2017, മാർച്ച് 23, വ്യാഴാഴ്‌ച

CB with SHE for HE എന്താണ്?

ഗുരു നിത്യചൈതന്യയതിയുടെ പ്രചോദനത്താല്‍ ഞാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് വിഭാവനം ചെയ്ത ഒരു സാങ്കല്പിക സര്‍വകലാശാല (Virtual Uni-versity)യുണ്ട്.  IIIUUV (Institute of Information for In-formation with Universal Unitary Vision) എന്ന ആ സാങ്കല്പിക സര്‍വകലാശാലയുടെ, മണ്ണിലും മനസ്സുകളിലും വേരാഴ്ത്തി വളരേണ്ട പ്രായോഗിക ജീവിതവിദ്യാലയമാണ് CB with SHE for HE എന്ന സംവിധാനം.  
CB with SHE for HE യഥാര്‍ഥത്തില്‍ Creative Business with Scientific Health Empowerment for Higher  Education   ആണ്.  RCM (Right Concept Marketing) എന്ന മഹാപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരില്‍ ചിലര്‍ ചേര്‍ന്ന് വിഭാവനം ചെയ്ത് നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രായോഗിക ഉപരി വിദ്യാഭ്യാസ സംവിധാനമാണത്. (ഇപ്പോള്‍ത്തന്നെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമായി മൂന്നുകോടിയിലധികം അംഗങ്ങളും കേരളത്തില്‍മാത്രം മുന്നൂറിലേറെ കടകളുമുള്ള, RCM-ന് ശതകോടികളുടെ ആസ്തിയും സഹസ്രകോടികളുടെ വിറ്റുവരവും  ഉണ്ട്)ഗൃഹസദസ്സുകളിലൂടെ തുടങ്ങി ഏതാനും ദിവസങ്ങള്‍ നീളുന്ന ക്യാമ്പുകളിലൂടെ വികസിക്കുന്ന, എല്ലാവര്‍ക്കും ആരോഗ്യസുരക്ഷ ഉറപ്പാക്കുന്ന വിദ്യാഭ്യാസം. ഒപ്പം ആരോഗ്യകരമായ ആഹാര, ആഹാരപോഷണ ഉത്പന്നങ്ങളുടെ വിപണനത്തില്‍ പങ്കാളികളാകാനും അങ്ങനെ സാമ്പത്തിക സുരക്ഷിതത്വവും നിസ്വാര്‍ഥമായ സാഹോദര്യമനോഭാവവും നേടാനും കഴിയുംവിധമുള്ള ഒരു സമഗ്ര വിദ്യാഭ്യാസപദ്ധതിയാണ്CB for HE with SHE.
ധ്യാനാത്മകമായ ഉപകരണ സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ ഏതു മതസ്ഥര്‍ക്കും മതമില്ലാത്തവര്‍ക്കും അര്‍ഥബോധത്തോടെ സ്വാശീകരിക്കാവുന്ന ഒരു ധ്യാനാര്‍ഥനയോടെ ആയിരിക്കും പരിശീലനക്ലാസ്സുകളെല്ലാം തുടങ്ങുക. ഭാരതീയമായ ഉപനിഷദ് ദര്‍ശനങ്ങളുടെയും ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീ ബുദ്ധന്റെയും യേശുക്രിസ്തുവിന്റെയും മുഹമ്മദ് നബിയുടെയും നാരായണഗുരുവിന്റെയുമെല്ലാം പ്രചോദനത്താല്‍ എഴുതിയിട്ടുള്ള ആ ധ്യാനാര്‍ഥന താഴെ കൊടുക്കുന്നു:

സൃഷ്ടിസ്ഥിതിസംഹാരങ്ങളെല്ലാം
നിന്‍ ഹൃത്തില്‍ ഈശ്വരഭാവമായി.
ദൈവമേ ജ്ഞാനപ്രകാശമേ നീ
ഞങ്ങളില്‍ കത്തിജ്വലിച്ചു നില്പൂ!
ഞങ്ങളില്‍ ഞാനെന്ന ഭാവമുണ്ടായ്
വിദ്വേഷമായ് വളരാതിരിക്കാന്‍
സ്‌നേഹപ്രവാഹമായ് ചൈതന്യമായ്
ഞങ്ങളിലൂടൊഴുകുന്നു സത്യം!

ഞങ്ങളെ ശാന്തമനസ്‌കരാക്കി
സന്തോഷചിത്തരായ് സാഹോദര്യം
നിസ്വാര്‍ഥ കര്‍മത്താലെന്നറിയാന്‍
നീ വിവേകം പകരുന്നൂ നിത്യം!

ദൈവമേ നിന്നരുളന്‍പാണല്ലോ
ആ അന്‍പനുകമ്പയായൊഴുക്കി
ഭൂമിയെ സ്വര്‍ഗമായ് മാറ്റുവാനായ് 
ഞങ്ങളിങ്ങിന്നൊത്തു ചേര്‍ന്നിടുന്നു!

തുടര്‍ന്ന് ധനാത്മകചിന്തയില്‍ (Positive Thinking) അധിഷ്ഠിതമായ മാനുഷികധ്യാനം. എല്ലാവരും പരസ്പരം കൈകോര്‍ത്ത് വൃത്തരൂപത്തില്‍ ഇരുന്നുകൊണ്ടാണ് ഇതു ചെയ്യേണ്ടത്. സ്വന്തം ശ്വാസോച്ഛ്വാസത്തില്‍ ശ്രദ്ധിച്ചുകൊണ്ട് ഏതാനും മിനിറ്റ് ഇരുന്നശേഷം ശരീരത്തിലെ അവയവങ്ങളെല്ലാം അയച്ച് ശാന്തരായി ഇരിക്കുക. അതിനുശേഷം തന്റെ ഇരുവശത്തും ഇരിക്കുന്നവരുടെ കരം ഗ്രഹിച്ചുകൊണ്ട് ഇങ്ങനെ വിചാരിച്ചാല്‍  (ഒരാള്‍ ഉച്ചത്തില്‍ പറയുകയും അയാളുടെ വാക്കുകള്‍ അര്‍ഥമുള്‍ക്കൊണ്ട് സ്വാംശീകരിക്കുകയും ചെയ്താല്‍ മാനുഷികധ്യാനമായി:
പരസ്പരം മനസ്സിലാക്കാനും പരസ്പരാനന്ദജീവിതം നയിക്കാനും എങ്ങനെ സാധിക്കും എന്നു ഗ്രഹിക്കാന്‍ സാധിക്കുംവിധം എന്റെ വലതുവശത്തിരിക്കുന്നയാളുടെയും ഇടതുവശത്തിരിക്കുന്നയാളുടെയും വികാരവിചാരങ്ങളും സങ്കല്പങ്ങളും എന്നിലേക്കൊഴുകട്ടെ. ഇവര്‍ രണ്ടുപേര്‍ക്കും എനിക്കും മനസ്സു ശാന്തമാകട്ടെ. ചിത്തം സന്തോഷഭരിതമാകട്ടെ. 
ഞങ്ങളുടെ എല്ലാവരുടെയുംമേല്‍ വിശ്വവിധാതാവിന്റെ അനുഗ്രഹവര്‍ഷം പെയ്യട്ടെ. അതിനെ സ്‌നേഹമായും അനുകമ്പയായും ഞങ്ങളുടെ കുടുംബാംഗങ്ങള്‍ ഓരോരുത്തരിലേക്കും ഒഴുക്കാന്‍ ഞങ്ങള്‍ക്കു സാധിക്കട്ടെ. ഞങ്ങളുടെ കുടുംബാംഗങ്ങള്‍ തമ്മില്‍ത്തമ്മില്‍ എന്നപോലെ ഞങ്ങളുടെ സ്‌നേഹവാത്സല്യങ്ങള്‍ ഞങ്ങളുടെ അയല്‍ക്കാരിലേക്കും ഒഴുക്കാന്‍ ഞങ്ങള്‍ക്കു കഴിയട്ടെ. ഞങ്ങളുടെ ഓരോരുത്തരുടെയും അയല്‍ബന്ധങ്ങള്‍ ഹൃദയംഗമവും നിസ്വാര്‍ഥവുമായി മാറട്ടെ. ഞങ്ങള്‍ ഇന്ന് ഇടപെടുന്ന ഓരോരുത്തരോടും ഹൃദയസ്പര്‍ശിയായി ഇടപെടാന്‍ ഞങ്ങള്‍ ഓരോരുത്തര്‍ക്കും കഴിയട്ടെ. ഞങ്ങളുടെ സങ്കല്പങ്ങള്‍ വിശ്വവിധാതാവിന്റെ ഹിതത്തിനുചേര്‍ന്നതും പരസ്പരപൂരകവുമാക്കാന്‍ കഴിഞ്ഞാല്‍ ഈ ഭൂമി സ്വര്‍ഗമായി മാറുമെന്ന് ഞങ്ങള്‍ അറിയുന്നു.

NB



contact: 9447858743 

1 അഭിപ്രായം: