2015 ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

10-ാം സംസ്ഥാന ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട്


ഇന്ത്യാ സിറ്റിസെന്‍സ് ഫോറത്തിന്‍റെ പ്രതികരണ കുറിപ്പുകള്‍
(Comments by India Citizen's Forum, Pala)


10-ാം സംസ്ഥാന ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട്  14-07-2015 ചൊവ്വാഴ്ചത്തെ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു. ഇതനുസരിച്ച് കുറഞ്ഞ അടിസ്ഥാന ശമ്പളം 8,500 രൂപയില്‍നിന്ന് 17,000 രൂപയായി വര്‍ദ്ധിക്കുന്നു.

1958 ഏപ്രിലില്‍ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ വേതന സ്‌കെയില്‍ 30-01-40 രൂപയായിരുന്നു. പുതിയ നിരക്കില്‍ ഏറ്റവും കുറഞ്ഞ സ്‌കെയില്‍ 17,000 - 500 - 20,000 550 - 22, 200 - 600 - 25, 200 - 650 - 27,80  - 700 - 29,900 - 800 - 33, 900 - 900 - 35700. അന്ന് വാര്‍ഷിക ഇന്‍ക്രിമെന്റ് 1 രൂപാ. ഇന്ന് തുടക്കത്തില്‍ 500 രൂപാ. അവസാനം 900 രൂപാ. കുറഞ്ഞ അടിസ്ഥാനശമ്പളത്തിന്റെ തുടക്കം അന്ന് 30 രൂപാ. ഇന്ന് 17,000 രൂപാ. അതായത് 567 മടങ്ങുവര്‍ദ്ധന.
ഡി.എ, വീട്ടുവാടക അലവന്‍സ്, സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ്, സൗജന്യരോഗ ചികിത്സ, കുട്ടികള്‍ക്കു വിദ്യാഭ്യാസാനുകൂല്യങ്ങള്‍, പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, ലീവ് സറണ്ടര്‍, ആശ്രിത നിയമനം, ബോണസ്, വിരമിച്ചു കഴിഞ്ഞാല്‍ ആയുഷ്‌കാല പെന്‍ഷന്‍, മരണശേഷം ആശ്രിതര്‍ക്കു കുടുംബ പെന്‍ഷന്‍ തുടങ്ങി നിരവധി മറ്റാനുകൂല്യങ്ങള്‍.

ചുരുക്കത്തില്‍, മാസശമ്പളമൊന്നുമില്ലാത്ത സാധാരണ പൗരന്റെ വരുമാനത്തിന്റെ 5-6 ഇരട്ടി വരുമാനവുമായിട്ടാണ് സര്‍വ്വീസ് ആരംഭിക്കുന്നതുതന്നെ.  ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ശമ്പള പരിഷ്‌കരണം കടുത്ത അനീതിയും വിവേചനവുമാണെന്നു പറയേണ്ടതില്ലല്ലോ. പക്ഷേ, ഈ സംസ്ഥാനത്ത് ജോലിയേയും വേതനത്തേയും ട്രാന്‍സ്ഫറിനേയും സംബന്ധിക്കുന്ന കാര്യങ്ങള്‍ നിശ്ചയിക്കുന്നതു യൂണിയനുകളായതുകൊണ്ട് ശമ്പളക്കമ്മീഷന്റെ ശുപാര്‍ശകള്‍ അംഗീകരിച്ചു നടപ്പാക്കാന്‍ ഗവണ്‍മെന്റു നിര്‍ബന്ധിതമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഇനിയും വര്‍ദ്ധിപ്പിക്കുമോ എന്നേ സംശയിക്കേണ്ടതുള്ളൂ. എങ്കിലും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍ ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ.

1. സ്വതന്ത്ര ഏജന്‍സി
ശമ്പളകമ്മീഷന്റെ ശുപാര്‍ശമൂലം പ്രത്യക്ഷമോ പരോക്ഷമോ ആയ സാമ്പത്തികലാഭം ലഭിക്കുന്ന വ്യക്തിയോ, വ്യക്തികളോ, രാഷ്ട്രീയക്കാരോ അവരുടെ ഏജന്റുമാരോ കമ്മീഷന്റെ തലവനോ അംഗമോ ആയി നിയമിക്കപ്പെടരുത്. കാരണം ഇതു കമ്മീഷന്റെ നിഗമനങ്ങളുടെയും ശുപാര്‍ശകളുടെയും വിശ്വാസ്യതയ്ക്കു കോട്ടം വരുത്തും. അങ്ങനെ വന്നാല്‍ കമ്മീഷനും ഗുണഭോക്താവിന്റെ സ്ഥാനത്തു വരികയാണ്. അതുകൊണ്ട് ആരോടും പ്രത്യേക വിധേയത്വമൊന്നും ഇല്ലാത്ത ഒരു സ്വതന്ത്ര ഏജന്‍സിയായിരിക്കണം കമ്മീഷനായി നിയമിക്കപ്പെടേണ്ടത്.

2. ശമ്പളസ്‌കെയിലുകളും പ്രതിശീര്‍ഷ വരുമാനവും
കേരളത്തിലെ കുടുംബങ്ങളുടെ എണ്ണം 80 ലക്ഷം എന്നാണു കണക്കാക്കിയിരിക്കുന്നത്. ഇതില്‍ സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും വാങ്ങി ജീവിക്കുന്ന കുടുംബങ്ങളുടെ എണ്ണം ഏതാണ്ടു 10 ലക്ഷം വരും. ഈ പത്തുലക്ഷം കുടുംബങ്ങളുടെ കുറഞ്ഞ വരുമാനം സര്‍ക്കാര്‍ ശമ്പളം പറ്റാത്ത ശരാശരി കുടുംബത്തിന്റെ വരുമാനത്തിന്റെ 5-6 ഇരട്ടിയെങ്കിലും വരും. ഈ അനുപാതം രണ്ടിരട്ടിയില്‍ കൂടുന്നത് സമൂഹത്തില്‍ കടുത്ത അസന്തുലിതാവസ്ഥ സൃഷ്ടിക്കും. കേരളത്തില്‍ ഈ സ്ഥിതി വന്നു കഴിഞ്ഞിട്ട് കൊല്ലങ്ങള്‍ ഏറെയായി. ഭാര്യയും ഭര്‍ത്താവും സര്‍ക്കാര്‍ ശമ്പളം പറ്റുന്നവരാണെങ്കില്‍ അസന്തുലിതാവസ്ഥ കൂടുതല്‍ വര്‍ദ്ധിക്കുന്നു.

3. റവന്യൂ വരുമാനവും ശമ്പള ബില്ലും
സംസ്ഥാനത്തെ റവന്യൂ വരുമാനത്തിന്റെ 80 ശതമാനവും ശമ്പളവും പെന്‍ഷനും നല്‍കാന്‍വേണ്ടി ചിലവഴിക്കപ്പെടുന്നു എന്നാണു കണക്ക്. ഈ ചെലവ് റവന്യൂ വരുമാനത്തിന്റെ 50 ശതമാനത്തിലധികമായാല്‍ വികസനോന്മുഖമാകേണ്ട സമ്പദ്‌വ്യവസ്ഥതന്നെ തകിടം മറിക്കപ്പെടുമെന്നതാണ് വസ്തുത. ഇനിയും ശമ്പള വര്‍ദ്ധനവു നല്‍കിക്കൊണ്ടിരുന്നാല്‍ സംസ്ഥാനത്തെ മുഴുവന്‍ വരുമാനവും ഉപയോഗപ്പെടുത്തിയാലും ശമ്പളവും പെന്‍ഷനും നല്‍കാന്‍ കഴിയാതെ വരും. കെ.എസ്.ആര്‍.ടി.സി. സാമ്പത്തിക ബുദ്ധിമുട്ടുതന്നെ ഉദാഹരണം. കെ.എസ്.ആര്‍.ടി.സി-യുടെ കടം 3,200 കോടി കവിഞ്ഞു എന്ന് 13-07-2015-ലെ ഒരു പത്രറിപ്പോര്‍ട്ടു കണ്ടു. സംസ്ഥാനത്തെ യാത്രാവശ്യത്തിന്റെ 20 ശതമാനം മാത്രം നിറവേറ്റുന്ന കെ.എസ്.ആര്‍.ടി.സി-യുടെ പ്രതിമാസ നഷ്ടം 100 കോടി രൂപാ വരുമെന്നും പ്രസ്തുത റിപ്പോര്‍ട്ടില്‍ പറയുന്നു. 80 ശതമാനം വരുന്ന ജനവിഭാഗത്തിന്റെ യാത്രാ ആവശ്യം നിറവേറ്റുന്ന പ്രൈവറ്റ് ബസ് കമ്പനികളെല്ലാം ലാഭത്തില്‍ സര്‍വ്വീസ് നടത്തുന്നു. മറ്റു സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ സര്‍വീസുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ കെ.എസ്.ആര്‍.ടി.സി-യില്‍ 1/3 ജീവനക്കാര്‍ അധികം. വേതനനിരക്കും കൂടുതല്‍. നഷ്ടത്തിന്റെ കാരണവും ഇതുതന്നെ.

4. ഡി.എ. സിസ്റ്റം നിര്‍ത്തലാക്കണം
സാധനങ്ങളുടെ വിലക്കയറ്റം മൂലം ജീവിതച്ചെലവ് വര്‍ദ്ധിക്കുന്നതിന് ആനുപാതികമായി ജീവനക്കാര്‍ക്ക് ഡി.എ. വര്‍ദ്ധനവു നല്‍കുന്നത് ശമ്പളവര്‍ദ്ധനവ് അനിയന്ത്രിതമായി പോകാനൊരു കാരണമാണ്. പുതിയ ശമ്പള സ്‌കെയില്‍ നിലവില്‍ വന്നു കഴിയുമ്പോഴുള്ള വര്‍ദ്ധനകൊണ്ട് അധികജീവിതച്ചെലവ് അഡ്ജസ്റ്റു ചെയ്യാവുന്നതേയുള്ളൂ. തന്നെയുമല്ല, സംസ്ഥാനത്തെ 80 ലക്ഷം കുടുംബങ്ങളില്‍ 10 ലക്ഷം കുടുംബങ്ങള്‍ക്കു മാത്രമാണ് ഡി.എ. ആനുകൂല്യം ലഭിക്കുന്നത്. ഇതു സാമാന്യനീതിക്കു നിരക്കാത്ത വിവേചനവുമാണ്. അതുകൊണ്ട് ഡി.എ. സിസ്റ്റം നിര്‍ത്തലാക്കുകയാണു വേണ്ടത്.

5. അക്കൗണ്ടബിലിറ്റി
അക്കൗണ്ടബിലിറ്റി എല്ലാ ജീവനക്കാര്‍ക്കും ബാധകമാക്കണം. ആരോടും ഒരു ബാധ്യതയുമില്ലാതെ ശമ്പളം കൈപ്പറ്റുന്ന അവസ്ഥ മിക്ക ഓഫീസുകളിലും കാണാറുണ്ട്.
6. സമരംകൊണ്ടുള്ള നാശനഷ്ടങ്ങള്‍
സമരങ്ങള്‍കൊണ്ട് ഓഫീസിനും വസ്തുവകകള്‍ക്കുമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ സമരം നടത്തുന്നവരില്‍നിന്നും അതിനു പ്രേരണ നല്‍കുന്നവരില്‍നിന്നും ഈടാക്കാന്‍ വ്യവസ്ഥയുണ്ടാക്കണം.

7. ജീവനക്കാരെ കുറയ്ക്കല്‍
കമ്പ്യൂട്ടറൈസേഷനും യന്ത്രവല്‍ക്കരണവും എല്ലാ മേഖലകളിലും വ്യാപകമാവുകയാണ്. അതുകൊണ്ട് ജീവനക്കാരുടെ സംഖ്യ കുറയ്ക്കാന്‍ നടപടി ഉണ്ടാകണം. പല വകുപ്പുകളിലും പുതിയ നിയമനങ്ങളേ ആവശ്യമില്ലാത്ത അവസ്ഥയുണ്ട്.

8. പെന്‍ഷന്‍
a.            പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതില്‍നിന്ന് യാതൊരു കാരണവശാലും പിന്‍വാങ്ങാന്‍ പാടില്ല. ഇന്ത്യയില്‍ ഇതു നടപ്പാക്കാത്തത് കേരളമുള്‍പ്പെടെ മൂന്നു സംസ്ഥാനങ്ങളില്‍ മാത്രമാണെന്നാണ് റിപ്പോര്‍ട്ട്.
b.            പരമാവധി പെന്‍ഷന്‍ 30,000 രൂപാ എന്നു നിജപ്പെടുത്തുന്നത് ഉചിതമായിരിക്കും. ഒരു വ്യക്തിക്ക് രണ്ടു പെന്‍ഷനു അര്‍ഹതയുണ്ടെങ്കില്‍ ഉയര്‍ന്ന പെന്‍ഷന്‍ മാത്രം നിലനിര്‍ത്തുക.
9. പുതിയ ആനുകൂല്യങ്ങള്‍/ശമ്പള പരിഷ്‌കാരം
നിലവിലുള്ള അനിയന്ത്രിതമായ ഡി.എ. വര്‍ദ്ധനവ് ഉള്ളിടത്തോളംകാലം പുതിയ ആനുകൂല്യങ്ങള്‍ അപ്രസക്തമാണ്.
സാധാരണ പൗരന്റെ പ്രതിശീര്‍ഷവരുമാനം സര്‍ക്കാര്‍ ജീവനക്കാരന്റെ കുറഞ്ഞ വേതനത്തിന്റെ പകുതിയെങ്കിലുമാകുന്നതുവരെ ശമ്പളപരിഷ്‌കരണം നിര്‍ത്തിവയ്ക്കണം.

10. പെന്‍ഷനില്ലാത്തവര്‍ക്കു പെന്‍ഷന്‍
എ.പി.എല്‍. വിഭാഗത്തിലെ ഇടത്തരം കുടുംബങ്ങള്‍ക്ക് (ഏകദേശം 60 ലക്ഷം) പ്രത്യേകിച്ച്, കര്‍ഷകര്‍ക്ക്, പറയത്തക്ക ആനുകൂല്യങ്ങള്‍ ഒന്നും സര്‍ക്കാരില്‍നിന്നു ലഭിക്കുന്നില്ല. എന്നാല്‍ ശമ്പളം പറ്റുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജനസമൂഹത്തെ തീറ്റിപ്പോറ്റുന്നവരാണു താനും. അതുകൊണ്ട് സര്‍ക്കാര്‍ വേതനം പറ്റുന്നവര്‍, അവര്‍ക്കു വന്‍ വര്‍ദ്ധന ലഭിക്കുന്ന മുറയ്ക്ക് അവരുടെ വരുമാനത്തിന്റെ ഒരു ചെറിയ അംശം ഇടത്തരക്കാര്‍ക്കായി നീക്കിവയ്ക്കുന്നത് ഒരു കടമയായി കരുതാനുള്ള ഔദാര്യം കാണിച്ചാല്‍ ഇപ്പോള്‍ പെന്‍ഷനില്ലാത്തവര്‍ക്കും പെന്‍ഷന്‍ നല്‍കാനുള്ള ഒരു പദ്ധതിക്കു രൂപം നല്‍കാന്‍ കഴിയും. സര്‍ക്കാര്‍ വേതനം വാങ്ങുന്നവര്‍ തങ്ങളുടെ വരുമാനത്തിന്റെ 5 ശതമാനം ഇപ്രകാരം മാറ്റിവച്ചാല്‍ ഒരു വര്‍ഷംകൊണ്ട് 1500 കോടി രൂപയോളം സമാഹരിക്കപ്പെടും. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന ബിസിനസ്സുകാരും സമ്പന്ന കര്‍ഷകരുംകൂടി സഹകരിച്ചാല്‍ 500 കോടിരൂപ സമാഹരിയ്ക്കാം. രണ്ടുംകൂടി 2,000 കോടി രൂപാ. സര്‍ക്കാര്‍ ഒരു 4,000 കോടിരൂപ വകയിരുത്തിയാല്‍ ആകെ 6,000 കോടിരൂപാ. ഇടത്തരം കുടുംബത്തിന് 10,000 രൂപയുടെ ചെറിയ വാര്‍ഷിക പെന്‍ഷന്‍ എങ്കിലും നല്‍കാന്‍ ഈ തുക ഉപയോഗപ്പെടുത്താം.
സര്‍ക്കാര്‍ കണക്കനുസരിച്ച്  സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരുംകൂടി ഏതാണ്ട് 10 ലക്ഷത്തോളം പേര്‍ വരും. ഇവര്‍ക്കുവേണ്ടി 2011-12-ല്‍ ചെലവഴിച്ചത്. 23,536 കോടി രൂപയാണ്. അതായത് പ്രസ്തുത ആണ്ടിലെ റവന്യൂ വരുമാനമായ 29,197 രൂപയുടെ 80 ശതമാനം ശമ്പളക്കാരുടെയും പെന്‍ഷന്‍കാരുടെയും 10 ലക്ഷം കുടുംബങ്ങള്‍ക്കുവേണ്ടി 23,536 കോടിരൂപാ ചെലവാകുന്ന ഗവണ്‍മെന്റ് 60 ലക്ഷത്തോളം വരുന്ന ഇടത്തരം കുടുംബങ്ങള്‍ക്ക് 4,000 കോടിരൂപാ വകയിരുത്താന്‍ മടിയ്ക്കാന്‍ പാടില്ല. ഇതുവരെ നിഷേധിക്കപ്പെട്ട നീതി എളിയ തോതിലെങ്കിലും നിറവേറ്റിക്കൊടുക്കാനുള്ള ശ്രമം എന്നു കരുതിയാല്‍ മതി. ഈ തുക റവന്യൂ വരുമാനത്തിന്റെ 15%-ല്‍ താഴെയേ വരികയുള്ളൂ എന്നതും ഓര്‍മ്മയില്‍ വയ്ക്കാം. കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 15 ശതമാനത്തിന് 23,536 രൂപാ ചെലവിടുന്ന സര്‍ക്കാര്‍ 80 ശതമാനം വരുന്ന സാധാരണക്കാര്‍ക്കായി 4,000 കോടിരൂപാ വകയിരുത്തണമെന്ന ആവശ്യം വെറും ന്യായംമാത്രം.

വാല്‍ക്കഷണം
മുന്‍ സുപ്രീംകോടതി ജഡ്ജി അശോക് കുമാര്‍ മാത്തൂര്‍ അദ്ധ്യക്ഷനായ നാലംഗ 7-ാം കേന്ദ്ര ശമ്പള കമ്മീഷന്‍ മുമ്പാകെ അവതരിപ്പിക്കപ്പെട്ട നിര്‍ദ്ദേശം:
''രാജ്യത്തെ സാധാരണ പൗരന്റെ വരുമാനവുമായി ബന്ധപ്പെടുത്തി വേണം ഗവണ്‍മെന്‍രു ജീവനക്കാരന്റെ ശമ്പളം നിശ്ചയിക്കേണ്ടത്. ലോകബാങ്കിന്റെ സര്‍വ്വേ അനുസരിച്ച് ബ്രിട്ടണിലെ ഗവണ്‍മെന്റു ജീവനക്കാരന്റെ വേതനം 1995-2000 കാലഘട്ടത്തില്‍ ബ്രിട്ടീഷു പൗരന്റെ ശരാശരി വരുമാനത്തിന്റെ 1.4 ഇരട്ടിയായിരുന്നു. ഈ അനുപാതം ഇന്‍ഡോനേഷ്യയില്‍ 1.00, ചൈനയില്‍ 1.2, യു.എസ്സില്‍ 1.4, തെക്കന്‍ കൊറിയയില്‍ 1.5 എന്ന കണക്കിലായിരുന്നു. ഇന്ത്യയില്‍ ആ അനുപാതം 4.8 ആയിരുന്നു.

5-ാം ധനകാര്യകമ്മീഷന്‍ 10 കൊല്ലംകൊണ്ട് ജീവനക്കാരുടെ സംഖ്യ 30% കുറവുചെയ്യണമെന്നു നിര്‍ദ്ദേശിച്ചിരുന്നു. പക്ഷേ, ഒന്നും സംഭവിച്ചില്ല (Times of India dated 09/07/2015).


2014 ജനുവരി 29, ബുധനാഴ്‌ച

നമ്മുടെ കൃഷിയിടങ്ങളും വിദേശ റിയൽ എസ്റ്റേറ്റ് ഭീമന്മാര്‍ക്ക് തീറെഴുതുമോ?-:Marunadan Malayali:

Central Government plans for FDI deposit scheme in Agricultural fields
കൃഷിഭൂമിയില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

സ്വന്തംലേഖകന്‍ ന്യൂഡല്‍ഹി: കൃഷിഭൂമിയില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം (എഫ്.ഡി.ഐ) അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. റിയല്‍ എസ്റ്റേറ്റ് രംഗത്ത് വിദേശ അതികായന്മാര്‍ക്ക് കടന്നുവരാന്‍ വഴിതുറക്കുന്നതാകും ഇത്. നഗരവികസന മന്ത്രാലയം മുന്നോട്ടുവെച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിദേശ നിക്ഷേപത്തിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കാന്‍ മൂന്നംഗ മന്ത്രിസഭാ ഉപസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. കേന്ദ്ര ധനമന്ത്രി പി. ചിദംബരം, നഗരവികസന മന്ത്രി കമൽനാഥ്, വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക സമിതിയാണ് ഇക്കാര്യത്തില്‍ വിലയിരുത്തല്‍ നടത്തുന്നത്. 

പുതിയ നിര്‍ദേശത്തിന് അനുസൃതമായി എഫ്.ഡി. ഐ ചട്ടം ഭേദഗതി ചെയ്യുóതിന്റെ വഴികള്‍ ഉപസമിതി നിര്‍ദേശിക്കും. ടൗണ്‍ഷിപ്പുകള്‍ , ഹൗസിങ് കോളനികള്‍ എന്നിവക്കെല്ലാം പൂര്‍ണതോതില്‍ പ്രത്യക്ഷ വിദേശ നിക്ഷേപത്തിന് ഇതിനകം തന്നെ അനുവാദമുണ്ട്. പക്ഷേ, ഇതിനായി കൃഷിഭൂമി ഏറ്റെടുക്കാന്‍ പറ്റില്ല. എന്നാല്‍, വന്‍കിടക്കാര്‍ കൃഷിഭൂമിയും ഇത്തരത്തില്‍ അനധികൃതമായി വാങ്ങുന്നുവെന്നത് വിസ്മരിക്കാനാകില്ല. 

നഗരവികസനത്തിന് ഇപ്പോള്‍ തന്നെ കൃഷിഭൂമി ഏറ്റെടുക്കുന്നുവെന്ന വാദമുയര്‍ത്തിയാണ് എഫ്.ഡി.ഐ നിക്ഷേപം സ്വീകരിക്കാമെന്ന നിര്‍ദേശം നഗരവികസനമന്ത്രാലയം മുന്നോട്ടുവെച്ചത്. വിദേശ സംരംഭകരെ അനുവദിച്ചാല്‍ നഗര വികസനത്തിനും ടൗണ്‍ഷിപ്പ് നിര്‍മാണത്തിനും കൂടുതല്‍ ധനസമാഹരണം നടത്താനാവും.

കൃഷിഭൂമിയില്‍ എഫ്.ഡി.ഐക്ക് പൂര്‍ണ നിരോധമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. വിദേശ നിക്ഷേപരെ ഒഴിച്ചാല്‍ ഇവിടുത്തെ റിയല്‍ എസ്റ്റേറ്റ് ഭീമന്‍മാര്‍ക്കു കൂടി കൃഷിഭൂമി വാങ്ങി റിയല്‍ എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനായി വായ്പ ലഭിക്കില്ല. അത്തരത്തിലാണ് നിലവിലുള്ള ഇന്ത്യന്‍ ബാങ്കിങ് ചട്ടം. വന്‍കിട പദ്ധതികള്‍ക്ക് മാത്രമാണ് ഇക്കാര്യത്തില്‍ ഇളവ് ലഭിക്കുന്നതും. ഭൂമിയുടെ ഊഹക്കച്ചവടവും തിരിമറി ലാഭവുമൊക്കെ തടഞ്ഞ്, വില ഊതിപ്പെരുപ്പിക്കുന്നതു തടയാനും കൃഷിഭൂമി സംരക്ഷിക്കാനും ഉദ്ദേശിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. 


ഭൂമി വിദേശ സംരംഭകര്‍ ഏറ്റെടുത്താല്‍ പോലും അതിന്റെ വഴിവിട്ട ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാറിന് സാധിക്കുമെന്ന വാദമുഖം നഗരവികസന മന്ത്രാലയം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, വ്യവസായ നയ പ്രോല്‍സാഹന വകുപ്പ് ഇതിനോട് വിയോജിക്കുകയാണ് ചെയ്തത്. റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ നിലപാടു സ്വീകരിക്കണമെന്നും അഭിപ്രായപ്പെട്ടു. 

ഇക്കാര്യത്തില്‍ സര്‍ക്കാറില്‍തന്നെയുള്ള അഭിപ്രായ ഭിന്നതകള്‍ കണക്കിലെടുത്താണ് മന്ത്രിസഭാ ഉപസമിതിയെ വെക്കാന്‍ തീരുമാനിച്ചത്. നിര്‍മാണമേഖലയില്‍ എഫ്.ഡി.ഐ ചട്ടങ്ങള്‍ ഉദാരമാക്കണമെന്ന മറ്റൊരു നിര്‍ദേശത്തിലെ വിവാദങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഇതെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.
-:Marunadan Malayali:- - Central Government plans for FDI deposit scheme in Agricultural fields:



'via Blog this'

2014 ജനുവരി 11, ശനിയാഴ്‌ച

സ്വരാജ് ആശയപ്രചാരണം - സ്വതന്ത്ര സാംസ്‌കാരിക സംഘങ്ങളിലുടെ

ആം ആദ്മി പാര്‍ട്ടിയുടെ ഫണ്ടു സമാഹരണത്തിനുള്ള പരിമിതികള്‍ പാര്‍ട്ടിയുടെ ആശയപ്രചാരണപ്രവര്‍ത്തനങ്ങളെ ബാധിക്കരുത് എന്ന സദുദ്ദേശ്യത്തോടെയാണ് ഞാന്‍ ഇതവതരിപ്പിക്കുന്നത്. 
പാര്‍ട്ടിയുടെ വെബ്‌സൈറ്റില്‍നിന്ന് കിട്ടിയ ആം ആദ്മി പാര്‍ട്ടി - ഞങ്ങളുടെ സ്വപ്നം രാഷ്ട്രീയ വിപ്ലവം എന്ന ലഘുലേയില്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തിച്ചു തുടങ്ങാം, മെമ്പര്‍ഷിപ്പിനായി കാത്തിരിക്കേണ്ട എന്നു വ്യക്തമാക്കിയശേഷം ഇപ്പോള്‍ത്തന്നെ നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഏതാനും കാര്യങ്ങള്‍ എന്ന ഉപശീര്‍ഷകത്തിന്‍ കീഴില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്: 2) ആം ആദ്മി പാര്‍ട്ടിയെ കുറിച്ചുള്ള ഒരു വീഡിയോ പാര്‍ട്ടി വെബ്‌സൈറ്റായ www.aamadmipatry.org- ല്‍ ലഭ്യമാണ്. നിങ്ങളുടെ കുടുംബാഗങ്ങളെയും സുഹൃത്തുക്കളെയും അത് കാണിക്കുക.
3) പാര്‍ട്ടി രേഖകള്‍ ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇവ ഡൌണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്തു നിങ്ങളുടെ പേരും മൊബൈല്‍ നമ്പറും ചേര്‍ത്ത് ജനങ്ങള്‍ക്ക് വിതരണം ചെയ്യുക.

ആം ആദ്മി പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ എന്ന നിലയിലല്ലാതെതന്നെ പ്രചരിപ്പിക്കേണ്ടതുണ്ടെന്നാണ് ഇതില്‍നിന്ന് എനിക്കു മനസ്സിലാകുന്നത്. അതിനായി ജാതി-മത-കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങള്‍ക്കിടയിലും അവരവര്‍ പ്രവര്‍ത്തിക്കുന്ന മേഖലകളില്‍ ഈ ആശയങ്ങള്‍ പ്രസരിപ്പിക്കുന്നതില്‍ താത്പര്യമുള്ളവരുടെ ഒരു സ്വതന്ത്ര ഒരു സാംസ്‌കാരിക പ്രസ്ഥാനം ഉണ്ടാക്കണം. കോട്ടയം ജില്ലയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഹകരിക്കാനഗ്രഹിക്കുന്ന കുറെ പ്രവര്‍ത്തകരെ ഈ സംവിധാനത്തിന്‍കീഴില്‍ കൊണ്ടുവന്നാല്‍ നമുക്ക് ഇവിടെ മറ്റിടങ്ങളില്‍ കിട്ടുന്നതിലുമേറെ പിന്തുണ നേടിയെടുക്കാനും പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളുടെ പ്രചാരണസംവിധാനത്തിന് മാതൃകയാകാനും കഴിയും.

ആം ആദ്മി പാര്‍ട്ടിയുടെ ഇന്റര്‍നെറ്റിലെ ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെയുള്ള ആശയ്രപ്രചാരണ സംവിധാനം വളരെ ശക്തമാണ്. അവ ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് ഉപയോഗിക്കാന്‍ സ്വാതന്ത്യവുമുണ്ട്. ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ഉപയോഗിക്കുന്നില്ലാത്ത സാധാരണക്കാരന് (ആം ആദ്മിക്ക്) അവ ലഭ്യമാക്കുന്നതിലൂടെ ജനങ്ങളുടെ ചിന്താഗതികളില്‍ വലിയൊരു മാറ്റമുണ്ടാക്കാന്‍ കഴിയും. 

സാമ്പത്തികസ്രോതസ്സുകളുടെ സുതാര്യതയ്ക്ക് വളരെ പ്രാധാന്യം നല്കുന്ന പാര്‍ട്ടി സംവിധാനത്തിന് ഇക്കാര്യം ഏറ്റെടുത്തു നടത്തുന്നതില്‍ പരിമിതികളുണ്ടാവും.
ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ചയിലുപരി മറ്റു പാര്‍ട്ടികളിലും പരിവര്‍ത്തനമുണ്ടാക്കി ഇന്ത്യയുടെ ജനാധിപത്യപരമായ വളര്‍ച്ചയ്ക്ക് കളമൊരുക്കുക എന്നതായിരിക്കും ഈ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. ഈ സംവിധാനത്തിലൂടെ ചെയ്യാന്‍ സാധിക്കും എന്നു ഞാന്‍ കരുതുന്ന കുറെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കാം.

ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയവിപ്ലവം ജാതി-മത-കക്ഷിരാഷ്ട്രീയ ഭേദമെന്യേഎല്ലാ ഇന്ത്യാക്കാരും ഏറ്റെടുക്കേണ്ടതാണ് എന്ന് പാര്‍ട്ടി ലഘുലേഖ വായിച്ചാല്‍ ആര്‍ക്കും വ്യക്തമാകും. പാര്‍ട്ടി ലഘുലേഖ വിതരണം ചെയ്യാന്‍ ഏര്‍പ്പാടുണ്ടാക്കിയിട്ടില്ലാത്ത സാഹചര്യത്തില്‍ ഇത് പത്തു രൂപാ വിലയ്ക്കു വിറ്റഴിച്ചുകൊണ്ട് ഈ സംഘടനയുടെ അടിസ്ഥാന മൂലധനം സമാഹരിക്കാന്‍ സാധിക്കും. തുടര്‍ന്ന് അരവിന്ദ് കേജ്രിവാളിന്റെ യുട്യൂബ് വീഡിയോകളും മലയാളത്തിലുള്ള വിശദീകരണത്തോടൊടൊപ്പം പ്രദര്‍ശിപ്പിക്കുകയും സിഡികള്‍ വിറ്റഴക്കുകയും ചെയ്യാവുന്നതാണ്. (അവയില്‍ മലയാളം സബ്‌ടൈറ്റിലുകള്‍ ചേര്‍ക്കുക എന്നൊരു ദൗത്യം പാര്‍ട്ടി നേരിട്ട് ഏറ്റെടുക്കേണ്ടതുണ്ട്). ഈ പ്രവര്‍ത്തനത്തോട് ലഘുലേഖയും സിഡികളും സൗജന്യമായോ വ്യത്യസ്തമായ മറ്റൊരു വിലയ്‌ക്കോ വിതരണം ചെയ്തുകൊണ്ട് ആര്‍ക്കും പ്രതികരിക്കാവുന്നതാണ്. ഏതായാലും ആശയപ്രചരണത്തിന് അത് ആക്കം കൂട്ടുകയേയുള്ളു. എന്നാല്‍ വീഡിയോയോ ലഘുലേഖയോ എന്തെങ്കിലും ആശയപരമായ എഡിറ്റിങ്ങിന് വിധേയമാക്കിയിട്ടുണ്ടെങ്കില്‍ അതിനെതിരെ നിയമപരമായ നടപടികള്‍ എടുക്കാന്‍ പാര്‍ട്ടിക്ക് അവകാശമുണ്ടായിരിക്കുന്നതാണ്.
പാര്‍ട്ടിയുടെ സ്വരാജ് എന്ന ആശയം പ്രചരിപ്പിക്കാന്‍ സഹായകമായ ഗാനങ്ങള്‍ ഉള്‍പ്പെടെയുള്ള കലാരൂപങ്ങളും ഷോര്‍ട്ട് ഫിലിമുകളും തയ്യാറാക്കി ഗൃഹസദസ്സുകളില്‍ പ്രദര്‍ശിപ്പിക്കുക എ
ന്നതാണ് ഈ സംവിധാനത്തിന്റെ മറ്റൊരു പ്രവര്‍ത്തനം. കുടുംബശ്രീ ഉള്‍പ്പെടയുള്ള ഏത് അയല്‍ക്കൂട്ടത്തിലും സൗജന്യമായി പ്രദര്‍ശിപ്പിക്കുകയും അവയുടെ സിഡികളും സ്‌ക്രിപ്റ്റുകളും വിറ്റ് പ്രവര്‍ത്തനഫണ്ട് സമാഹരിക്കുകയും ചെയ്യാന്‍ സാധിക്കും. 
സ്വരാജ് എന്ന ആശയം നല്കുന്ന പ്രചോദനത്തില്‍ കൂടുതല്‍ വിശാലമായ കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കുന്ന ഈ കലാസാംസ്‌കാരിക പ്രവര്‍ത്തകസംഘം പാര്‍ട്ടിയുടെ ഒരു വിങ്ങ് ആയി കണക്കാക്കുകയോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടത്തുകയോ ചെയ്യരുത്. ആം ആദ്മി പാര്‍ട്ടിയില്‍നിന്നും പാര്‍ട്ടിയുടെ സംവിധാനങ്ങളില്‍നിന്നും അന്യമായ ഇതില്‍ പാര്‍ട്ടി അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് പാര്‍ട്ടി വിലക്കേര്‍പ്പെടുത്തരുത് എന്നുമാത്രം.
ഈ സംവിധാനം സംസ്ഥാനതലത്തിലോ ജില്ലാതലത്തിലോ കേന്ദ്രീകരിച്ചാകേണ്ടതില്ല. ഗ്രാമപഞ്ചായത്ത്തലത്തില്‍ത്തന്നെ സ്വതന്ത്രമായി രൂപീകരിച്ചു പ്രവര്‍ത്തിക്കുന്ന ഈ സംവിധാന
ങ്ങള്‍ക്കു ബ്ലോക്ക്, നിയമസഭാ/പാര്‍ലമെന്റ് നിയോജകമണ്ഡലം തലങ്ങളില്‍ ഏകോപനസമിതികള്‍ ഉണ്ടാക്കിയാല്‍ മതിയാവും. 

2014 ജനുവരി 9, വ്യാഴാഴ്‌ച

ഇപ്പോള്‍ത്തന്നെ നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഏതാനും കാര്യങ്ങള്‍:

ആം ആദ്മി പാര്‍ട്ടിയുടെ വെബ്‌സൈറ്റില്‍നിന്ന് കിട്ടിയ 
ആം ആദ്മി പാര്‍ട്ടി - ഞങ്ങളുടെ സ്വപ്നം രാഷ്ട്രീയ വിപ്ലവം 
എന്ന ലഘുലേഖയില്‍ നിന്ന്: 

ഔദ്യോഗികമായി ആം ആദ്മി പാര്‍ട്ടി അംഗമാകുക, ആകാതിരിക്കുക എന്നതിന് വലിയ പ്രാധാന്യം ഇല്ല. നമ്മള്‍ എല്ലാവരും നമ്മുടെ രാജ്യത്തെ മാറ്റുവാന്‍ വേണ്ടി പരിശ്രമിക്കുന്നവരാണ്. അതുകൊണ്ട് ഇതിനായി ഇപ്പോള്‍ തന്നെ പ്രവര്‍ത്തിച്ചു തുടങ്ങാം, മെമ്പര്‍ഷിപ്പിനായി കാത്തിരിക്കേണ്ട.
 

ഇപ്പോള്‍ത്തന്നെ നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഏതാനും കാര്യങ്ങള്‍:
1) നിങ്ങള്‍ക്കറിയാവുന്ന അഞ്ചു പേരെ വിളിച്ചു ചോദിക്കൂ, 'കോണ്‍ഗ്രസിനു നമ്മുടെ രാജ്യത്തെ അഴിമതി നിര്‍ത്താന്‍ കഴിയുമോ? ബി.ജെ.പിക്ക് കഴിയുമോ? ഇല്ലേ? ആം ആദ്മി പാര്‍ട്ടി എന്ന് കേട്ടിട്ടില്ലേ? എന്താണ് അവരെ പറ്റി അഭിപ്രായം?' ആം ആദ്മി പാര്‍ട്ടിയെ സഹായിക്കാന്‍ അവരോടു അഭ്യര്‍ഥിക്കൂ. ആം ആദ്മി പാര്‍ട്ടിയുടെ ആശയങ്ങളോട് യോജിക്കുന്നുവെങ്കില്‍ പാര്‍ട്ടിയെ അനുകൂലിക്കാനും അവരുടെ പത്തു സുഹൃത്തുക്കളെ ഫോണ്‍ ചെയ്തു പാര്‍ട്ടിയുടെ ആശയങ്ങള്‍ മനസിലാക്കാനും ആം ആദ്മി പാര്‍ട്ടിയിലേക്ക് കൂടുതല്‍ പേരെ ചേര്‍ക്കാനും അഭ്യര്‍ഥിക്കുക.
2) ആം ആദ്മി പാര്‍ട്ടിയെ കുറിച്ചുള്ള ഒരു വീഡിയോ പാര്‍ട്ടി വെബ്‌സൈറ്റായ www.aamadmipatry.org ല്‍ ലഭ്യമാണ്. നിങ്ങളുടെ കുടുംബാഗംങ്ങളെയും സുഹൃത്തുക്കളെയും അത് കാണിക്കുക.
3) പാര്‍ട്ടി രേഖകള്‍ ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇവ ഡൌണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്തു നിങ്ങളുടെ പേരും മൊബൈല്‍ നമ്പറും ചേര്‍ത്ത് ജനങ്ങള്‍ക്ക് വിതരണം ചെയ്യുക.
4) ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ പാര്‍ട്ടി വെബ്‌സൈറ്റ് വഴി പാര്‍ട്ടിയെ അറിയിക്കുകയും ഇതൊക്കെ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ജനങ്ങളുടെ പ്രതികരണം പങ്കുവെക്കുകയും ചെയ്യുക. ഇതിനായി വെബ്‌സൈറ്റില്‍(www.aamaadmipatry.org) പ്രത്യേക ലിങ്ക് ഉണ്ട്. നിങ്ങളുടെ അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനം ആകട്ടെ. ഓരോ പ്രദേശത്തും ആം ആദ്മിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താന്‍ ഇത് ഞങ്ങളെ സഹായിക്കുന്നു. ആവശ്യമെങ്കില്‍ നിങ്ങളോട് നിങ്ങളുടെ നാട്ടിലെ ആം ആദ്മി പാര്‍ട്ടി ഓഫീസ് ആരഭിക്കാനും അങ്ങനെ നമ്മുടെ രാജ്യത്തെ സേവിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുക.
ജയ് സ്വരാജ് ! 


2014 ജനുവരി 2, വ്യാഴാഴ്‌ച

അധ:സ്ഥിതരുടെ മോചനത്തിനായി രാഷ്ട്രീയ വ്യവസ്ഥിതിയില്‍ പരിവര്‍ത്തനമാവശ്യമാണ്.


പ്രശസ്ത ഗാന്ധിയനായ 
സണ്ണി പൈകട 
പന്ത്രണ്ടു വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച 
അടിത്തട്ടിലെ ഭരണസംവിധാനങ്ങളും അധഃസ്ഥിതരുടെ മോചനവും 
എന്ന ലേഖനം :


പുതിയ പഞ്ചായത്ത് രാജ് - നഗരപാലിക നിയമമനുസരിച്ച് നമ്മുടെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ട് ഒരു ദശകം കഴിഞ്ഞു. ജനാധിപത്യത്തില്‍ അധികാരത്തിന്റെ പ്രഭവസ്ഥാനം വോട്ടുചെയ്യുന്ന ജനങ്ങളാണ്. ഭരണസംവിധാനത്തില്‍ വോട്ടര്‍ന്മാരുടെ വികാരം എത്രമാത്രം പ്രതിഫലിക്കുന്നുണ്ട് എന്നതിനെ മാനദണ്ഡമാക്കി മാത്രമെ ഒരു ജനാധിപത്യഭരണക്രമത്തെ വിലയിരുത്താനാവും. വോട്ടര്‍മാരുടെ പങ്കാളിത്തം ഭരണസംവിധാനത്തിലുണ്ടാവുന്നത് പ്രധാനമായും അടിത്തട്ടിലെ ഭരണകൂടങ്ങളിലൂടെയാണ്. അതുകൊണ്ടുതന്നെ അടിത്തട്ടിലെ ഭരണകൂടങ്ങളായ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ എത്രമാത്രം ജനപങ്കാളിത്തമുണ്ട്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഈ ഭരണസംവിധാനങ്ങളില്‍ എന്ന് നീതി ലഭിക്കുന്നുണ്ടോ എന്ന് തുടങ്ങുന്ന അന്വേഷണങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. പുതിയ പഞ്ചായത്ത് രാജ് നിയമമനുസരിച്ച് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിട്ട്. ഒരു ദശകം പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ ഇത്തരമൊരു അന്വേഷണത്തിന് സവിശേഷമായ പ്രാധാന്യമുണ്ട്. ഈ ലേഖനത്തിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വിപുലമായൊരു വിലയിരുത്തല്‍ സാധ്യമല്ല. അതിവിടെ ഉദ്ദേശിക്കുന്നുമില്ല. നമ്മുടെ ജനതയില്‍ ഗണ്യമായ ഒരു വിഭാഗമായ അധ:സ്ഥിതര്‍ ഈ ഭരണസംവിധാനം വഴി ഏതുവിധത്തിലുള്ള ഒരു ഉണര്‍വിലേയ്ക്കാണ് നയിക്കപ്പെടുന്നത്. അധ:സ്ഥിത ജനവിഭാഗങ്ങള്‍ക്കും സ്വരം ലഭിക്കത്തക്കവിധത്തില്‍ എന്തു പരിവര്‍ത്തനങ്ങളാണ് തദ്ദേശസ്വയംഭരണ സംവിധാനങ്ങളില്‍ ഉണ്ടാവേണ്ടത് തുടങ്ങിയ കാര്യങ്ങളാണിവിടെ അന്വേഷണ വിധേയമാക്കുന്നത്.

ആരൊക്കെയാണ് അധ:സ്ഥിതര്‍

സമൂഹത്തിന്റെ മുഖ്യധാരയില്‍ എന്ന് കാലങ്ങളായി മാറ്റി നിര്‍ത്തപ്പെട്ട ജനസമൂഹങ്ങളെയെല്ലാം അധ:സ്ഥിതരായി പരിഗണിക്കേണ്ടതുണ്ട്. ജാതിയുടെയും വംശത്തിന്റെയും പേരുപറഞ്ഞ് സമൂഹത്തിന്റെ പുറം പോക്കിലേയ്ക്ക് തള്ളി മാറ്റപ്പെടുകയും രണ്ടാംകിട പൗര സമൂഹമായി മാത്രം പരിഗണിക്കപ്പെടുകയും ചെയ്യുന്ന ദളിതര്‍, ആദിവാസികള്‍ തുടങ്ങിയവര്‍ അധ:സ്ഥിതരുടെ പട്ടികയില്‍ ആദ്യം വരുന്നവരാണ്. ഇവര്‍ക്കുപുറമെ ലിംഗപരമായ വിവേചനം അനുഭവിക്കുന്ന സ്ത്രീ സമൂഹവും അധ:സ്ഥിതരുടെ ഗണത്തില്‍പെടുന്നവരാണെന്ന് ഇന്ന് പൊതുവില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇവര്‍ക്കെല്ലാം പുറമെ തൊഴില്‍പരമായി വിവേചനം അനുഭവിക്കുന്ന ഒരു വിഭാഗങ്ങളും നമ്മുടെ സമൂഹത്തിലുണ്ട്. പരമ്പരാഗത തൊഴില്‍ മേഖലകളിലും ഗ്രാമവ്യവസ്യായരംഗത്തും (ഉദാ:-മത്സ്യബന്ധനമേഖല, കളിമണ്‍ വ്യവസായം, കൈത്തറി) പ്രവര്‍ത്തിക്കുന്നവര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ മുഖ്യധാരക്കൊപ്പം എത്താന്‍ കഴിയാത്ത അധ:സ്ഥിതര്‍തന്നെയാണെന്ന് ഇന്ന് എത്രപേര്‍ അംഗീകരിക്കും. ആഗോളവല്‍ക്കരണത്തിന്റെ ഈ കാലഘട്ടത്തില്‍ ഇവര്‍ കൂടുതല്‍ കൂടുതല്‍ പ്രാന്തവല്‍ക്കരിക്കപ്പെടുന്നു എന്നത് ആര്‍ക്കും നിഷേധിക്കാനാവില്ല. രാഷ്ട്രീയ നേത്യത്വ രംഗത്തുള്ളവര്‍, സമൂദായനേതാക്കള്‍ സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥര്‍, സ്വകാര്യകമ്പനികളിലെ എക്‌സിക്യൂട്ടീവുകള്‍, വ്യാപാര-വ്യവസായ പ്രമുഖര്‍ എന്നിവരടങ്ങുന്ന ഒരു പുതിയ സവര്‍ണ്ണ വിഭാഗം ഇന്ന് രൂപപ്പെട്ടുവരുന്നുണ്ട്. ഇവര്‍ക്കിടയില്‍ അദൃശ്യമായ പരസ്പര ധാരണകളും നിലനില്‍ക്കുന്നുണ്ട്. ഇവരില്‍പ്പെടാത്തവര്‍ പ്രായോഗികമായി ഇന്ന് അവര്‍ണ്ണരായി തരം താഴ്ത്തപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് അധ:സ്ഥിതര്‍ ആരെല്ലാമാണെന്നത് സംബന്ധിച്ച് മുമ്പുണ്ടായിരുന്ന ധാരണകള്‍ക്ക് ഇന്ന് മാറ്റം വരുത്തേണ്ടിയിരിക്കുന്നു എന്നതാണ്.

തദ്ദേശസ്വയംഭരണ സംവിധാനത്തിലെ സംവരണത്തിന്റെ സ്വാധീനങ്ങള്‍

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതിയില്‍ സ്ത്രീകള്‍ക്കു പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കും സംവരണമേര്‍പ്പെടുത്തിയിട്ടുള്ളത് ഏതെല്ലാംവിധത്തില്‍ സമൂഹത്തില്‍ സ്വാധീനമുണ്ടാക്കിയിട്ടുണ്ട് എന്നാലോചിക്കേണ്ടതുണ്ട്. ഇതുവരെ അടുക്കളകളിലും പണിശാലകളിലും അടച്ചിട്ടിരുന്ന സ്ത്രീകള്‍ വന്‍തോതില്‍ അടിത്തട്ടിലെ തീരുമാനമെടുക്കല്‍ സമിതികളിലേയ്ക്ക് കടന്നുവരുന്നു എന്നത് ചെറിയ കാര്യമല്ല. അതു പോലെതന്നെ, ധാരാളം സ്ത്രീകല്‍ പൊതുരംഗത്തേക്ക് കടന്നുവരുന്നതുമൂലം പുരുഷ സമൂഹത്തിന്റെ ചിന്താഗതിയിലും ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടായിതുടങ്ങിയിട്ടുണ്ട്. പട്ടികജാതി പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളുടെകാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. എന്നാല്‍ അതോടൊപ്പം തന്നെ പ്രായോഗികതലത്തില്‍ കണ്ടുവരുന്ന ചില പരിമിതികളും ശ്രദ്ധിക്കാതെ വയ്യ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതിയിലേക്ക് സംവരണ വ്യവസ്ഥ വഴികടന്നുവരുന്നവര്‍ പുരുഷാധിപത്യവും സവര്‍ണ്ണാധിപത്യവും നിലനില്‍ക്കുന്ന രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളാണ്. രാഷ്ട്രീയകക്ഷികളുടെ നിയന്ത്രണത്തിലാണ് ഈ ജനപ്രതിനിധികള്‍ എന്നത് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. രാഷ്ട്രീയ കക്ഷി നേതാവിനോടുള്ള വിധേയത്വമോ, അയാളുമായുള്ള ബന്ധുത്വമോ ആണ് മിക്കപ്പോഴും സ്ത്രീകള്‍ക്ക് സ്ഥാനാര്‍ത്ഥിത്വവും തുടര്‍ന്ന് ഭരണസമിതിയംഗത്വവും ലഭിക്കുന്നതില്‍ സ്വാധീനം ചെലുത്തുന്ന ഘടകമെന്നതും പൊതുവെ കണ്ടുവരുന്ന കാര്യമാണ്. കക്ഷി ബന്ധം തന്നെയാണ് പട്ടികജാതി പട്ടികവര്‍ഗ്ഗ പ്രതിനിധികളുടെ കാര്യത്തിലും നിര്‍ണ്ണായകഘടകം. തദ്ദേശസ്വയംഭരണ സംവിധാനങ്ങളിലെ വനിതാപ്രതിനിധികളുടെയും പട്ടികജാതി പട്ടികവര്‍ഗ്ഗപ്രതിനിധികളുടെയും പിന്നിലിരുന്ന് അവരെ നിയന്ത്രിക്കുന്ന പാര്‍ട്ടി ബോസുമാരെ മിക്കയിടത്തും കാണുന്നുണ്ട്. ഇത് സംവരണത്തിന്റെ അന്തസത്ത ചോര്‍ത്തികളയുന്ന പ്രവണതയാണ്. മാത്രവുമല്ല കക്ഷിബന്ധങ്ങള്‍ വഴിയാണ് തദ്ദേശസ്വയംഭരണസ്ഥാപനളുടെ ഭരണരംഗത്ത് അധ:സ്ഥിത വിഭാഗങ്ങളില്‍ നിന്ന് ചിലര്‍ എത്തിപ്പെടുന്നത് എന്നതുകൊണ്ടുതന്നെ ആ ജനവിഭാഗങ്ങള്‍ക്കിടയില്‍ വിഭാഗീയത വളരുന്നുണ്ട്. ഈ വിഭാഗീയതയുടെ പഴുതുകളിലൂടെയാണ് സംവരണ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നത്. അധ:സ്ഥിതരുടെ പ്രനിധികള്‍ എന്ന നിലയില്‍ അധികാരത്തിന്റെ മര്‍മ്മങ്ങളില്‍ എത്തിപ്പെട്ട പലരുമുണ്ട്. അവരില്‍ നിന്ന് അധസ്ഥിത ജനവിഭാഗങ്ങള്‍ക്ക് എന്തുലഭിച്ചു എന്ന ചോദ്യം അസ്ഥാനത്തല്ല. കെ,ആര്‍.നാരായണന്‍വരെയുള്ളവര്‍ക്ക് അധികാരത്തിന്റെ പടവുകള്‍ കയറാന്‍ അവര്‍ അധസ്ഥിതി ജനവിഭാഗങ്ങളില്‍പ്പെട്ടവരായിരുന്നു എന്നത് ഏറെ സഹായകരമായിട്ടുണ്ട്. ഒരു വനിത എന്ന നിലയിലെങ്കിലും ഈ രാജ്യത്തെ പരമാധികാരസ്ഥാനത്ത് എത്തിയ ഇന്ദിരാഗാന്ധി സ്ത്രീശാക്തീകരണത്തിന് എന്തു സംഭാവനയാണ് നല്‍കിയത്. ജയലളിതയും മായാവതിയുമൊക്കെ ആ നിലയ്ക്ക് എന്തു സംഭാവനകളാണ് നല്‍കികൊണ്ടിരിക്കുന്നത്. താന്താങ്ങളുടെ പാര്‍ട്ടികളില്‍ അപ്രമാദിത്വം ഉള്ളവരാണ് അവസാനം സൂചിപ്പിച്ച രണ്ടുപേര്‍. ഇന്ദിരാഗാന്ധി അവര്‍ രണ്ടാളെക്കാളും പരമാധികാരം കയ്യാളിയ വ്യക്തിയാണ്. എന്നാല്‍ ഇവരെയെല്ലാം കക്ഷി രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയില്‍ വിദഗ്ദ്ധമായി കരുക്കള്‍ നീക്കിയെന്നുമാത്രം. ഇതിന്റെ അര്‍ത്ഥം കക്ഷിരാഷ്ട്രീയാടിസ്ഥാനത്തിലുള്ളതിരഞ്ഞെടുപ്പും ഭരണസംവിധാനവുമാണ്. പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റുവരെ നിലനില്‍ക്കുന്നതെങ്കില്‍, അതിനിടയില്‍ ഉണ്ടാവുന്ന സംവരണത്തിലൂടെയുള്ള അധസ്ഥിത പ്രാതിനിധ്യംവഴി അത്ഭുതങ്ങളൊന്നും സംഭവിക്കില്ലെന്നാണ്.

അടിത്തട്ടിലെ ഭരണകൂടങ്ങള്‍ക്ക് മതിയായ അധികാരങ്ങളില്ലാത്ത സാഹചര്യത്തില്‍ സംവരണ വ്യവസ്ഥയിലൂടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഭരണസമിതിയിലെത്തുന്നവര്‍ക്ക് ഒരു പരിധിക്കപ്പുറം ഒന്നും ചെയ്യാനില്ലായെന്നതും ശ്രദ്ധിക്കേണ്ട സംഗതിയാണ്. അധ:സ്ഥിത ജനവിഭാഗങ്ങളുടെ ജീവിതം ദൂരിതപൂര്‍ണ്ണമാക്കാനുതകുന്ന നയങ്ങള്‍ അനുവര്‍ത്തിക്കുന്ന സംസ്ഥാന-കേന്ദ്രസര്‍ക്കാരുകളുടെ മുന്നില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് എന്ത് പ്രായോഗിക പ്രസക്തിയാണുള്ളത്. അധ:സ്ഥിത ജനതയുടെ ജീവനോപാധികളായ പ്രകൃതി വിഭവങ്ങളും പ്രാദ്ദേശിക വിപണികളും വരെ ബഹൂരാഷ്ട്രകുത്തകളുടെ കാല്‍കീഴില്‍ അമരുന്ന ഇക്കാലത്ത് കാര്യമായ അധികാരമില്ലാത്ത തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഭരണ പ്രാതിനിധ്യംകൊണ്ട് എന്ത് പ്രയോജനമാണ് ഉണ്ടാകാന്‍ പോകുന്നത്. ഈ വിധത്തിലുള്ള ഒരു പതനത്തിന്റെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയ കക്ഷികളും അവര്‍ നിയന്ത്രിക്കുന്ന കേന്ദ്രസംസ്ഥാന ഭരണകൂടങ്ങളുമാണ്. വ്യാപാരകരാറുകള്‍ ഒപ്പിടാന്‍ വരുന്ന കുത്തക കമ്പനികളുടെ പ്രതിനിധികള്‍ ഭരണപക്ഷവും പ്രതിപക്ഷവുമായി ചര്‍ച്ചകള്‍ നടത്തുന്നത് ആര്‍ക്കാണ് നിക്ഷേധിക്കുവാന്‍ കഴിയുക.

ചുരുക്കത്തില്‍ അടിത്തട്ടിലെ ഭരണസംവിധാനങ്ങളില്‍ അധ:സ്ഥിത ജനവിഭാഗങ്ങള്‍ക്കുള്ള സംവരണത്തിന്റെ സ്വാധീനത്തെക്കുറിച്ച് വിലയിരുത്തുമ്പോള്‍ കക്ഷിരാഷ്ട്രീയത്തിന്റെ പ്രായോഗികസമവാക്യങ്ങളും തദ്ദേശസ്വയംഭരമസ്ഥാപനങ്ങളുടെ അധികാരം ഇല്ലായ്മയും കേന്ദ്രസംസ്ഥാന ഭരണകൂടങ്ങളുടെ അമിതാധികാരവും അതിന്റെ പ്രയോഗ രീതികളും എല്ലാം കണക്കിലെടുക്കേണ്ടതുണ്ട്. അധ:സ്ഥിത ജനവിഭാഗങ്ങളില്‍നിന്നും സംവരണത്തിലൂടെയോ അല്ലാതെയോ രാഷ്ട്രീയാധികാരസ്ഥാപനങ്ങളിലേയ്ക്ക് കുറെ പേര്‍ കടന്നുവന്നു എന്നതുകൊണ്ടുമാത്രം ആ സമൂഹങ്ങളില്‍ ഗുണപരമായ മാറ്റം ഉണ്ടാകണമെന്നില്ലായെന്ന് വ്യക്തമാണ്. ഇതിവിടെ സൂചിപ്പിക്കുന്നത് സംവരണം ആവശ്യമില്ലായെന്ന കാഴ്ചപ്പാടോടെയല്ല. മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടവരില്‍ ചിലരെങ്കിലും അധികാര ശ്രേണിയില്‍ എത്തിപ്പെടുന്നതും അതിനുള്ള ശ്രമത്തിന്റെ ഭാഗമായി പൊതു രംഗത്ത് ആ ജനവിഭാഗങ്ങളില്‍പ്പെട്ടവര്‍ ധാരാളമായി കടന്നുവരുന്നത് ഏറെ സ്വാഗതാര്‍ഹംതന്നെയാണ്. എന്നാല്‍ അതുകൊണ്ടുമാത്രം അധ:സ്ഥിതരുടെ മോചനം ഉറപ്പാക്കാം എന്ന് ധരിക്കുന്നതിലര്‍ത്ഥമില്ലായെന്നാണനുഭവം.

അധ:സ്ഥിതരുടെ മോചനത്തിനായി രാഷ്ട്രീയ വ്യവസ്ഥിതിയില്‍ പരിവര്‍ത്തനമാവശ്യമാണ്.

ഇന്നത്തെ തിരഞ്ഞെടുപ്പു സമ്പ്രദായത്തിലും അധികാരഘടനയിലും മൗലികമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടാവാതെ അധ:സ്ഥിതരുടെ മോചനം പ്രായോഗികമല്ല. പത്തോ പതിനഞ്ചോ കുടുംബങ്ങളിലെ വോട്ടര്‍മാര്‍ ചേര്‍ന്നുള്ള അയല്‍ക്കൂട്ടങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു തെരഞ്ഞെടുപ്പുസമ്പ്രദായവും ഭരണരീതിയും തികച്ചും പ്രായോഗികവും യുക്തിസഹവുമാണ്. അയല്‍ക്കൂട്ടങ്ങള്‍ക്ക് നിയമപരമായ അസ്തിത്വമുണ്ടാവണം. ഓരോ അയല്‍ക്കൂട്ടങ്ങളില്‍ നിന്നും ഒരു പുരുഷനെയും ഒരു സ്ത്രീയെയും സമവായത്തിലൂടെ പ്രതിനിധികളായി തിരഞ്ഞെടുക്കണം. ഒരു അയല്‍ക്കൂട്ടങ്ങളില്‍ ദളിത് ആദിവാസി സമൂഹത്തില്‍പ്പെട്ട കുടുംബങ്ങളുണ്ടെങ്കില്‍ രണ്ടു പ്രതിനിധികളിലൊരാള്‍ ആവിഭാഗത്തില്‍പ്പെട്ടവരാകുന്നു. ഈ അയല്‍ക്കൂട്ട പ്രതിനിധികള്‍ക്ക് താന്താങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന അയല്‍ക്കൂട്ടങ്ങളിലെ പൊതുതീരുമാനമനുസരിച്ച് തുറന്നവോട്ടിലൂടെ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് ഭരണസമിതിയംഗങ്ങളെയും നിയമസഭാ പാര്‍ലമെന്റ് പ്രതിനിധികളെയും തിരഞ്ഞെടുക്കാന്‍ കഴിയുന്ന വിധത്തില്‍ തിരഞ്ഞെടുപ്പുപരിഷ്‌കാരമുണ്ടാവണം. പണത്തിന്റെയും കക്ഷികളുടെയും ജാതിമത ചിന്തകളുടെയും അടിസ്ഥാനത്തില്‍ ഇന്നുനടക്കുന്ന തിരഞ്ഞെടുപ്പുമൂലമുണ്ടാവുന്ന ഒട്ടേറെ പ്രശ്‌നങ്ങള്‍ക്കുള്ള ജനകീയ പരിഹാരമാണിത്. ഈ വിധത്തില്‍ തിരഞ്ഞെടുക്കാന്‍ മാത്രമല്ല ജനപ്രതിനിധികളെ തിരികെ വിളിക്കാനും കഴിയണം. അയല്‍ക്കൂട്ട പ്രതിനിധികള്‍ തൂറന്ന വോട്ടാണ് ചെയ്യുന്നത് എന്നതുകൊണ്ടു തന്നെ അവര്‍ തങ്ങളുടെ അയല്‍ക്കൂട്ടങ്ങളുടെ പൊതുവികാരത്തിന്റെ പ്രതിനിധികളാവും എല്ലാഴ്‌പ്പോഴും അതിനുമാറ്റം വന്നാല്‍ ആ പ്രതിനിധികളെ തിരികെ വിളിക്കാന്‍ അയല്‍ക്കൂട്ടത്തിന് കഴിയണം. ഇവിടെ ജനാധിപത്യം ജനങ്ങളുടെ ജൈവബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതായിമാറും. അധ:സ്ഥിതരുള്‍പ്പെടെയുള്ളവരുടെ വോട്ടു ബാങ്കാക്കിമാറ്റി അതിന്റെ പേരില്‍ ചിലര്‍ അധികാരം കയ്യാളുന്ന സ്ഥിതിമാറും.

തിരഞ്ഞെടുപ്പുരീതിയില്‍ ഈ വിധത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതോടൊപ്പം ഇന്നത്തെ അധികാര വ്യവസ്ഥയിലും പൊളിച്ചെഴുത്തുകളുണ്ടാവണം. ജനജീവിതവുമായി ബന്ധപ്പെട്ട വിവിധവിഷയങ്ങളില്‍ ഏറ്റവും അടിത്തട്ടിലുള്ള ഭരണകൂടത്തിന് സാധ്യമായത്ര പരമാധികാരം നല്‍കണം. ഗ്രാമപഞ്ചായത്തില്‍ സാധിയ്ക്കാത്ത കാര്യങ്ങള്‍ക്കുമാത്രമെ ബ്ലോക്ക് പഞ്ചായത്തിന് അധികാരം നല്‍കാവൂ. ഇങ്ങനെ ജനങ്ങളില്‍ നിന്ന് അകലുംതോറും അധികാരം കുറഞ്ഞുവരുന്ന ഭരണശൃംഖലയാണ് വേണ്ടത്. ഇന്നത്തേതുപോലെ അടുക്കളയില്‍ ഏതു തരം ഉപ്പ് ഉപയോഗിക്കണംമെന്ന കാര്യത്തില്‍വരെ കേന്ദ്രസര്‍ക്കാരിന് അധികാരം നല്കുന്ന അധികാര വിന്യാസരീതി കീഴ്‌മേല്‍ മറിയണം. ജനങ്ങളുടെ ജീവിതത്തിനു തൊഴിലിനുമാധാരമായ പ്രകൃതിവിഭവങ്ങളുടെ മേലും ഓരോ പ്രദേശത്തെയും വിപണിയുടെമേലും തദ്ദേശീയ ജനതയ്ക്കും അവരുടെ ഭരണകൂടത്തിനും പരമാധികാരം ഉണ്ടവണമെന്നത് നിര്‍ബന്ധമാണ്. ആ വിധത്തിലുള്ള അധികാരം അടിത്തട്ടിലെ ഭരണകൂടങ്ങള്‍ക്ക് ഇന്നുണ്ടായിരുന്നെങ്കില്‍ പ്ലാച്ചിമടയില്‍ കൊക്കോകോള ഫാക്ടറി ഇതിനോടകം അടച്ചുപൂട്ട പ്പെടുമായിരുന്നു. കൈനൂരിലെ പന്നിവളര്‍ത്തല്‍ കേന്ദ്രത്തിന്റെ സ്ഥിതി അതുതന്നെ. നമ്മുടെ നാട്ടുമ്പുറങ്ങളിലൊന്നും മദ്യഷാപ്പുകളുണ്ടാകുമായിരുന്നില്ല. കടകമ്പോളങ്ങളില്‍ കുത്തകകളുടെ ഉല്പന്നങ്ങള്‍ക്കുപകരം സ്വദേശി ഉല്പന്നങ്ങള്‍ നിറയുമായിരുന്നു.

ഈ വിധത്തില്‍ തിരഞ്ഞെടുപ്പു സമ്പ്രദായത്തിലും അധികാരഘടനയിലും മാറ്റങ്ങളുണ്ടായാല്‍ അധ:സ്ഥിത ജനവിഭാഗങ്ങളുടെ ഏറ്റവും അധികം ഉണര്‍വ്വുണ്ടാകുക. അവരുടെ മോചനത്തിന്റെ വഴികളാണിവിടെ തെളിഞ്ഞുവരിക. അയല്‍ക്കൂട്ടങ്ങള്‍ രാജ്യത്തെ രാഷ്ട്രീയ ജീവിതത്തിന്റെ മര്‍മ്മസ്ഥാനമായി മാറുമ്പോള്‍ സ്ത്രീകള്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും കര്‍ഷകര്‍ക്കും മത്സ്യതൊഴിലാളിക്കുമെല്ലാം അവരവരുടെ ജീവിത ഇടങ്ങളില്‍ നിന്നുകൊണ്ടുതന്നെ രാഷ്ട്രീയ പ്രക്രിയകളില്‍ ഇടപെടാന്‍ കഴിയും. അയല്‍ക്കുട്ട പ്രതിനിധികളില്‍ ഒരാള്‍ സ്ത്രീയാണെന്നോര്‍ക്കണം. ദളിത് ആദിവാസി കുടുംബങ്ങളുള്ള അയല്‍കൂട്ടങ്ങളില്‍ ആ വിഭാഗങ്ങളില്‍ നിന്നുള്ള ഒരാള്‍ ഉള്‍പ്പെടെ രണ്ടുപേരാണ് അയല്‍ക്കൂട്ടപ്രതിനിധികള്‍ എന്നോര്‍ക്കണം. കാര്‍ഷിക മേഖലയിലെ അയല്‍ക്കൂട്ടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സ്ത്രീ-പുരുഷ ഭേദമേന്യ ദളിത്-ആദിവാസി ഭേദമേന്യ കര്‍ഷകരാവുമല്ലോ. മത്സ്യത്തൊഴിലാളി മേഖലയിലെ അയല്‍ക്കൂട്ട പ്രതിനിധികള്‍ മത്സ്യതൊഴിലാളികളാവുന്നതും സ്വഭാവികം. ചുരുക്കത്തില്‍ രാജ്യത്തെ അധികാരവ്യവസ്ഥയില്‍ ഇരിപ്പിടം കിട്ടാത്തവര്‍ക്ക് ഇരിപ്പിടം ലഭിയ്ക്കാന്‍ ഈ ദിശയിലുള്ള പരിവര്‍ത്തനം ഉപകരിക്കും. അതുപോലെതന്നെ പഞ്ചായത്ത് ഭരണസമിതിയിലോ പാര്‍ലമെന്റിലോ പോയി സംസാരിക്കാനുള്ള ശേഷി ആവശ്യമില്ല സ്വന്തം തട്ടകമായ അയല്‍ക്കൂട്ടങ്ങളില്‍ അഭിപ്രായപ്രകടനം നടത്താന്‍. സ്വന്തം തട്ടകത്തില്‍ സ്വന്തം ഭാക്ഷയില്‍ സംസാരിക്കുമ്പോള്‍ ആ സ്വരത്തിന് രാഷ്ട്രീയാധികാര വ്യവസ്ഥയില്‍ ഇടമുണ്ടെങ്കില്‍ അവിടെയാണ് അധ:സ്ഥിതരുടെ വിഭാഗങ്ങളില്‍ ഉണര്‍വ്വുണ്ടാകുക.

തിരഞ്ഞെടുപ്പുസമ്പ്രദായത്തിലും അധികാര വ്യവസ്ഥയിലും ഇവിടെ സൂചിപ്പിയ്ക്കപ്പെട്ട വിധത്തിലുള്ള പരിവര്‍ത്തനം ഒറ്റയടിക്ക് വളരെ പെട്ടെന്ന് ഉണ്ടാവില്ലായിരിക്കാം. എന്നാല്‍ അധ:സ്ഥിത ജനവിഭാഗങ്ങളുടെ മോചനം ഈ ദിശയിലുള്ള പരിവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാവുന്നതിനനുസരിച്ചെ സാധ്യമാവൂ എന്നും നാമറിയണം. ഇതുവരെ കണ്ടു ശീലിച്ച സമ്പ്രദായങ്ങളില്‍ തന്നെ മോചനത്തിനുള്ള പാതകള്‍ തിരയാതെ പുതിയ പാതകളന്വേഷിക്കണം. കക്ഷിരാഷ്ട്രീയ നീക്കങ്ങള്‍കൊണ്ട് പരിഹരിക്കാന്‍ കഴിയാത്ത പ്രതിസന്ധികള്‍ പരിഹരിക്കാന്‍ പുതിയ രാഷ്ട്രീയ പോം വഴികള്‍ അന്വേഷിക്കണം. ഇവിടെ സൂചിപ്പിച്ച പരിവര്‍ത്തന നിര്‍ദ്ദേശങ്ങള്‍ അതേപടി ഇന്ത്യയിലെല്ലായിടത്തും പ്രായോഗികമാക്കാമെന്ന വിചാരമില്ല. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകളനുസരിച്ച് ഈ ദിശയിലുള്ള പരിവര്‍ത്തന നീക്കങ്ങള്‍ക്ക് രൂപം നല്‍കുകയാണ് വേണ്ടത്.

സണ്ണി പൈകട

2013 ഡിസംബർ 28, ശനിയാഴ്‌ച

ജനാധികാരമാര്‍ഗം

വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലെ കുറെ ഗാന്ധിമാര്‍ഗപ്രവര്‍ത്തകര്‍ ജനാധികാരരാഷ്ട്രീയം എന്നൊരാശയം പ്രചരിപ്പിച്ചിരുന്നു. പ്രതിനിധികളെ തിരിച്ചു വിളിക്കാന്‍ ജനങ്ങള്‍ക്ക് അവകാശം നല്കണമെന്ന് ആവശ്യപ്പെട്ടിരുന്ന അവരുടെ ആശയപ്രചരണത്തിനായി ഞാന്‍ എഴുതിയ ഒരു പാട്ടാണിത്. ദില്ലിയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാരുണ്ടാക്കേണ്ട എന്നു തീരുമാനിച്ചിരുന്ന അരവിന്ദ് കേജ്രിവാള്‍ യഥാര്‍ഥമായ അടിസ്ഥാന ജനാധിപത്യസംവിധാനത്തിന്റെയും ആധുനികസാങ്കേതികവിദ്യയുടെയും സഹായത്തോടെ വളരെ കുറഞ്ഞ ചെലവില്‍ ജനഹിതം മനസ്സിലാക്കി ഭരണത്തിലേറിയിരിക്കുന്ന ഈ സാഹചര്യത്തില്‍ ഈ പാട്ട് വളരെ പ്രസക്തമാണെന്ന് എനിക്കു തോന്നുന്നു. കുടുംബശ്രീ യൂണിറ്റുകളായി കേരളത്തിലെ സ്ത്രീകളുടെ ഇടയില്‍ ഇതില്‍ ആദ്യം പറയുന്ന അയല്‍ക്കൂട്ടസംവിധാനം വിജയകരമായി നടപ്പില്‍ വന്നിട്ടുള്ള സാഹചര്യത്തില്‍ അതിലേക്ക് പുരുഷന്മാര്‍ക്കും കൂടി പ്രവേശനം നല്കിക്കൊണ്ട് ഈ സംവിധാനം വളരെ എളുപ്പം നടപ്പില്‍ വരുത്താവുന്നതാണ് എന്നു കൂടി പറഞ്ഞുകൊള്ളട്ടെ. (ഈ പാട്ടിലെ അവസാനത്തെ എട്ടു വരികള്‍ മാത്രമേ ഇപ്പോള്‍ ഞാന്‍ എഴുതിയതായുള്ളു.)
അയലുകള്‍ തമ്മില്‍ ചേരണമാദ്യം;
അവിടുന്നാണും പെണ്ണും വരുമാ-
റിരു പ്രതിനിധികള്‍ വരണ,മവര്‍ ചേര്‍-
ന്നിവിടുള്ളൊരു വാര്‍ഡിന്നിരുപേരെ
പ്രതിനിധിമാരായ് കണ്ടെത്തേണം,
അവരിലുമാണും പെണ്ണും വേണം.
അയലിന്‍ പ്രതിനിധിയാകുമവര്‍ക്കി-
ല്ലവരുടെ സ്വന്തമഭിപ്രായങ്ങള്‍.

അവരുടെ കൂട്ടത്തിന്‍ നാവായവര്‍
അറിയണ, മങ്ങനെയവര്‍ ചേര്‍ന്നീടില്‍
അയലുകള്‍ ചേര്‍ന്നു പറഞ്ഞീടുന്നവ
പറയാന്‍ ബ്ലോക്കില്‍, ജില്ലയി, ലതുപോല്‍
സംസ്ഥാനത്തില്‍, കേന്ദ്രം വരെയും
പോയീടേണ്ടവരെ കണ്ടെത്താം.
ഇങ്ങനെയുള്ളൊരിലക്ഷന്‍ വന്നാല്‍
കക്ഷികള്‍, പണവും നമ്മെ ഭരിച്ചിടു-
മിപ്പോഴത്തെയവസ്ഥയില്‍നിന്നും
നമ്മള്‍ മോചിതരായിടു, മറിയൂ!

അയലിന്‍ നിലപാടൊന്നു മറന്നാല്‍
പ്രതിനിധി താന്തോന്നിത്തമെടുത്താല്‍
അവനെ പ്രതിനിധിയല്ലാതാക്കാന്‍
അയലിന്‍കൂട്ടത്തിന്നാകേണം.
അതുവഴി ഗ്രാമപ്പഞ്ചായത്തിന്‍
പ്രതിനിധി മാറാം, ബ്ലോക്കില്‍, ജില്ലയി-
ലെന്നല്ലെല്ലാ ഭരണങ്ങളിലും
അനുരണനം വരു, മെന്തും മാറാം!

2013 ഡിസംബർ 22, ഞായറാഴ്‌ച

ആം ആദ്മി പാര്‍ട്ടിയുടെ മീനച്ചില്‍ താലൂക്കിലെ ആദ്യയോഗം

ജോര്‍ജ് ജോസഫ് (രാമപുരം) കോഓര്‍ഡിനേറ്റര്‍

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശുദ്ധീകരണപ്രകിയ പ്രതീക്ഷിക്കുന്നു -മോഹന്‍ലാല്‍



.......ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം അരാഷ്ട്രീയ ജീവികളുടെ വിജയമെന്ന് നടന്‍ മോഹന്‍ലാല്‍ . വിപ്ലവമല്ല.....വെളിപാട് എന്ന പേരില്‍ സ്വന്തം ബ്ലോഗിലാണ് ലാലിന്റെ കുറിപ്പ്. തന്റെ മകനും മകളും പ്രതിനിധാനം ചെയ്യുന്ന തലമുറയെ അരാഷ്ട്രീയ ജീവികളെന്ന് വിളിച്ച് പരിഹസിക്കുകയാണ് പതിവ്. അവര്‍ ചേര്‍ന്നാണ് 28 സീറ്റുകള്‍ നേടിയത്. സൃഷ്ടിപരമായി രാഷ്ട്രീയത്തില്‍ ഒന്നും സംഭവിക്കുന്നില്ല. പച്ചപ്പ് കിളിര്‍ക്കാത്ത തരിശായി രാഷ്ട്രീയം മാറിയെന്നും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എല്ലാവരെയും പോലെ താനും ശുദ്ധീകരണപ്രകിയ പ്രതീക്ഷിക്കുന്നുവെന്നും ലാല്‍ ബ്ലോഗില്‍ കുറിച്ചു.

രണ്ട് കാര്യങ്ങള്‍ ഞാന്‍ പറയാറില്ല. പരദൂഷണവും രാഷ്ട്രീയവും. ആദ്യത്തേത് ഏറ്റവും മോശമായ ഒരു കാര്യവുമാണ്. രാഷ്ട്രീയം പറയാത്തത് അതില്‍ വേണ്ട പരിഞ്ജാനമില്ലാത്തതു കൊണ്ടും..ഇങ്ങനെ എഴുതിയാണ് മോഹന്‍ലാല്‍ തന്റെ പുതിയ കുറിപ്പ് തുടങ്ങുന്നത്. ഇന്ത്യയിലെ രാഷ്ട്രീയവ്യവസ്ഥിതിയെ കുറിച്ചും അതില്‍ വരുന്ന മാറ്റങ്ങളെ കുറിച്ചും വിശദമായി തന്നെ മോഹന്‍ലാല്‍ ബ്ലോഗില്‍ പ്രതിപാദിക്കുന്നുണ്ട്. 

Mohanlal:

'via Blog this'

2013 നവംബർ 20, ബുധനാഴ്‌ച

ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍; ഒരു അവലോകനം

............വികസന സാധ്യതകള്‍ സ്വയം തെരെഞ്ഞെടുക്കാന്‍ പ്രാദേശിക ജനങ്ങളെ അധികാരപ്പെടുത്തുക വഴി പശ്ചിമഘട്ട പരിസ്ഥിതിയുടെ സംരക്ഷണവും പനരുജ്ജീവനവും സാധ്യമാക്കുകയും അതോടൊപ്പം പ്രാദേശിക ജനങ്ങളുടെ ഉപജീവന മാര്‍ഗ്ഗങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതുപോലെയുള്ള, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സത്ത കസ്തൂതിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് പൂര്‍ണ്ണമായും അന്യമാണ്.
പകരം, പശ്ചിമഘട്ടത്തിലെ വിഭവങ്ങളുടെ സാമ്പത്തിക ചൂഷണത്തിന് പരമാവധി പരിഗണന കിട്ടുകയും, സംരക്ഷണം സുസ്ഥിര വികസനം എന്നിവ തീരെ അവഗണിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
കസ്തൂരിരംഗന്‍ കമ്മിറ്റി ഇതിനായി സ്വീകരിച്ച രീതിശാസ്ത്രം അദ്ദേഹത്തിന്റെ അജണ്ട അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം  വ്യക്തമാക്കുന്നുണ്ട്. അതുപ്രകാരം, പശ്ചിമഘട്ടത്തിന്റെ വെറും 37% മാത്രം ‘സ്വാഭാവിക ഭൂപ്രദേശ’ മെന്ന പേരില്‍ സംരക്ഷണത്തിനായി പരിഗണിച്ചാല്‍ മതിയെന്നും, ബാക്കി ഭാഗം മുഴുവന്‍ ‘സാംസ്‌കാരിക ഭൂപ്രദേശ’മെന്ന പേരില്‍ എന്തുതരം വികസനത്തിനും തുറന്നു കൊടുക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യക്തമായി പറഞ്ഞാല്‍, ആകെയുള്ള 1,64,280 ചതുരശ്ര കിലോമീറ്റര്‍ വരുന്ന  പശ്ചിമഘട്ടത്തിന്റെ 60,000 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് സംരക്ഷിക്കാന്‍ ആവശ്യപ്പെടുന്നത്.
മറ്റു നിയമങ്ങളാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ദേശീയോദ്യാനങ്ങള്‍, സംരക്ഷിത വനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍, ലോക പൈതൃകപ്പട്ടികയിലുള്‍പ്പെട്ട സ്ഥലങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടെയാണ് നേരത്തെ പറഞ്ഞ 60,000 ചതുരശ്ര അടി കിലോമീറ്റര്‍ സ്വാഭാവിക ഭൂപ്രദേശമായി കണക്കിലെടുത്തത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
അത്ഭുതമെന്ന് പറയട്ടെ ഈ സംരക്ഷിത പ്രദേശങ്ങളില്‍പ്പോലും ചില ഉപാധികളോടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ആകാമെന്നാണ് കസ്തൂരിരംഗന്‍ പറഞ്ഞിരിക്കുന്നത്.....
ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍; ഒരു അവലോകനം:

'via Blog this'

2013 നവംബർ 15, വെള്ളിയാഴ്‌ച

Congress and BJP are shaken by the popularity of AAP in Delhi.

Joy Paul Puthussery
Dear friends,
                        It seems that the ruling Congress and BJP opposition in Delhi is shaken to the core by the immense popularity of Aam Aadmi Party and its undisputed leader, Arvind Kejriwal.  The proof is that both Congress and BJP are attacking AAP more virulently than their former adversary.
                        Today TV channels have telecasted the statement of Union Home Minister Sushilkumar Shinde that Central Government has ordered a probe into the source of funds of Aam Aadmi Party. This is indeed surprising. AAP is the only party In India which has publicly declared the source of every single paisa of fund the party has received both from within and outside India. The other parties, including Congress, BJP and the Left, which get crores and crores without divulging the source of funding and resist any attempt to bring their parties under the purview of the RTI Act, are demanding probe into the collection of funds of AAP.  I would like to make it clear that every donation domestic or NRI received by the party is published in its website including the name and address of the contributor.
                        I am a person who has donated a small amount to AAP for Delhi election. The amount was paid by account payee cheque recording my name, address and phone number on the rear side of the cheque. I will be getting a receipt soon. My contribution is a very small amount and I was ready to pay it in cash to the local volunteers in Thrissur, but they were not ready to accept any donation by cash. How can a party be more transparent than this?  Other parties like Congress , BJP and even Left parties don’t entertain donations by cheque or draft. They prefer cash only.
                        It has to be said to the credit of AAP that party leader Arvind Kejriwal whole-heartedly welcomed a thorough enquiry into sources of funds of the party. Is any party in India ready to welcome an enquiry into their sources of funds. Their sources are black money of the industrial corporates and illegal mafia dons stashed in Swiss and other foreign banks.
                        No doubt, Congress has decided for the probe to malign the nascent party and choke and kill it even before its credibility and popularity is established in the Delhi poll. That means they are shaken by the immense acceptability among people of the Aam Aadmi Party.
                                                                        Regards,
                                                                        Joy Paul Puthussery
My Twitter Account:        Joy Paul Puthussery@joypaulp
My facebook Account: Joy Paul P@facebook.com
My Blog VICHARA VIPLAVAM (THOUGHT REVOLUTION):       http://vicharaviplavam.blogspot.com

2013 ഒക്‌ടോബർ 21, തിങ്കളാഴ്‌ച

എന്താണ് ലോക്പാല്‍? അത് എങ്ങനെ രൂപവല്‍ക്കരിക്കും?


ഇതിനു മുന്‍പ് നമ്മള്‍ തമ്മിലുള്ള ആശയവിനിമയത്തില്‍ ലോക്പാല്‍ പോലുള്ള നിയമസംസ്ഥാപനങ്ങളുടെ ആവശ്യകത നമ്മള്‍ കണ്ടു. ഇവിടെ എന്താണ് ഈ ലോക്പാല്‍ എന്നതും കൂടാതെ അത് എങ്ങനെ രൂപവത്‌ക്കരിക്കും എന്നും നമുക്ക് നോക്കാം.
നിയമവിരുദ്ധമായ കാര്യങ്ങള്‍ സംഭവിക്കുന്നുവെന്നുവിവരം നല്കുന്ന ആള്‍ക്ക് സംരക്ഷണവും, അഴിമതിയ്ക്കെതിരെ സുശക്തമായ പരാതിപരിഹാര വ്യവസ്ഥിതി ഉണ്ടാക്കുവാന്‍ വേണ്ടി ജനലോക്പാല്‍ ബില്‍ എന്ന നിയമം വഴി നിയമിക്കുന്ന ഒരു നിയമസംസ്ഥാപനം ആണ് ലോക്പാല്‍. ലോക്പാലില്‍ ഒരു ചെയര്‍ പേര്‍സണും പത്തു അംഗങ്ങളും കൂടാതെ ഓഫീസര്‍മാരും ഉധ്യോഗസ്ഥരും ഉണ്ടായിരിയ്ക്കും. ലോക്പാല്‍ ചെയര്‍മാനും, മറ്റ് അംഗങ്ങളും ലോക്സഭയിലേയോ, ഏതെങ്കിലും സംസ്ഥാന നിയമസഭയിലെയോ അംഗങ്ങള്‍ ആയിരിക്കാന്‍ പാടില്ല. അതുപോലെ തന്നെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശമ്പളം അടക്കം മറ്റ് ആനുകൂല്യങ്ങള്‍ കയ്പ്പറ്റുന്നവരോ, ബിസിനസ്‌, മറ്റ് ഏതെങ്കിലും ജോലികള്‍ എന്നിവയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരോ ആകാന്‍ പാടില്ല. ചെയര്‍മാനും മറ്റ് അംഗങ്ങള്‍ക്കും തങ്ങള്‍ നിയമനം നേടുന്ന ദിവസം മുതല്‍ അഞ്ചു വര്‍ഷത്തേക്കോ, അല്ലെങ്കില്‍ 70 വയസ്സ് പൂര്‍ത്തിയാകുന്നത് വരേയ്ക്കോ(ഏതാണോ ആദ്യം) തുടരാവുന്നതാണ്.
ചെയര്‍പേര്‍സണിന്റെയും മറ്റു അംഗങ്ങളുടെയും നിയമനം
ചെയര്‍പേര്‍സനേയും മറ്റു അംഗങ്ങളെയും തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ച് പ്രസിഡന്‍ന്റ് ആണ്. തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ഘടന താഴെ കൊടുത്തിരിക്കുന്നു:
എ) പ്രധാനമന്ത്രി
ബി) ലോകസഭയിലെ പ്രതിപക്ഷ നേതാവ്
സി) സുപ്രീം കോടതിയിലെ രണ്ടു യുവജഡ്ജിമാര്‍
ഡി) ഹൈക്കോടതിയിലെ രണ്ടു യുവ ചീഫ്ജസ്റ്റിസ്മാര്‍
ഇ) കണ്ട്രോള്‍ളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ
എഫ്) മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍
ജി) ആദ്യത്തെ തിരഞ്ഞെടുപ്പിന് ശേഷം, പുറത്തു പോകുന്ന ലോക്പാലിന്റെ ചെയര്‍പേര്‍സണ്‍

പ്രധാനമന്ത്രിക്ക് തിരഞ്ഞെടുപ്പ് കമ്മറ്റിയുടെ ചെയര്‍ പേര്‍സണ്‍ ആയി പ്രവര്‍ത്തിക്കാം. പത്തു അംഗങ്ങള്‍ അടങ്ങിയ ഒരു സേര്‍ച്ച്‌ കമ്മിറ്റിയും ഉണ്ടാകും. ഈ സേര്‍ച്ച്‌ കമ്മിറ്റിയിലെ അംഗങ്ങളെ താഴെപ്പറയും വിധം ആണ് തിരഞ്ഞെടുക്കുന്നത്:
എ. മുന്‍പ് സേവനം അനുഷ്ടിച്ച കണ്ട്രോളര്‍ ആന്‍ഡ്‌ ജനറല്‍ ഓഫ് ഇന്ത്യ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫ് ഇന്ത്യ, എന്നിവരില്‍ നിന്നും സേര്‍ച്ച്‌ കമ്മിറ്റിയിയിലേയ്ക്ക് അഞ്ചു അംഗങ്ങളെയാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി തിരഞ്ഞെടുക്കേണ്ടത്
ബി. ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ട അഞ്ചു അംഗങ്ങള്‍ മറ്റു അഞ്ച് അംഗങ്ങളെ പൊതു സമൂഹത്തില്‍ നിന്നും തിരഞ്ഞെടുക്കണം.

താഴെക്കൊടുത്തിരിക്കുന്ന ആളുകള്‍ സേര്‍ച്ച്‌ കമ്മിറ്റിയില്‍ അംഗങ്ങള്‍ ആകുവാന്‍ അയോഗ്യരാകുന്നു.
എ) അഴിമതി ആരോപണം നിലവില്‍ ഉള്ള ഒരു വ്യക്തി
ബി) വിരമിച്ചതിന് ശേഷം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായവര്‍, അല്ലെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് ഗാഡബന്ധമുള്ളയാള്‍
സി) സര്‍ക്കാര്‍ പദവിയില്‍ ഇപ്പോഴും തുടരുന്ന ആള്‍
ഡി) വിരമിച്ചത്തിനു ശേഷം സര്‍ക്കാരിന്റെ ഏതെങ്കിലും ഒരു കര്‍ത്തവ്യം ഏറ്റെടുത്ത ആള്‍. ഇങ്ങനെ ഒരു കര്‍ത്തവ്യം ഏറ്റെടുത്താല്‍ വിരമിച്ച ആള്‍ക്ക് സേര്‍ച്ച്‌ കമ്മിറ്റിയില്‍ അംഗം ആകുവാനുള്ള യോഗ്യത നഷ്ടപ്പെടുന്നു.

സേര്‍ച്ച്‌ കമ്മിറ്റി ജനങ്ങളില്‍ നിന്നും ഇതിനു യോഗ്യരായ വ്യക്തികളില്‍ നിന്നും ശുപാര്‍ശകള്‍ തേടണം. ഇങ്ങനെ നേടുന്ന ശുപാര്‍ശകള്‍, മറ്റു പലതിനും താഴെപ്പറയുന്ന വിവരങ്ങള്‍ ഉണ്ടാവണം:
എ) ശുപാര്‍ശിക്കുന്ന ആളുടെ വ്യക്തി വിവരങ്ങള്‍
ബി) ഏതെങ്കിലും നിയമത്തിനനുസരിച്ചു ഏതെങ്കിലും വിധത്തിലുള്ള ആരോപണങ്ങള്‍ നേരിടുന്നുണ്ടോ കൂടാതെ കഴിഞ്ഞ കാലങ്ങളില്‍ സദാചാരവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?
സി) കഴിഞ്ഞ കാലഘട്ടങ്ങളില്‍ അഴിമതിയ്ക്കെതിരെ ഇദ്ദേഹം നടത്തിയ പ്രവര്‍ത്തികളുടെ തെളിവ് സഹിതമുള്ള വിവരണം.
ഡി) സ്വാദീനിക്കാന്‍ കഴിയാത്ത ഒരു സ്വതന്ത്ര വ്യക്തിയാണെന്ന് ഭൂതകാലത്തിലുള്ള എന്തെങ്കിലും തെളിവുകള്‍.
ഇ) സേര്‍ച്ച്‌ കമ്മിറ്റി തീരുമാനിക്കുന്ന ഏതെങ്കിലും വസ്തുക്കള്‍

മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാ നിബന്ധനകളും പാലിക്കപ്പെടുന്ന ഉദ്യോഗാര്‍ഥികളുടെ എല്ലാ വിശദവിവരങ്ങളും ഒരു വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കേണ്ടതും, ഇവരെ സംബന്ധിച്ച് പൊതുജന അഭിപ്രായം സ്വരൂപികേണ്ടതുമാണ്. സെര്‍ച്ച്‌ കമ്മിറ്റിക്ക് ഇവരുടെ പഴയകാല പശ്ചാത്തലവും, നേട്ടങ്ങളും സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ആരായവുന്നതാണ്. സേര്‍ച്ച്‌ കമ്മിറ്റി അംഗംങ്ങള്‍ക്ക് ഉദ്യോഗാര്‍ഥികളെ സംബന്ധിച്ചുള്ള എല്ലാ രേഖകളും, വിശദ വിവരങ്ങളും മുന്‍കൂട്ടി നല്‍കേണ്ടതാണ്. ഓരോ മെമ്പര്‍മാരും ഉദ്യോഗാര്‍ഥികളെ വിശദമായി വിലയിരുത്തേണ്ടതും പിന്നീട് എല്ലാ മെംബര്‍മാരും ചേര്‍ന്ന് അവരെ വിലയിരുത്തുകയും വേണം. എല്ലാ അംഗങ്ങളുടെയും പൊതു സമ്മതത്തോടെ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാന്‍ ശ്രമിക്കണം. മൂന്നോ അതിലധികമോ അംഗങ്ങള്‍ എതിര്‍ക്കുകയും അതിനുള്ള കാരണങ്ങള്‍ രേഖാമൂലം എഴുതുകയും ചെയ്താല്‍ അത്തരം ആളുകളെ സെലക്ട്‌ ചെയ്യാന്‍ പാടില്ല. നിലവിലുള്ള ഒഴിവുകളുടെ മൂന്നിരട്ടി പേരുകള്‍ സെര്‍ച്ച് കമ്മറ്റി സെലെക്ക്റ്റ് കമ്മറ്റിക്ക് മുന്നില്‍ സമര്‍പ്പിക്കേണ്ടതാണ്.
ഇവരില്‍നിന്നും ഒഴിവുകള്‍ വരുന്ന മുറക്ക് സെലെക്‌ഷന്‍ കമ്മറ്റിക്ക് തെരഞ്ഞെടുക്കാവുന്നതാണ്. തെരഞ്ഞെടുപ്പ് സമവായത്തിലൂടെ ആകാന്‍ ശ്രമിക്കണം. മൂന്നോ അതിലധികമോ അംഗങ്ങള്‍ എതിര്‍ക്കുകയും അതിനുള്ള കാരണങ്ങള്‍ രേഖാ മൂലം എഴുതുകയും ചെയ്താല്‍ അത്തരം ആളുകളെ സെലക്ട്‌ ചെയ്യാന്‍ പാടില്ല സെലക്ട്‌ കമ്മറ്റിയുടെയും, സെര്‍ച്ച്‌ കമ്മറ്റിയുടെയും എല്ലാ കൂടിയാലോചനകളും വീഡിയോയില്‍ റെക്കോര്‍ഡ്‌ ചെയ്യുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്യണം. പ്രധാനമന്ത്രി ഈ സെലെക്‌ഷന്‍ കമ്മറ്റി അന്തിമമാക്കിയ പേരുകള്‍ എത്രയും പെട്ടന്ന് പ്രസിഡന്റിനു ശുപാര്‍ശ ചെയ്യേണ്ടതും അദ്ദേഹം ഈ ശുപാര്‍ശ കിട്ടി ഒരു മാസത്തിനകം നിയമന ഉത്തരവ് നല്‍കുകയും വേണം. സെലെക്‌ഷന്‍ കമ്മറ്റിയിലെ ഏതെങ്കിലും അംഗം നിയമന പ്രക്രിയ നടന്നുകൊണ്ട് ഇരിക്കവേ വിരമിക്കുകയാണെങ്കില്‍, അദ്ദേഹം ആ നിയമന പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ തല്‍സ്ഥാനത് തുടരണം.
ലോക്പാലിലെ നാലു അംഗങ്ങള്‍ക്കെങ്കിലും നിയമപ്രാവീണ്യം ഉണ്ടായിരിയ്ക്കണം. രണ്ടു അംഗങ്ങള്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ ഉള്ളവര്‍ സൈനികമല്ലാത്ത സേവനവകുപ്പുകളിലേതിലെങ്കിലും ജോലിചെയ്തിരുന്ന ഉദ്യോഗസ്ഥന്മാര്‍ ആയിരിയ്ക്കണം. ചെയര്‍പേര്‍സണ്‍ ആകുന്ന ആള്‍ താഴെപ്പറയുന്ന ഏതെങ്കിലും കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അയാള്‍ അയോഗ്യനാകും:
(എ) ഇന്ത്യന്‍ പൌരന്‍ അല്ലാത്ത ഒരാള്‍
(ബി) ഐപിസി അല്ലെങ്കില്‍ പിസി നിയമം അനുസരിച്ച് നിയമലംഘനത്തിനു കുറ്റപത്രം ചുമത്തിയിട്ടുള്ള ആള്‍, അല്ലെങ്കില്‍ സിസിഎസ് കണ്ടക്റ്റ് നിയമം അനുസരിച് ശിക്ഷിക്കപ്പെട്ടിട്ടുള്ള ഒരാള്‍.
(സി) 40 വയസ്സിനു താഴെയുള്ള ഏതൊരാളും
(ഡി) തൊട്ടടുത്ത രണ്ടു കൊല്ലത്തിനുള്ളില്‍ വിരമിച്ച അല്ലെങ്കില്‍ രാജി വച്ച സര്‍ക്കാര്‍ ഉധ്യോഗസ്ഥന്‍

ലോക്പാലിന്റെ ചെയര്‍പേര്‍സണിന്റെയും അംഗങ്ങളുടെയും നിയമനങ്ങള്‍ വളരെ ഘടനാപരമായ നടപടിക്രമം ആണെന്നും അതില്‍ രാഷ്ട്രീയക്കാര്‍ക്ക് ഒരു സ്വാദീനവും ചെലുത്തുവാന്‍ സാധിക്കുകയില്ല എന്നും മുകളില്‍ കൊടുത്ത വിവരങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാക്കാം.
അടുത്ത ഭാഗത്തില്‍ നമുക്ക ലോകപാലിന്റെ അധികാരങ്ങള്‍ എന്തൊക്കെ എന്ന് മനസ്സിലാക്കാം.
ജയ്‌ഹിന്ദ്‌ !!!!!!

2013 ഒക്‌ടോബർ 7, തിങ്കളാഴ്‌ച

Swaraj Aam Aadmi Party, Kerala

അഞ്ചു വര്‍ഷത്തിലൊരിക്കല്‍ വോട്ട് രേഖപ്പെടുത്തുവാന്‍ മാത്രമുള്ള അവകാശമല്ല ജനാധിപത്യം. അവര്‍ക്ക് വോട്ടെടുപ്പിനു ശേഷം തിരഞ്ഞെടുത്ത് വിട്ട ജനപ്രതിനിധികളുടെ മേല്‍ നിയന്ത്രണം വേണം(റൈറ്റ് ടു റിജെക്റ്റ്, റൈറ്റ് ടു റീകാള്‍, ജനലോക്പാല്‍), സുതാര്യത വേണം(രാഷ്ട്രീയ പാര്‍ട്ടികളുടെ മേല്‍ വിവരാവകാശ നിയമം) കൂടാതെ നിയമ നിര്‍മ്മാണ പ്രക്രിയയില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് പ്രാധിനിത്യം വേണം. ഗ്രാമസഭയാണ് പാര്‍ലിമെന്റ്നേക്കാള്‍ വലിയ സഭ. കാരണം ഗ്രാമസഭയില്‍ തീരുമാനം എടുക്കുന്നത് ജനങ്ങളുടെ സേവകരല്ല മറിച്ചു രാജ്യത്തിന്‍റെ യഥാര്‍ത്ഥ ഉടമകളായ ജനങ്ങള്‍ ആണ്. അതാണ്‌ യഥാര്‍ത്ഥ ജനാധിപത്യം അതാണ്‌ സ്വരാജ്.

അധികാരം ജനപ്രതിനിധികളില്‍ നിന്നും ജനങ്ങള്‍ക്ക്(ഗ്രാമസഭയിലെ ജനങ്ങള്‍ക്ക്) എങ്ങനെ കൈമാറാം, യഥാര്‍ത്ഥ ജനാധിപത്യം എങ്ങനെ കൊണ്ടുവരാം, എന്താണീ ഗാന്ധിജി വിഭാവന ചെയ്ത സ്വരാജ് എന്നൊക്കെ അറിയുവാന്‍ ശ്രീ. അരവിന്ദ് കേജരിവാള്‍ എഴുതിയ സ്വരാജ് എന്ന പുസ്തകംത്തിന്‍റെ ഇംഗ്ലീഷ് പ്രതി ഓണ്‍ലൈന്‍ വായിക്കാവുന്നതാണ്:http://aapkerala.org/resources/swaraj/

മലയാളം പുസ്തകം ഇപ്പോള്‍ ലഭ്യമാണ്, ഒരു പ്രതി ബുക്കിനു 100 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ആം ആദ്മി പാര്‍ട്ടി ജില്ല കോര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെടുക. സ്വരാജ് അഥവാ സ്വയം ഭരണം. സ്വരാജ് എന്താണെന്ന് അറിയുവാനും കൂടുതല്‍ മനസ്സിലാക്കുവാനും ശ്രീ.അരവിന്ദ് കേജരിവാള്‍ എഴുതിയ സ്വരാജ് എന്ന പുസ്തകം വായിക്കുക. നമ്മുടെ രാജ്യത്തെ അഴിമതി കാര്‍ന്നു തിന്നുന്ന ഈ വ്യവസ്ഥിതിയെ എങ്ങനെ മാറ്റിയെടുക്കാം എന്ന് മനസ്സിലാക്കി ഒരുമിച്ചു ഈ മാറ്റത്തിനായി ശ്രമിക്കാം.

തിരുവനന്തപുരം: 9447183033 | കൊല്ലം: 8714198635 | പത്തനംതിട്ട: 9946796454 | കോട്ടയം: 9846590131 | ഇടുക്കി: 9446900593 | എറണാകുളം: 9400429287 | തൃശൂര്‍: 9446141965 | പാലക്കാട്/മലപ്പുറം: 9037091370 | കോഴിക്കോട്/വയനാട്: 9447377258 | കണ്ണൂര്‍/കാസര്‍ഗോഡ്: 9961006789

Swaraj Aam Aadmi Party, Kerala:

'via Blog this'

2013 ഒക്‌ടോബർ 3, വ്യാഴാഴ്‌ച

പ്രധാനമന്ത്രി ജനങ്ങളോട്‌ മാപ്പ്‌ പറയണം

   

ചാരുമൂട്‌ ജോസ്‌


Picture
ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീം കോടതി ഉത്തരവ്‌ മറികടക്കാന്‍ വീണ്ടും ഓര്‍ഡിനന്‍സുമായി പ്രസിഡന്റിനെ സമീപിച്ചതിന്‌ പാര്‍ട്ടിയുടെ കനത്ത സമ്മര്‍ദ്ദമായിട്ടായാലും അല്ലെങ്കിലും നടപടി തെറ്റായിപ്പോയി എന്നു പൊതുജനങ്ങളോട്‌ വിശദീകരിച്ചു മാപ്പു പറയുവാന്‌ അഴിമതി രഹിതനായ പ്രധാനമന്ത്രി ഉടന്‍ സന്നദ്ധനാകണം.

രാജ്യത്തിന്റെ സമ്പദ്‌ഘടനയെയും, അഖണ്ഡതയും, വിറ്റു മുടിക്കുന്ന രാഷ്ട്രീയ കാപാലികരെയും, ബ്യൂറോക്രാറ്റുകളെയും സംരക്ഷിക്കുവാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളില്‍ നിന്നും സമ്മര്‍ദ്ദം അനുഭവിച്ച്‌ ഇനിയും ജനങ്ങളുടെ മുമ്പില്‍ റബര്‍ പാവയായി നിലനില്‍ക്കരുത്‌. ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ മാത്രം പോരാ, ഉടനടി ശിക്ഷ നല്‍കുന്നതിലും ശ്രദ്ധ ചെലുത്തണം.

രാഹുല്‍ഗാന്ധിയെപ്പോലെ പറയുവാനും പ്രവര്‍ത്തിക്കുവാനും തന്റേടമുള്ള യുവജനങ്ങളെയാണ്‌ വികസിതത്വം സ്വപ്‌നം കാണുന്ന ഇന്ത്യയ്‌ക്ക്‌ ആവശ്യം. കുടുംബപരമായി തീറെഴുതിക്കിട്ടിയ രാജ്യമാണെന്ന ചിന്തയില്ലാതെ രാജ്യത്തിന്റെ വികസനത്തിനും ശുദ്ധീകരണത്തിനും ശ്രമിക്കുന്ന രാഷ്ട്രീയ നേതാക്കളെ മാത്രമെ ഇനി ജനം അംഗീകരിക്കുകയുള്ളൂ അധികാരത്തിലേറ്റൂ അല്ലെങ്കില്‍ വെറും നിഷേധി വോട്ടുകള്‍ കൊണ്ട്‌ ബാലറ്റ്‌ പെട്ടികള്‍ നിറയ്‌ക്കാന്‍ തയ്യാറെടുക്കുന്ന ഒരു യുവജന മുന്നേറ്റം ഇവിടെ ഈ രാജ്യത്ത്‌ കത്തിപ്പടരുന്നുണ്ട്‌ എന്ന്‌ ഭരണകര്‍ത്താക്കള്‍ മനസ്സിലാക്കാന്‍ താമസിക്കരുത്‌. 1885 സ്ഥാപിതമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്‌ (INC)സ്വാതന്ത്ര്യത്തിന്‌ ചുക്കാന്‍ പിടിച്ചു ഇന്ന്‌ ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്‌ നേരെ കൊഞ്ഞനം കുത്തുന്ന കാഴ്‌ചയാണ്‌. സ്ഥാപിത താല്‌പര്യങ്ങളും, നേതൃസ്ഥാനവും മോഹിച്ചു പാര്‍ട്ടി ഇന്നു ചിന്നഭിന്നമായി ആര്‍ക്കു വേണമെങ്കിലും തന്റെ പേരില്‍ വാലും ചേര്‍ത്തു പാര്‍ട്ടിയെ വെട്ടി പിളര്‍ത്താം, തകര്‍ക്കാം, അച്ചടക്കം തീരെയില്ലാതെയായിരിക്കുന്നു.

ഐഎന്‍സി ചരിത്രത്തില്‍ അനുഭവിക്കാത്ത പ്രതിസന്ധികളായിരിക്കും അടുത്ത തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വരുന്നത്‌ എന്നത്‌ ദുഃഖസത്യമാണ്‌. ഇനിയെങ്കിലും വാളെടുക്കന്നവരെല്ലാം വെളിച്ചപ്പാടുകളാകാതെ ശുദ്ധമായ ഭരണം കാഴ്‌ചവച്ചു; ജനങ്ങളുടെ ഇടയിലേക്ക്‌ ഇറങ്ങിവന്ന്‌ അതിന്‌ അമിതവേഗവും ബഹുദൂരവും താണ്ടണമെന്നില്ല. സ്വന്തം മണ്ഡലങ്ങളില്‍ ഭൂരിപക്ഷം സമയവും ചെലവാക്കാത്ത ജനപ്രതിനിധികളെയും സമ്മതിദായകര്‍ അടുത്ത തിരഞ്ഞെടുപ്പു വരുമ്പോള്‍ അയോഗ്യരാക്കണം. വോട്ടു ബഹിഷ്‌ക്കരണം മുതല്‍, നിഷേധവോട്ടുകള്‍, ബൂത്തുകള്‍ ബഹിഷ്‌ക്കരണം അങ്ങനെ പലതും ഇനിയും കാണാന്‍ പോകുന്നതേയുള്ളൂ. രാജ്യത്തെയും സ്വന്തംമണ്ഡലങ്ങളെയും, ജനങ്ങളെയും മറക്കുന്നവരെ ജനങ്ങള്‍ മറക്കില്ല. ബാലറ്റ്‌ യുദ്ധം നടത്തുവാന്‍ വോട്ടര്‍മാര്‍ തയ്യാറാകും. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടെ അവരെ സംരക്ഷിക്കുവാന്‍ രാഷ്ട്രീയ കക്ഷി വ്യത്യാസമില്ലാതെ ഏവരും സഹകരിക്കണം, പിന്നണിപ്പണി ഉപേക്ഷിക്കണം. കുറ്റം ചെയ്‌തവര്‍ക്ക്‌ ശിക്ഷനേടിക്കൊടുക്കണം അല്ലെങ്കില്‍ കേരളം കുറ്റവാളികളുടെ കൈയിലകപ്പെടും. അയല്‍ രാജ്യങ്ങള്‍ ആക്രമണത്തിന്‌ മുന്‍കൈ എടുക്കും. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ ഉറക്കത്തില്‍ നിന്ന്‌ ഉണരൂ. രാജ്യത്തെ രക്ഷിക്കൂ.

ജയ്‌ഹിന്ദ്‌
പ്രധാനമന്ത്രി ജനങ്ങളോട്‌ മാപ്പ്‌ പറയണം:

'via Blog this'