2014, ജനുവരി 9, വ്യാഴാഴ്‌ച

ഇപ്പോള്‍ത്തന്നെ നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഏതാനും കാര്യങ്ങള്‍:

ആം ആദ്മി പാര്‍ട്ടിയുടെ വെബ്‌സൈറ്റില്‍നിന്ന് കിട്ടിയ 
ആം ആദ്മി പാര്‍ട്ടി - ഞങ്ങളുടെ സ്വപ്നം രാഷ്ട്രീയ വിപ്ലവം 
എന്ന ലഘുലേഖയില്‍ നിന്ന്: 

ഔദ്യോഗികമായി ആം ആദ്മി പാര്‍ട്ടി അംഗമാകുക, ആകാതിരിക്കുക എന്നതിന് വലിയ പ്രാധാന്യം ഇല്ല. നമ്മള്‍ എല്ലാവരും നമ്മുടെ രാജ്യത്തെ മാറ്റുവാന്‍ വേണ്ടി പരിശ്രമിക്കുന്നവരാണ്. അതുകൊണ്ട് ഇതിനായി ഇപ്പോള്‍ തന്നെ പ്രവര്‍ത്തിച്ചു തുടങ്ങാം, മെമ്പര്‍ഷിപ്പിനായി കാത്തിരിക്കേണ്ട.
 

ഇപ്പോള്‍ത്തന്നെ നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഏതാനും കാര്യങ്ങള്‍:
1) നിങ്ങള്‍ക്കറിയാവുന്ന അഞ്ചു പേരെ വിളിച്ചു ചോദിക്കൂ, 'കോണ്‍ഗ്രസിനു നമ്മുടെ രാജ്യത്തെ അഴിമതി നിര്‍ത്താന്‍ കഴിയുമോ? ബി.ജെ.പിക്ക് കഴിയുമോ? ഇല്ലേ? ആം ആദ്മി പാര്‍ട്ടി എന്ന് കേട്ടിട്ടില്ലേ? എന്താണ് അവരെ പറ്റി അഭിപ്രായം?' ആം ആദ്മി പാര്‍ട്ടിയെ സഹായിക്കാന്‍ അവരോടു അഭ്യര്‍ഥിക്കൂ. ആം ആദ്മി പാര്‍ട്ടിയുടെ ആശയങ്ങളോട് യോജിക്കുന്നുവെങ്കില്‍ പാര്‍ട്ടിയെ അനുകൂലിക്കാനും അവരുടെ പത്തു സുഹൃത്തുക്കളെ ഫോണ്‍ ചെയ്തു പാര്‍ട്ടിയുടെ ആശയങ്ങള്‍ മനസിലാക്കാനും ആം ആദ്മി പാര്‍ട്ടിയിലേക്ക് കൂടുതല്‍ പേരെ ചേര്‍ക്കാനും അഭ്യര്‍ഥിക്കുക.
2) ആം ആദ്മി പാര്‍ട്ടിയെ കുറിച്ചുള്ള ഒരു വീഡിയോ പാര്‍ട്ടി വെബ്‌സൈറ്റായ www.aamadmipatry.org ല്‍ ലഭ്യമാണ്. നിങ്ങളുടെ കുടുംബാഗംങ്ങളെയും സുഹൃത്തുക്കളെയും അത് കാണിക്കുക.
3) പാര്‍ട്ടി രേഖകള്‍ ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇവ ഡൌണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്തു നിങ്ങളുടെ പേരും മൊബൈല്‍ നമ്പറും ചേര്‍ത്ത് ജനങ്ങള്‍ക്ക് വിതരണം ചെയ്യുക.
4) ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ പാര്‍ട്ടി വെബ്‌സൈറ്റ് വഴി പാര്‍ട്ടിയെ അറിയിക്കുകയും ഇതൊക്കെ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ജനങ്ങളുടെ പ്രതികരണം പങ്കുവെക്കുകയും ചെയ്യുക. ഇതിനായി വെബ്‌സൈറ്റില്‍(www.aamaadmipatry.org) പ്രത്യേക ലിങ്ക് ഉണ്ട്. നിങ്ങളുടെ അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനം ആകട്ടെ. ഓരോ പ്രദേശത്തും ആം ആദ്മിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താന്‍ ഇത് ഞങ്ങളെ സഹായിക്കുന്നു. ആവശ്യമെങ്കില്‍ നിങ്ങളോട് നിങ്ങളുടെ നാട്ടിലെ ആം ആദ്മി പാര്‍ട്ടി ഓഫീസ് ആരഭിക്കാനും അങ്ങനെ നമ്മുടെ രാജ്യത്തെ സേവിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുക.
ജയ് സ്വരാജ് ! 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ