2011 ഒക്‌ടോബർ 24, തിങ്കളാഴ്‌ച

ആഗോളസൗഹൃദത്തിന് അംഗീകാരം

ആഗോളസൗഹൃദത്തിന് അംഗീകാരം
എല്ലാ വര്‍ഷവും ഒക്ടോബര്‍ 24-ന് കൊച്ചിന്‍ റിഫൈനറീസ് സ്‌കൂളില്‍ ഐക്യരാഷ്ട്രദിനം ആചരിക്കാറുണ്ട്. ഈ വര്‍ഷവും പ്രിന്‍സിപ്പലും സ്റ്റാഫും വിദ്യാര്‍ഥികളും രക്ഷാകര്‍തൃസമിതിയും ഓഡിറ്റോറിയത്തില്‍ അതിനായി ഒത്തുചേര്‍ന്നു. അഞ്ജനാ രഘുനാഥിന് അവളുടെ ഇന്റര്‍നെറ്റിലൂടെയുള്ള മാതൃകാപരമായ പ്രവര്‍ത്തനത്തിന് HLW Skypers നല്കിയ സര്‍ട്ടിഫിക്കേറ്റ് സ്‌കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ രവീന്ദ്രന്‍ സമ്മാനിച്ച ദിവസം എന്ന നിലയില്‍ ഈ ദിവസം പ്രത്യേകം അവിസ്മരണീയമായി.
ആഗോളഅംഗീകാരം നേടാന്‍ കൊച്ചുകുട്ടികള്‍ക്കും സാധിക്കും എന്നതിന്റെ ഉത്തമോദാഹരണമായി അഞ്ജനയുടെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയ ശ്രീ രവീന്ദ്രന്‍ അഞ്ജനയുടെ മാതൃക പിന്തുടരാനും വലിയ സ്വപ്‌നങ്ങള്‍ കാണാനും ലോകത്തിന് വലിയ സംഭാവനകള്‍ നല്കാനും പുതിയ തലമുറയെ ആഹ്വാനംചെയ്തു. ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്ത അഞ്ജനയുടെ അമ്മയുടെ കണ്ണുകളില്‍ ആനന്ദബാഷ്പം തുളുമ്പി.
അഞ്ജനയുടെ സൗഹൃദവലയം ആഗോളമായി വികസിച്ചതിനെത്തുടര്‍ന്ന് കണക്കു രസകരമായി പഠിക്കാന്‍ താന്‍ പഠിച്ച വേദഗണിതത്തില്‍നിന്നും ജിയോജിബ്രായില്‍നിന്നുമുള്ള സൂത്രങ്ങള്‍ അന്യരാജ്യങ്ങളിലുള്ള കൂട്ടുകാര്‍ക്കും പഠിപ്പിച്ചുകൊടുക്കാനായി അഞ്ജന എന്നും അതിരാവിലെ തന്നെ ഉണര്‍ത്തണമെന്ന് അമ്മയോടു പറഞ്ഞിരുന്നതായും അമ്മ അങ്ങനെ ചെയ്യാറുണ്ടായിരുന്നതായും അറിയാന്‍ കഴിഞ്ഞു.

HLW Skypers Award Function | SEE2WE

HLW Skypers Award Function | SEE2WE:

'via Blog this'

2011 ഒക്‌ടോബർ 6, വ്യാഴാഴ്‌ച

ഞാനൊരു രാസത്വരകം മാത്രം

ഞാനൊരു രാസത്വരകം മാത്രം

ഞാനൊരു രാസത്വരകം മാത്രം
ഞാനറിയുന്നൂ; തമ്മില്‍ത്തമ്മില്‍
ചേര്‍ന്നീടേണ്ടവ തമ്മിലിണക്കാന്‍
എന്‍ സാന്നിധ്യമൊരനിവാര്യതയാം.

അതു കഴിയുമ്പോള്‍ കറിവേപ്പിലപോല്‍
അകലേക്കെറിയപ്പെടുമെന്നോര്‍മി-
ച്ചഴലില്‍പ്പെടുവോനല്ലാ ഞാനെന്‍
ചരിതാര്‍ഥതയിലുണര്‍വറിയുന്നോന്‍!
ആഗോള ഇ-വിദ്യാരംഭം പാലായില്‍
ഇനിയും വിദ്യാരംഭം ആഗോളമാകണം, ഇ-വിദ്യാരംഭമാകണം - ഈ ബോധ്യത്തോടെയാണ് വിക്കി എഡ്യൂക്കേറ്ററിന്റെ അന്തര്‍ദേശീയ അധ്യാപകനായ സെബാസ്റ്റ്യന്‍ പനയ്ക്കല്‍ യു.കെ.-യിലുള്ള മൈക്ക് മാക് ഗ്രോഥറും ടിം ശങ്കറുമായി ബന്ധപ്പെടുന്നത്. അവര്‍ക്ക് ഇന്ത്യയിലെ വിദ്യാരംഭ സമ്പ്രദായത്തെപ്പറ്റി കേട്ടപ്പോള്‍ താത്പര്യമായി. മൈക്ക് ഒരു നിര്‍ദേശം മുമ്പോട്ടു വച്ചു. ആഗോള സാഹോദര്യമാണ് സമകാലിക വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനശിലയാകേണ്ടത്. ആ സന്ദേശം കുട്ടികള്‍ക്കിടയില്‍പ്രചരിപ്പിച്ചുകൊണ്ട് നമുക്ക് ഈ വര്‍ഷം ഒരു ആഗോള ഇ-വിദ്യാരംഭം തുടങ്ങിവയ്ക്കാം. സെബാസ്റ്റ്യന്‍ പനയ്ക്കല്‍ മറുപടി പറഞ്ഞു: 'സംഗീതവും സാഹിത്യവുമാണ് വിദ്യാദേവിയുടെ സ്തനങ്ങള്‍ എന്നാണ് ഇന്ത്യയില്‍ പറയാറുള്ളത് . നമുക്ക് അവയില്‍നിന്നുള്ള സ്തന്യംതന്നെ ഈ വിദ്യാരംഭത്തിന് ഉപയോഗിക്കാം. മൈക്ക് ഒരു നാലുവരി കവിത ഇംഗ്ലീഷില്‍ എഴുതി എനിക്കു തരൂ. കോട്ടയം ജില്ലയില്‍ പാലായില്‍ എനിക്കൊരു സ്‌നേഹിതനുണ്ട്. കവിയും പരിഭാഷകനും ബ്ലോഗറുമായ ജോസാന്റണി. അദ്ദേഹം അതു മലയാളഗാനമാക്കി പരിഭാഷപ്പെടുത്തും. അദ്ദേഹത്തിന് ജോണി ജോസഫ് എന്നൊരു അധ്യാപകസ്‌നേഹിതനും സ്‌നേഹിതന് നല്ല സംഗീതവാസനയുള്ള ഒരു മകളുമുണ്ട്. എബിറ്റ് എന്ന എലിസബത്ത് ട്രീസാ ജോണ്‍. പതിനൊന്നുകാരി. അവള്‍ ആ ഗാനത്തിന് സംഗീതം നല്കി കൂട്ടുകാരുമൊത്തു പാടും. ആ ഗാനം അവര്‍ നിങ്ങളുടെ കുട്ടികളെയും ഇന്റര്‍നെറ്റിലൂടെ പഠിപ്പിക്കട്ടെ.'
മൈക്ക് നാലുവരി കവിത ഇംഗ്ലീഷിലെഴുതി അയച്ചുതന്നു.

Here is the chat that took place with Sebastian panakal and Mike McGrother about tomorrows Skype interaction.

- Hide quoted text -
QUOTE

Chat with Mike McGrother today
mike mcgrother: Fantastic! If they could be online at 3.30pm YOUR time for 20 minutes. The words I would like you to translate are

'We’ve got you and me brother in our hands
We’ve got you and me sister in our hands
We’ve got everybody here in our hands
We’ve got the whole world in our hands

I hope that is ok. Andrew and Mike should have requested you as a contact.

mike mcgrother: Hello Everyone! Thank you so much for agreeing to take part on Thursday 6th October. The event is part of my work that I carry out to encourage schools to adopt creative solutions to teaching and learning. The exercise on Thursday is being shared with representatives from the European Parliament and educators from across the World.

I will actually be in Brussels and so, although involved and monitoring the process I will not be directly involved.

The concept is to allow a teacher and his children’s choir to take a song that they already know and translate it with guidance from peers across the world : Tanzania, India, Austria and a deaf choir from the UK who use sign language. They will spend the day SKYPE’ing in short sessions to learn a verse of the song from you. I think you have already received the words from me and so it would be good if you have already the translation prepared. They can then use the 20 minutes to work on the pronunciation.
I have found that it is best to have a group involved but that the communication should just come from one or two clear speakers.
I am hoping that you have accepted Mike Harbisher and Andrew McIntyre as the contacts on the day – they should have requested your acceptance.

At the end of the day – 4.15pm BRUSSELS time, the film will be online to see – and I will get you a copy to view or access. It will remain online for 72 hours.

Thank you again. As ever, the process is as much about enabling children to work together and speak to different cultures as it is the song. I hope you all enjoy the process.

I am travelling on Wednesday 5th October and so will not have much internet access but PLEASE message me any questions! They will be with you at your 3.30pm! I hope my plan is all clear! Mike and Andrew will SKYPE you at 3.30pm Kerala time tomorrow!

mike mcgrother: Were the words ok for translation sebastian?

Sebastian Panakal: The poem has been translated and the students are practising it at the moment. You can count on me. We will be online at 3:30 PM Indian Standard Time.

mike mcgrother: You have made my day. They will be in touch tomorrow!

Sebastian Panakal: Thank you Mike!
mike mcgrother: The teachers in UK are not experienced SKYPE'ers so please be patient with them. Did you resolve the sound problem we had last time - it was fixed the second time I remember
Sebastian Panakal: It is resolved and we have already made a dry run. Rest easy. Take care. We shall help the UK teachers as well, if need be.
mike mcgrother: If I ever get to India I will buy you the finest dinner! ജോസാന്റണി മണിക്കൂറുകള്‍ക്കകം അതൊരു മലയാളഗാനമായി പരിഭാഷപ്പെടുത്തി.

നിന്നെ ഞങ്ങള്‍ക്കു ലഭിച്ചു സഹോദരാ,

ഞാന്‍ നിന്‍ കരം പിടിക്കുന്നു!
നിന്നെ ഞങ്ങള്‍ക്കു ലഭിച്ചു സഹോദരീ,

ഞാന്‍ നിന്‍ കരം പിടിക്കുന്നു!
ഏവരും
പ്പൊഴിങ്ങെത്തിയിരിക്കുന്നു,

ഞങ്ങള്‍ കരം പിടിക്കുന്നു!
ലോകമെല്ലാം ഇവിടെത്തിയിരിക്കുന്നു,

നമ്മള്‍ക്കു കൈകോര്‍ത്തു നീങ്ങാം!!

പാട്ടു കണ്ടപ്പോള്‍ത്തന്നെ എബിറ്റ് അതിനു സംഗീതം നല്കി. ആ പാട്ടു കേട്ടപ്പോള്‍ സെബാസ്റ്റ്യന്‍ പനയ്ക്കലിന്റെ സ്വപ്‌നം കൂടുതല്‍ വിപുലമായി. അദ്ദേഹം മൈക്കുമായി ചാറ്റുചെയ്ത് അറിയിച്ചു: 'നമുക്കു ബന്ധമുള്ള അധ്യാപകരും കുട്ടികളും നിരവധിരാജ്യങ്ങളില്‍ പല ഭാഷക്കാരായി ഉണ്ടല്ലോ. മൈക്ക് ആ ഇംഗ്ലീഷ്ഗാനം അവര്‍ക്കും അയച്ചു കൊടുക്കുക. അവരും അവരുടെ ഭാഷയിലേക്കും സംഗീതത്തിലേക്കും അതു പരിഭാഷപ്പെടുത്തട്ടെ. നമുക്ക് അവരുടെ കുട്ടികളെ നമ്മുടെ ഗാനങ്ങളും അവര്‍ക്ക് നമ്മുടെ കുട്ടികളെ അവരുടെ ഗാനങ്ങളും പഠിപ്പിച്ച് ഭാഷാ-ദേശ ഭേദങ്ങള്‍ക്കതീതമായ ഒരു ആഗോള കൂട്ടായ്മയുണ്ടാക്കാം. ഈ കുട്ടികള്‍ തുടര്‍ന്നും ഇങ്ങനെ പരസ്പരം ബന്ധം പുലര്‍ത്തട്ടെ. നമുക്ക് ആ ബന്ധങ്ങള്‍ വഴിതെറ്റാതെ നോക്കിയാല്‍ മാത്രം മതി. സാംസ്‌കാരികവും ഭാഷാപരവുമായ വൈജാത്യങ്ങള്‍ മറന്ന് കുട്ടികള്‍ ആഗോള പൗരരായി വളരട്ടെ.'
ഓക്ടോബര്‍ ആറാണ് വിദ്യാരംഭദിനം. ആഗോള കോണ്‍ഫറന്‍സിനുള്ള സമയം ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3-30 ന് എന്ന് നേരത്തെതന്നെ നിശ്ചയിച്ചിരുന്നു. പാലായിലുള്ള വികസന വിദ്യാകേന്ദ്രം ഈ വിദ്യാരംഭത്തിന്റെ ഇന്ത്യയിലെ വേദിയായി നിശ്ചയിച്ചത് നാലാം തീയതി മാത്രം. ഒരേ ഒരു ദിവസംകൊണ്ട് എബിറ്റ് തന്റെ നാടായ പനയ്ക്കപ്പാലത്തുള്ള അഖില കേരള ബാലജനസഖ്യത്തിന്റെ വിംഗ്‌സ് യൂണിറ്റിലെ കൂട്ടുകാരെ പാട്ടു പഠിപ്പിച്ചു. റിഹേഴ്‌സലിന് സെബാസ്റ്റ്യന്‍ പനയ്ക്കലും ജോസാന്റണിയും എബിറ്റിന്റെ വീട്ടിലെത്തി. കൃത്യസമയത്ത് പാലായിലെത്തിയ അവരും നേഹാ സുനില്‍, റോസ് സുനില്‍, ജെഫിന്‍ എം ജോണ്‍, ജോ എം ജോണ്‍, ചാന്ദ്‌നി എ.ആര്‍ എന്നീ കുട്ടികളും മൈക്കിന്റെ വിദ്യാര്‍ഥികളെയും ടിമ്മിന്റ വിദ്യാര്‍ഥികളെയും സ്വയം പരിചയപ്പെടുത്തി മലയാളം പാട്ടിന്റെ വരികള്‍ ചൊല്ലി പാടി പഠിപ്പിച്ചു. ഇതു നടന്നുകൊണ്ടിരിക്കുമ്പോള്‍ എത്തിയ സ്റ്റാര്‍വിഷന്‍ കേബിള്‍ ടി വി. ചാനല്‍ നടന്നുകൊണ്ടിരുന്ന ആഗോള കോണ്‍ഫറന്‍സ് വീഡിയോ ക്യാമറയിലേക്കു പകര്‍ത്തി. പരിപാടിയുടെ വിശദാംശങ്ങള്‍ സെബാസ്റ്റ്യന്‍ പനയ്ക്കലിനോടു ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു. പാലായിലുള്ള വികസന വിദ്യാകേന്ദ്രം പ്രൊമോട്ടറായ പി. കെ. ശശി, ജോണി ജോസഫ്, ജെസി തോമസ്, മാത്യു തറക്കുന്നേല്‍ മുതലായവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.

2011 ഒക്‌ടോബർ 3, തിങ്കളാഴ്‌ച

മഹാമൗനത്തിന്റെ നിറവില്‍

മഹാമൗനത്തിന്റെ നിറവില്‍
ജോസാന്റണി
( മാതൃഭൂമി ശ്രീ മൂകാംബികാ സപ്ലിമെന്റ് 2011-ല്‍ പ്രസിദ്ധീകരിച്ചത്)
മൂകാംബിക ഒരസുരന്റെ ആസുരവിക്രിയകളെ കീഴടക്കിയത് ആ അസുരനെ മൂകനാക്കിക്കൊണ്ടായിരുന്നു. അങ്ങനെയാണോ അമ്മ മൂകാംബികയായത്? അതോ അമ്മയുടെ സ്വരൂപത്തിലും സ്വഭാവത്തിലുമുള്ള മൗനമുദ്രകള്‍ കൊണ്ടോ?
അമ്മയെന്നോട് ആവശ്യപ്പെടുന്നത് എനിക്കുള്ളിലുള്ള അസുരനെ മൂകനാക്കലാണോ അമ്മയുടെ മൗനമുദ്രകളുടെ അര്‍ഥതലങ്ങളില്‍ മുങ്ങിക്കുളിക്കലാണോ?
എനിക്കറിയാവുന്നത് പുഴുവിന് പൂമ്പാറ്റയാകണമെങ്കില്‍ കുറെക്കാലം സമാധിയില്‍ കഴിയേണ്ടതുണ്ട് എന്നുമാത്രമാണ്.
ഇത്രയും എഴുതിയപ്പോള്‍ എന്റെ ഗുരുമാതൃകയായ ഗണപതിയുടെ രൂപം മനസ്സിലുണര്‍ന്നു. മൗനം എങ്ങനെ വാചാലമാകാം എന്നു കാണിച്ചുതരുന്ന, വിശേഷമായി ഗ്രഹിക്കേണ്ട, വിഗ്രഹം. ലോകഗുരുവായ ഗണപതി മൂകനായി എന്നെ പഠിപ്പിക്കുന്നത് എന്തെല്ലാമാണ്? എല്ലാം കേള്‍ക്കണമെന്ന് ധ്വനിപ്പിക്കുന്ന വലിയ ചെവികള്‍. കേള്‍ക്കുന്നതെല്ലാം ഉള്‍ക്കൊള്ളേണ്ടതില്ലെന്നും മൃഗങ്ങള്‍ അവയ്ക്കു ഭക്ഷ്യയോഗ്യമായ ആഹാരസാധനങ്ങള്‍ മണത്തുനോക്കി മനസ്സിലാക്കുന്നതുപോലെ അറിയേണ്ടകാര്യങ്ങള്‍ മാത്രം വിവേകപൂര്‍വ്വം സ്വാംശീകരിക്കണമെന്നും ധ്വനിപ്പിക്കുന്ന വലിയ മൂക്ക് - തുമ്പിക്കൈ. ഒരു കൈയില്‍ വിഘ്‌നങ്ങളെ തകര്‍ത്തെറിഞ്ഞ് മുന്നേറണം എന്നു ധ്വനിപ്പിക്കുന്ന കോടാലി. മറുകൈയില്‍ ചിലപ്പോഴൊക്കെ ഒരു ചുവടു പിന്നോട്ടു വച്ചശേഷമേ മുന്നേറാനാവൂ എന്നു ധ്വനിപ്പിക്കുന്ന, ആത്മനിയന്ത്രണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന, ആനത്തോട്ടി. പുറത്തേക്കു നോക്കുമ്പോഴും ഉള്ളിലുള്ളതുംകൂടി ചേര്‍ന്നതാണ് ഓരോ അനുഭവവും എന്ന് മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുന്ന പാതിയടഞ്ഞ കണ്ണുകള്‍. വസ്തുനിഷ്ഠമായി ഒരു സ്ത്രീരൂപമല്ലാതെ അമ്മയെയോ കാമുകിയെയോ (ഉള്ളിലെ ഓര്‍മ്മകള്‍ കൂട്ടിച്ചേര്‍ക്കാതെ) ആര്‍ക്കും കാണാനാവില്ലല്ലോ. ജീവിതാനുഭവങ്ങള്‍ മധുരമായി ആസ്വദിക്കാനുള്ളതാണെന്ന് വയറു നിറഞ്ഞിരിക്കുമ്പോഴും കൈയില്‍ മധുരപലഹാരവുമായിരുന്ന് ഉദ്‌ബോധിപ്പിക്കുന്ന ഗണപതി. തന്റെ അഹന്തയാകുന്ന കൊമ്പ് ഒടിച്ച് അതുകൊണ്ടാണ് എഴുതേണ്ടതെന്നു ധ്വനിപ്പിക്കുന്ന ഗണപതി. സര്‍ഗ്ഗാത്മകതയിലെ ബോധാബോധതലങ്ങളെ തൊട്ടുകാണിക്കുന്ന മഹാഭാരതരചനാ സന്ദര്‍ഭം. താനെഴുതുന്നവേഗതയില്‍ പറഞ്ഞുതന്നാല്‍ പകര്‍ത്താമെന്ന അഹന്ത. താന്‍ പറഞ്ഞുതരുന്ന കാര്യങ്ങള്‍ ഗ്രഹിച്ചിട്ടുമാത്രമേ പകര്‍ത്താവൂ എന്ന വ്യാസനിര്‍ദ്ദേശത്തിലല്ലേ, യഥാര്‍ഥത്തില്‍ ഗണപതിയുടെ കൊമ്പൊടിഞ്ഞത്?
വൃദ്ധരായ ശിഷ്യര്‍ക്കുമുമ്പില്‍ ആല്‍മരച്ചുവട്ടില്‍ ജ്ഞാനമുദ്രകാണിച്ച് മൗനമായിരിക്കുന്ന പതിനാറുകാരന്‍ മാര്‍ക്കണ്‌ഡേയനോ ശങ്കരാചാര്യരോ? ആരായാലും മൗനമുദ്രിതമായ ജ്ഞാനസാഗരത്തില്‍ മുങ്ങിക്കുളിച്ച് ഉണരാനുള്ളതാണ് നമ്മുടെയെല്ലാം ജന്മം എന്നു ഞാനിന്നറിയുന്നു.
സുഷുപ്തിവിട്ട് ഉണരാന്‍ കാലമായിരിക്കുന്നു. എഴുത്തായാലും മറ്റെന്തു കര്‍മ്മമായാലും എന്തും ബോധപൂര്‍വ്വമായിരിക്കട്ടെ എന്ന ഉപദേശം എന്നും നമുക്കു മാര്‍ഗദര്‍ശകമാകട്ടെ.
ഗണപതി മഹാഭാരതം പകര്‍ത്തിയപ്പോള്‍ സംഭവിച്ചതു പോലെ നമുക്കും സംഭവിക്കട്ടെ!

2011 ഓഗസ്റ്റ് 31, ബുധനാഴ്‌ച

''ഒളിവെട്ടു വെട്ടുന്നതാരാണ്

''ഒളിവെട്ടു വെട്ടുന്നതാരാണ്
ഉറക്കത്തില്‍ കൊല്ലുന്നതാരാണ്...''

ജോണി ജെ. പ്ലാത്തോട്ടം

പ്രമുഖ ജേര്‍ണലിസ്റ്റും കോളമിസ്റ്റുമായ ശ്രീ കെ. എം റോയി ഇടയ്‌ക്കൊക്കെ ചില അപ്രിയ സത്യങ്ങള്‍ കൂസലെന്യേ പറയുന്ന ആളാണ്. ജനാധിപത്യവാദിയും സോഷ്യലിസ്റ്റുമായിട്ടാണ് അദ്ദേഹം കരുതപ്പെടുന്നത്. കടുത്ത പാര്‍ട്ടിരാഷ്ട്രീയം അദ്ദേഹത്തിനുള്ളതായി അറിയില്ല- ചുരുങ്ങിയത് എനിക്കെങ്കിലും.
ഇങ്ങനെയൊക്കെയാണെങ്കിലും ജനാധിപത്യത്തെക്കുറിച്ച് തനിക്കുള്ള ധാരണകളുടെ പാപ്പരത്തം ഉദ്‌ഘോഷിക്കുന്ന ലേഖനമാണ് ഓഗസ്റ്റ് 29-ന്റെ മംഗളത്തില്‍ ''ഒടുവില്‍ അന്നാഹസാരേയ്ക്കു സംഭവിച്ച അബദ്ധം'' എന്ന തലക്കെട്ടില്‍ അദ്ദേഹം 'തുറന്ന മനസോടെ' പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതാദ്യമായിട്ടല്ല തന്റെ രാഷ്ട്രീയനിലപാടുകളുടെ പക്ഷപാതിത്തവും വികലതയും അദ്ദേഹം വിളംബരം ചെയ്യുന്നത്. ചാനല്‍ ചര്‍ച്ചകളിലും മറ്റും തന്റെ ചതഞ്ഞ നിലപാടുകള്‍ മറ്റുള്ളവര്‍ അംഗീകരിക്കാതെ വരുമ്പോള്‍ അദ്ദേഹം രോഷം കൊള്ളുന്നത് എന്നേപ്പോലെ മറ്റു പലരും കണ്ടിട്ടുണ്ടാകും.
ശ്രീ റോയിയുടെ രാഷ്ട്രീയ ബോധത്തിന്റെയും ആത്യന്തിക നിലപാടിന്റെയും 'എസ്സന്‍സ്' തന്റെയീ ലേഖനത്തിന്റെ ഒടുവില്‍ ഉപസംഹാരമായി അദ്ദേഹം ചേര്‍ത്തിരിക്കുന്ന രണ്ടു വാക്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. ''പക്ഷെ അന്തിമമായി ഇന്നത്തെ ഇന്‍ഡ്യയെന്നത് രാഷ്ട്രീയക്കാര്‍ ഉണ്ടാക്കിയ ഇന്‍ഡ്യയാണ്. അതുകൊണ്ടാണ് ഇന്‍ഡ്യയിലെ അന്നാഹാസാരെമാരും അനുയായികളുമല്ലാത്ത സാധാരണ ജനങ്ങള്‍ അവരെ മാറി മാറി അധികാരിത്തിലേറ്റിക്കൊണ്ടിരിക്കുന്നത്'' അതെ, ഇക്കൂട്ടരെ മാറി മാറി അധികാരത്തിലേറ്റുക എന്നതു മാത്രമായിട്ടുണ്ട് ഇന്‍ഡ്യയിലെ ജനങ്ങളുടെ ജോലി. പക്ഷേ അതവരുടെ ഗതികേടുകൊണ്ടാണെന്ന് ശ്രീ റോയിയെപ്പോലുള്ളവര്‍ മാത്രം മനസ്സിലാക്കിയിട്ടില്ല. നിരാശയുടെ പടുകുഴിയിലാണ് ഇന്‍ഡ്യയിലെ ഭൂരിപക്ഷം ജനങ്ങളും എന്ന വസ്തുത ഈ ജേര്‍ണലിസ്റ്റ് എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല. അല്ലെങ്കില്‍ അങ്ങനെ ഭാവിക്കുന്നു?!
ഒരു രാഷ്ട്രീയ പുരാവസ്തുവെന്ന നിലയിലേയ്ക്കു പലരും എഴുതിത്തള്ളിയ-ആള്‍ ദൈവത്തില്‍ അഭയം തേടിയ വിപ്ലവകാരി-ശ്രീ ഫിലിപ്പ് എം പ്രസാദിനുപോലും ഇന്ത്യനവസ്ഥയുടെ ഗുരുതരമായ സ്ഥിതിവിശേഷമറിയാം. ഹസാരെയുടെ സത്യഗ്രഹത്തിന്റെ തുടക്കത്തില്‍ ഒരു ടി.വി. ചാനലില്‍ പ്രത്യക്ഷപ്പെട്ട അദ്ദേഹം പറഞ്ഞത്, അന്ന്യഥാ സായുധവിപ്ലവത്തിന്റെ പാതയിലേയ്ക്കു പോയേക്കാവുന്ന നിരാശരായ ഇന്‍ഡ്യന്‍ യുവതയെ സമാധാനപരമായ പ്രക്ഷോഭത്തിന്റെ മാര്‍ഗ്ഗത്തിലേക്ക് കൊണ്ടുവരിക, എന്ന മഹത്തായ ഒരു കര്‍മ്മം കൂടി ഹസാരെ നയിക്കുന്ന സമരത്തിനുണ്ട് എന്നാണ്. മാത്രമല്ല അദ്ദേഹം രാജ്യത്തോടുള്ള തന്റെ മിനിമം ധര്‍മ്മം എന്ന നിലയില്‍ ചില സുഹൃത്തുക്കളോടോപ്പം നിരാഹാരസമരം നടത്തി അറസ്റ്റ് വരിക്കുകയും ഏതാനും ദിവസം ലോക്കപ്പില്‍ കിടക്കുകയും ചെയ്തു.
ഹസാരേയ്ക്കു പറ്റിയ അബദ്ധമെന്താണെന്ന് - ലേഖനത്തിന്റെ ടൈറ്റില്‍ അങ്ങനെയാണെങ്കിലും- റോയിയുടെ ലേഖനത്തിലൊരിടത്തും കാണുന്നില്ല. അതേ സമയം തന്റെ ആരാധനാമൂര്‍ത്തികളായ രാഷ്ട്രീയപാര്‍ട്ടികള്‍ ഒന്നടങ്കം അഴിമതിയില്‍ ആറാടി നില്ക്കുകയാണെന്നു തുറന്നു സമ്മതിക്കുകയെന്ന അബദ്ധം റോയിക്കു സംഭവിക്കുന്നുമുണ്ട്. ''........... കോണ്‍ഗ്രസിനെപ്പോലെ തന്നെ മിക്കവാറും എല്ലാപ്രതിപക്ഷ പര്‍ട്ടികളും അഴിമതിയുടെ ചെളിക്കുണ്ടില്‍ ഇറങ്ങിനില്കുന്നത് എന്നതുകൊണ്ടാണ്.''
എല്ലാപാര്‍ട്ടികളും അഴിമതിയില്‍ ആറാടി നില്‍ക്കുകയാണെന്ന കാര്യം റോയി പറഞ്ഞിട്ടുവേണ്ട ജനങ്ങള്‍ മനസ്സിലാക്കാന്‍. ഇതെല്ലാം അറിയാവുന്ന റോയി ഏതു ചേരിയിലാണെന്നുള്ളതാണ് ഇപ്പോള്‍ പകല്‍പോലെ വ്യക്തമായിരിക്കുന്നത്. അദ്ദേഹത്തെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരുടെ ഖേദം അതാണ്.
'മൂന്നു വലിയ കൂറ്റന്‍ അഴിമതി'യുടെ കാര്യം അദ്ദേഹം സമ്മതിക്കുന്നുണ്ട്. വിദേശബാങ്കുകളില്‍ ഹിമാലയപര്‍വ്വതം പോലെ കുന്നുകൂട്ടിയിട്ടുള്ള കള്ളപ്പണത്തിന്റെ കഥ വേറേയുണ്ട്. അക്കാലത്തു റിക്കോര്‍ഡു തുകയായിരുന്ന ആയിരം കോടിയുടെ കാലിത്തീറ്റക്കുംഭകോണത്തിന്റെ ഉടമയാണു ലാലു പ്രസാദ് യാദവ്. ഇപ്പോള്‍ മന്ത്രി രാജ കിടക്കുന്നതുപോലെ കുറേനാള്‍ ജയിലില്‍ കിടക്കുക മാത്രം ചെയ്ത ലാലുവിനെതിരായ കേസിലെ സാക്ഷികളും കൂട്ടുപ്രതികളും ചത്തുതീര്‍ന്നുകൊണ്ടിരിക്കുകയാണ്. എം.പി. മാരായ രാജയും കനിമൊഴിയും കല്‍മാടിയും ലാലുവുമൊക്കെ ചേര്‍ന്നുണ്ടാക്കുന്നതാണല്ലോ നമ്മുടെ ലോകസഭയുടെ 'അന്തസ്സ്'. അതിനെതിരെ ആരും ഒരക്ഷരം മിണ്ടിപ്പോകരുത്. മിണ്ടിയാല്‍ അവകാശലംഘനമാകും. ഈ നില തുടരുകയെന്നത് പാര്‍ലമെന്റിന്റെ അവകാശമാണത്രേ! പരോക്ഷമായി റോയി സ്വീകരിക്കുന്ന നിലപാടും ഇതാണല്ലോ. ബി.ജെ.പിയുടേയും, സി.പി.എം.ന്റെയും അഴിമതിക്കഥകളില്‍ ചിലതെങ്കിലും റോയിതന്നെ ഉദ്ധരിക്കുന്നുണ്ട്. ഇതൊക്കെയാണെങ്കിലും അദ്ദേഹം തന്നെ പറയുന്നതുപോലെ, അഴിമതിയുടെ ചെളിക്കുണ്ടില്‍ കിടന്നുമറിയുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ തോഴനായി അദ്ദേഹം നില്ക്കുന്നതെന്തിനാണെന്നു മാത്രം മനസ്സിലാകുന്നില്ല. അവര്‍ തീര്‍ത്തിരിക്കുന്ന ഭൂമിയിലെ സ്വര്‍ഗ്ഗത്തിന്റെ പങ്കു പറ്റുന്നയാളാണ് കെ.എം. റോയി എന്ന ഈ നല്ലമനുഷ്യനെന്ന് ആരും കരുതുന്നുണ്ടാവില്ല. പക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രീയ മൂല്യബോധം ശീര്‍ഷാസനത്തിലാണ് നില്ക്കുന്നതെന്ന കാര്യം കാണാതിരിക്കുന്നുമില്ല. റോയി പറയുന്നത് ഹസാരെയില്‍നിന്ന് നമ്മുടെ ഇപ്പോഴത്തെ 'പാര്‍ലമെന്റിന്റെ ആത്മാഭിമാനം' എന്ന ചാരിത്രം രക്ഷിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അഭിമാനബോധം കൊടുത്ത ദൈവത്തോട് 'ഇന്ത്യന്‍ ജനാധിപത്യം' നന്ദി പറയേണ്ടതുണ്ട് എന്നാണ്. ആ ദൈവം റോയി എന്ന നല്ല മനുഷ്യന്റെ രാഷ്ട്രീയ മൂല്യബോധം നേരെയാക്കിക്കൊടുക്കണമേയെന്നു പ്രാര്‍ത്ഥിക്കുകയേ രക്ഷയുള്ളു. ഈ അവസ്ഥയിലും 'രാഷ്ട്രീയക്കാര്‍ ഉണ്ടാക്കിയ ഇന്ത്യയുടെ' പേരില്‍ ഒരു ഉത്ക്കണ്ഠയും റോയിക്കില്ല. എന്നതു പോകട്ടെ, ഹസാരെയേയും അദ്ദേഹത്തിന്റെ പ്രക്ഷോഭത്തേയും അധിക്ഷേപിക്കുന്ന പരിപാടി, മന്‍മോഹനും കോണ്‍ഗ്രസ്സ് സംഘടനയും കേന്ദ്രഗവണ്‍മെന്റും, 'ആത്മാഭിമാനികള്‍' നിറഞ്ഞ പാര്‍ലമെന്റും നിര്‍ത്തിവച്ച കാര്യം അദ്ദേഹം അറിയുന്നില്ല. മിണ്ടാമഠത്തിലെ അന്തേവാസിയെപ്പോലെ, കഴിഞ്ഞ കുറേ ആഴ്ചകളായി മൗനം പാലിച്ച എ.കെ. ആന്റണി പോലും വായ തുറന്നപ്പോള്‍ പറഞ്ഞ കാര്യങ്ങളുടെ ധ്വനി എന്താണെന്ന് റോയി മനസ്സിലാക്കുന്നില്ല.
കെ.എം. റോയിക്കു കൂട്ടായി മറ്റൊരു റോയി - അരുന്ധതീ റോയി - ഉണ്ടെന്നുള്ള കാര്യം ഇവിടെ മറക്കുന്നില്ല. എന്നുതന്നെയല്ല, ഹസാരെ എന്തോ ദേശദ്രോഹം ചെയ്യുകയാണെന്ന രീതിയില്‍ എഴുതിവിടുന്ന ഒരു സമുദായപ്പത്രവും കേരളത്തിലുണ്ട്. സമൂഹം എത്ര പ്രാവശ്യം വലിച്ചെറിഞ്ഞാലും നാലു കാലില്‍ നില്ക്കാനുള്ള അവരുടെയൊക്കെ 'കഴിവിനെ' എത്ര അഭിനന്ദിച്ചാലും അധികമാവില്ല.
മാധ്യമങ്ങളുടെ പൊതുവായ കാര്യമാണെങ്കില്‍, അവിടെയും വ്യക്തമായ രണ്ടു ചേരിയുണ്ടെന്നു ജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു. ഒരു വിഭാഗം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഒരു തീവ്രയത്‌ന പരിപാടിയാണ്. ഹസാരെയുടെ സമരം ജനമനസ്സുകളിലുണ്ടാക്കിയ ഉണര്‍വ്വും മൂല്യബോധവും അപ്പാടെ തുടച്ചുമാറ്റാന്‍ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ പരിശ്രമിക്കുകയാണവര്‍. കൊലപാതകം നടത്തിയ സ്ഥലത്തുനിന്നും തെളിവു നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു പ്രതിയുടെ ശുഷ്‌ക്കാന്തിയോടെയാണ് ചില മാധ്യമങ്ങള്‍, പ്രത്യേകിച്ചും അച്ചടി മാധ്യമങ്ങള്‍ ഈ കടമ ഏറ്റെടുത്തിരിക്കുന്നത്. സ്വാതന്ത്ര്യസമരത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും ശക്തമായ ഈ ജനകീയ മുന്നേറ്റത്തിനു നേരെയുള്ള ഒളിവെട്ടും ചതിപ്രയോഗങ്ങളും ഏതു കേന്ദ്രങ്ങളില്‍നിന്ന് വേണമെങ്കിലും വരാം. ബുദ്ധിജീവികള്‍, കലാകാരര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങി ആരുടെയിടയില്‍നിന്നും.
അണ്ണാഹസാരെയും അദ്ദേഹം നയിക്കുന്ന പ്രസ്ഥാനവും ഐ.സി.യു. വില്‍ നിന്ന് ഒരിക്കലും ഇറങ്ങാന്‍ പോകുന്നില്ല എന്ന ധാരണയാണ് ചിലര്‍ പരത്തുന്നത്. ഉപവാസം അവസാനിപ്പിച്ചുകൊണ്ട് ഹസാരെ ചെയ്ത പ്രസംഗത്തിലെ കാര്യങ്ങള്‍ എല്ലാ സ്ഥാപിതതാല്പര്യക്കാരുടെയും മനസ്സില്‍ ഭീതി ഉണര്‍ത്തി കല്ലിച്ചുകിടപ്പുണ്ട്.
രണ്ടാം ഗാന്ധിഎന്ന് ഹസാരെയെ അംഗീകരിക്കണമെന്ന് ഇവിടെയാര്‍ക്കും നിര്‍ബ്ബന്ധമില്ല. വ്യക്തിപരമായിപ്പറഞ്ഞാല്‍, സമരവേദികളില്‍ മതാത്മകമായ ആത്മീയതയല്ല, സാമൂഹ്യനീതിയിലും മാനുഷികമൂല്യങ്ങളിലും അധിഷ്ഠിതമായ കാര്യങ്ങള്‍ മാത്രമാണ് ഹസാരെ പറയുന്നത് എന്ന അധികമാനം ഹസാരെക്കുണ്ടെന്നു ഞാന്‍ കാണുന്നു.
ഗാന്ധിജിയുടെ ജനുസ്സില്‍പ്പെട്ട ഒരു ജനനേതാവാണ് ഹസാരെയെന്ന് അദ്ദേഹത്തിന്റെ ഈ നിരാഹാരസമരം ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാക്കിക്കൊടുത്തു.
ഹസാരെയെ (ഓഗസ്റ്റ് 16 ന്) അറസ്റ്റ് ചെയ്തതില്‍ പരാതിയോ പ്രതിഷേധമോ പ്രകടിപ്പിക്കാത്ത ഒരേയൊരാള്‍ ഹസാരെയാണെന്ന കാര്യം നാം ഓര്‍മ്മിക്കണം. നിയമം നിഷേധിക്കാനുള്ള അവകാശവും അതിന്റെ ശിക്ഷ അനുഭവിക്കാനുള്ള കടമയും ഓരോ പൗരനുമുണ്ട് എന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തത്വമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. ഗാന്ധിയന്‍ സമരങ്ങളും ഇതേ പാതയിലായിരുന്നു. റോയി ആവര്‍ത്തിച്ചു പറയുന്നതുപോലെ ഹസാരെയും അങ്ങേരുടെ ഉപജാപക സംഘവും മാത്രമായിരുന്നു സമരത്തിനു പിന്നിലെങ്കില്‍ പാര്‍ലമെന്റിന്റെ 'മഹത്തായ നടപടിക്രമ' ങ്ങളും ''പാരമ്പര്യവും'' കൂട്ടാക്കാതെ ഗവണ്‍മെന്റേതര ലോക്പാല്‍ബില്ലുകള്‍ എന്തിന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു ചര്‍ച്ച ചെയ്യാന്‍ ഗവണ്‍മെന്റ് തയ്യാറായി?!
തന്റെ ജീവന്‍ അപകടാവസ്ഥയിലായിരുന്നിട്ടും, ഇരുപക്ഷത്തുനിന്നുമുള്ള സമ്മര്‍ദ്ദങ്ങളെ ചെറുത്തുകൊണ്ട്, ബില്ല് വോട്ടിനിടണം, ഓരോ എം.പിയും ഏതു പക്ഷത്തു നില്ക്കുന്നു എന്നറിയാന്‍ ജനങ്ങള്‍ക്കവകാശമുണ്ട് എന്നു പ്രഖ്യാപിച്ചു ഹസാരെ! സമരത്തിന് 'പൂര്‍ണ്ണ പിന്തുണ' തന്നുകൊണ്ടിരിക്കുന്ന ബി.ജെ.പി യേയും കൂടി വിഷമത്തിലാക്കുന്നതായിരുന്നു ഈ പ്രഖ്യാപനം. ഒരു സംഘപരിവാറിന്റെയും സ്വാധീന വലയത്തിലല്ല ഹസാരെയെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കൊക്കെ ബോദ്ധ്യം വരുത്തുന്ന ഒരു സംഭവമാണിത്.
ഹസാരെയുടെ ഈ ആവശ്യം നടക്കാതെ പോയതില്‍ സ്ഥാപിതതാല്‍പര്യക്കാരല്ലാത്ത ആരും സന്തോഷിക്കേണ്ട കാര്യമില്ല. എപ്പോഴുമെന്നപോലെ ഇപ്പോഴും, 'പൊതുശത്രു'വായ ജനങ്ങളെ നേരിടാന്‍ വേണ്ടി രാഷ്ട്രീയപാര്‍ട്ടികള്‍ ഒന്നിച്ചുനിന്നതുകൊണ്ടാണ് ജനങ്ങളുടെ ഈ അവകാശം അംഗീകരിക്കപ്പെടാതെ പോയത്.
ഹസാരെ നിരാഹാരം അവസാനിപ്പിച്ച സമയത്ത് എല്ലാ പക്ഷത്തുനിന്നും സമരം വിജയിച്ചതിന്റെ അഭിനന്ദനങ്ങള്‍ പ്രവഹിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞത് (ജനങ്ങള്‍)പകുതി വിജയമേ നേടിയുളളു എന്നാണ്. ധാര്‍ഷ്ട്യം പിടിച്ചുനിന്ന ഗവണ്‍മെന്റിനേയും ഇന്ത്യയിലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ചേര്‍ന്ന സംഘടിതശക്തിയേയും ഒന്നിലധികംപ്രാവശ്യം മുട്ടുകുത്തിച്ചതിന്റെ ഗര്‍വ്വോ സന്തോഷമോ പോലും അദ്ദേഹത്തിനില്ലായിരുന്നു.
ഇന്ത്യയ്ക്കു സ്വാതന്ത്യം ലഭിച്ച രാത്രിയില്‍ രാജ്യം മുഴുവന്‍ ആഘോഷങ്ങളില്‍ മുഴുകി മദിക്കുമ്പോള്‍ ഗാന്ധിജി, വര്‍ഗ്ഗീയ കലാപം നടക്കുന്ന ഇടങ്ങളില്‍ ഉഴറി നടക്കുകയായിരുന്നുവെന്നു കേട്ടിട്ടുണ്ട്. ആ സംഭവമാണ് ഹസാരെ ഉപവാസം അവസാപ്പിച്ചുകൊണ്ടു നടത്തിയ പ്രസംഗം കേട്ടപ്പോള്‍ ഓര്‍മ്മ വന്നത്.
സമരം ഒരു ഘട്ടത്തിലും ഹൈജാക്ക് ചെയ്യപ്പെടാതിരിക്കാന്‍ സ്വീകരിച്ച മുന്‍കരുതലുകളും 'കോര്‍ കമ്മറ്റിക്കു' വെളിയില്‍നിന്നുള്ള ഇടപെടല്‍ നിയന്ത്രിക്കാന്‍ വേണ്ടി സ്വീകരിച്ച 'കണ്ണിച്ചോരയില്ലാത്ത' ഒഴിവാക്കലുകളും, ഉടനീളം പാലിച്ച അച്ചടക്കവും ഈ സമരത്തെ മറ്റൊരു വിധത്തിലും ചരിത്രപ്രാധാന്യമുള്ളതാക്കുന്നുണ്ട്.
അറസ്റ്റ,് അവഗണിക്കല്‍, വ്യക്തിഹത്യ, നിരോധനങ്ങള്‍, അപവാദങ്ങള്‍, ഭിന്നിപ്പിക്കല്‍ തുടങ്ങിയ സര്‍ക്കാര്‍ വക മര്‍ദ്ദനമുറകള്‍ക്കും സോപ്പിങ്ങിനും നുഴഞ്ഞുകയറ്റത്തിനും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന നിരാശയിലാണ് സ്ഥാപിത താല്‍പര്യങ്ങളുടെ അധോലോകസംഘങ്ങള്‍.
''അഴിമതി പൂര്‍ണ്ണമായും തുടച്ചുമാറ്റുകയെന്നത് ഒരിടത്തും ഈ ലോകത്തില്‍ നടന്നിട്ടില്ല. അതു നടക്കുകയുമില്ല'' എന്ന് ആശ്വസിക്കുന്ന റോയി ഗാന്ധിജിയെക്കുറിച്ച് 'ലോകം കണ്ട ഏറ്റവും വലിയ മനുഷ്യസ്‌നേഹിയും മഹാനും' എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ എന്തോ ശേലുകേടാണ് തോന്നുന്നത്.


Ph.: 9446203858
E-mail: johnyplathottam@gmail.com

2011 ഓഗസ്റ്റ് 28, ഞായറാഴ്‌ച

പാലായിലെ അഴിമതിവിരുദ്ധ കണ്‍വന്‍ഷന്‍

പാലായിലെ അഴിമതിവിരുദ്ധ കണ്‍വന്‍ഷന്‍

അന്നാഹസാരേയുടെ ഉപവാസ സമരം അദ്ദേഹത്തിന്റെതന്നെ ഭാഷയില്‍ 50 ശതമാനം വിജയം നേടിയ സാഹചര്യത്തില്‍ പാലാ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ 28-08-2011 ഞായര്‍ ഉച്ചകഴിഞ്ഞ് 3 മണിക്ക് നടത്തപ്പെട്ട അഴിമതിവിരുദ്ധ കണ്‍വന്‍ഷനും ലോക്പാല്‍ ബില്‍ ചര്‍ച്ചയും ആ സമരത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ശ്രോതാക്കള്‍ക്കെല്ലാം പ്രചോദനവും ആവശ്യബോധവും പകര്‍ന്നു. നാടിനെ അഴിമതിവിരുദ്ധമാക്കുകയെന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ആന്റികറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ്, പാലാ ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. പാലാ സഹൃദയസമിതി അധ്യക്ഷനും റിട്ട. മുനിസിപ്പല്‍കമ്മീഷണറുമായ ശ്രീ രവി പാലായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കണ്‍വീനര്‍ ശ്രീ ജോണി ജെ പ്ലാത്തോട്ടം സ്വാഗതം പറഞ്ഞു. തുടര്‍ന്ന് കേരള ഹൈക്കോടതിയിലെ അഭിഭാഷകനും ആന്റികറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ്, കേരളയുടെ വൈസ് ചെയര്‍മാനും കേരളത്തിലെ ഉപഭോക്തൃപ്രസ്ഥാനങ്ങളുടെ ആദ്യകാല സാരഥിയുമായ അഡ്വ. ജോണ്‍ ജോസഫ് ബ്രാഞ്ചിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് അദ്ദേഹം നടത്തിയ പ്രസംഗം പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെയും പ്രവര്‍ത്തനങ്ങളെയും പറ്റി ശ്രോതാക്കളേവര്‍ക്കും ഉത്തമബോധ്യവും പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ പ്രചോദനവും പകര്‍ന്നു. അദ്ദേഹം പറഞ്ഞു: ''അഴിമതിക്കെതിരെയുള്ള അണ്ണാ ഹസാരെയുടെ സത്യാഗ്രഹം തുടങ്ങും മുമ്പേ അഡ്വ. പ്രശാന്ത് ഭൂഷന്റെ നേതൃത്വത്തില്‍ കേരളത്തില്‍ രൂപീകൃതമായ പ്രസ്ഥാനമാണ് ആന്റികറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ്, കേരള. അണ്ണാ ഹസാരെയുടെ പ്രസ്ഥാനത്തിന് ശക്തി പകരുക എന്നതിനൊപ്പം ഏതാനും വര്‍ഷങ്ങള്‍ക്കകം കേരളം അഴിമതിമുക്തമാക്കുക എന്നതും പ്രസ്ഥാനത്തിന്റെ ലക്ഷ്യമാണ്. അതിനായി ഇതിനകം എട്ടു ജില്ലകളില്‍ അഡ്‌ഹോക്കു കമ്മറ്റികല്‍ രൂപീകരിക്കുകയും ഒരു പന്ത്രണ്ടിന നിവേദനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സമര്‍പ്പിക്കുകയും ചെയ്തുകഴിഞ്ഞു. കേരളമെങ്ങും പ്രസ്ഥാനത്തിന്റെ ശാഖകള്‍ രൂപീകരിക്കുകയും അഴിമതിക്കെതിരായുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും അഴിമതിവിരുദ്ധ ബോധവത്കരണ-സമരസഹായ പ്രവര്‍ത്തനങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുകയുമാണ് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍. സെപ്റ്റംബറില്‍ കാസര്‍കോട്ടുനിന്ന് തിരുവനന്തപുരം വരെ ഒരു വാഹന പ്രചാരണ ജാഥയും ഉദ്ദേശിക്കുന്നുണ്ട്. ഹസാരെയുടെ ഉപവാസസമരത്തിന് ജനങ്ങള്‍ ഇത്രയധികം പിന്തുണ നല്കാന്‍ കാരണം അഴിമതി അതിന്റെ മൂര്‍ധന്യത്തിലെത്തിയതും അഴിമതിയുടെ ചെളി പുരളാത്തതായി ഇന്ത്യയില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ഇല്ലാത്ത അവസ്ഥ സംജാതമായതുമാണ്. തന്റെ സംശുദ്ധ ജീവിതവും ആത്മാര്‍ഥതയും ത്യാഗവും കൊണ്ട് ഹസാരെ നേടിയ വിശ്വാസ്യതയാണ് സമരവിജയത്തിന്റെ മുഖ്യഘടകം. സമരം 50 സതമാനമേ വിജയിച്ചിട്ടുളളൂ എന്നും ജനങ്ങളോടു വിശ്വാസ്യത പുലര്‍ത്താന്‍ മടിക്കുന്ന ജനപ്രതിനിധികളെ തിരിച്ചുവിളിക്കാന്‍കൂടിയുള്ള സംവിധാനമുണ്ടാക്കി ജനാധിപത്യത്തെ കൂടുതല്‍ അര്‍ഥപൂര്‍ണമാക്കണമെന്നും ഹസാരെ പറയുന്നതിന്റെ പൊരുള്‍ നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്. നമ്മുടെ ഭരണഘടനയുടെ അടിത്തറ ജനപ്രതിനിധികളിലെന്നതിലേറെ ജനങ്ങളിലാണ് ഉറപ്പിച്ചിരിക്കുന്നത്. ജനഹിതം വിസ്മരിക്കുന്ന ജനപ്രതിനിധികളെ അതനുസ്മരിപ്പിക്കാനുള്ള അഹിംസാത്മകമായ പാതയിലൂടെയാണ് ഹസാരെയും സഹപ്രവര്‍ത്തകരും സഞ്ചരിക്കുന്നത്. അഴിമതിയുടെ നേട്ടങ്ങള്‍ അനുഭവിക്കുന്ന രാഷ്ട്രീയക്കാര്‍ അടങ്ങുന്ന പാര്‍ലമെന്റിനെക്കൊണ്ട് ശക്തമായ ലോക്പാല്‍ ബില്‍ പാസ്സാക്കിക്കാന്‍തന്നെ നമ്മുടെ ശക്തമായ സമ്മര്‍ദ്ദം ഇനിയും വേണ്ടിവന്നേക്കും. അഴിമതിനിര്‍മാര്‍ജനം മാത്രമല്ല, കള്ളപ്പണം പിടിച്ചെടുക്കലുള്‍പ്പെടെയുള്ള നിരവധി കര്‍മ്മപരിപാടികള്‍ തുടര്‍ന്നും നമ്മുടെ ലക്ഷ്യമായുണ്ട്. അഴിമതിക്കെതിരെ എന്നും തുറന്നു വച്ച കണ്ണുകളായാണ് നമ്മുടെ ഈ പ്രസ്ഥാനത്തെ നാം വിഭാവനം ചെയ്യുന്നത്.''

തുടര്‍ന്ന് A.C.P.M. കണ്‍വീനറായ അഡ്വ. ഷൈജന്‍ ജോസഫ് ലോക്പാല്‍ ബില്‍ അവലോകനത്തിലൂടെ ജന ലോക്പാലും സര്‍ക്കാര്‍ ലോക്പാലും തമ്മിലുള്ള അന്തരം ചൂണ്ടിക്കാട്ടി. പ്രൊഫ. എം. സി. മാത്യു, പ്രൊഫ. കെ. എല്‍ സെബാസ്റ്റ്യന്‍, പ്രൊഫ. കെ. എം. മാത്യു, ഡോ. പി. സി മാത്യു, ആന്റോ മാങ്കൂട്ടം, ബെന്നി കുഴിഞ്ഞാലില്‍, ഷിജോ ജോസഫ്, ജയിംസ് മാത്യു, മാധവക്കൈമള്‍, ജോര്‍ജ് മൂലേച്ചാലില്‍ മുതലായവര്‍ സംശയങ്ങളുന്നയിക്കുകയും ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്തു. തുടര്‍ന്ന് ജയിംസ് സെബാസ്റ്റ്യന്‍ ചൊവ്വാറ്റുകുന്നേലിന്റെ നേതൃത്വത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി 21 അംഗങ്ങളുള്ള ഒരു നിര്‍വാഹകസമിതിയെയും തെരഞ്ഞെടുത്തു. ശ്രീ കെ. ജോര്‍ജ് ജോസഫ് കൃതജ്ഞത പറഞ്ഞു .

Bhairava Jalakam

Bhairava Jalakam:

'via Blog this'

2011 ഓഗസ്റ്റ് 27, ശനിയാഴ്‌ച

Gmail - Buzz - josantonym@gmail.com

Gmail - Buzz - josantonym@gmail.com:

'via Blog this'

അരുന്ധതി റോയി വായിച്ചറിയുവാന്‍

അരുന്ധതി റോയി വായിച്ചറിയുവാന്‍
ജോണി ജെ. പ്ലാത്തോട്ടം
1. എന്തുകൊണ്ട് അരുന്ധതീമാഡം ഇറോം ഷര്‍മ്മിളയുടെ ത്യാഗത്തില്‍ പങ്കുചേര്‍ന്ന് നിരാഹാരം കിടക്കാന്‍ തയ്യാറാകുന്നില്ല?
2. മേധാ പട്കര്‍ അണ്ണാ ഹസാരെയെ അധിക്ഷേപിച്ചിട്ടില്ല. മേധായേക്കാള്‍ വലിയ ആക്ടിവിസ്റ്റാണോ അരുന്ധതി?
3. 'മുത്തങ്ങ'യില്‍ ചോര വീഴുന്നത് ഒഴിവാക്കാന്‍വേണ്ടി (ആദിവാസി പ്രക്ഷോഭം കൊടുമ്പിരി കൊണ്ടിരുന്ന ദിവസങ്ങളില്‍ ) അവിടേക്കു ചെല്ലൂ എന്ന് അപേക്ഷാരൂപത്തില്‍ അരുന്ധതിയോട് ഡോ. എം. ഗംഗാധരന്‍ അഭ്യര്‍ത്ഥിച്ചില്ലേ? അന്ന് കേരളത്തിലുണ്ടായിരുന്ന അരുന്ധതി മുത്തങ്ങയില്‍ ചെല്ലാതെ എവിടേക്കോ പോയി എന്നു ദുഖത്തോടെ ഗംഗാധരന്‍ അക്കാലത്ത് എഴുതിയത് ചിലര്‍ക്കെങ്കിലും ഓര്‍മ്മയില്ലേ?
4. ഇറോം ഷര്‍മ്മിളയെ കണ്ടില്ലെന്നു നടിക്കുന്ന ഗവണ്‍മെന്റിനോടു ഒരു നേരിയ പരിഭവം പോലും അരുന്ധതിക്കില്ലാത്തതെന്ത്?!!
5. ആരാണീ അണ്ണാ ഹസാരെ എന്ന് ചോദിക്കാന്‍ മാത്രം അജ്ഞത അരുന്ധതിക്കുണ്ടോ? മന്ത്രി കപില്‍ സിബലിന്റെ നിലവാരമാണോ അരുന്ധതിക്കും?
6. ഹസാരെ ഒരു റിട്ടയേഡ് ജവാനാണ്. പട്ടാളവണ്ടി ഓടിച്ച് തഴമ്പുള്ള കൈകളാണദ്ദേഹത്തിന്റേത്. ഇന്‍ഡോ-പാക് യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. പക്ഷേ, അതിന്റെ പൊങ്ങച്ചങ്ങളും പറഞ്ഞു നടക്കാന്‍ ഈ എഴുപത്തിനാലുകാരന്‍ കൂട്ടാക്കുന്നില്ല.
7. വിവരാവകാശനിയമം എന്ന് അരുന്ധതി കേട്ടിട്ടുണ്ടോ? ആ നിയമം പ്രയോഗത്തില്‍ കൊണ്ടുവരാന്‍ വേണ്ടി ഈ വൃദ്ധന്‍ കുറേ ത്യാഗം സഹിച്ചിട്ടുണ്ട്.
8. മഹാരാഷ്ട്രയിലെ അഴിമതിക്കാരായ ചില മന്ത്രിമാരും ഉദ്യോഗസ്ഥരും ഈ വൃദ്ധന്റെ കര്‍ക്കശമായ നിലപാടു കാരണം സ്ഥിരമായി വീട്ടില്‍ പോയി ഇരിക്കേണ്ടി വന്നിട്ടുണ്ട്.
9. ഇയാള്‍ 'ഒരു പുതിയ പുണ്യാത്മാവ'ല്ലെന്ന് മാഡം അറിയുക! ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് അറിയാവുന്നതാണ് ഇക്കാര്യങ്ങള്‍. അവാര്‍ഡ് കിട്ടിയതില്‍ പിന്നെ മാഡം പത്രവായന നിര്‍ത്തിയോ?
10. കഴിഞ്ഞ നാല്പതിലധികം വര്‍ഷം എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളുംകൂടി പൂഴ്ത്തിവച്ച ലോക്പാല്‍ ബില്ല് മൂര്‍ച്ഛയുള്ള പടവാളാക്കി പൊക്കിക്കൊണ്ടുവന്ന് ജനങ്ങളുടെ മുന്നില്‍ വച്ചതല്ലേ ഹസാരെയോടുള്ള അസഹിഷ്ണുതയ്ക്കു കാരണം?
11. ഒരുപക്ഷേ, എല്ലാ കോണ്‍ഗ്രസ്സ് എം.പി മാര്‍ക്കും കൂടിയുള്ളത്ര ജനപിന്തുണ ഹസാരെയ്ക്കും അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കും ഉണ്ടായിരിക്കും.
12. ആകെയുള്ളതില്‍ 75-85% പേര്‍ വോട്ടു ചെയ്യുന്നു. അതില്‍നിന്ന് അസാധുവിനും എതിര്‍ സ്ഥാനാര്‍ത്ഥിക്കും പോയിക്കഴിഞ്ഞു കിട്ടുന്നതുമാത്രമാണ് ഏറ്റവും ഭേദപ്പെട്ട ഒരു എം.പി.ക്കു പോലും ഉള്ള ജനപിന്തുണ.
13. ചില കേന്ദ്രമന്ത്രിമാരും എം.പി.മാരും നോമിനേറ്റഡാണ്. ചിലര്‍ കൊലക്കേസിലും മറ്റു ചില ക്രിമിനല്‍ കേസുകളിലും പ്രതികളാണ്.
14. പാര്‍ലമെന്റില്‍ എന്താണു നടക്കുന്നത്?
15. എം.പി.മാരുടെ ശമ്പളം കൂട്ടുന്ന കാര്യം മാത്രം ഏകകണ്ഠമായി പാസാകുന്നു. അപ്പോള്‍ ബി.ജെ.പി.യോട് കോണ്‍ഗ്രസ്സിനു ശത്രുതയില്ല. ഇടതുപക്ഷത്തിനും വെറുപ്പില്ല. ആണവക്കരാര്‍ പോലുള്ളവ പാര്‍ലമെന്റില്‍ വയ്ക്കാതെതന്നെ നടപ്പാക്കുന്നു.
16. പാര്‍ട്ടിവഴക്കിനിടയില്‍ പാര്‍ട്ടിക്കാര്‍ തന്നെ പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടുണ്ട്. അവിടെ കയ്യാങ്കളി നടത്തിയിട്ടുണ്ട്. ചോദ്യം ചോദിക്കുന്നതിന് എം.പി.മാര്‍ കോഴ വാങ്ങിയ കേസ് ഇപ്പോഴും ഇഴഞ്ഞു നീങ്ങുന്നു. തന്റെ കീഴിലുള്ള മന്ത്രി, രാജ്യത്തിന്റെ അടിത്തറ മാന്തിയത് - ഒന്നേമുക്കാല്‍ ലക്ഷം കോടിയുടെ 2 ജി. സ്‌പെക്ട്രം അഴിമതി - അറിയാത്ത ഒരു പ്രധാനമന്ത്രിയെ ഗേറ്റ് കീപ്പറുടെ ജോലിക്കെങ്കിലും കൊള്ളാമോ? അയാള്‍ക്കു പകരം പ്രധാനമന്ത്രിയാകാന്‍ മറ്റൊരു എം.പി.യും കോണ്‍ഗ്രസ്സിലില്ലേ?
17. 64 വര്‍ഷമായി പാര്‍ലമെന്റിന്റെ അധികാരാവകാശങ്ങളില്‍ രാഷ്ട്രീയക്കാരല്ലാത്ത ആരും ഇടപെട്ടിട്ടില്ലല്ലോ. എന്നിട്ടെന്തായി. യുവാക്കളുടെ എത്ര തലമുറ തൊഴിലില്ലാതെ, ചൂഷണ വിധേയരായി കടന്നു പോയി.
18. രാംലീലായില്‍ തടിച്ചു കൂടിയവരില്‍ നല്ല പങ്കു യുവാക്കളും വിദ്യാര്‍ത്ഥികളുമാണ്. യുവാക്കള്‍ക്കു രാഷ്ട്രീയത്തില്‍ താത്പര്യമുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ? ഒരേ തൂവല്‍പക്ഷികളായ പാര്‍ട്ടിക്കാരെ മടുത്തിട്ടല്ലേ അവര്‍ മാറിനിന്നത്?
19. രാഷ്ട്രീയപാര്‍ട്ടികളുടെ അരാജകവാഴ്ചയല്ലേ രാജ്യത്തെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം. രാഷ്ട്രീയപാര്‍ട്ടികളുടെ ആസ്തിവിവരം ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിക്കേണ്ടതല്ലേ?
20. സ്വന്തം പ്രത്യയശാസ്ത്രം പാലിക്കാത്ത പാര്‍ട്ടികളുടെ അംഗീകാരം തിരഞ്ഞെടുപ്പു കമ്മീഷന്‍ പിന്‍വലിക്കേണ്ടതല്ലേ?
21. തിരഞ്ഞെടുപ്പു പ്രകടനപത്രികയോ സത്യപ്രതിജ്ഞയോ ലംഘിക്കുന്ന ജനപ്രതിനിധി സ്വയം അയോഗ്യനാകുന്നു. തെരഞ്ഞെടുപ്പുകമ്മീഷന്‍ അവരെ നീക്കം ചെയ്യേണ്ടതല്ലേ?
22. പ്രകടന പത്രികയില്‍ പറയാത്ത പുതിയ കാര്യങ്ങള്‍ തീരുമാനിക്കും മുമ്പേ ആദ്യം സ്വന്തം പാര്‍ട്ടിയില്‍ ഹിതപരിശോധന നടത്തേണ്ടതല്ലേ? അതുകഴിഞ്ഞ് പൊതുവായ ഹിതപരിശോധന നടത്തിയിട്ടല്ലേ പാര്‍ലമെന്റിലും നിയമസഭകളിലും അതാതു ഗവണ്‍മെന്റുകള്‍ ബില്ലവതരിപ്പിക്കാന്‍ പാടുള്ളു. ഇതിനൊക്കെ നിയമമില്ലെങ്കില്‍ ഉണ്ടാക്കേണ്ടതല്ലേ. അതല്ലേ ജനാധിപത്യം.
23. സര്‍വ്വകക്ഷിയോഗമല്ല, നാം എന്നോ മറന്നുപോയ 'ജനഹിതപരിശോധന'യാണു കാര്യങ്ങള്‍ തീരുമാനിക്കാന്‍ വേണ്ടത്. എന്ന് ജനം തിരിച്ചറിയണം. ബുദ്ധിജീവിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയെപ്പോലുള്ളവര്‍ സ്വാതന്ത്ര്യം കിട്ടിയ ശേഷം 64 വര്‍ഷമായിട്ടും ഇതൊന്നും ആലോചിക്കാത്തതെന്ത്? അണികള്‍ക്ക് അഭിപ്രായസ്വാതന്ത്ര്യം കൊടുക്കാത്ത പാര്‍ട്ടികള്‍ക്ക് ഈ ജനാധിപത്യരാജ്യത്ത് അംഗീകാരം കൊടുക്കാന്‍ പാടുണ്ടോ? പാര്‍ട്ടി വിപ്പ് എന്ന കഠാരയില്ലായിരുന്നെങ്കില്‍ അണികളും ജനപ്രതിനിധികളും സ്വന്തം പാര്‍ട്ടി നേതൃത്വത്തിന്റെ തെറ്റുകള്‍ തിരുത്തുമായിരുന്നില്ലേ? ഇപ്പോള്‍ അണ്ണാഹസാരെയേ പിന്തുണയ്ക്കുമായിരുന്നില്ലേ?
24. പാര്‍ലമെന്റിന്റെ എല്ലാ അധികാരങ്ങളും ജനഹിതത്തിനു വിധേയമല്ലേ.
25. ഭരണഘടനയ്ക്കും മുകളിലല്ലേ ജനങ്ങളുടെ സ്ഥാനം?
26. ഭരണാധികാരികളുടെ സ്ഥാപിതതാത്പര്യത്തിനുവേണ്ടി ഭരണഘടന നൂറുവട്ടം അവര്‍ തിരുത്തിയിട്ടില്ലേ? ജനവിരുദ്ധ കാര്യങ്ങള്‍ ഭരണഘടനയില്‍ തിരുത്തിയെഴുതേണ്ടേ? സ്വന്തം കാര്യലാഭത്തിനുവേണ്ടി ഓരോ ഘട്ടത്തിലും പാര്‍ലമെന്റിന്റെ എല്ലാ നടപടിക്രമങ്ങളും ലംഘിക്കുന്നവരല്ലേ രാഷ്ട്രീയക്കാര്‍.
27. ഇന്‍ഡ്യയില്‍ സമാധാനപരമായ വിപ്ലവത്തിനു സമയമായി എന്ന് ഹസാരെ പറഞ്ഞതിനോട് അരുന്ധതിക്ക് യോജിപ്പുണ്ടോ? സമാധാനപരവും സമ്പൂര്‍ണ്ണവുമായ വിപ്ലവം നടത്തി രാജ്യത്തു ജനാധിപത്യം തിരിച്ചു പിടിക്കണ്ടേ? ജനങ്ങള്‍ പറയുന്നത് അനുസരിക്കുന്നവരും സത്യപ്രതിജ്ഞയ്ക്കു വിധേയരുമായ രാഷ്ട്രീയക്കാരുണ്ടാകാതെ മണിപ്പൂരിലെ പട്ടാളനിയമം (ഇറോം ഷര്‍മ്മിളയുടെ സമരകാരണം) പോലുള്ളവ പിന്‍വലിക്കപ്പെടുമെന്ന് അരുന്ധതിക്ക് അഭിപ്രായമുണ്ടോ?
28. കമ്മ്യൂണിസ്റ്റുകാര്‍ പോലും മറന്നു പോയ 'വിപ്ലവം' എന്ന ഹസാരെ പറഞ്ഞ വാക്കിനു നേരെ അരുന്ധതി ബധിരത ഭാവിക്കുന്നതെന്തു കൊണ്ട്? 'ശവകുടീരത്തിലെ ശാന്തിയല്ല' നമുക്കു വേണ്ടത് എന്നാണു ഗാന്ധിജിയും പറഞ്ഞിട്ടുള്ളത്.
29. വിട്ടുവീഴ്ചയും അഡ്ജസ്റ്റ്‌മെന്റും ഇല്ലാ എന്നുള്ളതല്ലെ ഹസാരെയുടെ പ്രധാന 'സ്വഭാവ ദൂഷ്യം'. വിട്ടുവീഴ്ച ചെയ്തു സമരം നിര്‍ത്തിവയ്പ്പിച്ച് ഹസാരേയുടെ വിശ്വാസ്യത തകര്‍ക്കുക എന്നതല്ലേ സര്‍വ്വകക്ഷിയോഗം പുറപ്പെടുവിച്ച അഭ്യര്‍ത്ഥനയിലെ ഹിഡ്ഡന്‍ അജണ്ട?
30. ഒത്തുതീര്‍പ്പു ചര്‍ച്ച എന്നു പറഞ്ഞ് സമരാനുകൂലികളെ തെറ്റിദ്ധരിപ്പിക്കാനും സമരം നീട്ടിക്കൊണ്ടുപോയി സമരക്കാരെ 'തകര്‍ക്കാ'നുമല്ലേ ഹസാരെയുടെ സമരത്തിനിടെ ഗവണ്‍മെന്റു ശ്രമിച്ചത്?
31. പൗരസമൂഹത്തോടു രണ്ടു വഞ്ചന കാട്ടിയല്ലേ ഗവണ്‍മെന്റിന്റെ സ്വന്തം ലോക്പാല്‍ എന്ന ആഭാസം കൊണ്ടുവന്നത്.
32. പാര്‍ലമെന്റിന്റെ അധികാരങ്ങളെക്കുറിച്ചു പറയുന്നവര്‍ ഒന്നോര്‍ക്കുക; ജനമില്ലെങ്കില്‍ പാര്‍ലമെന്റില്ല. എം.പി.മാരുമില്ല. സ്വയംഭൂവല്ല പാര്‍ലമെന്റ്. വരം കിട്ടിയ ഭസ്മാസുരനെപ്പോലെയാകരുത്. തന്നെ താനാക്കിയ ജനത്തിനു നേരെ എം.പി. കൈചൂണ്ടരുത്്. ജയിച്ചു കഴിഞ്ഞാല്‍ 5 വര്‍ഷത്തേക്ക് എന്തും ചെയ്യാമെന്ന് കരുതരുത്.
33. ഗവണ്‍മെന്റിനെ വഞ്ചകരെന്നും, അഴിമതി ഇല്ലാതാക്കാന്‍ ആഗ്രഹിക്കാത്തവരെന്നും രൂക്ഷമായി ഹസാരെ വിമര്‍ശിച്ചത് - പരോക്ഷമായി സുപ്രീം കോടതിയും ഇതുതന്നെയല്ലേ പലവട്ടം പറഞ്ഞത് - അരുന്ധതിക്ക് മനഃപ്രയാസമുണ്ടാക്കിയോ? ഹസാരെയ്‌ക്കെതിരെയുള്ള അരുന്ധതിയുടെ ഭാഷ ഇത്രയ്ക്കു കാര്‍ക്കശ്യവും കൗശലവും നിറഞ്ഞതാകാന്‍ എന്താണു കാരണം?
34. ദേശീയ മാധ്യമങ്ങളില്‍കൂടി നടത്തുന്ന തന്റെ ഭാഷാവിക്ഷേപങ്ങള്‍ക്കുള്ള പ്രതികരണമോ മറുചോദ്യങ്ങളോ വായിക്കാനുള്ള സമയവും സഹിഷ്ണുതയും ഉണ്ടെങ്കില്‍ കേരളത്തിന്റെ ഓമനപ്പുത്രി അരുന്ധതി ഈ കുറിപ്പു വായിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.
Ph: 9446203858

E-mail: johnyplathottam@gmail.com

N.B.

എന്റെ സ്‌നേഹിതന്‍ ജോണി. ജെ പ്ലാത്തോട്ടം അരുന്ധതീ റോയിക്കെഴുതിയ തുറന്നകത്താണിത്. എട്ടുകാലി മമ്മൂഞ്ഞുമാര്‍ നിറഞ്ഞ കേരളത്തില്‍ കുറെപേരെയെങ്കിലും ഈ കത്തു മാനസാന്തരപ്പെടുത്തിയേക്കാം.

അഴിമതിവിരുദ്ധ കണ്‍വന്‍ഷനും ലോക്പാല്‍ ബില്‍ ചര്‍ച്ചയും

അഴിമതിവിരുദ്ധ കണ്‍വന്‍ഷനും
ലോക്പാല്‍ ബില്‍ ചര്‍ച്ചയും

മാന്യരേ,
ലോക്പാല്‍ ബില്ലും അന്നാഹസാരേയും രാജ്യത്തുടനീളം ചര്‍ച്ചാവിഷയമായിരിക്കുന്ന സാഹചര്യത്തില്‍ നാടിനെ അഴിമതിവിരുദ്ധമാക്കുകയെന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ആന്റികറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ്, പാലാ ശാഖയുടെ നേതൃത്വത്തില്‍ അഴിമതിവിരുദ്ധ കണ്‍വന്‍ഷനും ലോക്പാല്‍ ബില്‍ ചര്‍ച്ചയും നടത്തുന്നു.
സ്ഥലം: വ്യാപാരഭവന്‍ ഓഡിറ്റോറിയം - പാലാ
സമയം: 28-08-2011 ഞായര്‍ 2.15 p.m.
ഉദ്ഘാടനം
ശ്രീ. പി.സി. സിറിയക് ഐ.എ.എസ്. (റിട്ട.)
(ചെയര്‍മാന്‍, A.C.P.M.)
പ്രസംഗങ്ങള്‍
അഡ്വ. ജോണ്‍ ജോസഫ്
(വൈസ് ചെയര്‍മാന്‍, A.C.P.M.)
അഡ്വ. ഷൈജന്‍ ജോസഫ്
വിഷയം: ലോക്പാല്‍ ബില്‍ അവലോകനം
ഡോ.റ്റി.എ. ബാബു
ലോക്പാല്‍ ബില്ലിനെക്കുറിച്ച് അറിയുന്നതിനും അഴിമതി വിരുദ്ധ പോരാട്ടത്തില്‍ പങ്കു ചേരുന്നതിനും എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
പാലാ ജോണി ജെ. പ്ലാത്തോട്ടം (കണ്‍വീനര്‍)
25-8-2011

2011 ഓഗസ്റ്റ് 24, ബുധനാഴ്‌ച

സര്‍ക്കാര്‍ ലോക്പാലും ജന ലോക്പാലും - ഒരു താരതമ്യം


സര്‍ക്കാര്‍ ലോക്പാലും ജന ലോക്പാലും - ഒരു താരതമ്യം

(സാധാരണ അക്ഷരങ്ങളില്‍ അച്ചടിച്ചിരിക്കുന്നത് സര്‍ക്കാര്‍ ലോക്പാല്‍ വ്യവസ്ഥകള്‍
തടിച്ച അക്ഷരങ്ങളില്‍ ഇങ്ങനെ അച്ചടിച്ചിരിക്കുന്നത് ജന ലോക്പാല്‍ വ്യവസ്ഥകള്‍)
പ്രധാനമന്ത്രി അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പ്രധാനമന്ത്രിയുടെ കീഴില്‍ത്തന്നെയുള്ള സി ബി ഐ ആയിരിക്കും, ലോക്പാലായിരിക്കയില്ല, അന്വേഷണം നടത്തുക.
സ്വതന്ത്രസംവിധാനമായ ലോക്പാല്‍ ആയിരിക്കും പ്രധാനമന്ത്രിക്കെതിരെയും അന്വേഷണം നടത്തുന്നത്. (പ്രധാനമന്ത്രിയ്‌ക്കെതിരെ അന്വേഷണം പാടില്ല എന്നാണു വാദമെങ്കില്‍ ഭരണ ഘടനഭേദഗതിചെയ്യുകയാണ്, സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുകയല്ല ചെയ്യേണ്ടത്.)
ജ്യുഡീഷ്യറിക്കുള്ളിലുള്ള അഴിമതിയില്‍ അതേ കോടതിയിലെതന്നെ മൂന്നു ജഡ്ജിമാരടങ്ങിയ കമ്മറ്റിയായിരിക്കും ആരോപണ വിധേയനായ ജഡ്ജിക്കെതിരെ അന്വേഷണം നടത്താന്‍ അനുമതി നല്കുക.
ലോക്പാലിന്റെ ഏഴംഗങ്ങളടങ്ങുന്ന ഒരു ബഞ്ചായിരിക്കും ഒരു തുറന്ന വിചാരണയ്ക്കു ശേഷം അന്വേഷണത്തിന് അനുമതി നല്കുക.
ഇപ്പോള്‍ നിലവിലുള്ളതുപോലെ തന്നെ ഒരു എം പിയ്‌ക്കെതിരെ അഴിമതി ആരോപിക്കപ്പെട്ടാല്‍ മറ്റ് എം പി മാര്‍തന്നെയടങ്ങുന്ന ഒരു കമ്മറ്റിയായിരിക്കും അന്വേഷണം നടത്തുക. (കഴിഞ്ഞ 62 വര്‍ഷങ്ങള്‍ക്കിടയ്ക്ക് പല ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ടെങ്കിലും ഒരു സംഭവംപോലും സത്യസന്ധമായി അന്വേഷിക്കുകയോ ഒരു എം പി പോലും ജയിലിലാക്കപ്പടുകയോ ചെയ്തിട്ടില്ല.)
സ്വതന്ത്രമായ ഒരു ലോക്പാലായിരിക്കും അന്വേഷണം നടത്തുക.
സാധാരണക്കാരനാണ് അഴിമതിക്കു വിധേയനാകുന്നതെങ്കില്‍ ഓരോ വകുപ്പിലെയും സിറ്റിസണ്‍ ചാര്‍ട്ടര്‍ അനുസരിച്ച് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്ന് മുറപോലെ കാര്യം നടന്നോ എന്നന്വേഷിക്കും. കൃത്യവിലോപം നടന്നതായി ഒരിക്കലുംതന്നെ റിപ്പോര്‍ട്ടു ചെയ്യപ്പെടാറില്ല.ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്ന് മുറപോലെ (ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, ബിസിനസ്സ് പെര്‍മിറ്റ് മുതലായവയ്‌ക്കൊക്കെവേണ്ടി കൈക്കൂലി നല്‌കേണ്ടിവരാറുണ്ടെങ്കിലുംയഥാസമയം കാര്യങ്ങള്‍ ചെയ്യാതിരിക്കുന്നതിന് ശിക്ഷയൊന്നുമില്ലാത്ത സ്ഥിതിക്ക് വകുപ്പുകളുടെ പ്രവര്‍ത്തന പരിപാടികളില്‍ എന്തുമാറ്റം വരാന്‍?)
സിറ്റിസണ്‍ ചാര്‍ട്ടറിനു മാറ്റമുണ്ടായിട്ടുണ്ടെങ്കില്‍ അതുമായി ബന്ധമുള്ള ഉദ്യോഗസ്ഥര്‍ക്ക് പിഴ വിധിക്കുകയും ആ പിഴ പരാതിക്കാരനു നഷ്ടപരിഹാരമായി നല്കുകയും ചെയ്യും.
1. സര്‍ക്കാര്‍ ലോക്പാല്‍ അനുസരിച്ച് പത്തു പേരടങ്ങുന്ന ലോക്പാല്‍ സമിതിയില്‍ അഞ്ചു ഭരണകക്ഷി അംഗങ്ങളുള്‍പ്പെടെ 6 പേര്‍ രാഷ്ട്രീയ കക്ഷി അംഗങ്ങളായിരിക്കും.(ഇങ്ങനെ യുള്ള വ്യവസ്ഥ ഭരണകക്ഷിയോടുകൂറുള്ള അഴിമതിക്കാര്‍തന്നെ അവസാനം ലോക്പാലംഗങ്ങളായിത്തീരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ്.)
2. സെലക്ഷന്‍ പ്രക്രിയ സെലക്ഷന്‍ കമ്മറ്രി തന്നെ തീരുമാനിക്കും.
1. സെലക്ഷന്‍ കമ്മറ്റി രണ്ടു രാഷ്ട്രീയക്കാരും നാലു ജഡ്ജിമാരും ഭരണഘടനാപരമായ അധികാരമുള്ള (constitutional authorities) രണ്ടു സ്വതന്ത്രാംഗങ്ങളും ഉള്‍പ്പെടുന്നതായിരിക്കും.
2. അന്വേഷണസമിതി സിവില്‍സൊസൈറ്റി അംഗങ്ങളും ഭരണഘടനാപരമായ അധികാരത്തില്‍നിന്ന് വിരമിച്ചവരും അടങ്ങുന്നതായിരിക്കും.
3. സുതാര്യവും ജനപങ്കാളിത്തമുള്ളതുമായ വിശദമായ ഒരു സെലക്ഷന്‍ പ്രക്രിയ വിവരിച്ചിട്ടുണ്ട്.
ലോക്പാല്‍ അംഗങ്ങള്‍ക്കു സര്‍ക്കാരിനോടു മാത്രമേ കണക്കു പറയാന്‍ ബാധ്യത (അക്കൗ ണ്ടബിലിറ്റി) ഉള്ളൂ. സര്‍ക്കാരിനു മാത്രമേ അവരെ മാറ്റണമെന്ന് സുപ്രീം കോടതിയില്‍ പരാതിപ്പെടാന്‍ അവകാശമുള്ളൂ.
ലോക്പാല്‍ അംഗങ്ങള്‍ ജനത്തോടുതന്നെ കണക്കുപറയാന്‍ ബാധ്യസ്ഥരാണ്. ഒരു ലോക്പാല്‍ അംഗം അഴിമതിക്കാരനാണെനന്നു കണ്ടാല്‍ ഏതൊരു പൗരനും സുപ്രീം കോടതിയില്‍ പരാതിനല്കാം.
ലോക്പാല്‍ സ്റ്റാഫിന്റെ അഴിമതി സംബന്ധിച്ച് ലോക്പാല്‍ അംഗങ്ങള്‍ക്ക് സര്‍ക്കാരിനോടു മാത്രമേ കണക്കു പറയാന്‍ ബാധ്യത (അക്കൗണ്ടബിലിറ്റി) ഉള്ളൂ. സര്‍ക്കാരിനു മാത്രമേ അവരെ മാറ്റണമെന്ന് സുപ്രീം കോടതിയില്‍ പരാതിപ്പെടാന്‍ അവകാശമുള്ളൂ.
ലോക്പാല്‍ അംഗങ്ങള്‍ ജനത്തോടുതന്നെ കണക്കുപറയാന്‍ ബാധ്യസ്ഥരാണ്. ഒരു ലോക്പാല്‍ അംഗം അഴിമതിക്കാരനാണെന്നു കണ്ടാല്‍ ഏതൊരു പൗരനും സുപ്രീം കോടതിയില്‍ പരാതിനല്കാം.
സര്‍ക്കാര്‍ ലോക്പാല്‍ കേന്ദ്രസര്‍ക്കാരിലെ ഗ്രൂപ്പ് എ ഓഫീസര്‍മാര്‍ക്കു മാത്രം ബാധകമായിരിക്കും. കേന്ദ്ര സര്‍ക്കാരിലെ താഴ്ന്ന തലങ്ങളിലുള്ള ജീവനക്കാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ലോക്പാല്‍ ബാധകമല്ല. (സാധാരണക്കാര്‍ അനുദിനം ഇടപെടുന്ന പോലീസ്, റോഡ്, ഗതാഗതം, വിദ്യാഭ്യാസം, റേഷന്‍, ആരോഗ്യസേവനം, പഞ്ചാ യത്ത്, മുനിസിപ്പാലിറ്റി, ജലസേചനം, വനം, പെന്‍ഷന്‍, പ്രോവിഡന്റ് ഫണ്ട്, ലൈസന്‍സിങ്ങ്, വ്യവസായം മുതലായ വകുപ്പുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ എവി ടെയാണ് പരാതിപ്പെടേണ്ടത്?)
കേന്ദ്രസര്‍ക്കാരിലെ എല്ലാ ജീവനക്കാരും ജന ലോക്പാലിന്റെ പരിധിയില്‍ വരും. ഇതേപോലെയുള്ള ലോക്പാല്‍ ലോകായുക്ത സംവിധാനങ്ങള്‍ എല്ലാ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തി ഓരോ സംസ്ഥാനത്തും നടപ്പാക്കേണ്ടതാണ്.
കള്ളി വെളിച്ചത്തുകൊണ്ടുവരുന്നവരുടെ സംരക്ഷണം സിവിസി (സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍) നിര്‍വഹിക്കണം. (എന്നാല്‍ സി വിസിയ്ക്ക് അവരെ സംരക്ഷിക്കാന്‍ നിയമപരമായ യാതൊരധികാരവും സംവിധാനവുമില്ല.)
കള്ളി വെളിച്ചത്തുകൊണ്ടുവരുന്നവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ലോക്പാലിനാണ്. അതിനാവശ്യകമായ അധികാരവും ലോക്പാല്‍ ബില്ലില്‍ ലോക്പാലിന് ഉറപ്പുവരുത്തണം.
അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ അതതു വകുപ്പു മന്ത്രിക്കുമാത്രമാണ് അധികാരം. (കൈക്കൂലിയുടെ ഒരു പങ്കു കൈപ്പറ്റിയിട്ടുള്ളയാളാണ് മന്ത്രിയെങ്കില്‍ മന്ത്രി അയാളെ പുറ ത്താക്കുമോ?)
അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ പുറത്താക്കാനുള്ള അധികാരം ലോക്പാല്‍ അംഗങ്ങളുടെ ഒരു ബഞ്ചിനായിരിക്കും. ഒരു പരസ്യവിചാരണയ്ക്കു ശേഷമേ അവര്‍ അതു ചെയ്യൂ.
അഴിമതിക്കാരനുള്ള പരമാവധി ശിക്ഷ 10 വര്‍ഷത്തേക്കായിരിക്കും.
അഴിമതിക്കാരനുള്ള പരമാവധി ശിക്ഷ ജീവപര്യന്തം കഠിനതടവായിരിക്കും. സീനിയര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ ശിക്ഷ കൂടുതല്‍ കര്‍ശനമായിരിക്കും.

മുകളില്‍ കൊടുത്തിട്ടുള്ള വസ്തുതകളില്‍നിന്നു വ്യക്തമാകുന്നത് ഇതാണ്:
സര്‍ക്കാരിന്റെ ലോക്പാല്‍ അപകടകരമാണ്
സര്‍ക്കാരിന്റെ ലോക്പാല്‍ അഴിമതിക്കാരെ ശിക്ഷിക്കുന്നതിലേറെ അഴിമതിക്കെതിരെ ശബ്ദിക്കുന്നവരെ എതിര്‍ക്കുക എന്ന ലക്ഷ്യമുള്ളതാണ്. പൊതുജനസേവകരുടെ അഴിമതി നിരോധിക്കുക എന്ന ലോക്പാലിന്റെ ലക്ഷ്യം സര്‍ക്കാര്‍ ലോക്പാലില്‍ പൂര്‍ണമായും വിസ്മരിച്ചിരിക്കുകയാണ്.
സര്‍ക്കാരിന്റെ ലോക്പാല്‍ ബില്ലിനു കീഴില്‍ ഒന്നേകാല്‍ കോടി കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ ഉള്ളതില്‍ ഉന്നതതലത്തിലുള്ള 65000 കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മാത്രമാണ് പെടുത്തിയിട്ടുള്ളത്.
എന്നാല്‍, റെസിഡന്റ് വെല്‍ഫയര്‍ അസോസിയേഷനുകള്‍ പോലുള്ള സന്നദ്ധസംഘങ്ങള്‍ സര്‍ക്കാര്‍ ലോക്പാലിന്റെ പരിധിയിലാണ്. ഉദാഹരണത്തിന് ഒരു ഗ്രാമത്തിലെ അഴിമതിക്കാരനായ ഒരു ബി ഡി ഓയ്‌ക്കെതിരെ ഒരു സന്നദ്ധസംഘടന പരാതി നല്കിയാല്‍ അയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ലോക്പാലില്‍ വ്യവസ്ഥയില്ല. സന്നദ്ധസംഘടനയ്‌ക്കെതിരെ ബി ഡി ഓ പരാതി നല്കിയാലാകട്ടെ, അതിലെ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാന്‍ വകുപ്പുണ്ടുതാനും.
സന്നദ്ധ സംഘങ്ങള്‍ ധനദുര്‍വിനിയോഗവും അഴിമതിയും ചെയ്യാനിടയുണ്ടെന്നു സമ്മതിക്കുന്നു. എന്നാല്‍ ട്രസ്റ്റ് ആക്ട്, സൊസൈറ്റീസ് ആക്ട്, എഫ് സി ആര്‍ എ മുതലായ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ അവയ്‌ക്കെതിരെ നടപടികളെടുക്കാന്‍ ഇപ്പോള്‍ത്തന്നെ സംവിധാനമുള്ളതാണ്. പൗരസമൂഹത്തിലെ വ്യാപാരസ്ഥാപനങ്ങളും രാഷ്ട്രീയകക്ഷികളും മാധ്യമങ്ങളും ഒഴികെയുള്ള .സംഘടനകളെ മാത്രം സര്‍ക്കാര്‍ ലോക്പാല്‍ പരിധിയില്‍പെടുത്തിയിരിക്കുന്നത് എന്തുകൊണ്ടാണ്്?
അഴിമതിക്കാരായ സര്‍ക്കാര്‍ ജീവനക്കാരെയും വന്‍തോതില്‍ സഹായിക്കുന്നവിധത്തിലുള്ള വ്യവസ്ഥകളാണ് സര്‍ക്കാര്‍ ലോക്പാല്‍ ബില്ലിലുള്ളത്. ഈ ബില്ലനുസരിച്ച് അഴിമതി ആരോപിക്കപ്പെടുന്ന ഒരു ഉദ്യോഗസ്ഥന് പരാതിക്കാരനെതിരെ ഒരു ലോസ്യൂട്ട് പരാതി വ്യാജമാണെന്നാരോപിച്ച് ഫയല്‍ചെയ്യാന്‍ അവകാശമുണ്ട്. എന്നു മാത്രമല്ല, സര്‍ക്കാര്‍ അയാള്‍ക്കു വേണ്ടി സൗജന്യമായി ഒരു വക്കീലിനെ ഏര്‍പ്പാടാക്കുന്നതുമാണ്. അഴിമതി ആരോപണം ഉന്നയിച്ചയാളാകട്ടെ സ്വന്തം ചെലവില്‍ കേസുവാദിക്കണം. ആരോപണം വ്യാജമാണെന്നു തെളിയിക്കാന്‍ കഴിഞ്ഞാല്‍ ആരോപണം ഉന്നയിച്ചയാളിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ രണ്ടു വര്‍ഷമായിരിക്കും. അഴിമതി തെളിയിക്കാന്‍ കഴിഞ്ഞാല്‍ കുറ്റവാളിക്കു കിട്ടുന്ന കുറഞ്ഞ ശിക്ഷ ആറുമാസം മാത്രം. അഴിമതിക്കെതിരെ ശബ്ദിക്കാന്‍ ആരു തുനിയും?

2011 ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

എണ്ണമെടുക്കാന്‍ രണ്ടു കൈകളും വേണ്ടിവന്ന ഒരു പ്രകടനം

മുപ്പതു വര്‍ഷം മുമ്പായിരുന്നു അത്. ഡോക്ടര്‍ ഇക്ബാല്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന കാലം. പാലായിലൂടെ ഒരു നടത്തപ്പെട്ട ഒരു പ്രകടനത്തില്‍ പങ്കെടുത്തവരുടെ എണ്ണമെടുക്കാന്‍ ഒരു കൈയിലെ വിരലുകള്‍ മാത്രം മതിയായിരുന്നു. മുപ്പതു വര്‍ഷം കഴിഞ്ഞ് ഇന്നും അതു പോലൊരു പ്രകടനം നടന്നു. അണ്ണാ ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്. എണ്ണമെടുക്കാന്‍ രണ്ടു കൈകളും വേണ്ടിവന്ന ഈ പ്രകടനം നോക്കിനിന്നവരില്‍ ബഹുഭൂരിപക്ഷത്തിനും അനുഭാവമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഭൂരിപക്ഷത്തിനും അതില്‍ പങ്കെടുത്ത് ന്യൂനപക്ഷത്തിന്റെ കൂടെ കൂടാനൊരു മടി. കാരണം മറ്റൊന്നുമല്ല, ന്യൂനപക്ഷത്തിന്റെ പേരില്‍ ചീല 'ജനഹീന' മതനേതാക്കള്‍ നടത്തുന്ന ധനാധിപത്യാവകാശ ഹുങ്കുകള്‍ കാണുക മാത്രമല്ല, അനുഭവിക്കുയും ചെയ്യുന്നവരാണല്ലോ ഭൂരിപക്ഷം. പക്ഷേ ന്യൂനപക്ഷത്തിന് കയ്യാലപ്പുറത്തെ തേങ്ങായായിരുന്ന് പ്രാണീയ ഭൂരിപക്ഷഭരണം നടത്താന്‍ കഴിയുന്ന കാലമാണിതെന്നോര്‍ക്കണം. 'പ്രമാണി'യായിരുന്ന് കേരളത്തില്‍ സ്വാശ്രയ വിദ്യാഭാസവ്യാപാരം നടത്തുന്നത് മാണി തന്നെയാണല്ലോ. 'ഹസാരെയ്ക്കും ജനലോക്പാലിനും വേണ്ടി പാലായില്‍ ഇന്നു പ്രകടനം നടത്തിയത് ഞമ്മളുതന്നെ' എന്നു പറഞ്ഞ് എട്ടുകാലിമമ്മൂഞ്ഞിനെപ്പോലെ മകന്‍ പാര്‍ലമെന്റില്‍ ജനലോക്പാലിനനുകൂലമായി വോട്ടുകൊടുത്താലും ഞങ്ങള്‍ക്ക് അത്ഭുതമില്ല. കാരണം ഞങ്ങളും പാലാക്കാരാണല്ലോ.

2010 ഏപ്രിൽ 13, ചൊവ്വാഴ്ച

നവമുഖന്‍ - ജോസാന്റണീയം


free hit counter
free hit counter

നിത്യചൈതന്യയതി തന്നത്
നിത്യചൈതന്യയതി 1971 മുതല് 1980 വരെ സ്റ്റാന്ഫോര്ഡ്, പോര്ട്ട്ലാന്ഡ്, ഹവായ് മുതലായ അമേരിക്കന് യൂണിവേഴ്സിറ്റികളില് വിസിറ്റിങ്ങ് പ്രൊഫസറായിരുന്നു. അവിടങ്ങളിലെ അനുഭവങ്ങളാണ് 'കൈത്തറിയിലൂടെ ആത്മസത്യവത്കരണം' (Self-realization through handloom) എന്ന പഠനപരിപാടി ആവിഷ്കരിക്കാന് 1982-ല് അദ്ദേഹത്തിന് പ്രചോദകമായത്. അമേരിക്കയില് ഗുരുവിനെയും ഗുരുവിന്റെ 'ഈസ്റ്റ്വെസ്റ്റ് യൂണിവേഴ്സിറ്റി ഓഫ് യൂണിറ്റീവ് സയന്സ്' എന്ന പ്രസ്ഥാനത്തെയും അവിടത്തെ യൂണിവേഴ്സിറ്റികള് അംഗീകരിക്കുകയും അദ്ദേഹം നയിച്ചിരുന്ന പഠനപരിപാടികള് വിദ്യാര്ഥികള്ക്ക് (ആവശ്യമെങ്കില്) ബിരുദപഠനത്തിന്റെ ഭാഗമാക്കാന് സാധിക്കുന്ന വിധത്തില് 'ക്രെഡിറ്റ്' നല്കുകയും ചെയ്തിരുന്നു. ഒരര്ഥത്തില് ഗുരുവിന്റെ സവിശേഷവും സമന്വയസ്വഭാവമുള്ളതുമായ കോഴ്സുകള് നടത്താന് അവസരം നല്കുന്നതിലൂടെ ആ സര്വകലാശാലകള് സ്വയം 'ക്രെഡിറ്റ്' നേടുകയായിരുന്നു.
എന്നാല്, ഇന്ത്യയില് ഗുരു ഏര്പ്പാടാക്കിയ 'കൈത്തറിയിലൂടെ ആത്മസത്യവത്കരണം' എന്ന പഠനപരിപാടിയെ അന്ന് ഇന്ത്യയിലുണ്ടായിരുന്ന വിദ്യാഭ്യാസസംവിധാനത്തിന് യാതൊരു വിധത്തിലും ഉള്ക്കൊള്ളാന് കഴിഞ്ഞില്ല. അതില് ആദ്യന്തം പങ്കെടുക്കാന് ഭാഗ്യം കിട്ടിയ അപൂര്വം പേരില് ഒരാളാണു ഞാന്. എന്റെ അനുഭവങ്ങള് പങ്കുവയ്ക്കുന്നത് കാലത്തിനു മുമ്പേ സഞ്ചരിച്ച ഗുരു നിത്യചൈതന്യയതിയുടെ വിദ്യാഭ്യാസസങ്കല്പത്തിന് ഇപ്പോള് (രണ്ടു വ്യാഴവട്ടം കഴിഞ്ഞപ്പോള്) വളരെ പ്രസക്തിയും ആവിഷ്കാരസാധ്യതയും ഉണ്ട് എന്ന ബോധ്യത്തോടെയാണ്.
'ഈസ്റ്റ്് വെസ്റ്റ് യൂണിവേഴ്സിറ്റി ഓഫ് യൂണിറ്റീവ് സയന്സ്' മറ്റു യൂണിവേഴ്സിറ്റികളെപ്പോലെ 'യൂണിവേഴ്സിറ്റി-ഇന്-ഫിറ്റ്' (university- in-fit) അല്ലെന്നും 'യൂണിവേഴ്സിറ്റി-ഔട്ട്- ഫിറ്റ്' (university-out-fit) ആണെന്നും പറഞ്ഞുകൊണ്ടാണ് ഗുരു എന്നെ ക്ഷണിച്ചത്. മിക്ക യൂണിവേഴ്സിറ്റികളും ലോകത്തെ പലതായി കാണാന് പഠിപ്പിക്കുന്ന മള്ട്ടി-വേഴ്സിറ്റികള് (multi-versities) ആയിരിക്കുമ്പോള് ഈ യൂണിവേഴ്സിറ്റി ലോകത്തെയും ലോകത്തിലെ അനേകം വിഷയങ്ങളെയും സ്വന്തം താത്പര്യത്തോടു ചേര്ത്തിണക്കി ഒന്നായി കാണാന് പഠിപ്പിക്കുന്ന യഥാര്ഥ യൂണി-വേഴ്സിറ്റി(uni-versity) ആണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 'നിങ്ങള് നിങ്ങളുടെ താത്പര്യം രേഖപ്പെടുത്തുക' (You register your interest) എന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. ഒപ്പം അദ്ദേഹം വ്യക്തമാക്കി: ''ഇപ്പോള് നിങ്ങള്ക്ക് കൈത്തറിയില് താത്പര്യമൊന്നും തോന്നുന്നില്ലെങ്കിലും നിങ്ങള്ക്ക് ഈ സെമണ്സ്റ്ററില് പങ്കെടുക്കാം.'' എങ്ങനെയെന്ന് അദ്ദേഹം വിശദീകരിച്ചു. ആധുനിക ശാസ്ത്ര-സാങ്കേതികവിദ്യകളുടെ പ്രചാരണത്തിലും സാമൂഹിക പരിഷ്കരണത്തിലും സാഹിത്യത്തിലും ഒക്കെയാണ് എനിക്കു താത്പര്യമെന്നറിയാവുന്ന ഗുരു എന്തിന് എന്നെ ഈ പഠനപരിപാടിയിലേക്കു ക്ഷണിക്കുന്നു എന്ന എന്റെ ഉള്ളിലുയര്ന്ന(ഞാന് വ്യക്തമാക്കുകയൊന്നും ചെയ്യാത്ത) സംശയത്തിന് ഗുരു നല്കിയ മറുപടി ഏതാണ്ട് ഇനി കുറിക്കുംപ്രകാരമായിരുന്നു:
''നിങ്ങളോട് കൈത്തറിനെയ്ത്ത് പഠിക്കാന് ആരും ആവശ്യപ്പെടുന്നില്ല. നിങ്ങള്ക്ക് താത്പര്യമുള്ള ഏതു വിഷയത്തെയും 'കൈത്തറി'യോടു ചേര്ത്തുവച്ചു പഠിക്കാനാണ് ആവശ്യപ്പെടുന്നത്. നിങ്ങള്ക്ക് സാമൂഹിക സാമ്പത്തിക പരിഷ്കരണങ്ങളിലാണ് താത്പര്യമെങ്കില് കൈത്തറിത്തൊഴിലാളികളുടെ സാമ്പത്തികസ്ഥിതിയെക്കുറിച്ചും അവ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചും പഠിച്ചാല് നിങ്ങള് പഠിക്കുന്ന വിഷയത്തെ നിങ്ങളുടെ ആത്മസാക്ഷാത്കാരത്തിന് അത് സഹായകമാക്കാം. കരകൗശലം യാന്ത്രികമല്ല. സര്ഗശക്തിയുടെ പ്രയോഗത്തിന് അതില് ഇടമുണ്ട്. പക്ഷേ, ഉപജീവനത്തിനുവേണ്ടി കൂടുതല് അളവില് ഉത്പാദിപ്പിക്കേണ്ട സ്ഥിതി വന്നാല് സര്ഗശേഷിക്ക് അവിടെ ഇടമില്ലാതെ പോകും. സര്ഗശേഷിക്ക് ഇടം നഷ്ടപ്പെടില്ലാത്തവിധം കൈത്തറി സാങ്കേതികവിദ്യയെ പരിഷ്കരിക്കുന്നതിനെപ്പറ്റി, ശാസ്ത്ര സാങ്കേതിക വിദ്യകളില് താത്പര്യമുള്ളവര്ക്കു പഠിക്കാം. ആധുനികമായ നിറക്കൂട്ടുകളും ഡിസൈനുകളും നല്കി വസ്ത്രങ്ങള് കൂടുതല് മനോഹരമാക്കാന് എങ്ങനെയൊക്കെ സാധിക്കും എന്ന് കലാകാരന്മാര്ക്കു പഠിക്കാം. നിങ്ങള് ഒരു എഴുത്തുകാരനാണെങ്കില് ഈ മേഖലയില് തൊഴില്ചെയ്യുന്നവരുടെ ഭൗതികവും മാനസികവുമായ സാഹചര്യങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സ്വന്തം സര്ഗമേഖലയുടെ വ്യാപ്തി വര്ധിപ്പിക്കാം. വാണിജ്യതന്ത്രത്തില് തത്പരരായവര് കൈത്തറി ഉത്പന്നങ്ങളുടെ വിപണന-കയറ്റുമതി സാധ്യതകളെക്കുറിച്ചു പഠിച്ചോളൂ. സാമ്പത്തികശാസ്ത്രത്തില് തത്പരരായവര് ഇന്ത്യയിലെ വ്യവസായ മേഖലയില് കൈത്തറിയുടെ പങ്ക് എത്രമാത്രമെന്നും കൈത്തറിക്ക് കൂടുതല് പ്രാമുഖ്യം നല്കിയാല് തൊഴിലവസരങ്ങള് എത്രമാത്രം വര്ധിപ്പിക്കാനാവുമെന്നും പഠിച്ചാല് അത് നാടിനും കൈത്തറിത്തൊഴിലാളികള്ക്കും പ്രയോജനം ചെയ്തേക്കും. ഇനിയും നിങ്ങള്ക്ക് ഇതിലൊന്നുമല്ല, രാഷ്ട്രീയത്തിലാണ് താത്പര്യമെങ്കില്പ്പോലും മഹാത്മാഗാന്ധി'ഖാദി'യെ എന്നപോലെ നിങ്ങള്ക്ക് കൈത്തറിയെ ഒരു സാമ്പത്തിക സമരോപകരണമാക്കാനാവുമോ എന്നു പഠിക്കാനുള്ള സാധ്യത മുന്നിലുണ്ട്. ചുരുക്കത്തില് നിങ്ങള്ക്ക് താത്പര്യമുള്ള വിഷയം ഏതായാലും അതിനോടു ചേര്ത്തുവച്ച് നിങ്ങള്ക്ക് കൈത്തറിയെപ്പറ്റി പഠിക്കാനാവും. അങ്ങനെ പഠിക്കുന്നതിലൂടെ നിങ്ങള്ക്ക് ജന്മനാ ലഭ്യമായിട്ടുള്ള അഭിരുചികളെ പോഷിപ്പിക്കാനും ആത്മസാക്ഷാത്കാരം നേടാനുമാവും. സര്വോപരി വൈവിധ്യത്തിലെ ഏകത്വം ദര്ശിക്കാനും വൈവിധ്യങ്ങള് ഏകത്വത്തിലാണ് എന്ന ഉള്ക്കാഴ്ചയോടെ ലോകത്തെ യഥാര്ഥ യൂണി-വേഴ്സ് (uni-verse) ആയി അനുഭവിച്ചറിയാനും യഥാര്ഥ യൂണിവേഴ്സിറ്റി'യെയും 'വിദ്യാഭ്യാസ'ത്തെയും 'മള്ട്ടി-വേഴ്സിറ്റി' യില്നിന്നും 'വിദ്യാഭാസ'ത്തില്നിന്നും വ്യത്യസ്തമായി കണ്ടറിയുവാനും നിങ്ങള്ക്കു ശേഷി ലഭിക്കും.
നിങ്ങളുടെ ഓരോരുത്തരുടെയും വ്യത്യസ്തങ്ങളായ താത്പര്യങ്ങളെ കൂട്ടിയിണക്കാന് ഒരു ചരടുമാത്രമാണ് ഈ പഠനപരിപാടിയില്, കൈത്തറി. സ്വന്തം താത്പര്യങ്ങളുടെ, സ്വധര്മത്തിന്റെ പാത കണ്ടെത്തിയാലേ ആര്ക്കും സ്വന്തം ആത്മസത്യം തിരിച്ചറിയാനാവൂ.അതിനു സഹായിക്കുന്ന വിദ്യാഭ്യാസമേ യഥാര്ഥ വിദ്യാഭ്യാസമാവൂ.''
ഈ ആഹ്വാനം ശ്രവിച്ച് ഈ പഠനപരിപാടിയില് ആദ്യന്തം പങ്കെടുത്തവരുടെ എണ്ണം വിരലിലെണ്ണാന് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ത്യയിലെ സര്വകലാശാലകള്
സഹകരണമൊന്നും നല്കിയതുമില്ല. എങ്കിലും....

ഇന്നലെ
ഗുരു നിത്യചൈതന്യയതിയുടെ ഷഷ്ടിപൂര്‍ത്തിക്ക് ഞാനെഴുതി അദ്ദേഹത്തിന്റെയും തിരുവനന്തപുരത്തെ നിറഞ്ഞ സദസ്സിന്റെയും മുമ്പില്‍ അവതരിപ്പിച്ച ഒരു കവിത ഇവിടെ കൊടുക്കുന്നു.
പ്രായം
അറുപതായ് വയ,സ്സൊരു നിലാവുപോല്‍
വിരിയുമീമദുസ്മിതാര്‍ദ്രമൗനത്തി-
ന്നറിവി,നെന്നിലേക്കൊഴുകിടുന്നൊരീ
യരുളി, നി, ല്ലിതാം ഉലകിലെ മിഥ്യ!
സമയവും ദിശാവിശേഷഭാവമാ-
യമര്‍ന്നുണര്‍ന്നിടുമുലകും കായവും
മനസ്സിനുണ്മയായ് കിനാവുപോലെയാം
ഉണര്‍വിലും നമ്മളനുഭവിപ്പതെ-
ന്നറിഞ്ഞിടാതെയാം മൊഴിഞ്ഞിടുന്നിവര്‍:
അറുപതായ് പ്രായ, മതൊന്നു കൊണ്ടാടാം!
അഹത്തിനില്ലകം പുറങ്ങളെന്നറി-
ഞ്ഞഖണ്ഡബോധത്തിലലിഞ്ഞൊഴുകുവാന്‍
ഇതൊക്കെയേകമായ്, സുതാര്യമായ്, സത്യ-
സ്മിതങ്ങളായ്, ഹര്‍ഷ നടനഭാവമായ്
കൊരുത്ത ദൃക്കിതിന്‍ വെളിച്ചം കാണുവാന്‍
അരുള്‍ തരുന്നൊരീ ഗുരുവിനോ പ്രായം?
വയസ്സു നമ്മളെ ഭരിക്കയാലല്ലോ
ഭയം; ഗുരോ ഞങ്ങള്‍ക്കഭയമായിടൂ!!
അറുപതു വര്‍ഷത്തെ തന്റെ ജീവിതം സമൂഹത്തിന് എന്തു നന്മചെയ്തു എന്നു നിഷ്പക്ഷമായി വിലയിരുത്താന്‍ ഒരു സെമിനാറും കവിതകള്‍ കവികളില്‍നിന്നുതന്നെ കേള്‍ക്കാന്‍ ഒരു കവിസദസ്സും വര്‍ക്കല ദളിതര്‍ താമസിക്കുന്ന കോളനിയിലെ പാവങ്ങളോടൊപ്പം പിറന്നാള്‍ദിനത്തിലെ തന്റെ ഉച്ചഭക്ഷണവും ഏര്‍പ്പാടാക്കണമെന്നുള്ള മുന്നുപാധികളോടയാണ് അദ്ദേഹം ഷഷ്ടിപൂര്‍ത്തി ആഘോഷങ്ങള്‍ക്ക് സമ്മതം മൂളിയത് എന്ന കാര്യം ഇവിടെ പ്രത്യേകം അനുസ്മരിക്കേണ്ടതുണ്ട് . ഈ കവിത ഞാന്‍ ചൊല്ലാന്‍തുടങ്ങുമ്പോഴായിരുന്നു,സമയനിഷ്ഠപാലിക്കാതെ, വിശിഷ്ടാതിഥിയായ മുഖ്യമന്ത്രിയെത്തിയത്. മുഖ്യമന്ത്രിക്ക് വല്ലതും പറയാനുണ്ടെങ്കില്‍, കവിതകള്‍ കവികളില്‍നിന്നുതന്നെ കേള്‍ക്കാനുള്ള ഈ അവസരം കഴിഞ്ഞു മതി എന്നു ഗുരു പറഞ്ഞു. മന്ത്രിവര്യന്‍ ഒന്നും പറയാതെ മടങ്ങി. തനിക്ക് അറുപതുവയസ്സായത് തന്റെ യാതൊരു മഹത്വവുംകൊണ്ടല്ല എന്നും ശാസ്ത്രസാങ്കേതികരംഗങ്ങളിലെ പുതുപുത്തന്‍ കണ്ടെത്തലുകള്‍പോലും എത്രയോ പേരുടെ കണ്ടെത്തലുകളുടെ അടിത്തറയില്‍ പടുത്തുയര്‍ത്തിയതാണെന്നും അനുസ്മരിപ്പിക്കുന്ന, ഗുരുവുമായുള്ള ഒരഭിമുഖം അന്ന് കേരളകൗമുദി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു. (ആ അഭിമുഖം കൈവശമുള്ളവര്‍ ഒരു കോപ്പി അയച്ചുതരാനപേക്ഷ.)

ഇന്ന്

റിച്ചാര്‍ഡ് സ്റ്റാള്‍മാനെപ്പോലെയുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വക്താക്കളുടെ ചിന്താധാരയുടെ ഉറവിടം പോലെയാണ് ഞാന്‍ ആ അഭിമുഖത്തെ കാണുന്നത്. അതിന്റെ സ്വാധീനത്തോടെ ഞാനെഴുതിയിട്ടുള്ള ഒരു കവിത ഇവിടെ പകര്‍ത്തുന്നു:
ആരു ഞാനെന്റെ സ്വന്തമല്ലെന്റെയീ
പേരുപോലു,മറിഞ്ഞിടാന്‍കിട്ടിയോ-
രിന്ദ്രിയങ്ങള്‍ക്കുമുണ്ടിങ്ങമീബതന്‍
ഇന്ദ്രിയേതര സംവേദമാതൃകം!
നിസ്വനാണു ഞാന്‍, സ്വന്തമായെന്തെനി-
ക്കസ്വതന്ത്രതയെന്നിയേ, സര്‍വതും
-എന്റെ ബുദ്ധിയും ശക്തിയും യുക്തിയും
നിന്റെ ദാനങ്ങല്‍ മാത്രമെന്നോര്‍ക്കവെ,
എന്റെയാശകള്‍, ആശയധാരകള്‍
നിന്റെ വര്‍ണങ്ങള്‍ ചേര്‍ന്നതെന്നോര്‍ക്കവെ
എന്റെ കണ്ടെത്തലൊക്കെ ധര്‍മാര്‍ഥമാം
നിന്റെയീടുവയ്‌പെന്നതുമോര്‍ക്കവെ
വിശ്വധര്‍മപ്രഭാവമേ ഞാനിതാ
വിശ്വസിക്കുന്നു നിന്നെ, യെന്നുള്ളിലായ്
നിത്യവും പ്രകാശം പരത്തീടുമെന്‍
സത്യമേ, നിന്റെ ഭാവപ്രഭാവമായ്
വന്നുചേര്‍ന്നിടാന്‍ ഭാഗ്യം ലഭിച്ച ഞാന്‍
ഇന്നഹന്തയും ഡംഭും വെടി,ഞ്ഞിതാ!
ഗുരു നിത്യചൈതന്യയതി സമാധിയായിട്ട് പതിനൊന്നു വര്‍ഷം തികയുകയാണ്. രണ്ടു വ്യാഴവട്ടം മുമ്പ് അദ്ദേഹം പറഞ്ഞു: ഞാന്‍ പറയുന്നത് അതേ അര്‍ഥത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു തലമുറ ഉണ്ടാകാന്‍ അമ്പതുകൊല്ലമെങ്കിലും കഴിയണം. അതായത് ഇനിയും രണ്ടു വ്യാഴവട്ടംകൂടി കഴിയണമെന്ന്. ഇപ്പോള്‍ പത്തിനും ഇരുപതിനും മധ്യേ പ്രായമുള്ളവരില്‍ എത്രപേര്‍ക്ക് ഗുരുവിനെ അറിയാം? ഏതാനും മലയാളം പാഠപ്പുസ്തകങ്ങളില്‍ അദ്ദേഹത്തിന്റെ ലേഖനങ്ങളുള്ളതുകൊണ്ട് മലയാളം മീഡിയത്തില്‍ പഠിക്കുന്ന ഏതാനും കുട്ടികള്‍ക്കറിയാം. അദ്ദേഹം എഴുതിയ ഭഗവത്ഗീതാസ്വാധ്യായവും ബൃഹദാരണ്യകോപനിഷത്തും പോലെയുള്ള ബൃഹദ്ഗ്രന്ഥങ്ങള്‍ കുറെയേറെ പുസ്തക അലമാരികളില്‍ ഉണ്ടാവും. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹവുമായി നേരിട്ടും ഇപ്പോള്‍ നാരായണഗുരുകുലവുമായും ബന്ധം പുലര്‍ത്തുന്നവര്‍ ഇന്നും അദ്ദേഹമെഴുതിയത് തേടിപ്പിടിച്ച് വായിക്കാറുണ്ടെന്നതും ഒരു സത്യമാണ്.

നാളെ
എന്നാല്‍ ഗുരു എഴുതിയത് താനുദ്ദേശിച്ച അര്‍ഥത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു തലമുറ ജന്മം കൊള്ളുമ്പോള്‍ അദ്ദേഹമെഴുതിയ പുസ്തകങ്ങള്‍ തേടിപ്പിടിച്ചു വായിക്കാനുള്ള ഒരു മനോഭാവവും സാഹചര്യവും ആയിരിക്കുമോ അവര്‍ക്ക് ഉണ്ടാകുക?
ഇവിടെയാണ് ഇനി വായന ഇ-വായന എന്നറിഞ്ഞ് അദ്ദേഹത്തിന്റെ കൃതികള്‍ മള്‍ട്ടിമീഡിയാസംവിധാനവുംകൂടി ഉപയോഗിച്ച് ഇ-വായനക്കിണങ്ങുംവിധം പുനഃപ്രസിദ്ധീകരിക്കേണ്ടതിന്റെ പ്രസക്തി. ഉദാഹരണത്തിന് ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ലാത്തഎന്റെ സിഫണി ഓഫ് വാല്യൂസ് എന്ന ഇംഗ്ലീഷ് പുസ്തകവും മൂല്യങ്ങളുടെ സംഘനൃത്തം എന്ന മലയാളപുസ്തകവും എടുക്കുക. അവ ഞാന്‍ ആത്മാവിനോട് രഹസ്യമായി മന്ത്രിക്കുന്ന പ്രേമസല്ലാപങ്ങളാണ്. അതില്‍ ആരേയും സഹകരിപ്പിക്കുവാന്‍ ഉദ്ദേശമില്ല എന്ന് അദ്ദേഹം എനിക്കെഴുതിയിട്ടുണ്ടെങ്കിലും ആ പുസ്തകം മള്‍ട്ടിമീഡിയാസംവിധാനവുംകൂടി ഉപയോഗിച്ച്,ചിത്രങ്ങളുടെ സ്ഥാനത്ത് പവര്‍പോയിന്റ് പ്രസന്റേഷനുകളും ഓഡിയോ-വീഡിയോക്ലിപ്പുകളും ഒക്കെ ഉള്‍പ്പെടുത്തി ഒരു ഇ-പുസ്തകമായി പ്രസിദ്ധീകരിച്ചാല്‍ അദ്ദേഹം സന്തോഷിക്കുകയേയുള്ളു എന്നാണ് ഞാന്‍ കരുതുന്നത്. ഈ സാധ്യത അദ്ദേഹം മനസ്സിലാക്കിയിരുന്നു എന്നും ഞാന്‍ കരുതുന്നു. അതിനാലാണ് ആല്‍വിന്‍ ടോഫ്‌ളറെഴുതിയ മൂന്നാം തരംഗത്തിന്റെ പ്രസക്തി എണ്‍പതുകളില്‍ത്തന്നെ എനിക്ക് പറഞ്ഞുതന്നിരുന്നതും എന്നെ ഒരു പ്രസാധകനാക്കാന്‍ ചില ശ്രമങ്ങള്‍ അദ്ദേഹം നടത്തിയതും (തെളിവ് അദ്ദേഹം എനിക്കയച്ച കത്തുകളിലുണ്ട്. അവ എന്റെ അനുഭവങ്ങളോടു ചേര്‍ത്തുവച്ച് ഇന്റര്‍നെറ്റിലൂടെതന്നെ പ്രസിദ്ധീകരിക്കുന്നതാണ്) എന്ന് ഞാന്‍ കരുതുന്നു. 1982 മുതല്‍ 1984 വരെയും 1987 ല്‍ മൂന്നു മാസവും മാത്രം അദ്ദേഹത്തോടൊപ്പം ജീവിച്ചിട്ടുള്ള, വെറുമൊരു digital immigrant മാത്രമായ ഞാനിപ്പോള്‍ ഇങ്ങനെ ഒരു ബ്ലോഗുമായി digital natives ആയ പുതിയ തലമുറയുടെ മുമ്പില്‍ അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ ചില നിരീക്ഷണങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കാനായി ഇവിടെയിരിക്കുന്നതും അദ്ദേഹമെഴുതിയ കത്തുകളും അദ്ദേഹത്തെക്കുറിച്ചുള്ള അനുസ്മരണങ്ങളും പങ്കുവയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും അദ്ദേഹത്തെപ്പറ്റി കൂടതലറിയാന്‍ താത്പര്യമുള്ളവര്‍ക്കുമായിnityachaithanyayatiandv.org എന്നൊരു വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്ത് അത് ഡിസൈന്‍ചെയ്തുകൊണ്ടിരിക്കുന്നതും അതുകൊണ്ടുതന്നെയാണ്.
തന്റെ മരണശേഷം താന്‍ തന്നെ സ്‌നേഹിക്കുന്നവരുടെ ഹൃദയത്തിലായിരിക്കും ജീവിക്കുക എന്ന് മരണാനന്തരജീവിതത്തെപ്പറ്റി ഗുരു പറഞ്ഞിരുന്നതും അദ്ദേഹത്തിന്റെ സമാധിക്കുശേഷം ഞാനൊരു നാലുവരിക്കവിത എഴുതിയതും, ഇത്രയും എഴുതിക്കഴിഞ്ഞപ്പോള്‍, ഓര്‍മ്മവരുന്നു.
യതി നിയതിയോടെന്തു ചൊല്ലി,യീ മൃത്യുവി-
ന്നതിശയരഥത്തിലേറിഗ്ഗമിച്ചീടവെ?
മൃതിയിവിടെ വിസ്മൃതീഭാവമായീടുകി-
ല്ലതിനെതിരു നില്ക്കും സ്മൃതിക്കുള്ളിലാണു ഞാന്‍.
അദ്ദേഹത്തെ എന്നും അനേകര്‍ ഓര്‍മിക്കും എന്നു ഞാന്‍ കരുതുന്നത് അദ്ദേഹം അമൂര്‍ത്തമായ ഒരു സമൂഹത്തോടായിരുന്നില്ല, തന്റെ മുമ്പിലെത്തിയിരുന്ന വ്യക്തികളോടായിരുന്നു സംവേദിച്ചിരുന്നത് എന്നതിനാലാണ്. യഥാര്‍ഥത്തില്‍ കത്തുകളായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ മാധ്യമം. ലേഖനങ്ങളും പുസ്തകങ്ങളും പോലും അദ്ദേഹത്തിന്റെ മുമ്പിലിരുന്നിരുന്നവരുടെ വ്യക്തിപരമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍കൂടി അടങ്ങുംവിധമായിരുന്നു രചിക്കപ്പെട്ടിരുന്നത്. ഒരു പോസ്റ്റുമാന്‍ പോസ്റ്റല്‍ഡിപ്പാര്‍ട്ടുമെന്റായിരിക്കുന്നതുപോലെ മാത്രമാണ് താന്‍ ഒരു ഗുരുവായിരിക്കുന്നത് എന്ന് അദ്ദേഹം തോമസ് പാലക്കീലുമായി നടത്തിയ ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ടെങ്കിലും ചിലപ്പോഴെങ്കിലും ആവശ്യക്കാര്‍ക്ക് സ്വയം കത്തെഴുതി കൊടുത്തിരുന്ന ഒരു പോസ്റ്റുമാനുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ യോഗപരിചയം’, ‘വേദാന്തപരിചയം എന്നീ കൃതികള്‍ എഴുതിത്തുടങ്ങിയത് ഒരു സംശയാത്മാവായി അദ്ദേഹത്തിന്റെ മുമ്പിലെത്തിയ എനിക്കുവേണ്ടിയായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ എന്നെക്കാള്‍ ആ കൃതികളില്‍നിന്ന് പ്രയോജനം നേടിയിട്ടുള്ളവര്‍ ധാരാളമുണ്ടെന്നു ഞാന്‍ സമ്മതിക്കുന്നു. ഇങ്ങനെ സംഭവിക്കുന്നിടത്ത് ഒരു യോഗരഹസ്യമുണ്ട്. അദ്ദേഹത്തിന്റെ ഗുരുവായിരുന്ന നടരാജഗുരു സോര്‍ബോണ്‍ യൂണിവേഴ്‌സിറ്റിയില്‍ ചെയ്ത ഗവേഷണത്തിന്റെ വിഷയം The Personal Factor in Education ആയിരുന്നു എന്നതും നിത്യചൈതന്യയതിയുടെ സമയത്തിന്റെ പകുതിയിലേറെയും ചെലവഴിച്ചിരുന്നത് കത്തുകളെഴുതാനായിരുന്നു എന്നതും ചേര്‍ത്തുവച്ചു ഗ്രഹിക്കേണ്ട കാര്യങ്ങളാണ്.
പൂര്‍ണമദഃ പൂര്‍ണമിദം
പൂര്‍ണാത് പൂര്‍ണമുദച്യതേ
പൂര്‍ണസ്യ പൂര്‍ണമാദായ
പൂര്‍ണമേവാവശിഷ്യതേ എന്ന ഉപനിഷദ്മന്ത്രം എനിക്കു മനസ്സിലായത് യോഗപരിചയത്തിന്റെ ആമുഖത്തില്‍ കൊടുത്തിരിക്കുന്ന ഈ ഭാഗം എഴുതപ്പെട്ട ഒരു ക്ലാസ്സില്‍നിന്നാണ്: ഈ പ്രപഞ്ചം അതില്‍ത്തന്നെയിരിക്കുന്ന ഒരു മനുഷ്യന്റെ മസ്തിഷ്‌കത്തിന്റെ രചനയാമെന്ന് പാശ്ചാത്യശാസ്ത്രജ്ഞന്മാര്‍ പറഞ്ഞുപോരുന്നുണ്ട്. ഈ ബ്രഹ്മാണ്ഡകടാഹം മുഴുവനുംകൂടി തലയോട്ടിയിലിരിക്കുന്നു എന്നല്ല അതിന്റെ അര്‍ഥം ഓരോ മനുഷ്യനും അനുഭവമാകുന്ന ലോകം,അവന്റെ ഇന്ദ്രിയങ്ങള്‍വഴി ലഭിച്ചിട്ടുള്ള ഉദ്ദീപനത്തിന്,അല്പമാത്രമായി അറിഞ്ഞുകൊണ്ടും,വളരെയേറെ അറിയാതെയും, താന്‍തന്നെ നല്കിപ്പോരുന്ന വ്യവസ്ഥാപിതമായ ഒരു വ്യാഖ്യാനമാണ് എന്നു മനസ്സിലാക്കണം. നമ്മുടെ ശരീരഘടനയുടെയും അതിനെ ചേതനയുള്ളതാക്കിവച്ചിരിക്കുന്ന ജീവന്റെയും സമാന സ്വഭാവത്താല്‍ ഒരാളുടെ അനുഭവത്തിന് വേറൊരാളുടെ അനുഭവത്തോടു വളരെയേറെ സമാന്തരതയുണ്ട്. ഇങ്ങനെ ഒരേസമയത്തുതന്നെ നാം ഈ മഹാ പ്രപഞ്ചത്തിലെ നിസ്സാരമായ ഒരു കൊച്ചുഘടകവും ഈലോകം നമ്മുടെ മേധയില്‍ പ്രസ്ഫുരിക്കുന്ന ഒരു ചിത്രദര്‍ശനവുമാണ്. ശരീരത്തോടുകൂടിയ നമുക്ക് മറ്റു ശരീരികളോടും ചുറ്റുപാടുകളില്‍നിന്നു വരുന്ന ഉത്തേജനങ്ങളോടും ഇണങ്ങിപ്പോകുവാന്‍ കഴിയുന്നിടത്ത് നമ്മുടെ ആദ്യത്തെ യോഗം ആരംഭിക്കുന്നു.
യുക്തിവാദിയോ ഭൗതികവാദിയോ ഒന്നുമായിരുന്നില്ലെങ്കിലും യോഗദര്‍ശനത്തിലൊന്നും ഒട്ടും തത്പരനല്ലാതിരുന്ന എന്നോട് നേരിട്ടു പറഞ്ഞാലേ ഇത് വ്യക്തമാകുമായിരുന്നുള്ളു. അതുകൊണ്ട്ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന് ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെങ്കില്‍ ചങ്ങാതി എന്റെ മുന്നില്‍ വന്നിരിക്കണം. കടലാസുകള്‍ ഒരുകാലത്തും ആരുടെയും ചോദ്യത്തിന് മറുപടി കൊടുത്തിട്ടില്ലഎന്ന് ദീര്‍ഘമായ ഒരു കത്തിലൂടെ വ്യക്തമാക്കിക്കൊണ്ട് കൈത്തറിയിലൂടെ ആത്മസത്യദര്‍ശനംഎന്നു പേരിട്ട ഒരു പഠനപദ്ധതിയിലേക്ക് എന്നെ അദ്ദേഹം ക്ഷണിക്കുകയായിരുന്നു. വരുന്ന തലമുറയിലുള്ളവര്‍ക്കും എന്നെപ്പോലെ മുന്‍വിധികളുണ്ടാകാം. അവരെയും ഗുരുവിലേക്കു വഴികാട്ടുന്ന ഒരു ചൂണ്ടുപലകയാവുക എന്നത് എന്റെ നിയോഗമാണെന്നാണ് ഞാന്‍ കരുതുന്നത്.
ഗുരു എന്റെ ജീവിതദര്‍ശനത്തെയും കാവ്യജീവിതത്തെയും വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്.ക്രിസ്തു കുരിശില്‍ മരിച്ചതുകൊണ്ട് എന്റെ പാപങ്ങളില്‍നിന്നെല്ലാം ഞാന്‍ മോചിതനായി എന്നു വിശ്വസിക്കുന്നതല്ല, പിന്നെയോ, ‘ആകുലരാകാതെ, നമുക്കിവിടെ ജന്മംനല്കിയ നിയതിയില്‍ പൂര്‍ണവിശ്വാസമര്‍പ്പിച്ച്, പരസ്പരം ക്ഷമിച്ചും സ്‌നേഹിച്ചും ജീവിച്ചാല്‍ ഈ ലോകം സ്വര്‍ഗമാകും എന്ന യേശുവിന്റെ ഉദ്‌ബോധനത്തില്‍ വിശ്വസിക്കുന്നതാണ് യഥാര്‍ഥ ക്രിസ്തീയത എന്ന കാഴ്ചപ്പാട് എനിക്കദ്ദേഹം പകര്‍ന്നുതന്നതാണ്. എന്റെ കാവ്യജീവിതത്തെ അദ്ദേഹം സ്വാധീനിച്ചിട്ടുള്ളത് എന്റെ കവിതകളില്‍ പലതിനുമുള്ള ആത്മസംവാദസ്വഭാവമായാണ്. ഇതൊക്കെ വ്യക്തമാക്കുവാന്‍ എന്തേ ഇത്ര വൈകിയത് എന്ന ചോദ്യത്തിന് എന്റെ പ്രസാധനമാധ്യമം കണ്ടെത്താന്‍ ഇപ്പോഴാണ് എനിക്കു നിയോഗമുണ്ടായത് എന്നുമാത്രമല്ല,എന്റെ വിവരം ഇനിയും വിവേകപൂര്‍ണവും വിശിഷ്ടവുമായ വി-വരമായിട്ടുണ്ടോ എന്ന സംശയം എനിക്കിന്നുമുണ്ട് എന്നുകൂടിയാണ് എന്റെ മറുപടി.
വരും തലമുറ നിത്യചൈതന്യയതി ചൂണ്ടിക്കാട്ടിയിട്ടുള്ള വഴികളിലൂടെ പോകേണ്ടവരാണ്. അവര്‍ക്കു പരിചിതമായ, എന്നല്ല, അവര്‍ ആസ്വദിച്ചറിയുകയും പുനരാവിഷ്‌കരിക്കുകയും ചെയ്യുന്ന മള്‍ട്ടിമീഡിയയിലൂടെ ഗുരു നിത്യചൈതന്യയതിയെ പരിചയപ്പെടുത്താന്‍ അല്പംകൂടി കാലതാമസം വരും. അതിനാല്‍ എന്റെ ബ്ലോഗുകളില്‍ ചിലത് അദ്ദേഹത്തിനായി മാറ്റിവയ്ക്കുന്നു.
എന്റെ ആദ്യ കവിതാസമാഹാരമായ ദര്‍ശനഗീതങ്ങള്‍ക്ക് അവതാരിക തന്നനുഗ്രഹിച്ച ഗുരുവിനുള്ള എന്റെ കാവ്യാഞ്ജലി http://manobhaavam.blogspot.com/എന്ന ബ്ലോഗിലുണ്ട്.