‘‘ആരുമേ ഭൂരിപക്ഷമല്ലാതെയായ് കേരളത്തിലും താമര പൂത്തിടാം!!!’’
‘‘നാരദാ, ചൊല്ക കേരളവാർത്തകൾ!’’
നാരദൻ തന്റെ മുന്നിലെത്തീടവെ
ചോദ്യമായിതാ മാവേലിയിങ്ങനെ:
‘’സദ്ഭരണമെന്നെങ്കിലുമെത്തുമോ?’’
നാരദൻ, ലോകസഞ്ചാരി,
സ്‌നേഹിതൻ
കേരളത്തിലെ വാർത്തകൾ
ചൊല്കയായ്:
‘‘വീണ്ടുമെത്തുന്നിലക്ഷൻ,
വരുന്നയ-
ഞ്ചാണ്ടു കേരളമാർ
ഭരിച്ചീടണം
എന്നു കണ്ടെത്തിടേണ്ടവരാണവർ!
ഇന്നു കേരളം ചേറളം,
കാണ്മു ഞാൻ!!
ആരുമേ ഭൂരിപക്ഷമല്ലാതെയായ്
കേരളത്തിലും താമര
പൂത്തിടാം!!!
ഈയിലക്ഷന്നിടംവലംകക്ഷികൾ
മാത്രമല്ല ചിലർകൂടിയു,ണ്ടവർ
കേരളം ഭരിക്കേണ്ടതാരെന്നു ചൊ-
ന്നാരു തോല്ക്കണമെന്നു കാണിച്ചിടും!
കേരളത്തിന്റെ സദ്പുത്രരായവർ
ദേശദേശാന്തരഖ്യാതി
നേടിയോർ
കേരളം വികസിക്കേണ്ടതെങ്ങനെ-
യെന്നറിഞ്ഞറിയിപ്പവർ
രണ്ടു പേർ
നാട്ടിലെത്തിയിട്ടുണ്ടു; പ്രവാചകർ
കല്ലെറിയപ്പടാറു;
ണ്ടവർ സത്യ-
മാണു ചൊൽവതെന്നീ ജനം
കണ്ടറി-
ഞ്ഞോട്ടു നല്കിയാൽ
കേരളം സ്വർഗമായ്!
സത്യമാറ്റിൽ കുളിക്കാനിറങ്ങവെ
സത്യവസ്ത്രമെടുത്തോരസത്യമോ
നഗ്നനായ് ചരിക്കുന്നൊരീ
സത്യമോ
സത്യമെന്നറിഞ്ഞീടണം
കേരളം!
സത്യമെന്തെന്നറിഞ്ഞിടിൽ
കേരളം
നിത്യമെത്തിടും ആനന്ദവീഥിയിൽ!’’
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ