നവമുഖന്‍
സമകാലിക പ്രശ്നങ്ങളില്‍ സാമൂഹിക പ്രതിബദ്ധതയോടെ
2023, ഓഗസ്റ്റ് 24, വ്യാഴാഴ്‌ച
2023, ഓഗസ്റ്റ് 5, ശനിയാഴ്ച
2023, ജൂലൈ 31, തിങ്കളാഴ്‌ച
I, I, I, U, U, V (Institute for In-formation and Information with Unitary Universal Vision)
ഞാന്‍, ഞാന്‍, ഞാനെന്നിവിടെ നിരന്തര-
മുണരും ഭാവമതില്‍ നീ, നിങ്ങളു-
മുണ്ടെന്നറിയവെയൊന്നായവ നാം
എന്നൊരു ഭാവമതായുണരുന്നു!
അറിയുക: I, I, I, U, U, V
എന്നു പറഞ്ഞാലതിനുള്ളര്ഥം,
പലതു, ണ്ടതിലൊന്നാം ഞാന്‍ മുകളില്‍
എഴുതിയ, തെന്നാല്‍ സൈബര്‌്ി പേസില്‍
ആര്ക്കും കയറാ, നറിയാ, നറിവുകള്‍
പകരാനുള്ളോരിടമാണിവിടം!
വിവരങ്ങള്ക്കു വിശിഷ്ടതയരുളാന്‍
അവയകമേ രൂപാന്തരമരുളാന്‍
കഴിയുന്നവയായ് മാറണമൊപ്പം
ഞാന്‍ നീ നാമെന്നിങ്ങനെ,യേകത
വൈവിധ്യങ്ങളറിഞ്ഞറിയാനൊരു
മൂല്യവിവക്ഷയുമതുപോല്തന്നെ
ശേഷികള്‍ വളരാന്‍ പരിശീലനവും
ശേഷിക്കാന്‍ നൈപുണ്യവുമരുളും
ദര്ശനമേകും വിദ്യാലയമാം
I, I, I, U, U, V വരുവിന്‍!
2023, മേയ് 23, ചൊവ്വാഴ്ച
2023, മേയ് 12, വെള്ളിയാഴ്ച
2023, മേയ് 1, തിങ്കളാഴ്‌ച
2023, ജനുവരി 31, ചൊവ്വാഴ്ച
2023, ജനുവരി 12, വ്യാഴാഴ്‌ച
2022, മാർച്ച് 7, തിങ്കളാഴ്‌ച
ഓണ്‍ പാസ്സീവിവ് നമ്മുടെ സ്വപ്‌നങ്ങള്ക്കുള്ള മറുപടിയാണ്
https://onpassive.antoniofradique.club/onpassive-is-the-answer-to-our-dreams-john-white-bill-must/?feed_id=127316&_unique_id=6225d304bf6c4
ഈ യാത്ര ഹൃദയപൂർവം ആസ്വദിക്കുക! കാരണം, നാം ചെയ്തുകൊണ്ടിരിക്കുന്ന ഈ യാത്രപോലെ മറ്റൊരു യാത്രയും ഇല്ല. ഓൺപാസ്സീവിലെ ഫൗണ്ടേഴ്‌സിന് അവർ എത്രമാത്രം അനുഗൃഹീതരാണെന്ന് സ്വയം അറിയണം. ശ്ര്ീ. ആഷ് മുഫാറെ നമ്മുടെയും നമ്മുടെ കുടുംബങ്ങളുടെയും ജീവിതങ്ങളിൽ എന്നെന്നേക്കുമായുള്ള ഒരു പരിവർത്തനമാണ് ഉളവാക്കിയിട്ടുള്ളത്. ഓരോ പ്രഭാതത്തിലും സ്വന്തം പ്രാഥമികാവശ്യങ്ങൾക്ക്താനിന്നെന്തുചെയ്യും എന്ന ആകുലതയില്ലാതെ ഉണരാൻ അവസരമേ കിട്ടിയിട്ടില്ലാത്ത എല്ലാവർക്കുമായാണ് അദ്ദേഹം ഓൺ പാസ്സീവ് ഉണ്ടാക്കിയിട്ടുള്ളത് ലോകമെങ്ങുമുള്ള ഇവർക്ക് ദൈനംദിനാവശ്യങ്ങൾ നിർവഹിക്കാനുള്ള ശേഷി എങ്ങനെ ലഭിക്കും? ആഗോളവ്യാപകമായി ജനകോടികൾ നേരിടുന്നതാണ് ഈ സംഘർഷവും വൈഷമ്യവും. ശ്രീ മുഫാറെ ആദ്യയംതന്നെ തിരിച്ചറിഞ്ഞത് ശരിയായി വിതരണം ചെയ്താൽ ഈ ഭൂമിയിലുള്ള ഓരോരുത്തർക്കും ഭക്ഷണവും പാർപ്പിടവും ലഭ്യമാക്കാൻ വേണ്ടത്ര ധനം ഇവിടെയുണ്ട് എന്ന വസ്തുതയാണ്. ആവശ്യമുള്ളവർ അധികമുള്ളിടത്തെല്ലാം ആ ധനം വിതരണം ചെയ്യാൻ ഒരു വാഹനം വേണം. അതു സാധ്യമാണെന്നും അദ്ദേഹത്തിനു ബോധ്യമുണ്ടായി അതുകൊണ്ടാണ് ഓൺപാസ്സീവ് എന്ന സംവിധാനം അദ്ദഹം സൃഷ്ടിച്ചത്. സ്വന്തം ബിസ്സിനസ്സുകൾ നടത്താന# ആവശ്യമുള്ള കാര്യങ്ങൾക്കായി പണം ചെലവാക്കുന്നവരുടെ അമൂല്യത തിരിച്ചറിഞ്ഞ് ർക്ക് അതിനാവശ്യകമായ ഉപകരണങ്ങൾ ഓൺലൈനായി , പരമാവധി കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനുള്ള സംവിധാനം അദ്ദേഹം ഉണ്ടാക്കിയത് ഇങ്ങനെയാണ്. ശ്രീ മുഫാറെ ഈ മഹാദൗത്യത്തിൽ പങ്കാളിത്തം വഹിച്ച് തന്നെ സഹായിക്കാൻ ജനങ്ങളെ ക്ഷണിച്ചു. അങ്ങനെ വന്നവരെ ഫൗണ്ടർ എന്നു വിളിച്ചു. ശ്രീ മുഫാറെയും ജീവനക്കാരും ചേർന്ന് നിർമിതബുദ്ധി (AI)യുടെയും മെഷീൻ ലേണിങ്ങിന്റെയും അടിസ്ഥാനത്തിലുള്ള, പൂർണമായും സ്വയം പ്രവർത്തിക്കുന്ന fully automated) ഓട്ടോമേറ്റഡ് ഓരോരുത്തർക്കും തനിക്കുവേണ്ടി ഉണ്ടാക്കിയത് എന്ന് അനുഭവപ്പെടുന്ന ലക്ഷ്യം നേടാൻ ഏറ്റവും അനുയോജ്യമായ ഡിജിറ്റൽസ്യൂട്ട് സജ്ജമാക്കി. അത് വാങ്ങി ഉപയോഗിക്കുന്നവർക്ക് സ്വന്തം കുടുംബങ്ങളിലെ ജീവിതാവശ്യങ്ങൾ നിറവേറ്റാൻ അവ സഹായകമാകും. വലിയ വിലകൊടുത്ത് ഡിജറ്റൽ ഉത്പന്നങ്ങൾ വാങ്ങിയിരുന്നവർ താങ്ങാനാവുന്നവിലയ്ക്ക് ഗുണമമേന്മ കൂടുതലുള്ള ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കും. ഇവിടെയുണ്ടായിരുന്ന ധനംതന്നെ വിതരണം ചെയ്യപ്പെടുന്നരീതിയാണ് ഓൺപാസ്സീവ് മാറ്റിമറിക്കുന്നത്. ഓൺപാസ്സീവ് കൊണ്ടുവരുന്ന ധനം ഫൗണ്ടർമാർ പങ്കുവയ്ക്കുന്നു. ശ്രീ ആഷ് മുഫാറെയും കുടുംബവും അവരുടെ സമ്പത്ത് ഫൗണ്ടർമാരുമായി പങ്കുവയ്ക്കും എന്നാണ് വാഗ്ദാനം ചെയ്തിട്ടുള്ളത് ആഷ് മുഫാറെയും കുടുബവും എങ്ങനെയാണോ അതുപോലെതന്നെ ഫൗണ്ടർമാരും അവർ അവരുടെ ധനവും വിശക്കുന്നവരും വീടില്ലാത്തവരും ആയവരോട് സഹജസ്‌നേഹവും ശ്രദ്ധയും കരുതലും ഉള്ളവരായതിനാൽ അവർക്ക് പങ്കുവയ്ക്കുകയും സഹായിക്കുകയും ചെയ്യും. ഇത് ലോകമെങ്ങുമായുള്ള ഇരുനൂറിലേറെ രാജ്യങ്ങൡലാണ് സംഭവിക്കാൻപോകുന്നത്. നിങ്ങൾ നിങ്ങളെപ്പറ്റി മാത്രം വിചാരപപെടാതെ മാനവവംശത്തെ ആകെ പരിഗണിച്ചതിന് ശ്രീ. ആഷ് മുഫാറെയോടും കുടുബത്തോടും സ്റ്റാഫിനോടും നന്ദി! നന്ദി!! നന്ദി!!!
ഓണ്‍ പാസ്സീവ് നമ്മുടെ സ്വപ്‌നങ്ങള്ക്ക് ഒരു മറുപടിയാണ്.
https://onpassive.antoniofradique.club/onpassive-is-the-answer-to-our-dreams-john-white-bill-must/?feed_id=127316&_unique_id=6225d304bf6c4
2022, ഫെബ്രുവരി 27, ഞായറാഴ്‌ച
2022, ഫെബ്രുവരി 25, വെള്ളിയാഴ്ച
2021, ഡിസംബർ 22, ബുധനാഴ്‌ച
2021, സെപ്റ്റംബർ 24, വെള്ളിയാഴ്ച
2021, സെപ്റ്റംബർ 19, ഞായറാഴ്‌ച
2021, സെപ്റ്റംബർ 11, ശനിയാഴ്ച
2021, ഏപ്രിൽ 25, ഞായറാഴ്‌ച
2021, മാർച്ച് 23, ചൊവ്വാഴ്ച
യഥാർഥ ജനാധിപത്യം
അടിയന്തിരാവസ്ഥ കഴിഞ്ഞു നടന്ന തെരഞ്ഞെടുപ്പിൽ ജനതാ പാർട്ടി അധികാരത്തിൽ വന്നു. തുടർന്നുനടന്ന ഒരു പഠനത്തിൽ വ്യക്തമായത് കോൺഗ്രസിന് മുൻതിരഞ്ഞെടുപ്പിൽ കിട്ടിയിരുന്ന അത്രയുംതന്നെ വോട്ടുകൾ കിട്ടിയിരുന്നു എന്നും പ്രതിപക്ഷ പാർട്ടികൾ ഒരു പാർട്ടിയായി ഒന്നിച്ചു നിന്നതിനാൽമാത്രമാണ് ജനതാപാർട്ടിക്ക് ഭരണം പിടിച്ചെടുക്കാൻ കഴിഞ്ഞത് എന്നുമാണ്. ഇതു കണ്ടെത്തിയ ഇന്ദിരാഗാന്ധി അന്നത്തെ ഭരണകക്ഷിയെ പഴയ പ്രതിപക്ഷകളാക്കി ഭിന്നിപ്പിക്കാൻ ചെയ്യേണ്ട കുതന്ത്രങ്ങളെല്ലാം നടപ്പാക്കി, 5 വർഷം എന്നല്ല 2 വർഷം പോലും ജനതാഭരണം നിലനില്ക്കാൻ അനുവദിച്ചില്ല.
ആ തിരഞ്ഞെടുപ്പിനെത്തുടർന്ന് എനിക്കുണ്ടായ ഒരു ഉൾക്കാഴ്ച കേരളത്തിലെ എല്ലാ പത്രങ്ങൾക്കും പത്രാധിപർക്കുള്ള കത്തായി അയച്ചുകൊടുക്കുകയുണ്ടായി. ഒരു പത്രം മാത്രം അതു പ്രസിദ്ധീകരിച്ചു. ആ കുറിപ്പ് ഇന്നും പ്രസക്തമാണെന്നു തോന്നുന്നതിനാൽ ഓർമയിൽനിന്ന് ഒന്നു പകർത്തുകയാണ്.
ഒരു നിയോജകമണ്ഡലത്തിൽ മൂന്നു സ്ഥാനാർഥികൾ മത്സരിച്ചാൽ അവിടെ 33.33 ശതമാനത്തിലും ഒരു വോട്ടു കൂടുതൽ നേടിയാലും ഒരാൾക്ക് ജനപ്രതിനിധിയാകാം. സ്ഥാനാർഥികളുടെ എണ്ണം 4 ആയാൽ ജയിക്കുന്നയാൾക്ക് 25 ശതമാനത്തിലും ഒരു വോട്ടുകൂടി കൂടുതൽ കിട്ടിയാൽ മതി. യഥാർഥത്തിൽ ആ മണ്ഡലത്തിൽ വിജയിക്കുന്ന ആളെക്കാൾ വോട്ട് രണ്ടോ മൂന്നോ പേർമാത്രം മത്സരിക്കുന്ന മണ്ഡലത്തിൽ പരാജയപ്പെടുന്നവർക്ക് കിട്ടാറുണ്ടെന്നർഥം. ഇത് ജനാധിപത്യപരമായ പ്രാതിനിധ്യ സങ്കല്പത്തിന് ഇണങ്ങുന്നില്ലാത്ത ഒരു വസ്തുതയല്ലേ? ഈ പ്രശ്നം പരിഹരിക്കാൻ എന്താണൊരു വഴി?
അടുത്തടുത്തുള്ള രണ്ടു മണ്ഡലങ്ങളെ സംയുക്തമണ്ഡലമാക്കുക എന്നതാണ് പരിഹാരം. അവിടെ എത്രപേർ മത്സരിച്ചാലും നാല്പതു ശതമാനത്തിലധികം വോട്ടു നേടുന്നവരെയെല്ലാം പ്രതിനിധികളാക്കുക. രണ്ടു പേരിൽ കൂടുതൽ പേർക്ക് അർഹത കിട്ടുകയില്ലല്ലോ. ആർക്കും നാല്പതു ശതമാനം വോട്ടുപോലും കിട്ടുന്നില്ലെങ്കിൽ ആ മണ്ഡലങ്ങൾക്ക് പ്രതിനിധിയേ വേണ്ട. ഒരാൾതന്നെ 80 ശതമാനത്തിലധികം വോട്ടു നേടുകയാണെങ്കിൽ അയാൾക്ക് രണ്ടു മണ്ഡലങ്ങളുടെയും പ്രാതിനിധ്യവും നിയമസഭയിൽ രണ്ട് വോട്ടും നല്കുക. ഇത് നിയമസഭകളിൽ ഒരു കക്ഷിക്കും അമിതഭൂരിപക്ഷം ഉണ്ടാകാതിരിക്കാനും സഹായകമായിരിക്കും.
ഏതാനും വർഷം കഴിഞ്ഞപ്പോൾ ചില ഗാന്ധിയൻ സുഹൃത്തുക്കളുമായുള്ള സംവാദത്തിനിടയിൽ കൂടുതൽ വികേന്ദ്രീകൃതവും ജനകീയവുമായ ഒരു ജനപ്രാതിനിധ്യ സമ്പ്രദായത്തെപ്പറ്റി ചില നല്ല നിർദേശങ്ങൾ ഉരുത്തിരിഞ്ഞുവന്നത് ഒരു പാട്ടായി ഞാൻ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അയൽപക്കത്തായം
ജോസാന്റണി
ശ്രീനാരായണഗുരുവിനോട് ചിലർ ചോദിച്ചു: മക്കത്തായമാണോ മരുമക്കത്തായമാണോ നല്ലത്? അദ്ദേഹം മറുപടി പറഞ്ഞു: രണ്ടുമില്ലെങ്കിലും കുഴപ്പമില്ല. 'അയൽപക്കത്തായം' ഉണ്ടായാൽ മതി. ക്രാന്തദർശിയായ അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടനുസരിച്ചു ലോകം മുന്നേറുന്നത് സൂക്ഷ്മദൃഷ്ടികൾ ആയ ആർക്കും കാണാൻ കഴിയും. ബംഗ്ലാദേശിലെ ഗ്രാമീൺ ബാങ്കും സേവാഗ്രാമും വിസിബും കുടുംബശ്രീയും ജനശ്രീയും ഒക്കെ വീട്ടമ്മമാരുടെ കൂട്ടായ്മകളായി തുടങ്ങിവച്ച ഈ ദിശയിലുള്ള നീക്കങ്ങൾ ജനാധിപത്യത്തിനുതന്നെ നവചൈതന്യം പകരാൻ പോന്നതാണ്.
നാം ചിന്തിച്ച് നടപ്പിലാക്കേണ്ട ഒരാശയമാണ് താഴെ: അത് താഴെ കൊടുക്കുന്നു:
ജനാധികാരമാർഗം
അയലുകൾ തമ്മിൽ ചേരണമാദ്യം;
അവിടുന്നാണും പെണ്ണും വരുമാ-
റിരു പ്രതിനിധികൾ വരണ,മവർ ചേർ-
ന്നിവിടുള്ളൊരു വാർഡിന്നിരുപേരെ
പ്രതിനിധിമാരായ് കണ്ടെത്തേണം,
അവരിലുമാണും പെണ്ണും വേണം.
അയലിൻ പ്രതിനിധിയാകുമവർക്കി-
ല്ലവരുടെ സ്വന്തമഭിപ്രായങ്ങൾ.
അവരുടെ പാർട്ടിക്കാർ പറയുന്നതു
മവരു പറഞ്ഞീടേണ്ടിനി; സ്വയമേ
അവരുടെ കൂട്ടത്തിൻ നാവായവർ
അറിയണ, മപ്പോളവർ ചേർന്നീടിൽ
അയലുകൾ ചേർന്നു പറഞ്ഞീടുന്നവ
പറയാൻ ബ്ലോക്കിൽ, ജില്ലയി, ലതുപോൽ
സംസ്ഥാനത്തിൽ, കേന്ദ്രം വരെയും
പോയീടേണ്ടവരെ കണ്ടെത്താം.
ഇങ്ങനെയുള്ളൊരിലക്ഷൻ വന്നാൽ
കക്ഷികൾ, പണവും നമ്മെ ഭരിച്ചിടു-
മിപ്പോഴത്തെയവസ്ഥയിൽനിന്നും
നമ്മൾ മോചിതരായിടു, മറിയൂ!
https://nityadarsanam.blogspot.com/2015/03/blog-post_21.html
ആ ഗാന്ധിയൻസുഹൃത്തുക്കൾ എഴുതിയിട്ടുള്ള ദീർഘമായ ലേഖനങ്ങൾ ജീവധാര എന്നൊരു മാസികയിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അവയുടെ ഡിജിറ്റൽ കോപ്പി താത്പര്യമുണ്ടെങ്കിൽ അയച്ചുതരാം.
സോഷ്യൽമീഡിയയുടെ സ്വാധീനം വർധിച്ചിട്ടുള്ള ഇക്കാലത്ത് വ്യാപകമായി ഈ നിർദേശങ്ങൾ പ്രചരിപ്പിക്കാൻ എനിക്ക് താത്പര്യമുണ്ട്. നടപ്പിലാക്കാൻ ജനകീയ പിന്തുണയോടൊപ്പം ഭരണഘടനാപരമായ ചില ഭേദഗതികളും വേണ്ടിവന്നേക്കാം.
2021, മാർച്ച് 14, ഞായറാഴ്‌ച
ഇന്നു കേരളം ചേറളം
‘‘ആരുമേ ഭൂരിപക്ഷമല്ലാതെയായ് കേരളത്തിലും താമര പൂത്തിടാം!!!’’
‘‘നാരദാ, ചൊല്ക കേരളവാർത്തകൾ!’’
നാരദൻ തന്റെ മുന്നിലെത്തീടവെ
ചോദ്യമായിതാ മാവേലിയിങ്ങനെ:
‘’സദ്ഭരണമെന്നെങ്കിലുമെത്തുമോ?’’
നാരദൻ, ലോകസഞ്ചാരി,
സ്‌നേഹിതൻ
കേരളത്തിലെ വാർത്തകൾ
ചൊല്കയായ്:
‘‘വീണ്ടുമെത്തുന്നിലക്ഷൻ,
വരുന്നയ-
ഞ്ചാണ്ടു കേരളമാർ
ഭരിച്ചീടണം
എന്നു കണ്ടെത്തിടേണ്ടവരാണവർ!
ഇന്നു കേരളം ചേറളം,
കാണ്മു ഞാൻ!!
ആരുമേ ഭൂരിപക്ഷമല്ലാതെയായ്
കേരളത്തിലും താമര
പൂത്തിടാം!!!
ഈയിലക്ഷന്നിടംവലംകക്ഷികൾ
മാത്രമല്ല ചിലർകൂടിയു,ണ്ടവർ
കേരളം ഭരിക്കേണ്ടതാരെന്നു ചൊ-
ന്നാരു തോല്ക്കണമെന്നു കാണിച്ചിടും!
കേരളത്തിന്റെ സദ്പുത്രരായവർ
ദേശദേശാന്തരഖ്യാതി
നേടിയോർ
കേരളം വികസിക്കേണ്ടതെങ്ങനെ-
യെന്നറിഞ്ഞറിയിപ്പവർ
രണ്ടു പേർ
നാട്ടിലെത്തിയിട്ടുണ്ടു; പ്രവാചകർ
കല്ലെറിയപ്പടാറു;
ണ്ടവർ സത്യ-
മാണു ചൊൽവതെന്നീ ജനം
കണ്ടറി-
ഞ്ഞോട്ടു നല്കിയാൽ
കേരളം സ്വർഗമായ്!
സത്യമാറ്റിൽ കുളിക്കാനിറങ്ങവെ
സത്യവസ്ത്രമെടുത്തോരസത്യമോ
നഗ്നനായ് ചരിക്കുന്നൊരീ
സത്യമോ
സത്യമെന്നറിഞ്ഞീടണം
കേരളം!
സത്യമെന്തെന്നറിഞ്ഞിടിൽ
കേരളം
നിത്യമെത്തിടും ആനന്ദവീഥിയിൽ!’’
2021, ഫെബ്രുവരി 18, വ്യാഴാഴ്‌ച
പ്ലവം, വിപ്ലവം - ഒരു പദ്യപ്രബന്ധം
കാർഷികസമ്പദ്വ്യവസ്ഥയിൽ നാം
ഗ്രാമങ്ങളിൽ ജീവിതം പുലർത്തി!
വന്നൂ, വ്യവസായ വിപ്ലവം!! നാം
ഉത്പന്നമേറെയുണ്ടാക്കുവാനായ്
യന്ത്രങ്ങൾ, ഫാക്ടറി, വില്പനയ്ക്കായ്
തന്ത്രങ്ങൾ, യാനവും മാറുകയായ്!
മൂലധനം, തൊഴിൽ എന്നിവയെ
ആളുവോർ രണ്ടു വർഗങ്ങളായി
കേന്ദീകരിച്ച വ്യവസ്ഥിതിയിൽ
ചൂഷണതന്ത്രം വിപുലമായി!
വർഗസമരവും വിപ്ലവവും
കൂടാതെ മുക്തിയില്ലെന്നുചൊന്ന്
വിപ്ലവത്തിൻവഴി കാട്ടുവാനായ്
വന്നവർ ചൊന്നതു വേദമായി!!
കായികാധ്വാനം ലഘൂകരിക്കാൻ
വന്ന തരംഗമടങ്ങിയപ്പോൾ
ബുദ്ധിതന്നധ്വാനഭാരമൊക്കെ
വീണ്ടും കുറയ്ക്കുവാനായി വന്നു
മൂന്നാം തരംഗ,മാ വിപ്ലവമാം
ഇൻഫർമേഷൻ റവലൂഷനായി!
ഇതു കാൺകെ, വിപ്ലവത്തിന്റെ വേരു
തിരയവെ, വാക്കിന്റെയുള്ളിലാവാം
പൊരുളെന്നൊരുൾക്കാഴ്ച തോന്നി, ഞാനാ
പൊരുളു കണ്ടെത്തിയ കഥയിതാണ്:
പ്ലവമെന്ന വാക്കിന്റെ അർഥമെന്ത്?
പൊന്തിക്കിടപ്പെന്നൊരർഥമുണ്ട്!
പൊങ്ങുതടി, തവള, കുരങ്ങ്, കപ്പൽ
മീൻ, മീൻപിടിക്കുവാനുള്ള വലയും
പ്രേരണകൊടുക്കലും പ്ലവമാണു; ഞാൻ
വിപ്ലവത്തിന്റെ വേരിങ്ങു കാണ്മൂ:
വിപ്ലവമെന്നാൽ വിശിഷ്ടവിദ്യ:
പൊന്തിക്കിടന്നുള്ള മീൻപിടുത്തം!
ലോകചരിത്രമെടുത്തുനോക്കി:
കപ്പലിലുള്ള കടൽ കടക്കൽ,
വെള്ളത്തിൽ പൊന്തിനിന്നുള്ള യാത്ര!
കപ്പൽ വ്യവസ്ഥിതിതന്നെ!! കപ്പൽ
കൂടാതെ പണ്ടു കടൽ കടക്കാൻ
വാഹനമില്ലായിരുന്നു, പക്ഷേ,
ഇന്നു വിമാനങ്ങളേറെയുണ്ട്
വിപ്ലവമെന്നാൽ വിമാനയാത്ര!
കപ്പൽ, വിമാനവും യാനപാത്രം!
ഉള്ളിലാം നാം! ചിലർക്കാവുമിപ്പോൾ
യാനപാത്രത്തിൻ പുറത്തുനിന്ന്
വാഹനത്തിൻ ഗതി നിശ്ചയിക്കാൻ!
ഉള്ളിലായ്പ്പോയ നമുക്കു സ്വന്തം
വാഹനത്തിന്നുള്ളിലുള്ള ശാസ്ത്ര-
സാങ്കേതികത്വം പഠിച്ചിടുമ്പോൾ
എന്നുള്ളിലുണ്ടതെന്നിന്നു കണ്ടു!
എന്നിൽ ഞാനുണ്ടെന്ന ബോധമുണ്ട്!
ബോധപ്രവാഹത്തിലൂടൊഴുകി
ഞാനെത്തും ജ്ഞാനത്തിൽ നിന്നുനോക്കി-
ക്കാണുന്ന ലോകത്തിലുണ്ടു താക്കോൽ!!
2021, ഫെബ്രുവരി 17, ബുധനാഴ്‌ച
നമ്മുടെ വീട്ടിൽ ഇരുന്നു കൊണ്ട് ലോകം മുഴുവൻ നമുക്ക് ബിസിനസ്സു ചെയ്യാം!
നമ്മുടെ മൂലധനം വിശ്വസ്തതയോടെയുള്ള സൗഹൃദവും ലാഭംപങ്കുവയ്ക്കാനുള്ള സന്മനസ്സും!!
ഈ ഒരു മെസ്സേജ് ഒന്നു വായിക്കുക:
കോവിഡ്
19 ലോകത്തിനെത്തന്നെ ഒന്നാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്.
2025 -ൽമാത്രം
തുടങ്ങാൻ ഇടയുണ്ടായിരുന്ന
പലതും 4 മാസത്തിനുള്ളിൽ നടപ്പിലായി. ഓൺലൈൻ ബിസിനസ്സ് കാലത്തിന്റെ ആവശ്യം ആയി മാറി. എല്ലാം ഓൺലൈൻ... നാട്ടിലെ റേഷൻ ഷോപ്പ് മുതൽ പ്രൊഫഷണൽ കോളജിലെ പഠനം വരെ ഓൺലൈൻ! ഇനി ഞാൻ ഓൺലൈൻ ഉപയോഗിക്കില്ല എന്ന് ആർക്കും പറയാൻ കഴിയില്ല. കാരണം
ഇന്റർനെറ്റ് ജീവിതത്തിന്റെ ഭാഗമായിമാറി. ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നതിലേക്ക്
ഇന്റർനെറ്റ്കൂടി വന്നു. ഇന്റർനെറ്റ് ഇല്ലെങ്കിൽ ജീവിക്കാൻ കഴിയില്ല എന്ന അവസ്ഥ!
ഇപ്പോൾ
ഇങ്ങനെയാണെങ്കിൽ 2 വർഷം കഴിഞ്ഞാൽ അല്ലെങ്കിൽ 5 വർഷം കഴിഞ്ഞാൽ നമ്മൾ ചിന്തിക്കുന്നതിനപ്പുറം ആയിരിക്കും.. ഇന്ന് ഉള്ള 80 % തൊഴിലുകളും ഉണ്ടാകില്ല. അന്നുണ്ടാകുന്ന 50% തൊഴിൽ എങ്ങനെയുള്ളവ ആകും എന്നു നമുക്കറിയില്ല.
ബിസിനസ്സ് ചെയ്യുന്നവരും, സ്വയംതൊഴിൽ ചെയ്യുന്നവരും എന്ത് ചെയ്യും എന്ന് ആലോചിക്കുന്ന സമയമാണിത്. ഇനി സർക്കാർജോലി കുറഞ്ഞുകുറഞ്ഞുവരും. വിദേശത്ത് ഒരു ജോലി എന്ന സ്വപ്നമുള്ളവർ
ഇനി ഇവിടെത്തന്നെ താമസിച്ചുകൊണ്ട് ഓൺലൈനിൽ ചെയ്താൽമതി എന്ന സ്ഥിതിയിൽ എത്തിയിരിക്കുന്നു. ആസ്ട്രേലിയായും കാനഡായിലും മറ്റും ജോലിതേടുന്നവർ
ആ രാജ്യങ്ങളിലെ പൗരത്വം നേടി അങ്ങോട്ടു കുടിയേറിക്കൊണ്ടിരിക്കുന്നു. യഥാർഥത്തിൽ ലോകം ഇന്ന് ഭരണകൂടങ്ങളെപ്പോലും നിയന്ത്രിക്കുന്ന ബഹുരാഷ്ട്ര കുത്തകകളുടെ നിയന്ത്രണത്തിൽ ആയിരിക്കുന്നു. അവ
ഉത്പാദനരംഗത്തും വിപണിയിലും കുത്തകകൾ കയ്യടക്കിക്കൊണ്ട് അന്താരാഷ്ട്രവിപണിയിൽ ഉള്ള വില നല്കിയാലേ ധനികദരിദ്രരാജ്യഭേദമെന്യേ എല്ലാ രാജ്യങ്ങളിലും ഓരോ രാജ്യത്തെയും ഓരോ സാധനവും കിട്ടൂ എന്ന അവസ്ഥയിലേക്ക് നമ്മെ നയിച്ചുകൊണ്ടിരിക്കുന്നു. അവരോടു സഹകരിച്ചുകൊണ്ടല്ലാതെ നമുക്കിനി സമാധാനത്തോടെ ഈ ലോകത്ത് ഇനി ജീവിക്കാനാവില്ല. അത്തരം ഒരു സാഹചര്യത്തിലാണ് ഒരു സുഹൃത്തെന്ന നിലയിൽ ഒരു ബിസിനസ് അവസരം ഞാൻ നിങ്ങൾക്ക് പങ്കുവയ്ക്കുന്നത്. അല്പം സമയം കണ്ടെത്തി താഴെയുള്ള ലിങ്കിലുള്ള യൂട്യൂബ് വീഡിയോ ഒന്ന് കാണുക. https://youtu.be/X_EWgEa3aLw
കണ്ടിട്ട് എന്തെങ്കിലും സംശയമുള്ളവർ താഴെ കൊടുക്കുന്ന മൊബൈൽ നമ്പരിൽ വിളിക്കുക.
For more
detail +91 8355904792
അതിനുശേഷം ഒരു പൈസപോലും മുടക്കാതെ ഞങ്ങളോടൊപ്പം ബിസിനസ് ചെയ്യാൻ തുടങ്ങുന്നതിനുള്ള referal URL താഴെ കൊടുക്കുന്നു. നിങ്ങളും നിങ്ങളുടെ സുഹൃത്തുക്കളെയും കൂടെ കൂട്ടുക അന്താരാഷ്ട്വിപണിയിൽനിന്ന് ഏറ്റവും മികച്ച ഉത്പന്നങ്ങൾ ഏറ്റവും കുറഞ്#വിലയ്ക്ക് വാങ്ങിയും ഈ വ്യാപാരത്തിൽ കമ്പനിക്കുകിട്ടുന്ന ലാഭവിഹിതം നേടിയും പ്രത്യേക പണം മുടക്കൊന്നും കൂടാതെ ഒരു ഉപജീവനമാർഗം കണ്ടെത്താൻ നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാം. തീർച്ചയായും, ലോകം വളരെ വേഗം മുന്നോട്ടു
പോകുമ്പോൾ അതിനൊപ്പം പോകാൻ നമുക്ക് ഈ അവസരം ഉപകാരപ്പെടും...
*No need
experience *No need
investment *No need
additional time *No Boss
ACT LOCALLY..... KING GLOBALLY
Free ആയി join ചെയ്യാൻ
https://cgn247.com/register?id=Josan&pos=D
2021, ഫെബ്രുവരി 16, ചൊവ്വാഴ്ച
സ്ത്രീകൾ രാഷ്ട്രീയ നീതിക്ക് - പ്രചാരണ കാമ്പയിൻ ഉദ്ഘാടന റിപ്പോർട്ട്
https://chat.whatsapp.com/HtPZHCd81zQD15oBvPfTBV
Women 4 Political Justice കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യധാര രാഷ്ട്രീയ പാർട്ടികള്‍ 50% സ്ത്രീകളെ സ്ഥാനാർഥികള്‍ ആക്കണമെന്നുള്ള പ്രചാരണ കാമ്പൈന്റെ ഉൾഘാടനത്തോട് അനുബന്ധിച്ചുള്ള ദേശീയ സെമിനാര്‍ 9/2 ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് തുടങ്ങി. പങ്കെടുക്കാനെത്തിയ അംഗങ്ങളില്‍ ജോതി നാരായണന്‍, സുൾഫത്ത്, റീത്ത ആന്റണി, മാഗ്ലിന്‍, ബാൽക്കിസ് ബാനു, രാജമ്മ, അനഘ, ശാന്തി മത്തായി, ശാന്ത ജോർജ്,, ഫിലിപ്പ്, ഉഷ നായര്‍, അഭിനയ, ബാലകൃഷ്ണന്‍, കുഞ്ഞിക്കണ്ണന്‍, പ്രസേനന്‍, ഫിലിപ്കുട്ടി, നാസര്‍, അനില്‍ ജോസ്, തുടങ്ങിയവര്‍ പരിചയപ്പെടുത്തുകയും, വിഷയത്തെക്കുറിച്ചുള്ള ധാരണ പങ്കു വെക്കുകയും ചെയ്തു.
ഓടീഷയില്‍ നിന്ന് വന്ന കൺഷിര അഗർവാള്‍ അവർ നടത്തുന്ന നേത്രി ഫൌണ്ടഷനെക്കുറിച്ച് വിശദീകരിച്ചു. 2019 മുതല്‍ ഇംഗ്ലീഷിലും തമിഴിലും വിവിധ പരിശീലന പരിപാടികള്‍ വഴി 259 സ്ത്രീകളെ ഇതുവരെ രാഷ്ട്രീയമായി ശാക്തീകരിച്ചിട്ടുണ്ട്. പ്രാദേശിക രാഷ്ട്രീയത്തിനെ മനസ്സിലാക്കി, സാങ്കേതികതയുടെ സഹകരണത്തോടെ പ്രായോഗീക നിർദ്ദേശങ്ങള്‍ നൽകാന്‍ നേത്രി ശ്രമിക്കുന്നു. നിയമനിർമ്മാണ സഭകളില്‍ ഒന്നോ രണ്ടോ സ്ത്രീകള്‍ വരുന്നതിനു പകരം സ്ത്രീകളുടെ ഒരു വലിയ പട അസ്സംബികളിലും, ലോക്സഭയിലും പ്രവർത്തിക്കുന്ന സ്വപ്നമാണ് നേത്രിക്ക്.
8:45 നു അനില്‍ ജോസിന്റെ സ്വാഗതത്തോടെ സെമിനാര്‍ ആരംഭിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി വിജിത പ്രദീപ് നന്മയും പ്രസാദും കൂടി ഏകദേശം 300 ഓളം പേരെ ഫോണില്‍ വിളിക്കുകയും അഞ്ഞൂറിലേറെപ്പെർക്ക് വ്യക്തിപരമായി ഇന്നത്തെ മീറ്റിങ്ങിന്റെ സന്ദേശം അയച്ചിട്ടുണ്ട്. CPM, കോൺഗ്രസ്, CPI, മുസ്ലീം ലീഗ് എന്നീ പാർട്ടികളിലെ നൂറോളം സ്ത്രീ നേതാക്കളെയും കേരളത്തിലെ 200 ഓളം സ്ത്രീ ആക്ടിവിസ്റ്റ്കളെ ബന്ധപ്പെട്ട കാര്യം അനില്‍ ജോസ് വിശദീകരിച്ചു. 52% സ്ത്രീകളുള്ള കേരളത്തിലെ നിയമസഭയില്‍ വെറും 6.4% വനിതാ അംഗങ്ങള്‍ മാത്രമാണുള്ളത്. ലോക്സഭയില്‍ 5% ഉം. സ്ത്രീകളോട് സമൂഹം ഇത്രയും പതിറ്റാണ്ടുകളായി നടത്തിയ നീതി നിഷേധത്തിന് ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു തിരുത്തല്‍ വരുത്താന്‍ മുഖ്യ രാഷ്ട്രീയ കക്ഷികൾക്ക് പ്രചോദനമാകാനും കാരണമാകാനും നമുക്ക് ശ്രമിക്കാം. ഈ സെമിനാറില്‍ വിഷയം അവതരിപ്പിക്കുന്ന ശക്തിയെയും, ആളുകളെ പങ്കെടുപ്പിക്കാന്‍ ശ്രമിച്ച വിജിതയെയും, പ്രസാദിനെയും, ധാരാളം സ്ത്രീകളുടെ നമ്പറുകള്‍ തന്നു പ്രോത്സാഹിപ്പിച്ച VP സുഹ്ര, Adv. ആതിര, ഷൌക്കത്ത് അലി എറോത്ത്, ഗ്രേസ് ആലപ്പുഴ, എന്നിവരെയും, പ്രോത്സാഹിപ്പിച്ച Adv. ജോണ്‍ ജോസഫ്, ജ്യോതി നാരായണന്‍ എന്നിവരെയും മറ്റെല്ലാ അംഗങ്ങളെയും, സ്വാഗതം ചെയ്തു.
എന്തുകൊണ്ടാണ് Women 4 Political Justice കേരളത്തില്‍ വേണ്ടി വന്നതെന്ന് ജ്യോതി നാരായണന്‍ കണക്കുകള്‍ നിരത്തി അവതരിപ്പിച്ചു. രണ്ടു വർഷമായി പ്രവർത്തിക്കുന്ന സംഘടനക്കു സ്ത്രീകളെ സമൂഹത്തിന്റെ വ്യത്യസ്ത ഇടങ്ങളില്‍ മുന്നോട്ടു കൊണ്ട് വരാനുള്ള ഉദ്യേശവും പ്രവർത്തന പദ്ധതികളും പ്ലാന്‍ ചെയ്യുന്നു. സഹകരിക്കാവുന്ന എല്ലാ സംഘടനകളോടും ചേർന്ന് ലക്ഷ്യത്തിലേക്ക് ശ്രമിക്കും. ഇപ്രാവശ്യം സ്ത്രീകളുടെ അർഹമായ പ്രാതിനിത്യം ഇല്ലാത്ത മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ത്രീകളെ അനുകൂലിച്ച് പ്രചരണം നടത്തുന്നതുൾപ്പടെ ഉള്ള കാര്യങ്ങള്‍ അവര്‍ വിവരിച്ചു. ഒരു മുതിർന്ന വനിതാ ഉദ്യോഗസ്ഥയെ അപമാനിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ നീലോഹിത ദാസൻ നാടാർ പ്രതിയായ ശേഷം നടന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ സ്ഥാനാർഥിത്തത്തിനെതിരെ സ്ത്രീകൾ പ്രചരണം നടത്തുകയും അദ്ദേഹത്തെ ഒഴിവാക്കിയതും ഇപ്പോൾ ഓർമ്മിക്കുന്നു.
അതിനു ശേഷം സംസാരിച്ച സുൽഫത്ത് സ്ത്രീകളുടെ രാഷ്ട്രീയ അവകാശങ്ങൾക്ക് വേണ്ടി ഇതുവരെ കേരളത്തില്‍ നടന്നിട്ടുള്ള പ്രവർത്തനങ്ങളുടെ ചരിത്രം വിശദീകരിക്കുകയും, അതിനെ മുന്നോട്ടു കൊണ്ടുപോകാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും ആവശ്യപ്പെട്ടു. സമാന മനസ്കരായ എല്ലാ സ്ത്രീപുരുഷന്മാരും, സംഘടനകളും മറ്റു പാർശ്വവൽക്കരിക്കപ്പെട്ട ആളുകളും ഒരുമിച്ചു ശ്രമിച്ചാല്‍ ഇതെല്ലം സാധിക്കും.
പിന്നീട് ശക്തിയും അതിന്റെ മുഖ്യസംഘാടകയായ താരാ കൃഷ്ണസ്വാമിയെയും അനില്‍ ജോസ് പരിചയപ്പെടുത്തുകയും അവരുടെ അവതരണത്തിനായി ക്ഷണിക്കുകയും ചെയ്തു.'
ശക്തി എങ്ങനെ ആണ് സ്ത്രീ വിഷയങ്ങളിൽ ഇടപെടുന്നത് എന്ന് താരാ കൃഷ്ണസ്വാമി വിശദീകരിച്ചു. പല തലങ്ങളിലായി ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ ഇടപെടാൻ കഴിഞ്ഞതിന്റെ അനുഭവങ്ങളാണ്, 2018 ൽ ശക്തി തുടങ്ങാൻ കാരണം.
ഇന്ത്യയിൽ പകുതിയോളം സ്ത്രീ വോട്ടറന്മാരായിട്ടും 91% MLA മാരും 86%, MP മാരും പുരുഷന്മാരാണ്. അതിൽ തന്നെ ഏറ്റവും കുറവ് വനിതകൾ കേരളത്തിലാണ്. ഒരു വിഷയത്തിലുള്ള തീരുമാനത്തെ സ്വാധീനിക്കാൻ മാത്രം എണ്ണം സ്ത്രീകൾ നിയമനിർമ്മാണ സഭകളിൽ ഉണ്ടാകുന്നതിനായാണ് ശക്തി പ്രവർത്തിക്കുന്നത്. ശക്തിക്ക് ഒരു പാർട്ടിയുമായിട്ടും ബന്ധമില്ല. ഇതിനു ഭാരവാഹികളില്ല. ആർക്കും ഇതിൽ പ്രവർത്തിക്കാം.
കൂടുതൽ സ്ത്രീകൾ നിയമനിർമ്മാണ സഭകളിൽ എത്താൻ ഒരു വഴി നിയമം വഴിയുള്ള സംവരണമാണ്. രാഷ്ട്രീയ പാർട്ടികൾ കൂടുതൽ സ്ത്രീകളെ മത്സരിപ്പിക്കുക എന്നതാണ് മറ്റൊരു മാർഗ്ഗം. ഭരണഘടനാ നൽകുന്ന തുല്യ അവകാശം വിനിയോഗിക്കാൻ തയ്യാറായി ധാരാളം സ്ത്രീകൾ മുന്നോട്ടു വരുന്നു എന്നത് സന്തോഷകരമാണ്. എന്നാൽ, നമ്മുടെ രാജ്യത്തിന്റെ വലിപ്പവും, സംസ്കാരത്തിലും വിശ്വാസങ്ങളിലും ഉള്ള വൈവിധ്യവും, ഒരു തടസ്സം തന്നെ ആണ്. പൊതു രംഗത്ത് വരുന്ന സ്ത്രീകളെക്കുറിച്ചുള്ള അപവാദങ്ങളും സ്ത്രീകളെ തിരഞ്ഞെടുപ്പിൽ നിറുത്തിയാൽ തോൽക്കുമെന്നുള്ള ധാരണയും അവർക്ക് വേണ്ടിയുള്ള പ്രചാരണങ്ങളുടെ കുറവും മാധ്യമങ്ങളുടെ പ്രതിലോമപരമായ അവതരണങ്ങളും തടസ്സങ്ങളാണ്.
കഴിഞ്ഞ ലോക്‌സാഭാ തിരഞ്ഞെടുപ്പിൽ 8048 സ്ഥാനർഥികളിൽ 8.9% മായ 711 പേരായിരുന്നു സ്ത്രീകൾ. എന്നാൽ അതിൽ 78 പേര് ജയിച്ചു.
അതായത് 11%. സ്ത്രീകളായ നേതാക്കളെ വീട്ടമ്മയായും കുടുംബവുമായി ബന്ധപ്പെടുത്തി കാണാനുമാണ് എല്ലാവർക്കും ത്വര.
(1) വനിതാ MLA മാരെ വിളിക്കുക,
(2) MP മാരെ വിളിക്കുക,
(3) രാഷ്ട്രീയ പാർട്ടികളോട് അവരുടെ സ്ഥാനാർഥി പട്ടികയിൽ ജനസംഖ്യക്ക് ആനുപാതികമായി സ്ത്രീകളുണ്ടാകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർബന്ധിക്കുവാൻ ആവശ്യപ്പെടുക എന്നിങ്ങനെ ശക്തി നടത്തിയ പല ക്യാമ്പയിനുകളും മാധ്യമ ശ്രദ്ധ നേടിയിട്ടുണ്ട്.
ഒരു ക്യാമ്പയിൻ നടത്തുമ്പോൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ പ്രധാനപ്പെട്ടത് താഴെ പറയുന്നു.
(1) എപ്പോഴാണ് എന്നത്
(2) വിഷയം എന്താണെന്നത്
(3) ലളിതമായ രീതിയുള്ള സന്ദേശം
(4) വ്യത്യസ്തരായ ആളുകളുടെ പരമാവധി പങ്കാളിത്തം
(5) മാധ്യമങ്ങളുടെ ശക്തമായ പിന്തുണ
(6) വിഷയം പരമാവധി ആളുകളിൽ എത്തിക്കാൻ വികാരങ്ങളെ എങ്ങനെ ഉപയോഗിക്കാം
ബാഗ്ലൂരിൽ ശക്തി തുടങ്ങുമ്പോൾ വളരെ കുറച്ചു സന്നദ്ധ പ്രവർത്തകരെ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ക്രമത്തിൽ ഇന്ത്യയിൽ എല്ലായിടത്തും അർപ്പണ ബോധത്തോടെ പ്രവർത്തിക്കുന്ന ധാരാളം സന്നദ്ധ പ്രവർത്തകർ അംഗങ്ങൾ ആയി ഉണ്ട്.
കേരളത്തിൽ ഈ ക്യാമ്പയിൻ ജനശ്രദ്ധയിൽ കൊണ്ടുവരാൻ ആദ്യം
1. ആവശ്യങ്ങൾ ഉന്നയിച്ച് ഒരു മെമ്മറാണ്ടം രാഷ്ട്രീയ പാർട്ടികൾക്കും മുന്നണികൾക്കും നൽകുക.
2. മാധ്യമ ശ്രദ്ധ കിട്ടുന്ന രീതിയിൽ സെമിനാർ സംഘടിപ്പിക്കുക.
3. അറിയപ്പെടുന്ന വ്യക്തിത്വങ്ങളെയും രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളെയും പ്രചാരണത്തിന് ഉപയോഗിക്കണം.
4. ഓരോരുത്തർക്കും ഇത് അവരുടെ ക്യാമ്പയിൻ ആണെന്ന് തോന്നണം.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒഡിഷയിൽ BJD 33% വും ബംഗാളിൽ TMC 41% സ്ത്രീകളെ സ്ഥാനാർഥികളാക്കിയത് ഇത്തരം ക്യാമ്പയിനുകൾക്ക് ഫലമുണ്ടെന്ന് തെളിയിക്കുന്നു.
പിന്നീട് നടന്ന ചർച്ചയില്‍ കുഞ്ഞിക്കണ്ണന്‍ ചെറുകാട്, അബ്ദുല്‍ ലത്തീഫ്, രാമകൃഷ്ണന്‍, ഫിലിപ്പ്, വിജിത, ശാന്തി മത്തായി, Adv. ജോണ്‍ ജോസഫ്, ജോൺസൺ ഫെർണാണ്ടസ്, Adv. സാബു ഫിലിപ്പ്, എന്നിവര്‍ സംസാരിച്ചു.
ഫിബ്രവരി അവസാനത്തോടെ എല്ലാ മുന്നണികളുടെയും സ്ഥാനാർഥി നിർണ്ണയം പൂർത്തിയാകും എന്നതിനാല്‍, ഈ മാസം മുഴുവന്‍ എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും രാത്രി 8:30 മുതല്‍ ഇതേ ലിങ്കില്‍ മീറ്റിംഗ് കൂടാമെന്നും, പദ്ധതികള്‍ ആസൂത്രണം ചെയ്യലും, പ്രവർത്തനങ്ങള്‍ വിലയിരുത്താമെന്നും തീരുമാനിച്ചു. സ്ത്രീകളുടെ ആവശ്യങ്ങള്‍ മൂത്രപ്പുരകളും മുലയൂട്ടല്‍ കേന്ദ്രങ്ങളും മാത്രമാണെന്ന ചിന്ത ഉപേക്ഷിക്കണമെന്നും, സമരങ്ങളില്‍ സ്ത്രീകളെ പുരുഷന്മാര്‍ സംരക്ഷിക്കുന്നു എന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ അനാവശ്യമണെന്നും, ജനറല്‍ സീറ്റില്‍ ജയിക്കുന്ന ധാരാളം സ്ത്രീകള്‍ ഉണ്ടെന്നും, ചർച്ചകള്‍ ഉയർന്നു.
മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പ്രത്യേകമായും സമൂഹത്തിലെ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് പൊതുവായും മാഗ്ലിൻ ഫിലോമിന നടത്തിയ അവലോകനവും ശ്രദ്ധേയമായി.
എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും മീറ്റിനിങ്ങിൽ രാത്രി 8:30 മുതൽ പങ്കെടുക്കാനുള്ള ഗൂഗിൾ മീറ്റ് ലിങ്ക് :
https://meet.google.com/gwq-rirj-gzg?hs=224
10:30 നു വിജിത പ്രദീപ് നന്മ നന്ദി പറഞ്ഞതോടെ സെമിനാര്‍ അവസാനിച്ചു.