2017, മാർച്ച് 23, വ്യാഴാഴ്‌ച

CB with SHE for HE എന്താണ്?

ഗുരു നിത്യചൈതന്യയതിയുടെ പ്രചോദനത്താല്‍ ഞാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് വിഭാവനം ചെയ്ത ഒരു സാങ്കല്പിക സര്‍വകലാശാല (Virtual Uni-versity)യുണ്ട്.  IIIUUV (Institute of Information for In-formation with Universal Unitary Vision) എന്ന ആ സാങ്കല്പിക സര്‍വകലാശാലയുടെ, മണ്ണിലും മനസ്സുകളിലും വേരാഴ്ത്തി വളരേണ്ട പ്രായോഗിക ജീവിതവിദ്യാലയമാണ് CB with SHE for HE എന്ന സംവിധാനം.  
CB with SHE for HE യഥാര്‍ഥത്തില്‍ Creative Business with Scientific Health Empowerment for Higher  Education   ആണ്.  RCM (Right Concept Marketing) എന്ന മഹാപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരില്‍ ചിലര്‍ ചേര്‍ന്ന് വിഭാവനം ചെയ്ത് നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രായോഗിക ഉപരി വിദ്യാഭ്യാസ സംവിധാനമാണത്. (ഇപ്പോള്‍ത്തന്നെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമായി മൂന്നുകോടിയിലധികം അംഗങ്ങളും കേരളത്തില്‍മാത്രം മുന്നൂറിലേറെ കടകളുമുള്ള, RCM-ന് ശതകോടികളുടെ ആസ്തിയും സഹസ്രകോടികളുടെ വിറ്റുവരവും  ഉണ്ട്)ഗൃഹസദസ്സുകളിലൂടെ തുടങ്ങി ഏതാനും ദിവസങ്ങള്‍ നീളുന്ന ക്യാമ്പുകളിലൂടെ വികസിക്കുന്ന, എല്ലാവര്‍ക്കും ആരോഗ്യസുരക്ഷ ഉറപ്പാക്കുന്ന വിദ്യാഭ്യാസം. ഒപ്പം ആരോഗ്യകരമായ ആഹാര, ആഹാരപോഷണ ഉത്പന്നങ്ങളുടെ വിപണനത്തില്‍ പങ്കാളികളാകാനും അങ്ങനെ സാമ്പത്തിക സുരക്ഷിതത്വവും നിസ്വാര്‍ഥമായ സാഹോദര്യമനോഭാവവും നേടാനും കഴിയുംവിധമുള്ള ഒരു സമഗ്ര വിദ്യാഭ്യാസപദ്ധതിയാണ്CB for HE with SHE.
ധ്യാനാത്മകമായ ഉപകരണ സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ ഏതു മതസ്ഥര്‍ക്കും മതമില്ലാത്തവര്‍ക്കും അര്‍ഥബോധത്തോടെ സ്വാശീകരിക്കാവുന്ന ഒരു ധ്യാനാര്‍ഥനയോടെ ആയിരിക്കും പരിശീലനക്ലാസ്സുകളെല്ലാം തുടങ്ങുക. ഭാരതീയമായ ഉപനിഷദ് ദര്‍ശനങ്ങളുടെയും ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീ ബുദ്ധന്റെയും യേശുക്രിസ്തുവിന്റെയും മുഹമ്മദ് നബിയുടെയും നാരായണഗുരുവിന്റെയുമെല്ലാം പ്രചോദനത്താല്‍ എഴുതിയിട്ടുള്ള ആ ധ്യാനാര്‍ഥന താഴെ കൊടുക്കുന്നു:

സൃഷ്ടിസ്ഥിതിസംഹാരങ്ങളെല്ലാം
നിന്‍ ഹൃത്തില്‍ ഈശ്വരഭാവമായി.
ദൈവമേ ജ്ഞാനപ്രകാശമേ നീ
ഞങ്ങളില്‍ കത്തിജ്വലിച്ചു നില്പൂ!
ഞങ്ങളില്‍ ഞാനെന്ന ഭാവമുണ്ടായ്
വിദ്വേഷമായ് വളരാതിരിക്കാന്‍
സ്‌നേഹപ്രവാഹമായ് ചൈതന്യമായ്
ഞങ്ങളിലൂടൊഴുകുന്നു സത്യം!

ഞങ്ങളെ ശാന്തമനസ്‌കരാക്കി
സന്തോഷചിത്തരായ് സാഹോദര്യം
നിസ്വാര്‍ഥ കര്‍മത്താലെന്നറിയാന്‍
നീ വിവേകം പകരുന്നൂ നിത്യം!

ദൈവമേ നിന്നരുളന്‍പാണല്ലോ
ആ അന്‍പനുകമ്പയായൊഴുക്കി
ഭൂമിയെ സ്വര്‍ഗമായ് മാറ്റുവാനായ് 
ഞങ്ങളിങ്ങിന്നൊത്തു ചേര്‍ന്നിടുന്നു!

തുടര്‍ന്ന് ധനാത്മകചിന്തയില്‍ (Positive Thinking) അധിഷ്ഠിതമായ മാനുഷികധ്യാനം. എല്ലാവരും പരസ്പരം കൈകോര്‍ത്ത് വൃത്തരൂപത്തില്‍ ഇരുന്നുകൊണ്ടാണ് ഇതു ചെയ്യേണ്ടത്. സ്വന്തം ശ്വാസോച്ഛ്വാസത്തില്‍ ശ്രദ്ധിച്ചുകൊണ്ട് ഏതാനും മിനിറ്റ് ഇരുന്നശേഷം ശരീരത്തിലെ അവയവങ്ങളെല്ലാം അയച്ച് ശാന്തരായി ഇരിക്കുക. അതിനുശേഷം തന്റെ ഇരുവശത്തും ഇരിക്കുന്നവരുടെ കരം ഗ്രഹിച്ചുകൊണ്ട് ഇങ്ങനെ വിചാരിച്ചാല്‍  (ഒരാള്‍ ഉച്ചത്തില്‍ പറയുകയും അയാളുടെ വാക്കുകള്‍ അര്‍ഥമുള്‍ക്കൊണ്ട് സ്വാംശീകരിക്കുകയും ചെയ്താല്‍ മാനുഷികധ്യാനമായി:
പരസ്പരം മനസ്സിലാക്കാനും പരസ്പരാനന്ദജീവിതം നയിക്കാനും എങ്ങനെ സാധിക്കും എന്നു ഗ്രഹിക്കാന്‍ സാധിക്കുംവിധം എന്റെ വലതുവശത്തിരിക്കുന്നയാളുടെയും ഇടതുവശത്തിരിക്കുന്നയാളുടെയും വികാരവിചാരങ്ങളും സങ്കല്പങ്ങളും എന്നിലേക്കൊഴുകട്ടെ. ഇവര്‍ രണ്ടുപേര്‍ക്കും എനിക്കും മനസ്സു ശാന്തമാകട്ടെ. ചിത്തം സന്തോഷഭരിതമാകട്ടെ. 
ഞങ്ങളുടെ എല്ലാവരുടെയുംമേല്‍ വിശ്വവിധാതാവിന്റെ അനുഗ്രഹവര്‍ഷം പെയ്യട്ടെ. അതിനെ സ്‌നേഹമായും അനുകമ്പയായും ഞങ്ങളുടെ കുടുംബാംഗങ്ങള്‍ ഓരോരുത്തരിലേക്കും ഒഴുക്കാന്‍ ഞങ്ങള്‍ക്കു സാധിക്കട്ടെ. ഞങ്ങളുടെ കുടുംബാംഗങ്ങള്‍ തമ്മില്‍ത്തമ്മില്‍ എന്നപോലെ ഞങ്ങളുടെ സ്‌നേഹവാത്സല്യങ്ങള്‍ ഞങ്ങളുടെ അയല്‍ക്കാരിലേക്കും ഒഴുക്കാന്‍ ഞങ്ങള്‍ക്കു കഴിയട്ടെ. ഞങ്ങളുടെ ഓരോരുത്തരുടെയും അയല്‍ബന്ധങ്ങള്‍ ഹൃദയംഗമവും നിസ്വാര്‍ഥവുമായി മാറട്ടെ. ഞങ്ങള്‍ ഇന്ന് ഇടപെടുന്ന ഓരോരുത്തരോടും ഹൃദയസ്പര്‍ശിയായി ഇടപെടാന്‍ ഞങ്ങള്‍ ഓരോരുത്തര്‍ക്കും കഴിയട്ടെ. ഞങ്ങളുടെ സങ്കല്പങ്ങള്‍ വിശ്വവിധാതാവിന്റെ ഹിതത്തിനുചേര്‍ന്നതും പരസ്പരപൂരകവുമാക്കാന്‍ കഴിഞ്ഞാല്‍ ഈ ഭൂമി സ്വര്‍ഗമായി മാറുമെന്ന് ഞങ്ങള്‍ അറിയുന്നു.

NB



contact: 9447858743 

2017, മാർച്ച് 14, ചൊവ്വാഴ്ച

ആഗോള പ്രതിസന്ധിക്ക് പ്രാദേശിക പരിഹാരം


ഇന്ന് ആഗോളമായി ജീവരാശി നേരിടുന്ന വലിയ പ്രതിസന്ധിക്ക്  പരിഹാരം തേടുന്ന  രണ്ടു നിര്‍ദേശങ്ങളായിരുന്നു ഈ ബ്ലോഗിലെ കഴിഞ്ഞ രണ്ടു പോസ്റ്റുകളും. പരസ്പരവിരുദ്ധമെന്നു തോന്നാവുന്ന രണ്ടു നിര്‍ദേശങ്ങളും സമന്വയസ്വഭാവമുള്ളതായി തോന്നുന്നതിനാലാണ് ഈ പോസ്റ്റ്.

രണ്ടു പോസ്റ്റും തന്നോടൊപ്പം ചേരാനുള്ള ക്ഷണമാണ്. രണ്ടു പേര്‍ക്കും വ്യത്യസ്തമായ കാഴ്ചപ്പാടുകളാണുള്ളത്. ഒരാള്‍ സ്വദേശിയുടെ പ്രാധാന്യമറിയുന്നയാള്‍. രണ്ടാമത്തെയാള്‍ ആഗോളവത്കരണത്തിന്റെ വക്താവ്. സ്വാഭാവികമായിത്തന്നെ രണ്ടും തമ്മില്‍ എങ്ങനെ സമന്വയിപ്പിക്കാനാവും എന്ന് ആര്‍ക്കും സംശയംതോന്നും. ആദ്യപോസ്റ്റിന്റെ രചയിതാവായ ഞാന്‍ ഒരു നാരായണഗുരുകുല ശിഷ്യനാകയാല്‍മാത്രമാണ് സമന്വയം സാധ്യമാണ് എന്നെഴുതാന്‍ കഴിയുന്നത്.

'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്നു കുറിച്ച നാരായണഗുരു എല്ലാ നരവംശങ്ങളെയും ഒന്നായി കണ്ടുകൊണ്ടാണ് 'പുണര്‍ന്നു പെറുമെല്ലാം ഒരിനമാം' എന്നും 'മനുഷ്യര്‍ക്ക് മനുഷ്യത്വമാണ് ജാതി'യെന്നും വ്യക്തമാക്കിയത്. അദ്ദേഹം തനിക്കു കിട്ടിയ ദക്ഷിണയില്‍നിന്ന് 1925-ല്‍ 1500രൂപാ നല്കി തന്റെ ശിഷ്യപ്രമുഖനും SNDP യോഗം സ്ഥാപകനായ ഡോ. പല്പുവിന്റെ മകനുമായ ശ്രീ. പി. നടരാജന് സോര്‍ബോണ്‍ സര്‍വകാലാശാലയിലേക്ക് ശാസ്ത്രത്തില്‍ ഉപരിപഠനം നടത്തി ഡോക്ടറേറ്റെടുക്കാന്‍ പ്രോത്സാഹനം നല്കിയത് ലോകം ഒന്നാണ് എന്ന വ്യക്തമായ ബോധ്യത്തോടെയായിരുന്നു. തനിക്കു സന്ന്യാസിയാകാന്‍ കഴിഞ്ഞത് പാശ്ചാത്യസംസ്‌കാരസ്വാധീനം കൊണ്ടുകൂടിയായിരുന്നു എന്ന് അദ്ദേഹം വ്യക്തമായി ഗ്രഹിച്ചിരുന്നു. തന്റെ ആശയങ്ങള്‍ നമ്മുടെ നാട്ടിലുള്ളവര്‍ അംഗീകരിക്കണമെങ്കില്‍ പാശ്ചാത്യരാരെങ്കിലും വന്ന് ഇംഗ്ലീഷില്‍ പറയേണ്ടിവരും എന്നും അദ്ദേഹം ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. (ഇപ്പോള്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പാ പറയുന്ന പല കാര്യങ്ങളും ഒരു നൂറ്റാണ്ടുമുമ്പ് നാരായണഗുരുപറഞ്ഞതാണല്ലോ എന്നോര്‍ക്കുന്ന എന്നിലുണ്ടാകുന്ന അഭിമാനം എനിക്കുള്ള പ്രാദേശികഗുരുത്വമോര്‍ത്താണ്. അതിലുള്ള പ്രാദേശികബോധം അപകടകരമൊന്നുമല്ലല്ലോ.)

പിന്നീട് നടരാജഗുരുവായിത്തീര്‍ന്ന ഡോ. പി നടരാജന്‍ തന്റെ Integrated Science of the Absolute എന്ന മാസ്റ്റര്‍പീസിനൊപ്പം ഏകലോക സര്‍ക്കാരിനും ഏകലോക വിദ്യാഭ്യാസത്തിനും ഒക്കെ മാനിഫെസ്റ്റോകളും ഏകലോകസാമ്പത്തികതയ്ക്ക് ഒരാമുഖവും തയ്യാറാക്കിത്തരുകയുണ്ടായി. നടരാജഗുരുവിന്റെ ശിഷ്യനായ നിത്യചൈതന്യയതിയോട് എന്റെ ഈ സമന്വയദര്‍ശനത്തിനു ഞാന്‍ കടപ്പെട്ടിരിക്കുന്നു.

Think Globally, Act Locally എന്ന കാഴ്ചപ്പടാണ് എനിക്കുള്ളത്. ആഗോളവത്കരണത്തിന്റെ പേരില്‍ ബഹുരാഷ്ട്രക്കുത്തകകള്‍ നമ്മെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നതിനെ സ്വദേശിസംരംഭങ്ങളിലൂടെ പ്രതിരോധിക്കേണ്ടതുണ്ട് എന്ന കാര്യത്തില്‍ എനിക്കു സംശയമേയില്ല. മോഡി പ്രാദേശികവാദത്തിന്റെ വക്താവൊന്നുമല്ലെന്നും യോഗായപ്പോലും ആഗോളവത്കരിച്ച ആഗോളവത്കരണത്തിന്റെ  ശക്തനായ വക്താവാണെന്നും ഞാന്‍ കരുതുന്നു. ആഗോളവത്കരണത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ പതഞ്ജലിയെയും റിലയന്‍സിനെയും സഹായിച്ചുകൊണ്ടിരിക്കുന്ന മോദിയെ ശ്രീ. ജെയിംസ് ലൂക്കാ നോക്കിക്കാണുന്നതുപോലെ എനിക്കു കാണാന്‍ കഴിയുകയില്ല. 

ആഗോളവത്കരണത്തിന്റെ കാലത്ത് സ്വദേശി സ്വാശ്രയ സംരംഭങ്ങള്‍ക്ക് തികച്ചും പ്രാദേശികവും വികേന്ദ്രീകൃതവുമായ ഒരു മുഖം പോരാ എന്ന ബോധ്യത്തോടെ, വിപണനരംഗത്തെ ലാഭം ഉപഭോക്താക്കള്‍ക്കിടയില്‍ മഹാത്മാഗാന്ധിയുടെ ട്രസ്റ്റീഷിപ്പ് സങ്കല്പം ഉൾക്കൊണ്ട് പങ്കുവയ്ക്കുന്ന RCM, ഡയറക്ട് മാര്‍ക്കറ്റിങ്ങിന്റെ തികച്ചും ഭാരതീയമായ ആവിഷ്കാരമാണ്. ഞാന്‍ CB for HE with SHE (Creativity Building for Higher Education with Scientific Humanist Empowerment) RCM-നോടു സഹകരിച്ചകൊണ്ടാണ് തുടങ്ങിവയ്ക്കുന്നത്. CB for HE with SHE, RCM-ന്റെ സ്വദേശി ഉത്പന്ന വിപണനത്തിനോടൊപ്പം പ്രവര്‍ത്തകരെയെല്ലാം ശാന്തമനസ്‌കരും സന്തോഷചിത്തരും വിവേകമതികളും ആക്കാനുള്ള വിദ്യാഭ്യാസവും സൗഖ്യവും ആരോഗ്യവും നല്കുന്ന പ്രായോഗികസംരംഭമാണ്. ഓരോ ഭാരതീയനെയും സാമ്പത്തികസ്വാശ്രയത്വത്തിലേക്ക് നയിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള, ഇന്ത്യയിലെ ജനസംഖ്യയുടെ ഒരു ശതമാനത്തിലധികം പേര്‍ക്ക് ഇപ്പോൾത്തന്നെ അംഗത്വമുള്ള  RCM, ശ്രീ. ജെയിംസ് ലൂക്കാ വിഭാവനംചെയ്യുന്ന, വിഭാഗീയതകള്‍ക്കെല്ലാം അതീതമായ ആഗോളപൗരത്വത്തിലേക്ക് നമ്മെയെല്ലാം നയിക്കും എന്നാണ് എന്റെ വിശ്വാസം. 
CB for HE with SHE എന്ന ഗ്രൂപ്പിൽ ചേരാൻ വിളിക്കുക: 9447858743 / 8848823989

2017, മാർച്ച് 11, ശനിയാഴ്‌ച

പുതിയ ബദല്‍

എന്റെ സ്നേഹിതനും അഭ്യുദയകാംക്ഷിയുമായ ശ്രീ. ജയിംസ് ലൂക്കാ, കണ്ണൂര്‍ അയച്ചുതന്ന 

ഈ ചിന്തകള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക! പ്രതികരിക്കുക!!


വെറുപ്പിന്റെ രാഷ്ട്രീയമാണ് ലോകമെങ്ങും 
വളര്‍ന്നു വരുന്നത്. 
പങ്കുവെക്കാനുള്ള ഭയമാണിതിന്റെ പ്രധാന ഹേതു.

ഭാവിയെക്കുറിച്ചുള്ള ഭയാശങ്കളാണ് പരമപ്രധാനം.

നമുക്കുള്ളതു കുറഞ്ഞുപോകുമെന്ന പേടിയാണേവര്‍ക്കും. 
നെഗറ്റീവ് ഫോഴ്‌സിന്റെ കുടിലതന്ത്രങ്ങള്‍കൊണ്ടുമാത്രമാണീ പേടി വളരുന്നത്.
എണ്ണവിലയിടിവാണിപ്പോളിതിന്റെ ഗതിവേഗം കൂട്ടിയത്.
സൗദിയും ഗള്‍ഫ് രാജ്യങ്ങളുമാണാദ്യം ഭയന്നവര്‍
രണ്ടാമതിതിനെ ഏറ്റുപിടിച്ചത് നമ്മുടെ രാജ്യവും.
പൗരാണിക ആത്മീയതയുടെ ലോകതലസ്ഥാനമാണെന്ന സത്യം നാം മറന്നു.
നരേന്ദ്രമോദിയാണിപ്പോളിതിന്റെ ബ്രാന്റ് അംബാസഡര്‍.
തമ്മില്‍തമ്മില്‍ അസൂയയും ഭയവും വളര്‍ത്തുന്ന കാറ്റാലിക് ഏജന്റാണിയാള്‍.
പിന്നീടാണിത് ബ്രിട്ടനിലേക്കും യു.എസ്.എ യിലേക്കും കടന്നു കയറിയത്.
അടുത്ത ഘട്ടത്തില്‍ ഫ്രാന്‍സിനെയും ജര്‍മ്മനിയെയും വിഴുങ്ങാനൊരുങ്ങുകയാണ്.
അവിടംകൊണ്ടും ഇവനടങ്ങാന്‍ ഇടയില്ലെന്ന് നാം തിരിച്ചറിയണം.
അമേരിക്കയിലിതിന്റെ വെടിയൊച്ചകള്‍ കേട്ടു തുടങ്ങി.
ലോകം മുഴുവനും വിഴുങ്ങാനുള്ള ആര്‍ത്തിയുണ്ടീപണ്ടാരത്തിന്
അവിശ്വാസത്തിന്റെ വിത്തുകളാണീ വിരുതന്‍ വിതച്ചു കൊണ്ടിരിക്കുന്നത്.
നമ്മുടെ ഉളളിലെ ഭീരുത്വമാണിതിനെ പോറ്റി വളര്‍ത്തുന്നതും 
തമ്മിലടിപ്പിക്കുകയാണീകള്ളന്റെ ക്രൂരവിനോദം.
വ്യത്യസ്തമതങ്ങളെയാണിവന്‍ തമ്മിലടിപ്പിക്കാറുള്ളത്.
പക്ഷെ ഇപ്പോളിവന്റെ തുറുപ്പുശീട്ട് ആഗോളവല്‍ക്കരണമാണ്.
കാരണം ഇത് ലോകത്തെ ഒരുകുടക്കീഴിലാക്കുമെന്നാണിവന്റെ പേടി.
ഭിന്നിപ്പിച്ച് ഭരിക്കുന്ന പഴയ തന്ത്രം ദുര്‍ബലമാകുമെന്നിവനിപ്പോള്‍ ഉള്‍ഭയമുണ്ട്.
ഇവന്റെയി ഉള്‍ഭയമാണ് പുതിയ വേഷം കെട്ടാനിവനെ പ്രേരിപ്പിക്കുന്നത്.
മണ്ണിന്റെ മക്കള്‍വാദമാണിവന്റെ പുതിയ മുദ്രാവാക്യം.
പാവം ജനങ്ങളെ ചതിയില്‍ വീഴ്ത്താനുത്തമമാണീ മുദ്രാവാക്യം. 
പെട്ടെന്ന് കേട്ടാലാര്‍ക്കും തിരിയാത്ത ചതിക്കുഴിയുണ്ടീ മുദ്രാവാക്യത്തില്‍
പ്രകൃതിയുടെ വഴിയും ലക്ഷ്യവും തിരിച്ചറിയാത്തവരാണ് നമ്മില്‍ മിക്കവരും.
ജീവന്റെ അമൂല്യത തിരിച്ചറിയാത്തവരാണ് നമ്മുടെ നേതാക്കന്മാര്‍.
അതുകൊണ്ട് പ്രകൃതിയുടെ രഹസ്യങ്ങള്‍ അടുത്തറിയുന്നവര്‍ മുന്നിട്ടിറങ്ങിയെ തീരൂ.
പ്രകൃതിസ്‌നേഹികള്‍ ഒറ്റക്കെട്ടാകുക മാത്രമാണേകമാര്‍ഗ്ഗം.
ജീവന്റെ മഹത്വവും അമൂല്യതയും പഠിച്ചറിയുകയാണാദ്യം വേണ്ടത്.
ഇത് മാത്രം പഠിച്ചിട്ടില്ല നമ്മുടെ നേതാക്കള്‍.
നാലാം ക്ലാസും ഗുസ്തിയുമാണിവരുടെ കൈമുതല്‍
ഗോത്രവര്‍ഗ്ഗ സംസ്‌കാരമാണിന്നും ഇവരുടെ സിരകളില്‍
കോട്ടും സൂട്ടും ടൈയും കെട്ടിയ കാട്ടാളന്മാരാണിവര്‍.
ഭീഷണിപ്പെടുത്തി കീഴടക്കാന്‍മാത്രമേ ഇവര്‍ക്കറിയാവൂ.
സ്‌നേഹത്തിന്റെ മാസ്മരികശക്തി അടുത്തറിയുന്നവരല്ല ഇവരാരും.
പരസ്പരം താങ്ങും തണലുമാകുകയാണ് ജീവിവര്‍ഗ്ഗങ്ങളുടെ അതിജീവന രഹസ്യം.
പരസ്പരസ്‌നേഹത്തില്‍ അധിഷ്ഠിതമാണെല്ലാ ചലനനിയമങ്ങളും.
ഇതുമാത്രം പഠിപ്പിക്കാറില്ല ഒരു രാഷ്ട്രീയസംഘടനകളും. 
അതുകൊണ്ട് നമുക്കുവേണം പുതിയ രാഷ്ട്രീയം പുത്തന്‍പാര്‍ട്ടിയും.
സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്ന അത്യന്താധുനിക രാഷ്ട്രീയസംഘടന.
കൂടുതലറിയാന്‍ ആഗ്രഹമുളളവര്‍ അടുത്തുവന്നാല്‍ 
അധികം തെളിവുകള്‍ നല്‍കാന്‍ ഞാനൊരുക്കവുമാണ്.
കാരണം കാലഘട്ടത്തിന്റെ അനിവാര്യതയാണ് സ്‌നേഹത്തിന്റെ രാഷ്ട്രീയം.
വെറുപ്പിന്റെ രാഷ്ട്രീയത്തിന് ബദല്‍ ഇതുമാത്രമാണെന്നുറപ്പ്.
അതെ, പുതിയബദലാണീ സ്‌നേഹത്തിന്റെ രാഷ്ട്രീയസംഘടന.
അതിന്റെ നേതാവാകാന്‍ ഞാനൊരുങ്ങിക്കഴിഞ്ഞു.
ജീവന്‍ തന്നെയാണ് ഈശ്വരനെന്ന അടിസ്ഥാന ശിലയാണിതിന്റെ പ്രത്യേകത.
സത്യം ശിവം സുന്ദരം എന്നതാണിതിന്റെ മാര്‍ഗ്ഗരേഖ.
സൗഹൃദമത്സരങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണിതിന്റെ പ്രധാന തന്ത്രം.
ജീവന്റെ നിലനില്‍പ്പും അഭിവൃദ്ധിയുമാണ് പ്രധാന ലക്ഷ്യം.
പണവും പ്രതാപവുമല്ല ആത്യന്തിക സത്യം!
Email: healthymission6@gmail.com  

Phone No: 9447779340