എന്റെ സ്നേഹിതനും അഭ്യുദയകാംക്ഷിയുമായ ശ്രീ. ജയിംസ് ലൂക്കാ, കണ്ണൂര്‍ അയച്ചുതന്ന
ഈ ചിന്തകള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക! പ്രതികരിക്കുക!!
വെറുപ്പിന്റെ രാഷ്ട്രീയമാണ് ലോകമെങ്ങും
വളര്‍ന്നു വരുന്നത്.
പങ്കുവെക്കാനുള്ള ഭയമാണിതിന്റെ പ്രധാന ഹേതു.
ഭാവിയെക്കുറിച്ചുള്ള ഭയാശങ്കളാണ് പരമപ്രധാനം.
നമുക്കുള്ളതു കുറഞ്ഞുപോകുമെന്ന പേടിയാണേവര്‍ക്കും.
നെഗറ്റീവ് ഫോഴ്‌സിന്റെ കുടിലതന്ത്രങ്ങള്കൊണ്ടുമാത്രമാ ണീ പേടി വളരുന്നത്.
എണ്ണവിലയിടിവാണിപ്പോളിതിന്റെ ഗതിവേഗം കൂട്ടിയത്.
സൗദിയും ഗള്‍ഫ് രാജ്യങ്ങളുമാണാദ്യം ഭയന്നവര്‍
രണ്ടാമതിതിനെ ഏറ്റുപിടിച്ചത് നമ്മുടെ രാജ്യവും.
പൗരാണിക ആത്മീയതയുടെ ലോകതലസ്ഥാനമാണെന്ന സത്യം നാം മറന്നു.
നരേന്ദ്രമോദിയാണിപ്പോളിതിന്റെ ബ്രാന്റ് അംബാസഡര്‍.
തമ്മില്‍തമ്മില്‍ അസൂയയും ഭയവും വളര്‍ത്തുന്ന കാറ്റാലിക് ഏജന്റാണിയാള്‍.
പിന്നീടാണിത് ബ്രിട്ടനിലേക്കും യു.എസ്.എ യിലേക്കും കടന്നു കയറിയത്.
അടുത്ത ഘട്ടത്തില്‍ ഫ്രാന്‍സിനെയും ജര്‍മ്മനിയെയും വിഴുങ്ങാനൊരുങ്ങുകയാണ്.
അവിടംകൊണ്ടും ഇവനടങ്ങാന്‍ ഇടയില്ലെന്ന് നാം തിരിച്ചറിയണം.
അമേരിക്കയിലിതിന്റെ വെടിയൊച്ചകള്‍ കേട്ടു തുടങ്ങി.
ലോകം മുഴുവനും വിഴുങ്ങാനുള്ള ആര്‍ത്തിയുണ്ടീപണ്ടാരത്തിന്
അവിശ്വാസത്തിന്റെ വിത്തുകളാണീ വിരുതന്‍ വിതച്ചു കൊണ്ടിരിക്കുന്നത്.
നമ്മുടെ ഉളളിലെ ഭീരുത്വമാണിതിനെ പോറ്റി വളര്‍ത്തുന്നതും
തമ്മിലടിപ്പിക്കുകയാണീകള്ളന്റെ ക്രൂരവിനോദം.
വ്യത്യസ്തമതങ്ങളെയാണിവന്‍ തമ്മിലടിപ്പിക്കാറുള്ളത്.
പക്ഷെ ഇപ്പോളിവന്റെ തുറുപ്പുശീട്ട് ആഗോളവല്‍ക്കരണമാണ്.
കാരണം ഇത് ലോകത്തെ ഒരുകുടക്കീഴിലാക്കുമെന്നാണിവന് റെ പേടി.
ഭിന്നിപ്പിച്ച് ഭരിക്കുന്ന പഴയ തന്ത്രം ദുര്‍ബലമാകുമെന്നിവനിപ്പോള്‍ ഉള്‍ഭയമുണ്ട്.
ഇവന്റെയി ഉള്‍ഭയമാണ് പുതിയ വേഷം കെട്ടാനിവനെ പ്രേരിപ്പിക്കുന്നത്.
മണ്ണിന്റെ മക്കള്‍വാദമാണിവന്റെ പുതിയ മുദ്രാവാക്യം.
പാവം ജനങ്ങളെ ചതിയില്‍ വീഴ്ത്താനുത്തമമാണീ മുദ്രാവാക്യം.
പെട്ടെന്ന് കേട്ടാലാര്‍ക്കും തിരിയാത്ത ചതിക്കുഴിയുണ്ടീ മുദ്രാവാക്യത്തില്‍
പ്രകൃതിയുടെ വഴിയും ലക്ഷ്യവും തിരിച്ചറിയാത്തവരാണ് നമ്മില്‍ മിക്കവരും.
ജീവന്റെ അമൂല്യത തിരിച്ചറിയാത്തവരാണ് നമ്മുടെ നേതാക്കന്മാര്‍.
അതുകൊണ്ട് പ്രകൃതിയുടെ രഹസ്യങ്ങള്‍ അടുത്തറിയുന്നവര്‍ മുന്നിട്ടിറങ്ങിയെ തീരൂ.
പ്രകൃതിസ്‌നേഹികള്‍ ഒറ്റക്കെട്ടാകുക മാത്രമാണേകമാര്‍ഗ്ഗം.
ജീവന്റെ മഹത്വവും അമൂല്യതയും പഠിച്ചറിയുകയാണാദ്യം വേണ്ടത്.
ഇത് മാത്രം പഠിച്ചിട്ടില്ല നമ്മുടെ നേതാക്കള്‍.
നാലാം ക്ലാസും ഗുസ്തിയുമാണിവരുടെ കൈമുതല്‍
ഗോത്രവര്‍ഗ്ഗ സംസ്‌കാരമാണിന്നും ഇവരുടെ സിരകളില്‍
കോട്ടും സൂട്ടും ടൈയും കെട്ടിയ കാട്ടാളന്മാരാണിവര്‍.
ഭീഷണിപ്പെടുത്തി കീഴടക്കാന്‍മാത്രമേ ഇവര്‍ക്കറിയാവൂ.
സ്‌നേഹത്തിന്റെ മാസ്മരികശക്തി അടുത്തറിയുന്നവരല്ല ഇവരാരും.
പരസ്പരം താങ്ങും തണലുമാകുകയാണ് ജീവിവര്‍ഗ്ഗങ്ങളുടെ അതിജീവന രഹസ്യം.
പരസ്പരസ്‌നേഹത്തില്‍ അധിഷ്ഠിതമാണെല്ലാ ചലനനിയമങ്ങളും.
ഇതുമാത്രം പഠിപ്പിക്കാറില്ല ഒരു രാഷ്ട്രീയസംഘടനകളും.
അതുകൊണ്ട് നമുക്കുവേണം പുതിയ രാഷ്ട്രീയം പുത്തന്‍പാര്‍ട്ടിയും.
സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്ന അത്യന്താധുനിക രാഷ്ട്രീയസംഘടന.
കൂടുതലറിയാന്‍ ആഗ്രഹമുളളവര്‍ അടുത്തുവന്നാല്‍
അധികം തെളിവുകള്‍ നല്‍കാന്‍ ഞാനൊരുക്കവുമാണ്.
കാരണം കാലഘട്ടത്തിന്റെ അനിവാര്യതയാണ് സ്‌നേഹത്തിന്റെ രാഷ്ട്രീയം.
വെറുപ്പിന്റെ രാഷ്ട്രീയത്തിന് ബദല്‍ ഇതുമാത്രമാണെന്നുറപ്പ്.
അതെ, പുതിയബദലാണീ സ്‌നേഹത്തിന്റെ രാഷ്ട്രീയസംഘടന.
അതിന്റെ നേതാവാകാന്‍ ഞാനൊരുങ്ങിക്കഴിഞ്ഞു.
ജീവന്‍ തന്നെയാണ് ഈശ്വരനെന്ന അടിസ്ഥാന ശിലയാണിതിന്റെ പ്രത്യേകത.
സത്യം ശിവം സുന്ദരം എന്നതാണിതിന്റെ മാര്‍ഗ്ഗരേഖ.
സൗഹൃദമത്സരങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണിതിന്റെ പ്രധാന തന്ത്രം.
ജീവന്റെ നിലനില്‍പ്പും അഭിവൃദ്ധിയുമാണ് പ്രധാന ലക്ഷ്യം.
പണവും പ്രതാപവുമല്ല ആത്യന്തിക സത്യം!
Email: healthymission6@gmail.com Phone No: 9447779340
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ