2013, സെപ്റ്റംബർ 11, ബുധനാഴ്‌ച

ആം ആദ്മി പാര്‍ട്ടി (സാധാരണക്കാരന്റെ പാര്‍ട്ടി) എന്ത് കൊണ്ട്?

അത് എങ്ങനെ രാജ്യത്തെ മറ്റു പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമാണ്?

നമുക്കെല്ലാവര്‍ക്കും അറിയാവുന്ന പോലെ അഴിമതിയ്ക്കെതിരെയുള്ള ജനമുന്നേറ്റത്തില്‍ നിന്നും ഉടലെടുത്ത രാഷ്ട്രീയ പാര്‍ട്ടി ആണ് ആം ആദ്മി പാര്‍ട്ടി(AAP) അഥവാ സാധാരണക്കാരന്റെ പാര്‍ട്ടി(എ എ പി). രാജ്യത്ത് നിലവിലുള്ള ബഹു ഭൂരിപക്ഷം പാര്‍ട്ടികളും സാധാരണ ജനങ്ങളെ മറന്നുകഴിഞ്ഞിരിക്കുന്ന ഈ അവസ്ഥയില്‍ സാധാരണ ജനങ്ങള്‍ക്ക്‌ വേണ്ടി അവരുടെ ശബ്ദമായി മാറുവാന്‍ ഒരു പാര്‍ട്ടി ആവശ്യമായിരുന്നു എന്ന വസ്തുത മനസ്സിലാക്കിയത് കൊണ്ടാണ് ഇങ്ങനെ ഒരു പാര്‍ട്ടി ഉടലെടുക്കാന്‍ തന്നെ കാരണം. അഴിമതിക്കാരെ തുറുങ്കില്‍ അടയ്ക്കാന്‍ പര്യാപ്തമായ ശക്തമായ ഒരു ജനലോക്പാല്‍ നിയമം പാസ്സാക്കുവാന്‍ നിലവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. പാര്‍ട്ടികള്‍ മിക്കവയും തന്നെ കോര്‍പറേറ്റ് ലോബ്ബികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടില്‍ അകപ്പെട്ടിരിക്കുന്നു. അവ അധികാരം കിട്ടിയാല്‍ ഈ കോര്‍പറേറ്റ് കമ്പനികള്‍ക്ക് വേണ്ടി നിയമങ്ങള്‍ നിര്‍മ്മിക്കുന്നു. പ്രതിപക്ഷം എന്നൊരു കൂട്ടര്‍ നിലവില്‍ ഇന്ത്യ മഹാരാജ്യത്തേ ഇല്ല എന്നതാണ് മറ്റൊരു വലിയ തമാശ. ഇക്കൂട്ടര്‍ ഭരണപക്ഷ പാര്‍ട്ടികളുമായി അകമേ പങ്കുകച്ചവടം ആണ് നടത്തുന്നത്. മാധ്യമങ്ങളിലൂടെയും, പ്രഹസന സമര കോലാഹലങ്ങള്‍ കാണിച്ചും ജനങ്ങളെ വഞ്ചിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. സാധാരണക്കാരന്‍ ഈ അവസരത്തില്‍ എവിടെ പോകും? എന്ത് ചെയ്യും? ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഈ പാര്‍ട്ടി. സുശക്തമായ ഒരു ഭരണ ഘടനയും നീതി ന്യായ വ്യവസ്ഥയും നിലവില്‍ ഉള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ഒരു സമൂല മാറ്റം വരണമെങ്കില്‍ രാജ്യസ്നേഹമുള്ള നല്ല സ്ഥാനര്‍ത്ഥികള്‍ പാര്‍ലിമെന്റിലെയ്ക്ക് തിരഞ്ഞെടുക്കപ്പെടണം, ഇന്ന് അതാണോ നടക്കുന്നത്? ഒരു നല്ല നിസ്വാര്തനായ രാജ്യ സ്നേഹിക്ക് എതെങ്കിലും പാര്‍ട്ടി മത്സരിക്കുവാനുള്ള ടിക്കറ്റ്‌ നല്‍കുമോ? സ്വതന്ത്രനായി മത്സരിച്ചാല്‍ ഇവര്‍ ജയിക്കുമോ? അപ്പോള്‍ നിസ്വാര്‍ത്ഥരായ, രാജ്യസേവനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പാര്‍ലിമെന്റില്‍ എത്തുവാന്‍ ഒരു വഴി വേണം. അതിനായി രൂപികരിച്ചതാണ് ഈ സാധാരണക്കാരന്റെ പാര്‍ട്ടി

https://www.facebook.com/AamAadmiPartyKeralam

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ