. 

ഓടീഷയില്‍ നിന്ന് വന്ന കൺഷിര അഗർവാള്‍ അവർ നടത്തുന്ന നേത്രി ഫൌണ്ടഷനെക്കുറിച്ച് വിശദീകരിച്ചു. 2019 മുതല്‍ ഇംഗ്ലീഷിലും തമിഴിലും വിവിധ പരിശീലന പരിപാടികള്‍ വഴി 259 സ്ത്രീകളെ ഇതുവരെ രാഷ്ട്രീയമായി ശാക്തീകരിച്ചിട്ടുണ്ട്. പ്രാദേശിക രാഷ്ട്രീയത്തിനെ മനസ്സിലാക്കി, സാങ്കേതികതയുടെ സഹകരണത്തോടെ പ്രായോഗീക നിർദ്ദേശങ്ങള്‍ നൽകാന്‍ നേത്രി ശ്രമിക്കുന്നു. നിയമനിർമ്മാണ സഭകളില്‍ ഒന്നോ രണ്ടോ സ്ത്രീകള്‍ വരുന്നതിനു പകരം സ്ത്രീകളുടെ ഒരു വലിയ പട അസ്സംബികളിലും, ലോക്സഭയിലും പ്രവർത്തിക്കുന്ന സ്വപ്നമാണ് നേത്രിക്ക്.

8:45 നു അനില്‍ ജോസിന്റെ സ്വാഗതത്തോടെ സെമിനാര്‍ ആരംഭിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി വിജിത പ്രദീപ്‌ നന്മയും പ്രസാദും കൂടി ഏകദേശം 300 ഓളം പേരെ ഫോണില്‍ വിളിക്കുകയും അഞ്ഞൂറിലേറെപ്പെർക്ക്  വ്യക്തിപരമായി ഇന്നത്തെ മീറ്റിങ്ങിന്റെ സന്ദേശം അയച്ചിട്ടുണ്ട്. CPM, കോൺഗ്രസ്‌, CPI, മുസ്ലീം ലീഗ് എന്നീ പാർട്ടികളിലെ നൂറോളം സ്ത്രീ നേതാക്കളെയും കേരളത്തിലെ 200 ഓളം സ്ത്രീ ആക്ടിവിസ്റ്റ്കളെ ബന്ധപ്പെട്ട കാര്യം അനില്‍ ജോസ് വിശദീകരിച്ചു. 52% സ്ത്രീകളുള്ള കേരളത്തിലെ നിയമസഭയില്‍ വെറും 6.4% വനിതാ അംഗങ്ങള്‍ മാത്രമാണുള്ളത്. ലോക്സഭയില്‍ 5% ഉം. സ്ത്രീകളോട് സമൂഹം ഇത്രയും  പതിറ്റാണ്ടുകളായി നടത്തിയ നീതി നിഷേധത്തിന് ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു തിരുത്തല്‍ വരുത്താന്‍ മുഖ്യ രാഷ്ട്രീയ കക്ഷികൾക്ക്  പ്രചോദനമാകാനും കാരണമാകാനും നമുക്ക് ശ്രമിക്കാം. ഈ സെമിനാറില്‍ വിഷയം അവതരിപ്പിക്കുന്ന ശക്തിയെയും, ആളുകളെ പങ്കെടുപ്പിക്കാന്‍ ശ്രമിച്ച വിജിതയെയും, പ്രസാദിനെയും, ധാരാളം സ്ത്രീകളുടെ നമ്പറുകള്‍ തന്നു പ്രോത്സാഹിപ്പിച്ച VP സുഹ്ര, Adv. ആതിര, ഷൌക്കത്ത് അലി എറോത്ത്, ഗ്രേസ് ആലപ്പുഴ, എന്നിവരെയും, പ്രോത്സാഹിപ്പിച്ച Adv. ജോണ്‍ ജോസഫ്‌, ജ്യോതി നാരായണന്‍ എന്നിവരെയും മറ്റെല്ലാ അംഗങ്ങളെയും, സ്വാഗതം ചെയ്തു.

എന്തുകൊണ്ടാണ് Women 4 Political Justice കേരളത്തില്‍ വേണ്ടി വന്നതെന്ന് ജ്യോതി നാരായണന്‍ കണക്കുകള്‍ നിരത്തി അവതരിപ്പിച്ചു. രണ്ടു വർഷമായി പ്രവർത്തിക്കുന്ന സംഘടനക്കു സ്ത്രീകളെ സമൂഹത്തിന്റെ വ്യത്യസ്ത ഇടങ്ങളില്‍ മുന്നോട്ടു കൊണ്ട് വരാനുള്ള ഉദ്യേശവും പ്രവർത്തന പദ്ധതികളും പ്ലാന്‍ ചെയ്യുന്നു. സഹകരിക്കാവുന്ന എല്ലാ സംഘടനകളോടും ചേർന്ന്  ലക്ഷ്യത്തിലേക്ക് ശ്രമിക്കും. ഇപ്രാവശ്യം സ്ത്രീകളുടെ അർഹമായ പ്രാതിനിത്യം ഇല്ലാത്ത മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ത്രീകളെ അനുകൂലിച്ച് പ്രചരണം നടത്തുന്നതുൾപ്പടെ ഉള്ള കാര്യങ്ങള്‍ അവര്‍ വിവരിച്ചു. ഒരു മുതിർന്ന വനിതാ ഉദ്യോഗസ്ഥയെ അപമാനിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ നീലോഹിത ദാസൻ നാടാർ പ്രതിയായ ശേഷം നടന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ സ്ഥാനാർഥിത്തത്തിനെതിരെ സ്ത്രീകൾ പ്രചരണം നടത്തുകയും അദ്ദേഹത്തെ ഒഴിവാക്കിയതും ഇപ്പോൾ ഓർമ്മിക്കുന്നു.

അതിനു ശേഷം സംസാരിച്ച സുൽഫത്ത് സ്ത്രീകളുടെ രാഷ്ട്രീയ അവകാശങ്ങൾക്ക് വേണ്ടി ഇതുവരെ കേരളത്തില്‍ നടന്നിട്ടുള്ള പ്രവർത്തനങ്ങളുടെ ചരിത്രം വിശദീകരിക്കുകയും, അതിനെ മുന്നോട്ടു കൊണ്ടുപോകാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും ആവശ്യപ്പെട്ടു. സമാന മനസ്കരായ എല്ലാ സ്ത്രീപുരുഷന്മാരും, സംഘടനകളും മറ്റു പാർശ്വവൽക്കരിക്കപ്പെട്ട ആളുകളും ഒരുമിച്ചു ശ്രമിച്ചാല്‍ ഇതെല്ലം സാധിക്കും.

പിന്നീട് ശക്തിയും അതിന്റെ മുഖ്യസംഘാടകയായ താരാ കൃഷ്ണസ്വാമിയെയും അനില്‍ ജോസ് പരിചയപ്പെടുത്തുകയും അവരുടെ അവതരണത്തിനായി ക്ഷണിക്കുകയും ചെയ്തു.'

ശക്തി എങ്ങനെ ആണ് സ്ത്രീ വിഷയങ്ങളിൽ ഇടപെടുന്നത് എന്ന് താരാ കൃഷ്ണസ്വാമി വിശദീകരിച്ചു. പല തലങ്ങളിലായി ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ ഇടപെടാൻ കഴിഞ്ഞതിന്റെ അനുഭവങ്ങളാണ്, 2018 ൽ ശക്തി തുടങ്ങാൻ കാരണം.

ഇന്ത്യയിൽ പകുതിയോളം സ്ത്രീ വോട്ടറന്മാരായിട്ടും 91% MLA മാരും 86%, MP മാരും പുരുഷന്മാരാണ്. അതിൽ തന്നെ ഏറ്റവും കുറവ് വനിതകൾ കേരളത്തിലാണ്. ഒരു വിഷയത്തിലുള്ള തീരുമാനത്തെ സ്വാധീനിക്കാൻ മാത്രം എണ്ണം സ്ത്രീകൾ നിയമനിർമ്മാണ സഭകളിൽ ഉണ്ടാകുന്നതിനായാണ് ശക്തി പ്രവർത്തിക്കുന്നത്. ശക്തിക്ക് ഒരു പാർട്ടിയുമായിട്ടും ബന്ധമില്ല. ഇതിനു ഭാരവാഹികളില്ല. ആർക്കും ഇതിൽ പ്രവർത്തിക്കാം.

കൂടുതൽ സ്ത്രീകൾ നിയമനിർമ്മാണ സഭകളിൽ എത്താൻ ഒരു വഴി നിയമം വഴിയുള്ള സംവരണമാണ്. രാഷ്ട്രീയ പാർട്ടികൾ കൂടുതൽ സ്ത്രീകളെ മത്സരിപ്പിക്കുക എന്നതാണ് മറ്റൊരു മാർഗ്ഗം. ഭരണഘടനാ നൽകുന്ന തുല്യ അവകാശം വിനിയോഗിക്കാൻ തയ്യാറായി ധാരാളം സ്ത്രീകൾ മുന്നോട്ടു വരുന്നു എന്നത് സന്തോഷകരമാണ്. എന്നാൽ, നമ്മുടെ രാജ്യത്തിന്റെ വലിപ്പവും, സംസ്കാരത്തിലും വിശ്വാസങ്ങളിലും ഉള്ള വൈവിധ്യവും, ഒരു തടസ്സം തന്നെ ആണ്. പൊതു രംഗത്ത് വരുന്ന സ്ത്രീകളെക്കുറിച്ചുള്ള അപവാദങ്ങളും സ്ത്രീകളെ തിരഞ്ഞെടുപ്പിൽ നിറുത്തിയാൽ തോൽക്കുമെന്നുള്ള ധാരണയും അവർക്ക് വേണ്ടിയുള്ള പ്രചാരണങ്ങളുടെ കുറവും മാധ്യമങ്ങളുടെ പ്രതിലോമപരമായ അവതരണങ്ങളും തടസ്സങ്ങളാണ്.

കഴിഞ്ഞ ലോക്‌സാഭാ തിരഞ്ഞെടുപ്പിൽ 8048 സ്ഥാനർഥികളിൽ 8.9% മായ 711 പേരായിരുന്നു സ്ത്രീകൾ. എന്നാൽ അതിൽ 78 പേര് ജയിച്ചു.

അതായത് 11%. സ്ത്രീകളായ നേതാക്കളെ വീട്ടമ്മയായും കുടുംബവുമായി ബന്ധപ്പെടുത്തി കാണാനുമാണ് എല്ലാവർക്കും ത്വര.

(1) വനിതാ MLA മാരെ വിളിക്കുക,

(2) MP മാരെ വിളിക്കുക,

(3) രാഷ്ട്രീയ പാർട്ടികളോട് അവരുടെ സ്ഥാനാർഥി പട്ടികയിൽ ജനസംഖ്യക്ക് ആനുപാതികമായി സ്ത്രീകളുണ്ടാകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർബന്ധിക്കുവാൻ ആവശ്യപ്പെടുക എന്നിങ്ങനെ ശക്തി നടത്തിയ പല ക്യാമ്പയിനുകളും മാധ്യമ ശ്രദ്ധ നേടിയിട്ടുണ്ട്.

ഒരു ക്യാമ്പയിൻ നടത്തുമ്പോൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ പ്രധാനപ്പെട്ടത് താഴെ പറയുന്നു.

(1) എപ്പോഴാണ് എന്നത് 

(2) വിഷയം എന്താണെന്നത് 

(3) ലളിതമായ രീതിയുള്ള സന്ദേശം

(4) വ്യത്യസ്തരായ ആളുകളുടെ പരമാവധി പങ്കാളിത്തം

(5) മാധ്യമങ്ങളുടെ ശക്തമായ പിന്തുണ

(6) വിഷയം പരമാവധി ആളുകളിൽ എത്തിക്കാൻ വികാരങ്ങളെ എങ്ങനെ ഉപയോഗിക്കാം

ബാഗ്ലൂരിൽ ശക്തി തുടങ്ങുമ്പോൾ വളരെ കുറച്ചു സന്നദ്ധ പ്രവർത്തകരെ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ക്രമത്തിൽ ഇന്ത്യയിൽ എല്ലായിടത്തും അർപ്പണ ബോധത്തോടെ പ്രവർത്തിക്കുന്ന ധാരാളം സന്നദ്ധ പ്രവർത്തകർ അംഗങ്ങൾ ആയി ഉണ്ട്.

കേരളത്തിൽ ഈ ക്യാമ്പയിൻ ജനശ്രദ്ധയിൽ കൊണ്ടുവരാൻ ആദ്യം

1. ആവശ്യങ്ങൾ ഉന്നയിച്ച് ഒരു മെമ്മറാണ്ടം രാഷ്ട്രീയ പാർട്ടികൾക്കും മുന്നണികൾക്കും നൽകുക.

2. മാധ്യമ ശ്രദ്ധ കിട്ടുന്ന രീതിയിൽ സെമിനാർ സംഘടിപ്പിക്കുക.

3. അറിയപ്പെടുന്ന വ്യക്തിത്വങ്ങളെയും രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളെയും പ്രചാരണത്തിന് ഉപയോഗിക്കണം.

4. ഓരോരുത്തർക്കും ഇത് അവരുടെ ക്യാമ്പയിൻ ആണെന്ന് തോന്നണം.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒഡിഷയിൽ BJD 33% വും ബംഗാളിൽ TMC 41% സ്ത്രീകളെ സ്ഥാനാർഥികളാക്കിയത് ഇത്തരം ക്യാമ്പയിനുകൾക്ക് ഫലമുണ്ടെന്ന് തെളിയിക്കുന്നു.

പിന്നീട് നടന്ന ചർച്ചയില്‍ കുഞ്ഞിക്കണ്ണന്‍ ചെറുകാട്, അബ്ദുല്‍ ലത്തീഫ്, രാമകൃഷ്ണന്‍, ഫിലിപ്പ്, വിജിത, ശാന്തി മത്തായി, Adv. ജോണ്‍ ജോസഫ്‌, ജോൺസൺ ഫെർണാണ്ടസ്, Adv. സാബു ഫിലിപ്പ്, എന്നിവര്‍ സംസാരിച്ചു.

ഫിബ്രവരി അവസാനത്തോടെ എല്ലാ മുന്നണികളുടെയും സ്ഥാനാർഥി നിർണ്ണയം പൂർത്തിയാകും എന്നതിനാല്‍, ഈ മാസം മുഴുവന്‍ എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും രാത്രി 8:30 മുതല്‍ ഇതേ ലിങ്കില്‍ മീറ്റിംഗ് കൂടാമെന്നും, പദ്ധതികള്‍ ആസൂത്രണം ചെയ്യലും, പ്രവർത്തനങ്ങള്‍ വിലയിരുത്താമെന്നും തീരുമാനിച്ചു. സ്ത്രീകളുടെ ആവശ്യങ്ങള്‍ മൂത്രപ്പുരകളും മുലയൂട്ടല്‍ കേന്ദ്രങ്ങളും മാത്രമാണെന്ന ചിന്ത ഉപേക്ഷിക്കണമെന്നും, സമരങ്ങളില്‍ സ്ത്രീകളെ പുരുഷന്മാര്‍ സംരക്ഷിക്കുന്നു എന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ അനാവശ്യമണെന്നും, ജനറല്‍ സീറ്റില്‍ ജയിക്കുന്ന ധാരാളം സ്ത്രീകള്‍ ഉണ്ടെന്നും, ചർച്ചകള്‍ ഉയർന്നു. 

മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പ്രത്യേകമായും സമൂഹത്തിലെ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് പൊതുവായും മാഗ്ലിൻ ഫിലോമിന നടത്തിയ അവലോകനവും ശ്രദ്ധേയമായി.

എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും മീറ്റിനിങ്ങിൽ രാത്രി 8:30 മുതൽ പങ്കെടുക്കാനുള്ള ഗൂഗിൾ മീറ്റ് ലിങ്ക് :


https://meet.google.com/gwq-rirj-gzg?hs=224


10:30 നു വിജിത പ്രദീപ്‌ നന്മ നന്ദി പറഞ്ഞതോടെ സെമിനാര്‍ അവസാനിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ