2017, മാർച്ച് 14, ചൊവ്വാഴ്ച

ആഗോള പ്രതിസന്ധിക്ക് പ്രാദേശിക പരിഹാരം


ഇന്ന് ആഗോളമായി ജീവരാശി നേരിടുന്ന വലിയ പ്രതിസന്ധിക്ക്  പരിഹാരം തേടുന്ന  രണ്ടു നിര്‍ദേശങ്ങളായിരുന്നു ഈ ബ്ലോഗിലെ കഴിഞ്ഞ രണ്ടു പോസ്റ്റുകളും. പരസ്പരവിരുദ്ധമെന്നു തോന്നാവുന്ന രണ്ടു നിര്‍ദേശങ്ങളും സമന്വയസ്വഭാവമുള്ളതായി തോന്നുന്നതിനാലാണ് ഈ പോസ്റ്റ്.

രണ്ടു പോസ്റ്റും തന്നോടൊപ്പം ചേരാനുള്ള ക്ഷണമാണ്. രണ്ടു പേര്‍ക്കും വ്യത്യസ്തമായ കാഴ്ചപ്പാടുകളാണുള്ളത്. ഒരാള്‍ സ്വദേശിയുടെ പ്രാധാന്യമറിയുന്നയാള്‍. രണ്ടാമത്തെയാള്‍ ആഗോളവത്കരണത്തിന്റെ വക്താവ്. സ്വാഭാവികമായിത്തന്നെ രണ്ടും തമ്മില്‍ എങ്ങനെ സമന്വയിപ്പിക്കാനാവും എന്ന് ആര്‍ക്കും സംശയംതോന്നും. ആദ്യപോസ്റ്റിന്റെ രചയിതാവായ ഞാന്‍ ഒരു നാരായണഗുരുകുല ശിഷ്യനാകയാല്‍മാത്രമാണ് സമന്വയം സാധ്യമാണ് എന്നെഴുതാന്‍ കഴിയുന്നത്.

'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്നു കുറിച്ച നാരായണഗുരു എല്ലാ നരവംശങ്ങളെയും ഒന്നായി കണ്ടുകൊണ്ടാണ് 'പുണര്‍ന്നു പെറുമെല്ലാം ഒരിനമാം' എന്നും 'മനുഷ്യര്‍ക്ക് മനുഷ്യത്വമാണ് ജാതി'യെന്നും വ്യക്തമാക്കിയത്. അദ്ദേഹം തനിക്കു കിട്ടിയ ദക്ഷിണയില്‍നിന്ന് 1925-ല്‍ 1500രൂപാ നല്കി തന്റെ ശിഷ്യപ്രമുഖനും SNDP യോഗം സ്ഥാപകനായ ഡോ. പല്പുവിന്റെ മകനുമായ ശ്രീ. പി. നടരാജന് സോര്‍ബോണ്‍ സര്‍വകാലാശാലയിലേക്ക് ശാസ്ത്രത്തില്‍ ഉപരിപഠനം നടത്തി ഡോക്ടറേറ്റെടുക്കാന്‍ പ്രോത്സാഹനം നല്കിയത് ലോകം ഒന്നാണ് എന്ന വ്യക്തമായ ബോധ്യത്തോടെയായിരുന്നു. തനിക്കു സന്ന്യാസിയാകാന്‍ കഴിഞ്ഞത് പാശ്ചാത്യസംസ്‌കാരസ്വാധീനം കൊണ്ടുകൂടിയായിരുന്നു എന്ന് അദ്ദേഹം വ്യക്തമായി ഗ്രഹിച്ചിരുന്നു. തന്റെ ആശയങ്ങള്‍ നമ്മുടെ നാട്ടിലുള്ളവര്‍ അംഗീകരിക്കണമെങ്കില്‍ പാശ്ചാത്യരാരെങ്കിലും വന്ന് ഇംഗ്ലീഷില്‍ പറയേണ്ടിവരും എന്നും അദ്ദേഹം ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. (ഇപ്പോള്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പാ പറയുന്ന പല കാര്യങ്ങളും ഒരു നൂറ്റാണ്ടുമുമ്പ് നാരായണഗുരുപറഞ്ഞതാണല്ലോ എന്നോര്‍ക്കുന്ന എന്നിലുണ്ടാകുന്ന അഭിമാനം എനിക്കുള്ള പ്രാദേശികഗുരുത്വമോര്‍ത്താണ്. അതിലുള്ള പ്രാദേശികബോധം അപകടകരമൊന്നുമല്ലല്ലോ.)

പിന്നീട് നടരാജഗുരുവായിത്തീര്‍ന്ന ഡോ. പി നടരാജന്‍ തന്റെ Integrated Science of the Absolute എന്ന മാസ്റ്റര്‍പീസിനൊപ്പം ഏകലോക സര്‍ക്കാരിനും ഏകലോക വിദ്യാഭ്യാസത്തിനും ഒക്കെ മാനിഫെസ്റ്റോകളും ഏകലോകസാമ്പത്തികതയ്ക്ക് ഒരാമുഖവും തയ്യാറാക്കിത്തരുകയുണ്ടായി. നടരാജഗുരുവിന്റെ ശിഷ്യനായ നിത്യചൈതന്യയതിയോട് എന്റെ ഈ സമന്വയദര്‍ശനത്തിനു ഞാന്‍ കടപ്പെട്ടിരിക്കുന്നു.

Think Globally, Act Locally എന്ന കാഴ്ചപ്പടാണ് എനിക്കുള്ളത്. ആഗോളവത്കരണത്തിന്റെ പേരില്‍ ബഹുരാഷ്ട്രക്കുത്തകകള്‍ നമ്മെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നതിനെ സ്വദേശിസംരംഭങ്ങളിലൂടെ പ്രതിരോധിക്കേണ്ടതുണ്ട് എന്ന കാര്യത്തില്‍ എനിക്കു സംശയമേയില്ല. മോഡി പ്രാദേശികവാദത്തിന്റെ വക്താവൊന്നുമല്ലെന്നും യോഗായപ്പോലും ആഗോളവത്കരിച്ച ആഗോളവത്കരണത്തിന്റെ  ശക്തനായ വക്താവാണെന്നും ഞാന്‍ കരുതുന്നു. ആഗോളവത്കരണത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ പതഞ്ജലിയെയും റിലയന്‍സിനെയും സഹായിച്ചുകൊണ്ടിരിക്കുന്ന മോദിയെ ശ്രീ. ജെയിംസ് ലൂക്കാ നോക്കിക്കാണുന്നതുപോലെ എനിക്കു കാണാന്‍ കഴിയുകയില്ല. 

ആഗോളവത്കരണത്തിന്റെ കാലത്ത് സ്വദേശി സ്വാശ്രയ സംരംഭങ്ങള്‍ക്ക് തികച്ചും പ്രാദേശികവും വികേന്ദ്രീകൃതവുമായ ഒരു മുഖം പോരാ എന്ന ബോധ്യത്തോടെ, വിപണനരംഗത്തെ ലാഭം ഉപഭോക്താക്കള്‍ക്കിടയില്‍ മഹാത്മാഗാന്ധിയുടെ ട്രസ്റ്റീഷിപ്പ് സങ്കല്പം ഉൾക്കൊണ്ട് പങ്കുവയ്ക്കുന്ന RCM, ഡയറക്ട് മാര്‍ക്കറ്റിങ്ങിന്റെ തികച്ചും ഭാരതീയമായ ആവിഷ്കാരമാണ്. ഞാന്‍ CB for HE with SHE (Creativity Building for Higher Education with Scientific Humanist Empowerment) RCM-നോടു സഹകരിച്ചകൊണ്ടാണ് തുടങ്ങിവയ്ക്കുന്നത്. CB for HE with SHE, RCM-ന്റെ സ്വദേശി ഉത്പന്ന വിപണനത്തിനോടൊപ്പം പ്രവര്‍ത്തകരെയെല്ലാം ശാന്തമനസ്‌കരും സന്തോഷചിത്തരും വിവേകമതികളും ആക്കാനുള്ള വിദ്യാഭ്യാസവും സൗഖ്യവും ആരോഗ്യവും നല്കുന്ന പ്രായോഗികസംരംഭമാണ്. ഓരോ ഭാരതീയനെയും സാമ്പത്തികസ്വാശ്രയത്വത്തിലേക്ക് നയിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള, ഇന്ത്യയിലെ ജനസംഖ്യയുടെ ഒരു ശതമാനത്തിലധികം പേര്‍ക്ക് ഇപ്പോൾത്തന്നെ അംഗത്വമുള്ള  RCM, ശ്രീ. ജെയിംസ് ലൂക്കാ വിഭാവനംചെയ്യുന്ന, വിഭാഗീയതകള്‍ക്കെല്ലാം അതീതമായ ആഗോളപൗരത്വത്തിലേക്ക് നമ്മെയെല്ലാം നയിക്കും എന്നാണ് എന്റെ വിശ്വാസം. 
CB for HE with SHE എന്ന ഗ്രൂപ്പിൽ ചേരാൻ വിളിക്കുക: 9447858743 / 8848823989

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ