2017 ഏപ്രിൽ 24, തിങ്കളാഴ്‌ച

CB with SHE for HE, See, be with she for he ആകുന്നു!



 

Visit and Read
http://josantony-josantony.blogspot.in/2013/07/iiiuuv-institute-for-in-formation-and.html
and http://navamukhan.blogspot.in/2017/02/cbhe-creative-business-for-human.html
See, be for he with she എന്ന പ്രയോഗത്തെക്കാള്‍ ശരി See, be with she for he അല്ലേ എന്നു ചോദിച്ച സുഹൃത്തിനു നന്ദി! അതെ, സുഹൃത്തേ മനുഷ്യന്‍ പ്രകൃതിയോടൊപ്പമായിരിക്കേണ്ടത് (അവളുടെകൂടെയായിരിക്കേണ്ടത്) അവനുവേണ്ടിത്തന്നെയാണ്.  
CB for HE with SHE, CB With SHE for HE ആകുന്നു!
എന്റെ ചുരുക്കെഴുത്തില്‍നിന്ന് ഞാന്‍പോലും ഉദ്ദേശിക്കാത്ത ആഴങ്ങള്‍ കണ്ടെത്തുന്നതിന് പ്രിയ സുഹൃത്തേ നിന്റെ ഉള്‍ക്കണ്ണുകള്‍ തുറന്നു പ്രചോദിപ്പിച്ചത്, ഞാന്‍ ആരുമല്ലെന്നും ഒരു രാസത്വരകം മാത്രമാണെന്നും ഉള്ള ഉള്‍ക്കാഴ്ച എനിക്കു പകര്‍ന്ന നിയതിതന്നെയാണെന്നു ഞാന്‍ കരുതുന്നു. 
മനുഷ്യന്‍ പ്രകൃതിയോടൊപ്പമായിരിക്കേണ്ടത് (അവളുടെകൂടെയായിരിക്കേണ്ടത്) അവനുവേണ്ടിത്തന്നെയാണ് എന്ന ബോധ്യത്തോടെ എന്റെ സങ്കല്പങ്ങള്‍ യാഥാര്‍ഥ്യവത്കരിക്കാന്‍, പ്രകൃതിയുടെകൂടെ കൂടാന്‍, ഇതു വായിക്കുന്ന ഓരോ സുഹൃത്തിനെയും ക്ഷണിക്കുന്നു. ഒപ്പം ഈ ബ്ലോഗിലെ കഴിഞ്ഞ പോസ്റ്റിലേക്ക് http://navamukhan.blogspot.in/2017/03/cb-for-he-with-she.html ഏവരുടെയും ശ്രദ്ധ ഒരിക്കല്‍ക്കൂടി ക്ഷണിക്കുന്നു. 
RCM എന്റെ ശ്രദ്ധയില്‍പെടുംമുമ്പേ എനിക്കു താത്പര്യമുള്ളവിഷയമാണ് ആഹാരവും ആരോഗ്യവും തമ്മിലുള്ള ബന്ധം എന്നതിന് ഞാന്‍ അഡ്മിനിസ്‌ട്രേറ്ററായി വര്‍ഷങ്ങള്‍ക്കുമുമ്പ് തുടങ്ങിയ അന്നധന്യത, ഭക്ഷ്യആരോഗ്യസ്വരാജ് എന്നീ ബ്ലോഗുകള്‍ തെളിവാണ്. വായനക്കാര്‍ക്ക് യാഥാര്‍ഥ്യബോധത്തോടെ വഴികാണിക്കാന്‍ കഴിയുന്നത് ഇപ്പോള്‍മാത്രമാണ് എന്നുമാത്രം. അന്നധന്യത എന്ന ബ്ലോഗില്‍ RCM ഉത്പന്നങ്ങളുടെ ആരോഗ്യദായകതയെപ്പറ്റിയുള്ള പോസ്റ്റുകളും തുടര്‍ച്ചയായി പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ആരോഗ്യവും വരുമാനവും നേടുന്നതിനോടൊപ്പം മനുഷ്യത്വശാക്തീകരണത്തിനു സഹായകമായ വിദ്യാഭ്യാസം നേടുന്നതിനും താത്പര്യമുള്ളവര്‍ ബന്ധപ്പെടുക. 9447858743

2017 മാർച്ച് 23, വ്യാഴാഴ്‌ച

CB with SHE for HE എന്താണ്?

ഗുരു നിത്യചൈതന്യയതിയുടെ പ്രചോദനത്താല്‍ ഞാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് വിഭാവനം ചെയ്ത ഒരു സാങ്കല്പിക സര്‍വകലാശാല (Virtual Uni-versity)യുണ്ട്.  IIIUUV (Institute of Information for In-formation with Universal Unitary Vision) എന്ന ആ സാങ്കല്പിക സര്‍വകലാശാലയുടെ, മണ്ണിലും മനസ്സുകളിലും വേരാഴ്ത്തി വളരേണ്ട പ്രായോഗിക ജീവിതവിദ്യാലയമാണ് CB with SHE for HE എന്ന സംവിധാനം.  
CB with SHE for HE യഥാര്‍ഥത്തില്‍ Creative Business with Scientific Health Empowerment for Higher  Education   ആണ്.  RCM (Right Concept Marketing) എന്ന മഹാപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരില്‍ ചിലര്‍ ചേര്‍ന്ന് വിഭാവനം ചെയ്ത് നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രായോഗിക ഉപരി വിദ്യാഭ്യാസ സംവിധാനമാണത്. (ഇപ്പോള്‍ത്തന്നെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമായി മൂന്നുകോടിയിലധികം അംഗങ്ങളും കേരളത്തില്‍മാത്രം മുന്നൂറിലേറെ കടകളുമുള്ള, RCM-ന് ശതകോടികളുടെ ആസ്തിയും സഹസ്രകോടികളുടെ വിറ്റുവരവും  ഉണ്ട്)ഗൃഹസദസ്സുകളിലൂടെ തുടങ്ങി ഏതാനും ദിവസങ്ങള്‍ നീളുന്ന ക്യാമ്പുകളിലൂടെ വികസിക്കുന്ന, എല്ലാവര്‍ക്കും ആരോഗ്യസുരക്ഷ ഉറപ്പാക്കുന്ന വിദ്യാഭ്യാസം. ഒപ്പം ആരോഗ്യകരമായ ആഹാര, ആഹാരപോഷണ ഉത്പന്നങ്ങളുടെ വിപണനത്തില്‍ പങ്കാളികളാകാനും അങ്ങനെ സാമ്പത്തിക സുരക്ഷിതത്വവും നിസ്വാര്‍ഥമായ സാഹോദര്യമനോഭാവവും നേടാനും കഴിയുംവിധമുള്ള ഒരു സമഗ്ര വിദ്യാഭ്യാസപദ്ധതിയാണ്CB for HE with SHE.
ധ്യാനാത്മകമായ ഉപകരണ സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ ഏതു മതസ്ഥര്‍ക്കും മതമില്ലാത്തവര്‍ക്കും അര്‍ഥബോധത്തോടെ സ്വാശീകരിക്കാവുന്ന ഒരു ധ്യാനാര്‍ഥനയോടെ ആയിരിക്കും പരിശീലനക്ലാസ്സുകളെല്ലാം തുടങ്ങുക. ഭാരതീയമായ ഉപനിഷദ് ദര്‍ശനങ്ങളുടെയും ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീ ബുദ്ധന്റെയും യേശുക്രിസ്തുവിന്റെയും മുഹമ്മദ് നബിയുടെയും നാരായണഗുരുവിന്റെയുമെല്ലാം പ്രചോദനത്താല്‍ എഴുതിയിട്ടുള്ള ആ ധ്യാനാര്‍ഥന താഴെ കൊടുക്കുന്നു:

സൃഷ്ടിസ്ഥിതിസംഹാരങ്ങളെല്ലാം
നിന്‍ ഹൃത്തില്‍ ഈശ്വരഭാവമായി.
ദൈവമേ ജ്ഞാനപ്രകാശമേ നീ
ഞങ്ങളില്‍ കത്തിജ്വലിച്ചു നില്പൂ!
ഞങ്ങളില്‍ ഞാനെന്ന ഭാവമുണ്ടായ്
വിദ്വേഷമായ് വളരാതിരിക്കാന്‍
സ്‌നേഹപ്രവാഹമായ് ചൈതന്യമായ്
ഞങ്ങളിലൂടൊഴുകുന്നു സത്യം!

ഞങ്ങളെ ശാന്തമനസ്‌കരാക്കി
സന്തോഷചിത്തരായ് സാഹോദര്യം
നിസ്വാര്‍ഥ കര്‍മത്താലെന്നറിയാന്‍
നീ വിവേകം പകരുന്നൂ നിത്യം!

ദൈവമേ നിന്നരുളന്‍പാണല്ലോ
ആ അന്‍പനുകമ്പയായൊഴുക്കി
ഭൂമിയെ സ്വര്‍ഗമായ് മാറ്റുവാനായ് 
ഞങ്ങളിങ്ങിന്നൊത്തു ചേര്‍ന്നിടുന്നു!

തുടര്‍ന്ന് ധനാത്മകചിന്തയില്‍ (Positive Thinking) അധിഷ്ഠിതമായ മാനുഷികധ്യാനം. എല്ലാവരും പരസ്പരം കൈകോര്‍ത്ത് വൃത്തരൂപത്തില്‍ ഇരുന്നുകൊണ്ടാണ് ഇതു ചെയ്യേണ്ടത്. സ്വന്തം ശ്വാസോച്ഛ്വാസത്തില്‍ ശ്രദ്ധിച്ചുകൊണ്ട് ഏതാനും മിനിറ്റ് ഇരുന്നശേഷം ശരീരത്തിലെ അവയവങ്ങളെല്ലാം അയച്ച് ശാന്തരായി ഇരിക്കുക. അതിനുശേഷം തന്റെ ഇരുവശത്തും ഇരിക്കുന്നവരുടെ കരം ഗ്രഹിച്ചുകൊണ്ട് ഇങ്ങനെ വിചാരിച്ചാല്‍  (ഒരാള്‍ ഉച്ചത്തില്‍ പറയുകയും അയാളുടെ വാക്കുകള്‍ അര്‍ഥമുള്‍ക്കൊണ്ട് സ്വാംശീകരിക്കുകയും ചെയ്താല്‍ മാനുഷികധ്യാനമായി:
പരസ്പരം മനസ്സിലാക്കാനും പരസ്പരാനന്ദജീവിതം നയിക്കാനും എങ്ങനെ സാധിക്കും എന്നു ഗ്രഹിക്കാന്‍ സാധിക്കുംവിധം എന്റെ വലതുവശത്തിരിക്കുന്നയാളുടെയും ഇടതുവശത്തിരിക്കുന്നയാളുടെയും വികാരവിചാരങ്ങളും സങ്കല്പങ്ങളും എന്നിലേക്കൊഴുകട്ടെ. ഇവര്‍ രണ്ടുപേര്‍ക്കും എനിക്കും മനസ്സു ശാന്തമാകട്ടെ. ചിത്തം സന്തോഷഭരിതമാകട്ടെ. 
ഞങ്ങളുടെ എല്ലാവരുടെയുംമേല്‍ വിശ്വവിധാതാവിന്റെ അനുഗ്രഹവര്‍ഷം പെയ്യട്ടെ. അതിനെ സ്‌നേഹമായും അനുകമ്പയായും ഞങ്ങളുടെ കുടുംബാംഗങ്ങള്‍ ഓരോരുത്തരിലേക്കും ഒഴുക്കാന്‍ ഞങ്ങള്‍ക്കു സാധിക്കട്ടെ. ഞങ്ങളുടെ കുടുംബാംഗങ്ങള്‍ തമ്മില്‍ത്തമ്മില്‍ എന്നപോലെ ഞങ്ങളുടെ സ്‌നേഹവാത്സല്യങ്ങള്‍ ഞങ്ങളുടെ അയല്‍ക്കാരിലേക്കും ഒഴുക്കാന്‍ ഞങ്ങള്‍ക്കു കഴിയട്ടെ. ഞങ്ങളുടെ ഓരോരുത്തരുടെയും അയല്‍ബന്ധങ്ങള്‍ ഹൃദയംഗമവും നിസ്വാര്‍ഥവുമായി മാറട്ടെ. ഞങ്ങള്‍ ഇന്ന് ഇടപെടുന്ന ഓരോരുത്തരോടും ഹൃദയസ്പര്‍ശിയായി ഇടപെടാന്‍ ഞങ്ങള്‍ ഓരോരുത്തര്‍ക്കും കഴിയട്ടെ. ഞങ്ങളുടെ സങ്കല്പങ്ങള്‍ വിശ്വവിധാതാവിന്റെ ഹിതത്തിനുചേര്‍ന്നതും പരസ്പരപൂരകവുമാക്കാന്‍ കഴിഞ്ഞാല്‍ ഈ ഭൂമി സ്വര്‍ഗമായി മാറുമെന്ന് ഞങ്ങള്‍ അറിയുന്നു.

NB



contact: 9447858743 

2017 മാർച്ച് 14, ചൊവ്വാഴ്ച

ആഗോള പ്രതിസന്ധിക്ക് പ്രാദേശിക പരിഹാരം


ഇന്ന് ആഗോളമായി ജീവരാശി നേരിടുന്ന വലിയ പ്രതിസന്ധിക്ക്  പരിഹാരം തേടുന്ന  രണ്ടു നിര്‍ദേശങ്ങളായിരുന്നു ഈ ബ്ലോഗിലെ കഴിഞ്ഞ രണ്ടു പോസ്റ്റുകളും. പരസ്പരവിരുദ്ധമെന്നു തോന്നാവുന്ന രണ്ടു നിര്‍ദേശങ്ങളും സമന്വയസ്വഭാവമുള്ളതായി തോന്നുന്നതിനാലാണ് ഈ പോസ്റ്റ്.

രണ്ടു പോസ്റ്റും തന്നോടൊപ്പം ചേരാനുള്ള ക്ഷണമാണ്. രണ്ടു പേര്‍ക്കും വ്യത്യസ്തമായ കാഴ്ചപ്പാടുകളാണുള്ളത്. ഒരാള്‍ സ്വദേശിയുടെ പ്രാധാന്യമറിയുന്നയാള്‍. രണ്ടാമത്തെയാള്‍ ആഗോളവത്കരണത്തിന്റെ വക്താവ്. സ്വാഭാവികമായിത്തന്നെ രണ്ടും തമ്മില്‍ എങ്ങനെ സമന്വയിപ്പിക്കാനാവും എന്ന് ആര്‍ക്കും സംശയംതോന്നും. ആദ്യപോസ്റ്റിന്റെ രചയിതാവായ ഞാന്‍ ഒരു നാരായണഗുരുകുല ശിഷ്യനാകയാല്‍മാത്രമാണ് സമന്വയം സാധ്യമാണ് എന്നെഴുതാന്‍ കഴിയുന്നത്.

'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്നു കുറിച്ച നാരായണഗുരു എല്ലാ നരവംശങ്ങളെയും ഒന്നായി കണ്ടുകൊണ്ടാണ് 'പുണര്‍ന്നു പെറുമെല്ലാം ഒരിനമാം' എന്നും 'മനുഷ്യര്‍ക്ക് മനുഷ്യത്വമാണ് ജാതി'യെന്നും വ്യക്തമാക്കിയത്. അദ്ദേഹം തനിക്കു കിട്ടിയ ദക്ഷിണയില്‍നിന്ന് 1925-ല്‍ 1500രൂപാ നല്കി തന്റെ ശിഷ്യപ്രമുഖനും SNDP യോഗം സ്ഥാപകനായ ഡോ. പല്പുവിന്റെ മകനുമായ ശ്രീ. പി. നടരാജന് സോര്‍ബോണ്‍ സര്‍വകാലാശാലയിലേക്ക് ശാസ്ത്രത്തില്‍ ഉപരിപഠനം നടത്തി ഡോക്ടറേറ്റെടുക്കാന്‍ പ്രോത്സാഹനം നല്കിയത് ലോകം ഒന്നാണ് എന്ന വ്യക്തമായ ബോധ്യത്തോടെയായിരുന്നു. തനിക്കു സന്ന്യാസിയാകാന്‍ കഴിഞ്ഞത് പാശ്ചാത്യസംസ്‌കാരസ്വാധീനം കൊണ്ടുകൂടിയായിരുന്നു എന്ന് അദ്ദേഹം വ്യക്തമായി ഗ്രഹിച്ചിരുന്നു. തന്റെ ആശയങ്ങള്‍ നമ്മുടെ നാട്ടിലുള്ളവര്‍ അംഗീകരിക്കണമെങ്കില്‍ പാശ്ചാത്യരാരെങ്കിലും വന്ന് ഇംഗ്ലീഷില്‍ പറയേണ്ടിവരും എന്നും അദ്ദേഹം ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. (ഇപ്പോള്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പാ പറയുന്ന പല കാര്യങ്ങളും ഒരു നൂറ്റാണ്ടുമുമ്പ് നാരായണഗുരുപറഞ്ഞതാണല്ലോ എന്നോര്‍ക്കുന്ന എന്നിലുണ്ടാകുന്ന അഭിമാനം എനിക്കുള്ള പ്രാദേശികഗുരുത്വമോര്‍ത്താണ്. അതിലുള്ള പ്രാദേശികബോധം അപകടകരമൊന്നുമല്ലല്ലോ.)

പിന്നീട് നടരാജഗുരുവായിത്തീര്‍ന്ന ഡോ. പി നടരാജന്‍ തന്റെ Integrated Science of the Absolute എന്ന മാസ്റ്റര്‍പീസിനൊപ്പം ഏകലോക സര്‍ക്കാരിനും ഏകലോക വിദ്യാഭ്യാസത്തിനും ഒക്കെ മാനിഫെസ്റ്റോകളും ഏകലോകസാമ്പത്തികതയ്ക്ക് ഒരാമുഖവും തയ്യാറാക്കിത്തരുകയുണ്ടായി. നടരാജഗുരുവിന്റെ ശിഷ്യനായ നിത്യചൈതന്യയതിയോട് എന്റെ ഈ സമന്വയദര്‍ശനത്തിനു ഞാന്‍ കടപ്പെട്ടിരിക്കുന്നു.

Think Globally, Act Locally എന്ന കാഴ്ചപ്പടാണ് എനിക്കുള്ളത്. ആഗോളവത്കരണത്തിന്റെ പേരില്‍ ബഹുരാഷ്ട്രക്കുത്തകകള്‍ നമ്മെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നതിനെ സ്വദേശിസംരംഭങ്ങളിലൂടെ പ്രതിരോധിക്കേണ്ടതുണ്ട് എന്ന കാര്യത്തില്‍ എനിക്കു സംശയമേയില്ല. മോഡി പ്രാദേശികവാദത്തിന്റെ വക്താവൊന്നുമല്ലെന്നും യോഗായപ്പോലും ആഗോളവത്കരിച്ച ആഗോളവത്കരണത്തിന്റെ  ശക്തനായ വക്താവാണെന്നും ഞാന്‍ കരുതുന്നു. ആഗോളവത്കരണത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ പതഞ്ജലിയെയും റിലയന്‍സിനെയും സഹായിച്ചുകൊണ്ടിരിക്കുന്ന മോദിയെ ശ്രീ. ജെയിംസ് ലൂക്കാ നോക്കിക്കാണുന്നതുപോലെ എനിക്കു കാണാന്‍ കഴിയുകയില്ല. 

ആഗോളവത്കരണത്തിന്റെ കാലത്ത് സ്വദേശി സ്വാശ്രയ സംരംഭങ്ങള്‍ക്ക് തികച്ചും പ്രാദേശികവും വികേന്ദ്രീകൃതവുമായ ഒരു മുഖം പോരാ എന്ന ബോധ്യത്തോടെ, വിപണനരംഗത്തെ ലാഭം ഉപഭോക്താക്കള്‍ക്കിടയില്‍ മഹാത്മാഗാന്ധിയുടെ ട്രസ്റ്റീഷിപ്പ് സങ്കല്പം ഉൾക്കൊണ്ട് പങ്കുവയ്ക്കുന്ന RCM, ഡയറക്ട് മാര്‍ക്കറ്റിങ്ങിന്റെ തികച്ചും ഭാരതീയമായ ആവിഷ്കാരമാണ്. ഞാന്‍ CB for HE with SHE (Creativity Building for Higher Education with Scientific Humanist Empowerment) RCM-നോടു സഹകരിച്ചകൊണ്ടാണ് തുടങ്ങിവയ്ക്കുന്നത്. CB for HE with SHE, RCM-ന്റെ സ്വദേശി ഉത്പന്ന വിപണനത്തിനോടൊപ്പം പ്രവര്‍ത്തകരെയെല്ലാം ശാന്തമനസ്‌കരും സന്തോഷചിത്തരും വിവേകമതികളും ആക്കാനുള്ള വിദ്യാഭ്യാസവും സൗഖ്യവും ആരോഗ്യവും നല്കുന്ന പ്രായോഗികസംരംഭമാണ്. ഓരോ ഭാരതീയനെയും സാമ്പത്തികസ്വാശ്രയത്വത്തിലേക്ക് നയിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള, ഇന്ത്യയിലെ ജനസംഖ്യയുടെ ഒരു ശതമാനത്തിലധികം പേര്‍ക്ക് ഇപ്പോൾത്തന്നെ അംഗത്വമുള്ള  RCM, ശ്രീ. ജെയിംസ് ലൂക്കാ വിഭാവനംചെയ്യുന്ന, വിഭാഗീയതകള്‍ക്കെല്ലാം അതീതമായ ആഗോളപൗരത്വത്തിലേക്ക് നമ്മെയെല്ലാം നയിക്കും എന്നാണ് എന്റെ വിശ്വാസം. 
CB for HE with SHE എന്ന ഗ്രൂപ്പിൽ ചേരാൻ വിളിക്കുക: 9447858743 / 8848823989

2017 മാർച്ച് 11, ശനിയാഴ്‌ച

പുതിയ ബദല്‍

എന്റെ സ്നേഹിതനും അഭ്യുദയകാംക്ഷിയുമായ ശ്രീ. ജയിംസ് ലൂക്കാ, കണ്ണൂര്‍ അയച്ചുതന്ന 

ഈ ചിന്തകള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക! പ്രതികരിക്കുക!!


വെറുപ്പിന്റെ രാഷ്ട്രീയമാണ് ലോകമെങ്ങും 
വളര്‍ന്നു വരുന്നത്. 
പങ്കുവെക്കാനുള്ള ഭയമാണിതിന്റെ പ്രധാന ഹേതു.

ഭാവിയെക്കുറിച്ചുള്ള ഭയാശങ്കളാണ് പരമപ്രധാനം.

നമുക്കുള്ളതു കുറഞ്ഞുപോകുമെന്ന പേടിയാണേവര്‍ക്കും. 
നെഗറ്റീവ് ഫോഴ്‌സിന്റെ കുടിലതന്ത്രങ്ങള്‍കൊണ്ടുമാത്രമാണീ പേടി വളരുന്നത്.
എണ്ണവിലയിടിവാണിപ്പോളിതിന്റെ ഗതിവേഗം കൂട്ടിയത്.
സൗദിയും ഗള്‍ഫ് രാജ്യങ്ങളുമാണാദ്യം ഭയന്നവര്‍
രണ്ടാമതിതിനെ ഏറ്റുപിടിച്ചത് നമ്മുടെ രാജ്യവും.
പൗരാണിക ആത്മീയതയുടെ ലോകതലസ്ഥാനമാണെന്ന സത്യം നാം മറന്നു.
നരേന്ദ്രമോദിയാണിപ്പോളിതിന്റെ ബ്രാന്റ് അംബാസഡര്‍.
തമ്മില്‍തമ്മില്‍ അസൂയയും ഭയവും വളര്‍ത്തുന്ന കാറ്റാലിക് ഏജന്റാണിയാള്‍.
പിന്നീടാണിത് ബ്രിട്ടനിലേക്കും യു.എസ്.എ യിലേക്കും കടന്നു കയറിയത്.
അടുത്ത ഘട്ടത്തില്‍ ഫ്രാന്‍സിനെയും ജര്‍മ്മനിയെയും വിഴുങ്ങാനൊരുങ്ങുകയാണ്.
അവിടംകൊണ്ടും ഇവനടങ്ങാന്‍ ഇടയില്ലെന്ന് നാം തിരിച്ചറിയണം.
അമേരിക്കയിലിതിന്റെ വെടിയൊച്ചകള്‍ കേട്ടു തുടങ്ങി.
ലോകം മുഴുവനും വിഴുങ്ങാനുള്ള ആര്‍ത്തിയുണ്ടീപണ്ടാരത്തിന്
അവിശ്വാസത്തിന്റെ വിത്തുകളാണീ വിരുതന്‍ വിതച്ചു കൊണ്ടിരിക്കുന്നത്.
നമ്മുടെ ഉളളിലെ ഭീരുത്വമാണിതിനെ പോറ്റി വളര്‍ത്തുന്നതും 
തമ്മിലടിപ്പിക്കുകയാണീകള്ളന്റെ ക്രൂരവിനോദം.
വ്യത്യസ്തമതങ്ങളെയാണിവന്‍ തമ്മിലടിപ്പിക്കാറുള്ളത്.
പക്ഷെ ഇപ്പോളിവന്റെ തുറുപ്പുശീട്ട് ആഗോളവല്‍ക്കരണമാണ്.
കാരണം ഇത് ലോകത്തെ ഒരുകുടക്കീഴിലാക്കുമെന്നാണിവന്റെ പേടി.
ഭിന്നിപ്പിച്ച് ഭരിക്കുന്ന പഴയ തന്ത്രം ദുര്‍ബലമാകുമെന്നിവനിപ്പോള്‍ ഉള്‍ഭയമുണ്ട്.
ഇവന്റെയി ഉള്‍ഭയമാണ് പുതിയ വേഷം കെട്ടാനിവനെ പ്രേരിപ്പിക്കുന്നത്.
മണ്ണിന്റെ മക്കള്‍വാദമാണിവന്റെ പുതിയ മുദ്രാവാക്യം.
പാവം ജനങ്ങളെ ചതിയില്‍ വീഴ്ത്താനുത്തമമാണീ മുദ്രാവാക്യം. 
പെട്ടെന്ന് കേട്ടാലാര്‍ക്കും തിരിയാത്ത ചതിക്കുഴിയുണ്ടീ മുദ്രാവാക്യത്തില്‍
പ്രകൃതിയുടെ വഴിയും ലക്ഷ്യവും തിരിച്ചറിയാത്തവരാണ് നമ്മില്‍ മിക്കവരും.
ജീവന്റെ അമൂല്യത തിരിച്ചറിയാത്തവരാണ് നമ്മുടെ നേതാക്കന്മാര്‍.
അതുകൊണ്ട് പ്രകൃതിയുടെ രഹസ്യങ്ങള്‍ അടുത്തറിയുന്നവര്‍ മുന്നിട്ടിറങ്ങിയെ തീരൂ.
പ്രകൃതിസ്‌നേഹികള്‍ ഒറ്റക്കെട്ടാകുക മാത്രമാണേകമാര്‍ഗ്ഗം.
ജീവന്റെ മഹത്വവും അമൂല്യതയും പഠിച്ചറിയുകയാണാദ്യം വേണ്ടത്.
ഇത് മാത്രം പഠിച്ചിട്ടില്ല നമ്മുടെ നേതാക്കള്‍.
നാലാം ക്ലാസും ഗുസ്തിയുമാണിവരുടെ കൈമുതല്‍
ഗോത്രവര്‍ഗ്ഗ സംസ്‌കാരമാണിന്നും ഇവരുടെ സിരകളില്‍
കോട്ടും സൂട്ടും ടൈയും കെട്ടിയ കാട്ടാളന്മാരാണിവര്‍.
ഭീഷണിപ്പെടുത്തി കീഴടക്കാന്‍മാത്രമേ ഇവര്‍ക്കറിയാവൂ.
സ്‌നേഹത്തിന്റെ മാസ്മരികശക്തി അടുത്തറിയുന്നവരല്ല ഇവരാരും.
പരസ്പരം താങ്ങും തണലുമാകുകയാണ് ജീവിവര്‍ഗ്ഗങ്ങളുടെ അതിജീവന രഹസ്യം.
പരസ്പരസ്‌നേഹത്തില്‍ അധിഷ്ഠിതമാണെല്ലാ ചലനനിയമങ്ങളും.
ഇതുമാത്രം പഠിപ്പിക്കാറില്ല ഒരു രാഷ്ട്രീയസംഘടനകളും. 
അതുകൊണ്ട് നമുക്കുവേണം പുതിയ രാഷ്ട്രീയം പുത്തന്‍പാര്‍ട്ടിയും.
സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്ന അത്യന്താധുനിക രാഷ്ട്രീയസംഘടന.
കൂടുതലറിയാന്‍ ആഗ്രഹമുളളവര്‍ അടുത്തുവന്നാല്‍ 
അധികം തെളിവുകള്‍ നല്‍കാന്‍ ഞാനൊരുക്കവുമാണ്.
കാരണം കാലഘട്ടത്തിന്റെ അനിവാര്യതയാണ് സ്‌നേഹത്തിന്റെ രാഷ്ട്രീയം.
വെറുപ്പിന്റെ രാഷ്ട്രീയത്തിന് ബദല്‍ ഇതുമാത്രമാണെന്നുറപ്പ്.
അതെ, പുതിയബദലാണീ സ്‌നേഹത്തിന്റെ രാഷ്ട്രീയസംഘടന.
അതിന്റെ നേതാവാകാന്‍ ഞാനൊരുങ്ങിക്കഴിഞ്ഞു.
ജീവന്‍ തന്നെയാണ് ഈശ്വരനെന്ന അടിസ്ഥാന ശിലയാണിതിന്റെ പ്രത്യേകത.
സത്യം ശിവം സുന്ദരം എന്നതാണിതിന്റെ മാര്‍ഗ്ഗരേഖ.
സൗഹൃദമത്സരങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണിതിന്റെ പ്രധാന തന്ത്രം.
ജീവന്റെ നിലനില്‍പ്പും അഭിവൃദ്ധിയുമാണ് പ്രധാന ലക്ഷ്യം.
പണവും പ്രതാപവുമല്ല ആത്യന്തിക സത്യം!
Email: healthymission6@gmail.com  

Phone No: 9447779340

2017 ഫെബ്രുവരി 6, തിങ്കളാഴ്‌ച

എന്നോടൊപ്പം ചേരുന്നോ?

ആരോഗ്യം, സാമ്പത്തിക സ്വയംപര്യാപ്തത, രാജ്യപുരോഗതി എന്നീ മൂന്നു ലക്ഷ്യങ്ങളും പരസ്പരപൂരകമാണ്. ഇതറിയുന്നവരുടെ ഒരു വലിയ കൂട്ടായ്മ ഇന്ത്യയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. കക്ഷിരാഷ്ട്രീയങ്ങള്‍ക്കും ജാതി-മതഭേദങ്ങള്‍ക്കും അതീതമായ ഈ പ്രസ്ഥാനത്തില്‍ ഇപ്പോള്‍ 3 കോടിയിലേറെ അംഗങ്ങളുണ്ട്. ജൈവോത്പന്നങ്ങളിലൂടെ ആരോഗ്യം,സ്വദേശി ഉത്പന്നങ്ങളുടെ ഉപയോഗത്തിലൂടെ സ്വരാജ് എന്നീ ആശയങ്ങളുടെ പ്രചാരണത്തിനായുള്ള ബോധവത്ക്കരണമാണ് മാര്‍ഗം. 

ഒപ്പം ആരോഗ്യകരമായ, 

ഗുണനിലവാരമുള്ള,

നിത്യോപയോഗസാധനങ്ങളുടെ വിതരണവും ഉണ്ട്. 

അവയുടെ പരമാവധിവില, പൊതുവിപണിയിലുള്ള അതേ ഗുണനിലവാരമുള്ള സാധനങ്ങളെക്കാള്‍ കുറവാണ്. ഇടനിലക്കാരെയും പരസ്യവും ഒഴിവാക്കുന്നതാണ് കാരണം. ഒരു തവണ 2000 രൂപയുടെ സാധനങ്ങള്‍ വാങ്ങാന്‍ തയ്യാറാകുന്നവര്‍ക്കെല്ലാം വീണ്ടും വിലക്കുറവോടെ സാധനങ്ങള്‍ കിട്ടും. ഒപ്പം സൗജന്യമായി പ്രസ്ഥാനത്തില്‍ അംഗത്വവും നല്കുന്നു. അതിന് ഐഡന്റിറ്റി കാര്‍ഡ്, ബാങ്ക് പാസ്സ്ബുക്കിന്റെ ആദ്യപേജ് എന്നിവയുടെ കോപ്പി, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ നല്കണം. അംഗത്വംകിട്ടിയാല്‍ പിന്നെ ഈ പ്രസ്ഥാനം നേരിട്ട്  ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന സാധനങ്ങള്‍ക്കെല്ലാം (ഒരിനം മാത്രം വാങ്ങിയാലും) വീണ്ടും വിലക്കുറവു ലഭിക്കും. ഈ സംവിധാനത്തില്‍ ഓരോരുത്തരും പ്രവര്‍ത്തിക്കുന്നത് ഉത്പന്നങ്ങളുടെ പ്രചാരണത്തില്‍ പങ്കാളികളായാണ്. താന്‍ ഉപയോഗിച്ച ഉത്പന്നങ്ങളുടെ ഗുണമേന്മയെയും പ്രയോജനങ്ങളെയുംപറ്റി തനിക്കറിയാവുന്നവരോടു പറഞ്ഞാല്‍ത്തന്നെ നല്ലൊരു പ്രവര്‍ത്തനമായി. അതിന്റെ ഫലമായി ഈ ഉത്പന്നങ്ങള്‍ വാങ്ങി ഉപയോഗിച്ച് സ്വന്തം ആരോഗ്യനില വര്‍ധിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. അതിലൂടെ അവര്‍ക്ക് സാമ്പത്തിക സ്വയംപര്യാപ്തതയും നേടാന്‍ കഴിയുംവിധമാണ് പ്രവര്‍ത്തനം. അംഗത്വം നേടിയവര്‍ക്ക് ഓരോ മാസവും വാങ്ങിയ സാധനങ്ങള്‍ക്കു ലഭിച്ച വിലക്കുറവിനു പുറമേ അവയുടെ ബിസിനസ്മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ബോണസ് ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കുന്നതാണ്. തനിക്ക് അംഗത്വംകിട്ടിയ ഗ്രൂപ്പില്‍ ആളുകൂടുന്നതിനനുസരിച്ച് ഈ ബോണസ്സിന്റെ നിരക്ക് കൂടിക്കൂടിവരും. സ്വന്തമായി ഒരു ടീം ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ താന്‍ അംഗമായിരിക്കുന്ന ടീമില്‍ മൊത്തത്തിലുണ്ടായ ബിസിനസ്മൂല്യവും താന്‍ ഉണ്ടാക്കിയ ടീമിന്റെ ബിസ്സിനസ്മൂല്യവും വര്‍ധിക്കുന്നതിനനുസരിച്ച് വലിയതോതില്‍ വരുമാനം ലഭ്യമാക്കാന്‍ അവസരമുണ്ട്. ഔപചാരിക വിദ്യാഭ്യാസത്തെക്കാളുപരി സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെയും ചൈതന്യം ഉള്‍ക്കൊള്ളാന്‍ കഴിയുന്നഎല്ലാവര്‍ക്കും വലിയ വിജയം വാഗ്ദാനം ചെയ്യുന്ന ഈ സംരംഭത്തെക്കുറിച്ച് കൂടുതല്‍ അറിയാനും എന്നോടൊപ്പം ശക്തമായ ഒരു ടീമില്‍ ചേരാനും താത്പര്യമുള്ളവര്‍ ബന്ധപ്പെടുക. 

fb name: namapriyan josaantany; 
mobile: 8848827644; manobhavam@gmail.com

2015 നവംബർ 10, ചൊവ്വാഴ്ച

നിങ്ങളുടെ സ്ഥാപനത്തെ ഒരു മാതൃകാ യൂണിറ്റാക്കാന്‍ - ഇന്‍ഡ്യാ സിറ്റിസണ്‍സ് ഫോറം


വോട്ടറുടെ ശബ്ദം (Voters’  Voice)

ഇന്‍ഡ്യാ സിറ്റിസണ്‍സ് ഫോറം, പാലാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു രജിസ്റ്റേര്‍ഡ് സൊസൈറ്റിയാണ്. 2000 -ാം ആണ്ടു മുതല്‍ വിവിധ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളില്‍ ഫോറം ഏര്‍പ്പെട്ടിരിക്കുന്നു.

2015 നവംബര്‍മാസത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പുകാലത്ത് സമ്മതിദായകരുമായി ഫോറം പ്രവര്‍ത്തകര്‍ നടത്തിയ ആശയവിനിമയത്തില്‍ നിന്നുരുത്തിരിഞ്ഞ ഏതാനും നിര്‍ദ്ദേശങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായി പങ്കുവയ്ക്കാന്‍ 

 Voters’  Voice എന്ന ഈ പരിപാടി ലക്ഷ്യംവയ്ക്കുന്നു.

ഇന്ത്യന്‍ഭരണഘടന വിഭാവനചെയ്യുന്നത് നഗരസഭകളിലും, പഞ്ചായത്തിലും കക്ഷിരാഷ്ട്രീയമില്ലാത്ത ഒരു ഭരണസംവിധാനമാണ്. പക്ഷേ ഇന്നു നടക്കുന്നത് പാര്‍ലമെന്റിലും സംസ്ഥാനനിയമസഭകളിലും നടക്കുന്നതുപോലെ ഭൂരിപക്ഷകക്ഷിയുടെ ഭരണമാണ്. അതുകൊണ്ട് ഭരണകക്ഷിയില്‍പെടാത്ത വാര്‍ഡുമെമ്പറുടെ സ്വരം ശ്രവിക്കപ്പെടാതെ വരുന്നുണ്ട്. ഈ സ്ഥിതി മാറേണ്ടതുണ്ട്. ഭരണം കൈയാളുന്നവര്‍, പ്രത്യേകിച്ച് പ്രസിഡന്റ് / ചെയര്‍മാന്‍ / മേയര്‍ താത്പര്യമെടുത്താല്‍ ഈ സ്ഥിതി മാറ്റിയെടുക്കാന്‍ കഴിയും.
    ജനാധിപത്യഭരണക്രമമാണ് നമ്മുടെ രാജ്യത്തു നിലവിലുള്ളത്. അബ്രഹാം ലിങ്കന്റെ ജനാധിപത്യത്തേപ്പറ്റിയുള്ള നിര്‍വ്വചനമാണ് ഇന്നും എല്ലാവരും ഉദ്ധരിയ്ക്കാറുള്ളത്. അതായത്: ജനങ്ങളുടെ, ജനങ്ങള്‍ക്കു വേണ്ടി, ജനങ്ങളാല്‍”, ലിങ്കന്‍പറഞ്ഞ കൃത്യമായ വാക്കുകള്‍ Of  the people, for the people, and by the people.സാങ്കേതികമായി നമ്മുടെ ഭരണക്രമം ഇതു പോലെയൊക്കെത്തന്നെയാണ്. പക്ഷേ ഫലത്തില്‍ അതു നടപ്പില്‍ വരുന്നുണ്ടോ എന്നു സംശയമാണ്. ലിങ്കന്റെ വാക്കുകള്‍ അവയുടെ മുഴുവന്‍ അര്‍ത്ഥവായ്‌പോടെ ജനപ്രതിനിധികളുടെ പ്രവര്‍ത്തനങ്ങള്‍ക്കു മാര്‍ഗ്ഗനിര്‍ദ്ദേശമാകണം എന്നാണ് ജനത്തിന്റെ ആഗ്രഹം. ഈ ദര്‍ശനം സാത്മീകരിച്ചു കൊണ്ട് നിങ്ങളുടെ സ്ഥാപനത്തെ ഒരു മാതൃകാ യൂണിറ്റാക്കാന്‍ ലക്ഷ്യം വയ്ക്കണം. ഈ ലക്ഷ്യപ്രാപ്തിയ്ക്കുതകുന്ന ചില നിര്‍ദ്ദേശങ്ങള്‍ വച്ചുകൊള്ളട്ടെ.
    
നിര്‍ദ്ദേശങ്ങള്‍ ചില ‘Dos and Dont’s’ ആയി തിരിച്ചിരിക്കുന്നു. അതായത് ചെയ്യേണ്ടതും ചെയ്യരുതാത്തതും. ആദ്യം ‘Dos ആകട്ടെ :
1. വാര്‍ഡിലെ എല്ലാ പൊതുവിഷയങ്ങള്‍ക്കും മെമ്പര്‍നേതൃത്വം നല്‍കണം.

2.   Accountability എന്ന് ഇംഗ്ലീഷില്‍ പറയുന്ന ഉത്തരവാദിത്വ ബാദ്ധ്യത  – ie. ഉത്തരവാദിത്വം ഉള്‍ക്കൊള്ളുന്ന പ്രതിജ്ഞാബദ്ധത - തങ്ങളുടെ പ്രവര്‍ത്തനശൈലിയുടെ മാനദണ്ഡമായി മെമ്പര്‍മാര്‍ സ്വീകരിക്കണം. ഇതിന്റെ പ്രാധാന്യമെന്താണെന്നു മനസ്സിലാക്കാന്‍, കുറേ കാലം മുമ്പ് കേരളത്തില്‍ നടന്ന രണ്ടു ദുരന്തങ്ങള്‍ ശ്രദ്ധിച്ചാല്‍മതി. ദുരന്തങ്ങള്‍ സംഭവിച്ചത് കാവലില്ലാത്ത Railway Crossing--ലാണ്, രണ്ടിടത്തും ഒഴിവാക്കാമായിരുന്ന ജീവനാശം സംഭവിക്കുകയുണ്ടായി. തുടര്‍ച്ചയായ നിവേദനങ്ങളുടെ ഫലമായി രണ്ടിടത്തും ഗേറ്റു സ്ഥാപിച്ചു കാവലേര്‍പ്പെടുത്താന്‍ 10 കൊല്ലം മുമ്പ് തീരുമാനമെടുത്ത് നടപടികള്‍ ആരംഭിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എങ്കിലും നടപടി പൂര്‍ത്തിയായിരുന്നില്ല. ഗേറ്റ് സ്ഥാപനം നടന്നുമില്ല. യഥാസമയം follow up action  ഉണ്ടാകാഞ്ഞതു കൊണ്ടാണ് കാര്യം നടപ്പിലാകാതെ വന്നത്. സ്ഥലത്തെ വാര്‍ഡു പ്രതിനിധിക്ക് നിഷ്പ്രയാസം ചെയ്യാമായിരുന്ന ഒരു കൃത്യമായിരുന്നു അത്. രാജ്യത്താകമാനമെടുത്താല്‍, തുടങ്ങിവച്ചതോ തുടങ്ങാന്‍ തീരുമാനിച്ചതോ ആയ എത്രയോ ആയിരം സംരംഭങ്ങളാണ് follow up action-ന്റെ അഭാവം കൊണ്ട് സമയത്ത് നടപ്പിലാകാതെ വരുന്നത്.
ഒരു ജില്ലാപഞ്ചായത്തിന്റെ വികസന മീറ്റിംഗുകളില്‍ പങ്കെടുക്കാന്‍ ഞങ്ങളുടെ പ്രതിനിധിക്ക് അവസരം ലഭിക്കുകയുണ്ടായി. വര്‍ഷാവസാനത്തിനു വെറും രണ്ടു മാസം ബാക്കി നില്‍ക്കെ 10 ശതമാനം ഫണ്ടു മാത്രമായിരുന്നു ഉപയോഗപ്പെടുത്തപ്പെട്ടത്. ഭൂരിഭാഗം ഫണ്ടും Lapse ആയി പോകുമെന്ന് ജില്ലാപ്രസിഡന്റ് പരിതപിക്കുന്നതും കേട്ടു. ഇപ്രകാരമുള്ള കെടുകാര്യസ്ഥത സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിനു വന്നു ഭവിക്കാതിരിക്കാന്‍ അംഗങ്ങള്‍ ശ്രദ്ധവയ്ക്കണം. അവര്‍ ചെയ്യേണ്ടത് തങ്ങളുടെ പ്രദേശത്തു നടന്നുവരുന്ന പൊതുപ്രവര്‍ത്തനങ്ങള്‍ monitor ചെയ്യുകയും follow up action എടുക്കുകയുമാണ്. എല്ലാ വിഷയങ്ങളും വാര്‍ഡു മെമ്പര്‍ക്ക് സ്വന്തം നിലയില്‍ കൈകാര്യം ചെയ്യാന്‍ കഴിയും എന്ന് പറയുന്നില്ല. സ്ഥലം MLA യുടെയും MP യുടെയും സഹായം തേടേണ്ട സന്ദര്‍ഭങ്ങള്‍നിരവധിയുണ്ടായേക്കാം. എന്നാല്‍ പ്രശ്‌നം identify ചെയ്യാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി വാര്‍ഡുമെമ്പര്‍തന്നെയാണ് എന്നത് നിസ്തര്‍ക്കമാണ്. പ്രശ്‌നപരിഹാരത്തിന്റെ ആദ്യത്തെ step അതാണല്ലോ.

3.   വാര്‍ഡില്‍ നടപ്പാക്കേണ്ട വികസനകാര്യങ്ങള്‍ തീരുമാനിക്കാനും നടപ്പാക്കാനുമായി, ഈ വിഷയത്തില്‍ നിര്‍ദ്ദേശം നല്‍കാന്‍ പ്രാപ്തിയും സന്നദ്ധതയുമുള്ള ഒരു സമിതിക്ക് വാര്‍ഡുമെമ്പര്‍ രൂപം നല്‍കുന്നത് ആശാസ്യമായിരിക്കും. സമിതിയുടെ അംഗസംഖ്യ 10-ല്‍ അധികമാകരുത്. അംഗങ്ങള്‍ വാര്‍ഡില്‍ പെട്ടവരായിരിയ്ക്കണം. സജീവരാഷ്ട്രീയപ്രവര്‍ത്തകരെ ഒഴിവാക്കുകയാണ് അഭികാമ്യം. സമിതിയില്‍ രണ്ടു വനിതകളെങ്കിലുമുണ്ടാകണം.
 
4.   വികസനത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് പുതിയ പ്രവര്‍ത്തനശൈലി സ്വീകരിക്കാനുള്ള വൈമുഖ്യം. പാരമ്പര്യങ്ങളിലും കീഴ്‌വഴക്കങ്ങളിലും ആവശ്യാനുസരണം മാറ്റം വരുത്തണം. ''മുമ്പേ ഗമിച്ചീടുന്ന ഗോവു തന്റെ പിന്‍പേ ഗമിക്കും ബഹു ഗോക്കളെല്ലാം'' നാം കേട്ടു തഴമ്പിച്ചിട്ടുള്ള ഒരു ചൊല്ലാണിത്. പ്രവര്‍ത്തനത്തില്‍ മികവും dynamism -വും കൈവരിക്കണമെങ്കില്‍ ഈ ചൊല്ല് തത്ക്കാലം മറക്കണം. മാറ്റപ്പെടേണ്ട കീഴ്‌വഴക്കങ്ങള്‍ മാറ്റപ്പെടുക തന്നെ വേണം.
 
5.   മുന്‍കാലങ്ങളില്‍ വാര്‍ഡില്‍ തുടങ്ങി വെച്ചവയും പൂര്‍ത്തീകരിക്കപ്പെടാത്തതുമായ സംരംഭങ്ങളുടെ ഒരു ലിസ്റ്റു തയ്യാറാക്കി അവ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണം.
 
6.   ഓരോ പ്രദേശത്തെയും ജലസമ്പത്ത് അല്പം പോലും ചോര്‍ന്നു പോകാതിരിക്കാനുള്ള നടപടികള്‍ സത്വരമായി ആവിഷ്‌കരിക്കണം. പറമ്പുകളില്‍ ബണ്ടുകളും കയ്യാലകളും നിര്‍മ്മിച്ച്, മഴക്കാലത്ത് വെള്ളം ഒലിച്ചു പോകുന്നതു തടയുകയും കുഴികള്‍ കുഴിച്ച് വെള്ളം അതാതു സ്ഥലങ്ങളില്‍ത്തന്നെ ഭൂമിയ്ക്കടിയിലേക്ക് വാര്‍ന്ന് ഇറങ്ങാനിടയാക്കുകയും ചെയ്യുന്ന പരിപാടി പ്രോത്സാഹിപ്പിക്കണം. ഭൂമിയ്ക്കടിയില്‍ Water level താഴ്ന്നുപോകാതിരിക്കാന്‍ ഇതു സഹായിക്കും. കിണറുകളില്‍ വെള്ളത്തിന്റെ ലവല്‍ ഉയരാനും വേനല്‍ക്കാലത്ത് മണ്ണില്‍ ഈര്‍പ്പനില മെച്ചപ്പെടാനും വരള്‍ച്ചക്കെടുതി കുറയ്ക്കാനും ഇത് ഇടയാക്കും.
 
7.   തരിശുകിടക്കുന്ന പാടശേഖരങ്ങളില്‍ നെല്‍കൃഷി പുനരുജ്ജീവിപ്പിച്ച് വാര്‍ഡു ഭൂപ്രദേശത്തെ തരിശുരഹിതമാക്കണം

 

8.   വാര്‍ഡില്‍ വസിക്കുന്ന നിര്‍ദ്ധനരായ രോഗബാധിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, കാരുണ്യപദ്ധതി തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് സഹായം നേടിക്കൊടുക്കാന്‍ വേണ്ടതു ചെയ്യണം.


9.   സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പലരുടേയും വീടുകള്‍ മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്നവയാണ്.അതുപോലെ വാസയോഗ്യമായ ഒരു ചെറുവീടു പോലുമില്ലാത്ത ചിലരെങ്കിലും ഇന്നും എല്ലാ പ്രദേശങ്ങളിലും ഉണ്ട്. പൊതുനിരത്തിന്റെ വശങ്ങളില്‍ കുടില്‍ കെട്ടി വസിക്കുന്നവരുമുണ്ട്. ഈ വിഭാഗങ്ങളില്‍പ്പെടുന്ന കുടുംബങ്ങളെ പുനരധിവസിപ്പിയ്ക്കാനുതകുന്ന പരിപാടികള്‍ക്ക് രൂപം നല്‍കണം.
 
10.  സാമ്പത്തിക ഞെരുക്കം മൂലം സമര്‍ത്ഥരായ പല കുട്ടികള്‍ക്കും അവരുടെ അഭിരുചിക്കനുസൃതമായ വിദ്യാഭ്യാസം ലഭിക്കാതെ പോകുന്നുണ്ട്. ഇവര്‍ക്കു വേണ്ട ഒത്താശകള്‍ ചെയ്തു കൊടുക്കണം
 
11.  ശുചിത്വം
    ശുചിത്വം ആഗ്രഹിക്കാത്തവര്‍ ആരുമില്ല. പക്ഷേ, നാമറിയാതെ മാലിന്യം നമ്മെ പൊതിഞ്ഞുകൊണ്ടിരിക്കുന്നു. ശുദ്ധജലം, ശുദ്ധവായു, നല്ല ഭക്ഷണം, കുളിര്‍കാറ്റ് ഇതൊക്കെ എല്ലാവരുടേയും ആഗ്രഹമാണ്. എന്നാല്‍ നാം കുടിക്കുന്ന വെള്ളവും ശ്വസിക്കുന്ന വായുവും ആഹരിക്കുന്ന ഭക്ഷണവും ചരിക്കുന്ന പരിസരവും മലിനമായിക്കൊണ്ടിരിക്കുന്നു എന്നതാണു വാസ്തവം.
 
a. പൊതുസ്ഥലങ്ങളില്‍
പൊതുനിരത്തുകളും പൊതുസ്ഥാപനങ്ങളുടെ പരിസരവും വൃത്തിഹീനമായി കിടക്കുന്നത് ഒരു സാധാരണ കാഴ്ചയാണ്. ഓരോ വാര്‍ഡുമെമ്പറും തന്റെ വാര്‍ഡ് ഏരിയായിലെ പൊതുനിരത്തുകളും സ്ഥാപനങ്ങളുടെ പരിസരവും വൃത്തിയായി സൂക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വര്‍ദ്ധനവ് ഉത്ക്കണ്ഠാകുലമാം വിധം ഗുരുതരമായിക്കൊണ്ടിരിക്കുന്നു. ബോധവല്‍കരണത്തിനൊപ്പം പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ, പ്രത്യേകിച്ച് പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗം കുറയ്ക്കാനുള്ള പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നത് അഭിലഷണീയമായിരിക്കും.
 
b.   സാനിട്ടറി ലാറ്റ്രിന്‍സ്
    സ്ഥാപനത്തിന്റെ അതിര്‍ത്തിയ്ക്കുള്ളിലുള്ള പല വീടുകള്‍ക്കും പ്രത്യേകിച്ച്  BPL വിഭാഗത്തില്‍പ്പെടുന്നവയ്ക്ക് Sanitary കക്കൂസുകള്‍ ഇപ്പോളില്ല. അവ നിര്‍മ്മിക്കാന്‍/നിര്‍മ്മിച്ചു നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.

12.  സാമൂഹ്യവനവല്‍ക്കരണം
    അന്തരീക്ഷതാപം ഓരോ കൊല്ലവും വര്‍ദ്ധിക്കുന്നു എന്നത് നമുക്കേവര്‍ക്കും അനുഭവേദ്യമാകുന്ന വസ്തുതയാണ്. CO2  ന്റെ അളവു വര്‍ദ്ധിക്കുന്നു എന്നതാണ് കാരണം. ഇതു നിയന്ത്രിച്ചില്ലെങ്കില്‍ ഭൂമി എന്ന planet -ല്‍ ജീവന്‍ തന്നെ ഇല്ലാതാകുമെന്നാണ് ശാസ്ത്രമതം. ഗ്രീന്‍ലന്‍ഡ് എന്ന ദ്വീപിന് 18,33,900 ച.കി.മി. വിസ്തീര്‍ണ്ണമുണ്ട്. ഇതു മുഴുവന്‍ ice കവര്‍ ചെയ്തിരിക്കുന്നു. ചില സ്ഥലങ്ങളില്‍ മഞ്ഞുകട്ടയ്ക്ക് 3KM  വരെ ഘനമുണ്ട്. ചൂടു വര്‍ദ്ധിച്ച് ഇവിടത്തെ ice  ഉരുകിയാല്‍ സമുദ്രജലനിരപ്പ് 7 metre ഉയരും. പിന്നെ ഭൂമിയില്‍ കുറെ കുന്നുകളും മലകളും മാത്രമെ അവശേഷിക്കൂ എന്നൊരു റിപ്പോര്‍ട്ട് ഈയിടെ കാണുകയുണ്ടായി.
    
 CO2വിന്റെ അളവു കുറയ്ക്കാന്‍ ഏതൊരു പൗരനും ചെയ്യാവുന്ന ഒരു കാര്യമുണ്ട്. മരം നടീല്‍. വൃക്ഷങ്ങള്‍ CO2വിനെ ആഗിരണം ചെയ്യുകയും ഓക്‌സിജനെ പുറത്തേയ്ക്കു വിടുകയും ചെയ്യുന്നു. ഒരു മനുഷ്യവ്യക്തിക്ക് ഒരു വര്‍ഷം 1,30,000 litre ഓക്‌സിജന്‍ ആവശ്യമുണ്ട്. ഉഷ്ണമേഖലയില്‍ വളരുന്ന ഒരു വൃക്ഷം 2,73,000 ലിറ്റര്‍ ഓക്‌സിജന്‍ റിലീസ് ചെയ്യുന്നു. പ്രാദേശിക ലവലില്‍ വൃക്ഷം നടീല്‍ പ്രോത്സാഹിപ്പിച്ചാല്‍ സാമൂഹ്യവല്‍ക്കരണത്തിന്റെ സന്ദേശം എല്ലാ വിഭാഗം ജനങ്ങളുടെ ഇടയിലും എത്താനിടയാകും. പൊതുനിരത്തുകളുടെ വശങ്ങളിലും സ്ഥാപനങ്ങളുടെ കോമ്പൗണ്ടുകളിലും വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തി പരിചരിക്കണം. ഒരു വാര്‍ഡില്‍ ഒരു കൊല്ലം 70 തൈകള്‍ വീതം വളര്‍ത്തിയെടുത്താല്‍ 5 വര്‍ഷം കൊണ്ട് 15 വാര്‍ഡുള്ള സ്ഥാപനത്തിന്റേതായി 5000 ത്തോളം പുതിയ വൃക്ഷങ്ങള്‍ പടര്‍ന്നു പന്തലിച്ച് പ്രദേശത്തിന്റെ  പരിസ്ഥിതിക്ക് ഉന്മേഷം പകരും. സംസ്ഥാനത്തു മുഴുവന്‍ നടപ്പാക്കിയാല്‍ വൃക്ഷങ്ങളുടെ എണ്ണം പത്ത് മില്യന്‍ എത്തും.

13.  സ്ഥിതിവിവരകണക്കുകള്‍
ഏതു പ്രവര്‍ത്തനവും വിജയകരമായി ുഹമി ചെയ്യണമെങ്കില്‍ശരിയായ സ്ഥിതിവിവരക്കണക്കുകള്‍അനുപേക്ഷണീയമാണ്. തന്റെ വാര്‍ഡിലെ ഓരോ കുടുംബത്തേയും പറ്റിയുള്ള വിശദമായ വിവരങ്ങള്‍ഓരോ മെമ്പറുടെയും കൈവശമുണ്ടായിരിക്കണം. വിവരങ്ങള്‍ശേഖരിയ്ക്കുമ്പോഴും നിര്‍ദ്ദേശങ്ങള്‍കൊടുമ്പോഴും മെമ്പറുടെ സാന്നദ്ധ്യം അഭിലഷണീയമായിരിക്കും.
 
ഇനി ചില Dont’s പരാമര്‍ശിക്കട്ടെ:

1.   ഇപ്പോള്‍തെരഞ്ഞെടുക്കപ്പെട്ടു വന്നവര്‍5 കൊല്ലം എന്ന term തീരുന്നതിനു മുമ്പ് പാര്‍ട്ടി മാറരുത്. പാര്‍ട്ടി മാറാന്‍തക്ക കാരണമുണ്ടാകുന്ന പക്ഷം രാജി വയ്ക്കുകയും മെമ്പറായി വീണ്ടും തുടരാന്‍ആഗ്രഹിക്കുന്നെങ്കില്‍പുതിയതായി തെരഞ്ഞെടുക്കപ്പെടുകയും വേണം.
 
2.   ഔദ്യോഗികപദവികള്‍5 കൊല്ലത്തിനിടെ പലര്‍പങ്കുവെയ്ക്കുന്ന 
പ്രവണത പൂര്‍ണ്ണമായും വര്‍ജ്ജിക്കണം. ഇങ്ങനെയുള്ള കുറുക്കുവഴികള്‍ജനവിധിയോടുള്ള അവജ്ഞയാണു കാണിക്കുന്നത് എന്ന് ഓര്‍മ്മ വെക്കണം.

3.   പാടം നികത്തല്‍, കാനകീറല്‍, തുടങ്ങിയവയ്ക്ക് മെമ്പര്‍മാര്‍ കൂട്ടുനില്‍ക്കരുത്. നെല്‍കൃഷി കുറയുന്നതിനനുസരിച്ച് അരിവില വര്‍ദ്ധിക്കുമെന്നോര്‍ക്കുക. നികത്തുന്ന പ്രദേശത്തെ ജലസമ്പത്തിനേയും അതു പ്രതികൂലമായി ബാധിക്കും. ചില കണക്കുകള്‍ ശ്രദ്ധിക്കുക.
a.   ഒരേക്കര്‍ നെല്‍പ്പാടം നികത്തുമ്പോള്‍ ഒരു ലക്ഷം ലിറ്റര്‍ ജലം നഷ്ടപ്പെടുന്നു.
b.  ഭൂഗര്‍ഭജലത്തിന്റെ താഴ്ച ഇപ്പോള്‍40 അടിയാണ്. വികസനത്തിന്റെ പേരില്‍കെട്ടിടം പണിയുമ്പോള്‍അത് 200 അടിയിലേക്കു താഴുന്നു.
c.   നെല്‍കൃഷി ചെയ്യാതെ നിലം വെറുതെ ഇട്ടാലും ജലസമ്പത്തു കുറയുകയില്ല.
d.   കാനകീറുമ്പോള്‍ വെള്ളം വാര്‍ന്നൊലിച്ച് പോകാനിടയായാല്‍ water level താഴ്ന്നുപോകുന്നു.
4.   കോണ്‍ട്രാക്റ്റര്‍മാരില്‍നിന്നോ അതു പോലുള്ള മറ്റ് ഉറവിടങ്ങളില്‍  നിന്നോ കമ്മീഷനോ മറ്റു പാരിതോഷികങ്ങളോ മെമ്പര്‍മാര്‍ കൈപ്പറ്റരുത്.

ഉപസംഹാരം
  മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ ഈ നിര്‍ദ്ദേശങ്ങള്‍ കുറച്ചെങ്കിലും സഹായിക്കുമെന്നാണ് വിശ്വാസം. അങ്ങിനെ അടുത്ത 5 കൊല്ലങ്ങളിലും ഈ സ്ഥാപനം ജില്ലയിലെ മാത്രമല്ല, സംസ്ഥാനത്തിലെതന്നെ മാതൃകാ യൂണിറ്റായിത്തീരട്ടെ.
---


India Citizens’ Forum
Contact Numbers:
Chairman: 9446412532
Secretary: 9447037518