2014, ജനുവരി 11, ശനിയാഴ്‌ച

സ്വരാജ് ആശയപ്രചാരണം - സ്വതന്ത്ര സാംസ്‌കാരിക സംഘങ്ങളിലുടെ

ആം ആദ്മി പാര്‍ട്ടിയുടെ ഫണ്ടു സമാഹരണത്തിനുള്ള പരിമിതികള്‍ പാര്‍ട്ടിയുടെ ആശയപ്രചാരണപ്രവര്‍ത്തനങ്ങളെ ബാധിക്കരുത് എന്ന സദുദ്ദേശ്യത്തോടെയാണ് ഞാന്‍ ഇതവതരിപ്പിക്കുന്നത്. 
പാര്‍ട്ടിയുടെ വെബ്‌സൈറ്റില്‍നിന്ന് കിട്ടിയ ആം ആദ്മി പാര്‍ട്ടി - ഞങ്ങളുടെ സ്വപ്നം രാഷ്ട്രീയ വിപ്ലവം എന്ന ലഘുലേയില്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തിച്ചു തുടങ്ങാം, മെമ്പര്‍ഷിപ്പിനായി കാത്തിരിക്കേണ്ട എന്നു വ്യക്തമാക്കിയശേഷം ഇപ്പോള്‍ത്തന്നെ നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഏതാനും കാര്യങ്ങള്‍ എന്ന ഉപശീര്‍ഷകത്തിന്‍ കീഴില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്: 2) ആം ആദ്മി പാര്‍ട്ടിയെ കുറിച്ചുള്ള ഒരു വീഡിയോ പാര്‍ട്ടി വെബ്‌സൈറ്റായ www.aamadmipatry.org- ല്‍ ലഭ്യമാണ്. നിങ്ങളുടെ കുടുംബാഗങ്ങളെയും സുഹൃത്തുക്കളെയും അത് കാണിക്കുക.
3) പാര്‍ട്ടി രേഖകള്‍ ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇവ ഡൌണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്തു നിങ്ങളുടെ പേരും മൊബൈല്‍ നമ്പറും ചേര്‍ത്ത് ജനങ്ങള്‍ക്ക് വിതരണം ചെയ്യുക.

ആം ആദ്മി പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ എന്ന നിലയിലല്ലാതെതന്നെ പ്രചരിപ്പിക്കേണ്ടതുണ്ടെന്നാണ് ഇതില്‍നിന്ന് എനിക്കു മനസ്സിലാകുന്നത്. അതിനായി ജാതി-മത-കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങള്‍ക്കിടയിലും അവരവര്‍ പ്രവര്‍ത്തിക്കുന്ന മേഖലകളില്‍ ഈ ആശയങ്ങള്‍ പ്രസരിപ്പിക്കുന്നതില്‍ താത്പര്യമുള്ളവരുടെ ഒരു സ്വതന്ത്ര ഒരു സാംസ്‌കാരിക പ്രസ്ഥാനം ഉണ്ടാക്കണം. കോട്ടയം ജില്ലയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഹകരിക്കാനഗ്രഹിക്കുന്ന കുറെ പ്രവര്‍ത്തകരെ ഈ സംവിധാനത്തിന്‍കീഴില്‍ കൊണ്ടുവന്നാല്‍ നമുക്ക് ഇവിടെ മറ്റിടങ്ങളില്‍ കിട്ടുന്നതിലുമേറെ പിന്തുണ നേടിയെടുക്കാനും പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളുടെ പ്രചാരണസംവിധാനത്തിന് മാതൃകയാകാനും കഴിയും.

ആം ആദ്മി പാര്‍ട്ടിയുടെ ഇന്റര്‍നെറ്റിലെ ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെയുള്ള ആശയ്രപ്രചാരണ സംവിധാനം വളരെ ശക്തമാണ്. അവ ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് ഉപയോഗിക്കാന്‍ സ്വാതന്ത്യവുമുണ്ട്. ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ഉപയോഗിക്കുന്നില്ലാത്ത സാധാരണക്കാരന് (ആം ആദ്മിക്ക്) അവ ലഭ്യമാക്കുന്നതിലൂടെ ജനങ്ങളുടെ ചിന്താഗതികളില്‍ വലിയൊരു മാറ്റമുണ്ടാക്കാന്‍ കഴിയും. 

സാമ്പത്തികസ്രോതസ്സുകളുടെ സുതാര്യതയ്ക്ക് വളരെ പ്രാധാന്യം നല്കുന്ന പാര്‍ട്ടി സംവിധാനത്തിന് ഇക്കാര്യം ഏറ്റെടുത്തു നടത്തുന്നതില്‍ പരിമിതികളുണ്ടാവും.
ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ചയിലുപരി മറ്റു പാര്‍ട്ടികളിലും പരിവര്‍ത്തനമുണ്ടാക്കി ഇന്ത്യയുടെ ജനാധിപത്യപരമായ വളര്‍ച്ചയ്ക്ക് കളമൊരുക്കുക എന്നതായിരിക്കും ഈ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. ഈ സംവിധാനത്തിലൂടെ ചെയ്യാന്‍ സാധിക്കും എന്നു ഞാന്‍ കരുതുന്ന കുറെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കാം.

ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയവിപ്ലവം ജാതി-മത-കക്ഷിരാഷ്ട്രീയ ഭേദമെന്യേഎല്ലാ ഇന്ത്യാക്കാരും ഏറ്റെടുക്കേണ്ടതാണ് എന്ന് പാര്‍ട്ടി ലഘുലേഖ വായിച്ചാല്‍ ആര്‍ക്കും വ്യക്തമാകും. പാര്‍ട്ടി ലഘുലേഖ വിതരണം ചെയ്യാന്‍ ഏര്‍പ്പാടുണ്ടാക്കിയിട്ടില്ലാത്ത സാഹചര്യത്തില്‍ ഇത് പത്തു രൂപാ വിലയ്ക്കു വിറ്റഴിച്ചുകൊണ്ട് ഈ സംഘടനയുടെ അടിസ്ഥാന മൂലധനം സമാഹരിക്കാന്‍ സാധിക്കും. തുടര്‍ന്ന് അരവിന്ദ് കേജ്രിവാളിന്റെ യുട്യൂബ് വീഡിയോകളും മലയാളത്തിലുള്ള വിശദീകരണത്തോടൊടൊപ്പം പ്രദര്‍ശിപ്പിക്കുകയും സിഡികള്‍ വിറ്റഴക്കുകയും ചെയ്യാവുന്നതാണ്. (അവയില്‍ മലയാളം സബ്‌ടൈറ്റിലുകള്‍ ചേര്‍ക്കുക എന്നൊരു ദൗത്യം പാര്‍ട്ടി നേരിട്ട് ഏറ്റെടുക്കേണ്ടതുണ്ട്). ഈ പ്രവര്‍ത്തനത്തോട് ലഘുലേഖയും സിഡികളും സൗജന്യമായോ വ്യത്യസ്തമായ മറ്റൊരു വിലയ്‌ക്കോ വിതരണം ചെയ്തുകൊണ്ട് ആര്‍ക്കും പ്രതികരിക്കാവുന്നതാണ്. ഏതായാലും ആശയപ്രചരണത്തിന് അത് ആക്കം കൂട്ടുകയേയുള്ളു. എന്നാല്‍ വീഡിയോയോ ലഘുലേഖയോ എന്തെങ്കിലും ആശയപരമായ എഡിറ്റിങ്ങിന് വിധേയമാക്കിയിട്ടുണ്ടെങ്കില്‍ അതിനെതിരെ നിയമപരമായ നടപടികള്‍ എടുക്കാന്‍ പാര്‍ട്ടിക്ക് അവകാശമുണ്ടായിരിക്കുന്നതാണ്.
പാര്‍ട്ടിയുടെ സ്വരാജ് എന്ന ആശയം പ്രചരിപ്പിക്കാന്‍ സഹായകമായ ഗാനങ്ങള്‍ ഉള്‍പ്പെടെയുള്ള കലാരൂപങ്ങളും ഷോര്‍ട്ട് ഫിലിമുകളും തയ്യാറാക്കി ഗൃഹസദസ്സുകളില്‍ പ്രദര്‍ശിപ്പിക്കുക എ
ന്നതാണ് ഈ സംവിധാനത്തിന്റെ മറ്റൊരു പ്രവര്‍ത്തനം. കുടുംബശ്രീ ഉള്‍പ്പെടയുള്ള ഏത് അയല്‍ക്കൂട്ടത്തിലും സൗജന്യമായി പ്രദര്‍ശിപ്പിക്കുകയും അവയുടെ സിഡികളും സ്‌ക്രിപ്റ്റുകളും വിറ്റ് പ്രവര്‍ത്തനഫണ്ട് സമാഹരിക്കുകയും ചെയ്യാന്‍ സാധിക്കും. 
സ്വരാജ് എന്ന ആശയം നല്കുന്ന പ്രചോദനത്തില്‍ കൂടുതല്‍ വിശാലമായ കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കുന്ന ഈ കലാസാംസ്‌കാരിക പ്രവര്‍ത്തകസംഘം പാര്‍ട്ടിയുടെ ഒരു വിങ്ങ് ആയി കണക്കാക്കുകയോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടത്തുകയോ ചെയ്യരുത്. ആം ആദ്മി പാര്‍ട്ടിയില്‍നിന്നും പാര്‍ട്ടിയുടെ സംവിധാനങ്ങളില്‍നിന്നും അന്യമായ ഇതില്‍ പാര്‍ട്ടി അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് പാര്‍ട്ടി വിലക്കേര്‍പ്പെടുത്തരുത് എന്നുമാത്രം.
ഈ സംവിധാനം സംസ്ഥാനതലത്തിലോ ജില്ലാതലത്തിലോ കേന്ദ്രീകരിച്ചാകേണ്ടതില്ല. ഗ്രാമപഞ്ചായത്ത്തലത്തില്‍ത്തന്നെ സ്വതന്ത്രമായി രൂപീകരിച്ചു പ്രവര്‍ത്തിക്കുന്ന ഈ സംവിധാന
ങ്ങള്‍ക്കു ബ്ലോക്ക്, നിയമസഭാ/പാര്‍ലമെന്റ് നിയോജകമണ്ഡലം തലങ്ങളില്‍ ഏകോപനസമിതികള്‍ ഉണ്ടാക്കിയാല്‍ മതിയാവും. 

1 അഭിപ്രായം:

  1. 2011 ജനുവരി 11 ന് പിറവികൊണ്ട നവമുഖൻ പിന്നീടെന്തേ ചലനമറ്റ് കിടക്കുന്നു. ഒട്ടേറെ പ്രവര്ത്തങ്ങളെക്കുറിച് നല്ലനല്ല അഭിപ്രായങ്ങൾ പറഞ്ഞ താങ്കൾ പിന്നീടെന്തുകൊണ്ട് പറഞ്ഞ ഒരു കാര്യം പോലും ചെയ്യാതിരിക്കുന്നു.
    ഇതേ പേജിൽത്തന്നെ ആ പറഞ്ഞ കുറെ കാര്യങ്ങൾ പോസ്റ്റ് ചെയ്യാമായിരുന്നില്ലേ.. ?
    ഇനിയും പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ