2013, സെപ്റ്റംബർ 15, ഞായറാഴ്‌ച

ഉത്തരവാദിത്വമുള്ള വോട്ടര്‍മാരുടെ അഭാവം




രാജ്യം ഉത്തരവാദിത്വമുള്ള വോട്ടര്‍മാരുടെ അഭാവം നേരിടുന്നു.
കേസ് ഒന്ന് - നമ്മള്‍ ഒരു കാര്യസാധ്യത്തിനായി സര്‍ക്കാര്‍ ഓഫീസില്‍ പോകുന്നു. അവിടെയുള്ള ജീവനക്കാരുടെ മനോഭാവവും, നടപടി ക്രമങ്ങളിലെ കാലതാമസവും നമ്മുടെ ഞരമ്പുകളെ വികാരം കൊള്ളിക്കുന്നു. നമ്മള്‍ നിരാശരാവുകയും വ്യവസ്ഥിതിയെ കുറ്റം പറയുകയും ചെയ്യുന്നു.
കേസ് രണ്ട് - ഒരു പോലീസ് അധികാരിയെയോ നിയമപാലകരെയോ നമ്മുടെ പരാതി ബോധിപ്പിക്കുവാന്‍ സമീപിക്കുന്നു. കാലതാമസവും അവരുടെ മനോഭാവവും നമ്മുടെ സഹനശക്തി നശിപ്പിക്കുന്നു. നമ്മള്‍ പ്രകോപിതരാവുകയും വ്യവസ്ഥിതിയെ കുറ്റം പറയുവാന്‍ തുടങ്ങുകയും ചെയ്യുന്നു.
കേസ് മൂന്ന് - രാജ്യത്തെ സാമ്പത്തിക സ്ഥിതിയുടെ ഏറ്റവും മോശപ്പെട്ട അവസ്ഥ നമ്മള്‍ കാണുന്നു. വര്‍ദ്ധിച്ചു വരുന്ന അഴിമതിയും കേടു കാര്യസ്ഥതയും നമ്മള്‍ കാണുന്നു. നമ്മള്‍ സര്‍ക്കാരിനെയും രാഷ്ട്രീയ നേതാക്കളെയും കുറ്റപ്പെടുത്തുന്നു, വ്യവസ്ഥിതിയെ കുറ്റപ്പെടുത്തുന്നു.
എല്ലാ കാര്യത്തിലും വ്യവസ്ഥിതിയെ കുറ്റം പറയുന്നത് ശരിയാണോ? നമുക്കൊന്ന് പരിശോധിക്കാം.
കേസ് ഒന്നില്‍, നമ്മുടെ നിരാശ ന്യായീകരിക്കാവുന്നതാണ്. സര്‍ക്കാര്‍ ഓഫീസിലെ ജീവനക്കാരുടെ നിയമനത്തില്‍ നമുക്ക് ഒരു നിയന്ത്രണവും ഇല്ല. നമ്മള്‍ നിസ്സഹായരാണ്, ഈ സര്‍ക്കാര്‍ ജീവനക്കാരുടെ ദയ കാത്ത് നില്‍ക്കേണ്ടി വരുന്നു.
കേസ് രണ്ടില്‍, നമ്മുടെ കോപം ന്യായീകരിക്കാവുന്നതാണ്. പോലീസ് ഓഫീസര്‍മാരുടെയോ നീതിന്യായ കാര്യാലയത്തിലെ ജീവനക്കാരുടെയോ നിയമനത്തില്‍ നമുക്ക് ഒരു നിയന്ത്രണവും ഇല്ല. നമ്മള്‍ നമ്മുടെ വിധിയെ പഴിക്കുന്നു, എന്നാല്‍ അത് മാത്രമാണ് നമുക്ക് ചെയ്യാന്‍ കഴിയുന്നത്‌.
കേസ് മൂന്നില്‍, എല്ലാ കാര്യങ്ങള്‍ക്കും നമ്മള്‍ രാഷ്ട്രീയ നേതാക്കളെയും സര്‍ക്കാരിനെയും അധിക്ഷേപിക്കുന്നു. എന്നാല്‍ നമ്മള്‍ അവരെ അധിക്ഷേപിക്കുന്നത് ന്യായീകരിക്കുവാന്‍ ആകില്ല. പിന്നെ ആരെ നമ്മള്‍ അധിക്ഷേപിക്കണം? നമ്മള്‍ നമ്മെത്തന്നെ അധിക്ഷേപിക്കുക തന്നെ വേണം. അതെന്തിനാണെന്ന് നമുക്ക് നോക്കാം!
ആരാണ് സര്‍ക്കാര്‍ ഉണ്ടാക്കുന്നത്‌? തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍(എം.പി മാരും എം.എല്‍.എ മാരും) ആണ് സര്‍ക്കാര്‍ ഉണ്ടാക്കുന്നത്‌. അപ്പോള്‍ ആരാണ് ഈ ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്? നമ്മള്‍, പൌരന്‍മാര്‍, ആണ് ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്. അതിനാല്‍, പൌരന്‍മാര്‍ ആണ് സര്‍ക്കാര്‍ ഉണ്ടാക്കുന്നത്‌. ഇതാണ് ജനാധിപത്യത്തിന്‍റെ അടിസ്ഥാനം. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ നടത്തപ്പെടുന്ന ജനങ്ങളുടെ ഭരണം.
റോഡുകള്‍ തകരുമ്പോള്‍ നമ്മള്‍ എന്താണ് ചെയ്യുന്നത്, അതുണ്ടാക്കിയ കോണ്‍ട്രാക്റ്ററെ, പണികള്‍ നോക്കി അനുമതി കൊടുത്ത സര്‍വേയരെയും സൂപ്പര്‍വൈസറെയും, ഡിസൈന്‍ വരച്ചു വര്‍ക്ക്‌ ഓര്‍ഡര്‍ നല്‍കിയ എന്‍ജിനീയറെ തുടങ്ങിയവരെ എല്ലാം നമ്മള്‍ അധിഷേപിക്കും. നമ്മള്‍ എന്തിന് അവരെ അധിഷേപിക്കണം? എന്തെന്നാല്‍ അവരാണ് റോഡ്‌ പണിയുടെ ഉത്തരവാധികള്‍. നമ്മള്‍ റോഡ്‌ പണിക്കുപയോഗിച്ച ടാറിനെയോ, മെറ്റലിനെയോ, ഗ്രാവലിനെയോ കുറ്റം പറയാറില്ല.
അതുപോലെ, ചീത്ത സര്‍ക്കാര്‍ ഉണ്ടാകുമ്പോള്‍, ഓര്‍ക്കുക ഒരു നല്ല സര്‍ക്കാര്‍ ഉണ്ടാക്കും എന്നാ വിശ്വാസത്താല്‍ നാം ചീത്ത ആളുകളെ തിരഞ്ഞെടുത്തത് കൊണ്ടാണ് ചീത്ത ഭരണം ഉണ്ടാകുന്നത്. ഉത്തരവാദിത്വത്തോടു കൂടി വോട്ട് ചെയ്ത് നല്ല ആളുകളെ നമ്മെ പ്രതിനിധീകരിപ്പിക്കുക എന്നത് നമ്മുടെ കടമയാണ്.
അതോടൊപ്പം തന്നെ നമുക്ക് റെഫോറാണ്ടം, ഇനീഷിയേറ്റീവ്, റൈറ്റ് ടു റീകാള്‍, റൈറ്റ് ടു റിജെക്റ്റ് തുടങ്ങിയവ പോലുള്ള കുറച്ചു തിരുത്തല്‍ സംവിധാനങ്ങളും ആവശ്യമായുണ്ട്. ഇത് ഒരു തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കുകയും, നാം തിരഞ്ഞെടുത്ത ജനപ്രതിനിധികളുടെ പ്രവര്‍ത്തികളെ പരിശോധിക്കുവാന്‍ സാധിക്കുകയും ചെയ്യും.
അതിനാല്‍ സുഹൃത്തുക്കളെ, നമ്മുടെ കടമകള്‍ ഇവയോക്കെയാണ്: (1) വിവേക ബുദ്ധിയോട് കൂടി മാത്രം വോട്ടവകാശം വിനിയോഗിക്കുക. (2) റെഫോറാണ്ടം, ഇനീഷിയേറ്റീവ്, റൈറ്റ് ടു റീകാള്‍, റൈറ്റ് ടു റിജെക്റ്റ് എന്നിവ നമ്മുടെ ജനപ്രതിനിധികളോട് ആവശ്യപ്പെടുക.
ജയ്ഹിന്ദ്‌!!!

AAP KERALA CHAPTER:
Twitter: AAP_Kerala
Facebook: AamAadmiPartyKeralam
Email: aapkerala@gmail.com
Phone: +91-9495880939
Website: www.aapkerala.org


Copyright © 2013 Aam Aadmi Party (AAP), All rights reserved.
AAP National Website: www.aamaadmiparty.org

Donate to Aam Aadmi Party KeralaNow you can donate to AAP Kerala
in the form of Cheque/Demand Draft.
Kindly draw Cheque/Demand Draft
in the name of Aam Aadmi Party - Kerala
and send to our National Office at Ground Floor, A-119, Kaushambi, Ghaziabad - 201010.
You can also donate to AAP National thru
Online and Demand Draft

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ