ആര് എസ് എസ് നിയന്ത്രണത്തിലുള്ള ബി ജെ പി മുന്നണിയെ കേന്ദ്രത്തില് അധികാരത്തില് എത്തിക്കാന് ലോകസഭാ ഇലക്ഷനില് സോഷ്യല് മീഡിയ വഴിയുള്ള വ്യാപക പ്രചരണം സംഘടിപ്പിക്കാന്
നാഗ്പൂരില് ചേര്‍ന്ന ഐ ടി മിലന്
കൂട്ടായ്മ
തീരുമാനിച്ചു.
മലയാളത്തില് ഫേസ്ബുക്ക് ഉപയോഗിക്കുന്ന 3000 പേരെ ഐ ടി മിലന് പുറത്ത് കണ്ടെത്താന് തീരുമാനിച്ചിട്ടുണ്ട്. നിലവില് ഹിന്ദുരാഷ്ട്രീയം എഴുതുന്നവരും സംഘപരിവാര് ചായ്വ് പ്രകടമായുള്ളവരും ഈ ഗ്രൂപ്പില്‍ ആവശ്യമില്ല എന്നാണ് തീരുമാനം. അല്ലാതെ നിഷ്പക്ഷ വേഷത്തിലുള്ളവരെയും തീവ്ര ഇടത് നിലപാടുകള് എടുക്കുന്നവരെയും ആണ് ഈ ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തുക. "ന.മോ എഫ് ബി പ്രയോഗ്" എന്നാണ് ഈ മിഷന് പരിവാറിന്‍റെ ഐ ടി മിലന് പേരിട്ടിരിക്കുന്നത്.
നരേന്ദ്രമോഡിയെ പ്രാധാനമന്ത്രി ആക്കുന്നതിന്റെ ആവശ്യകത ആണ് ഈ ക്യാമ്പയിനിലൂടെ പ്രചരിപ്പിക്കുക. എന്നാല്, പ്രചാരകര് ബി ജെ പി അടക്കമുള്ള സംഘപരിവാരങ്ങളെ തള്ളിപറഞാലും കുഴപ്പമില്ല എന്നതാണ് നിലപാട്. രാജ്യത്തെ രക്ഷിക്കാന് മോഡി വരണം എന്നതാവും വികസന പ്രചരണം
മലയാളത്തില് ഫേസ്ബുക്ക് ഉപയോഗിക്കുന്നവരെ സംഘപരിവാര് പാര്ട്ടികള് വഴിയല്ല വിലക്കെടുക്കുന്നത്. കമ്പനികള്, നിഷ്പക്ഷ വ്യക്തികള്, മാധ്യമപ്രവര്ത്തകര്, ആക്ടിവിസ്റ്റുകള് തുടങ്ങിയ ഏജന്റുമാരിലൂടെയാണ് പ്രചാരകരെ കണ്ടെത്തുന്നത്. 500ഓളം ആള്ക്കാര് ഇപ്പോള് ഫേസ്ബുക്കില് മലയാള സന്ദേശവാഹകര് ആയെന്നാണ് അറിയാന് സാധിക്കുന്നത്. ഇവര്ക്ക് മോഡി സന്ദേശവുമായി ചിലവിടുന്ന മണിക്കൂറുകളും വരികളുടെ വലിപ്പവും നോക്കിയാണ് പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്.
മാസത്തില് 50000/-രൂപ വരെ ഇതിലൂടെ സ്വന്തമാക്കാന് സാധിക്കും എന്നാണ് ഏജന്റുമാര് വ്യക്തമാക്കുന്നത്. മോഡിയുടെ പേര് ഫേസ്ബുക്കില് നിന്ന് ഒഴിഞ്ഞുപോവാത്ത വിധത്തിലുള്ള പോസ്റ്റുകള്, അതില് നിരന്തരം ചര്ച്ചകള് തുടങ്ങിയവ ഈ പ്രചാരണ പരിപാടിയില് ഏര്പ്പെടുന്നവര് സംഘടിപ്പിക്കാന് തുടങ്ങി കഴിഞ്ഞു എന്നും സംഘപരിവാര് കേന്ദ്രങ്ങള് വ്യക്തമാക്കുന്നു.....
-:Marunadan Malayali:- - Narendra Modi and mar mathew arackal: മലയാളത്തില് ഫേസ്ബുക്ക് ഉപയോഗിക്കുന്ന 3000 പേരെ ഐ ടി മിലന് പുറത്ത് കണ്ടെത്താന് തീരുമാനിച്ചിട്ടുണ്ട്. നിലവില് ഹിന്ദുരാഷ്ട്രീയം എഴുതുന്നവരും സംഘപരിവാര് ചായ്വ് പ്രകടമായുള്ളവരും ഈ ഗ്രൂപ്പില്‍ ആവശ്യമില്ല എന്നാണ് തീരുമാനം. അല്ലാതെ നിഷ്പക്ഷ വേഷത്തിലുള്ളവരെയും തീവ്ര ഇടത് നിലപാടുകള് എടുക്കുന്നവരെയും ആണ് ഈ ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തുക. "ന.മോ എഫ് ബി പ്രയോഗ്" എന്നാണ് ഈ മിഷന് പരിവാറിന്‍റെ ഐ ടി മിലന് പേരിട്ടിരിക്കുന്നത്.
നരേന്ദ്രമോഡിയെ പ്രാധാനമന്ത്രി ആക്കുന്നതിന്റെ ആവശ്യകത ആണ് ഈ ക്യാമ്പയിനിലൂടെ പ്രചരിപ്പിക്കുക. എന്നാല്, പ്രചാരകര് ബി ജെ പി അടക്കമുള്ള സംഘപരിവാരങ്ങളെ തള്ളിപറഞാലും കുഴപ്പമില്ല എന്നതാണ് നിലപാട്. രാജ്യത്തെ രക്ഷിക്കാന് മോഡി വരണം എന്നതാവും വികസന പ്രചരണം
മലയാളത്തില് ഫേസ്ബുക്ക് ഉപയോഗിക്കുന്നവരെ സംഘപരിവാര് പാര്ട്ടികള് വഴിയല്ല വിലക്കെടുക്കുന്നത്. കമ്പനികള്, നിഷ്പക്ഷ വ്യക്തികള്, മാധ്യമപ്രവര്ത്തകര്, ആക്ടിവിസ്റ്റുകള് തുടങ്ങിയ ഏജന്റുമാരിലൂടെയാണ് പ്രചാരകരെ കണ്ടെത്തുന്നത്. 500ഓളം ആള്ക്കാര് ഇപ്പോള് ഫേസ്ബുക്കില് മലയാള സന്ദേശവാഹകര് ആയെന്നാണ് അറിയാന് സാധിക്കുന്നത്. ഇവര്ക്ക് മോഡി സന്ദേശവുമായി ചിലവിടുന്ന മണിക്കൂറുകളും വരികളുടെ വലിപ്പവും നോക്കിയാണ് പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്.
മാസത്തില് 50000/-രൂപ വരെ ഇതിലൂടെ സ്വന്തമാക്കാന് സാധിക്കും എന്നാണ് ഏജന്റുമാര് വ്യക്തമാക്കുന്നത്. മോഡിയുടെ പേര് ഫേസ്ബുക്കില് നിന്ന് ഒഴിഞ്ഞുപോവാത്ത വിധത്തിലുള്ള പോസ്റ്റുകള്, അതില് നിരന്തരം ചര്ച്ചകള് തുടങ്ങിയവ ഈ പ്രചാരണ പരിപാടിയില് ഏര്പ്പെടുന്നവര് സംഘടിപ്പിക്കാന് തുടങ്ങി കഴിഞ്ഞു എന്നും സംഘപരിവാര് കേന്ദ്രങ്ങള് വ്യക്തമാക്കുന്നു.....
'via Blog this'
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ